Amit Shahma – malayalees.ch https://malayalees.ch Malayalam Online News Portal Fri, 12 Feb 2021 09:03:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Amit Shahma – malayalees.ch https://malayalees.ch 32 32 “നിങ്ങളുടെ മകന് ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നത്?” അമിത് ഷായെ ലക്ഷ്യമിട്ട് മമതാ ബാനര്‍ജി https://malayalees.ch/mamata-banerjee-after-amit-shah-barb-on-her-nephew/ Fri, 12 Feb 2021 09:03:16 +0000 https://malayalees.ch/?p=40073 അമിത് ഷാക്ക് മറുപടിയുമായി മമതാ ബാനര്‍ജി. അമിത് ഷായുടെ മകനായ ജയ് ഷാക്ക് ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് മമത ബാനര്‍ജി ചോദിച്ചു. “ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തൂ. ബംഗാളിനെ കുറിച്ച് നിങ്ങളെപ്പോഴും മോശമായി സംസാരിക്കുന്നു. ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാല്‍ നിങ്ങള്‍ നുറുങ്ങിപ്പോകും”. മമത ചോദിച്ചു.

കൂച്ച് ബെഹാറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മമതാ ബാനര്‍ജിയെ അമിത് ഷാ കടന്നാക്രമിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം കൊല്‍ക്കത്തയില്‍ നടന്ന യോഗത്തില്‍ അമിത് ഷായ്ക്ക് തക്ക മറുപടിയുമായി മമത രംഗത്തെത്തി.

ഇരുവരുടേയും പരസ്പരമുള്ള കൊമ്പുകോര്‍ക്കല്‍ B vs B (bhatija Vs beta) എന്ന നിലയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. മരുമകനും പാര്‍ലമെന്റംഗവുമായ അഭിഷേക് ബാനര്‍ജിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള രാഷ്ട്രീയനീക്കത്തിലാണ് മമതാ ബാനര്‍ജിയെന്ന് അമിത്ഷാ ആരോപിച്ചിരുന്നു.

]]>