Amit Shah – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 Sep 2023 10:58:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Amit Shah – malayalees.ch https://malayalees.ch 32 32 ‘ഹിന്ദി ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നു’: അമിത് ഷാ https://malayalees.ch/hindi-unites-the-diversity-of-languages-in-india-amit-shah/ Thu, 14 Sep 2023 10:58:26 +0000 https://malayalees.ch/?p=87757 ഹിന്ദി ഒരു ജനകീയ ഭാഷയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താൻ ഹിന്ദിക്ക് കഴിയും. തദ്ദേശീയമായ എല്ലാ ഭാഷകളും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ‘ഹിന്ദി ദിവസ്’ ആശംസകൾ അറിയിക്കവേ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഔദ്യോഗിക ഭാഷകൾക്ക് വേണ്ടി പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും, ഇന്ത്യൻ ഭാഷകളെ ശക്തിപെടുത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഭാഷാ വകുപ്പ് നിരന്തരമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ ഭാഷകളും ഉപഭാഷകളും നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്ന പേര് ‘ഹിന്ദി’ എന്നാണ്. സ്വാതന്ത്ര്യസമരകാലം മുതൽ ഇന്നുവരെ, രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനും പല ഭാഷകളായി വിഭജിച്ചിരുന്ന രാജ്യത്ത് ഐക്യബോധം സ്ഥാപിക്കാനും ഹിന്ദി പ്രധാന പങ്കുവഹിച്ചു. ഹിന്ദിയുടെ പ്രാധാന്യം കണക്കിലെടുത്താണ് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു 1949 സെപ്തംബർ 14 ന് ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
അവിശ്വാസ പ്രമേയത്തില്‍ ലോക്‌സഭയില്‍ ഇന്നും ചര്‍ച്ച തുടരും; അമിത് ഷാ മണിപ്പൂരിലെ കേന്ദ്രസർക്കാർ ഇടപെടലിനെക്കുറിച്ച് വിശദീകരിക്കും https://malayalees.ch/parliament-monsoon-session-2023-opposition-slams-govt-on-manipur/ Wed, 09 Aug 2023 04:50:11 +0000 https://malayalees.ch/?p=85845
കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ ഇന്നും ചര്‍ച്ച തുടരും. ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പ്രസംഗിക്കും. മണിപ്പുർ കലാപത്തെക്കുറിച്ചും കേന്ദ്രസർക്കാർ ഇടപെടലിനെക്കുറിച്ചും വിശദീകരിക്കും. വൈകീട്ട് അ‍ഞ്ച് മണിക്കാണ് അമിത് ഷായുടെ പ്രസംഗം. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ചർച്ചയിൽ പങ്കെടുക്കും.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജസ്ഥാനിലെ മംഗാർ ദാമിൽ പൊതു പരിപാടിയിൽ പങ്കടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കും.

അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ ആദ്യ ദിനമായ ഇന്നലെ ലോക്‌സഭയില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാന്‍ ലോകം ചുറ്റുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ ഒരു സംസ്ഥാനം കത്തിയെരിയുമ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

രാഹുല്‍ഗാന്ധി ഇന്നലെ ലോക്‌സഭയില്‍ പ്രസംഗിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നെങ്കിലും സംസാരിച്ചില്ല. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്നലെ സഭയില്‍ ഹാജരായിരുന്നു. രാഹുല്‍ ഗാന്ധി സംസാരിക്കുമെന്ന് സ്പീക്കര്‍ക്ക് എഴുതിക്കൊടുത്തിട്ട് ആളെ മാറ്റിയതെന്താണെന്ന കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ ചോദ്യം ബഹളത്തിനിടയാക്കി. പ്രധാനമന്ത്രി സഭയിലുള്ളപ്പോള്‍ സംസാരിക്കാനാണ് രാഹുല്‍ ഗാന്ധി താല്‍പ്പര്യപ്പെടുന്നത്. അതുകൊണ്ടാണ് പ്രസംഗം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
ദ്വി​ദിന സന്ദർശനം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശ് സന്ദർശിക്കും https://malayalees.ch/amit-shah-to-visit-arunachal-pradesh-amid-china-border-row/ Mon, 10 Apr 2023 04:11:34 +0000 https://malayalees.ch/?p=79346 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശിലെത്തും. ഇന്നും നാളെയുമാണ് സന്ദർശനം. തുടർന്ന് ഇന്ത്യ-ചൈന അതിർത്തിയിലെ കിബിത്തൂ ​ഗ്രാമത്തിൽ ‘ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം അദ്ദേഹം ഉദ്ഘാടനം ചെയ്യും.(Amit Shah to visit Arunachal Pradesh amid China border row)

അതിർത്തി ജില്ലകളിലെ വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ നിർമ്മിച്ച ഉത്പ്പന്നങ്ങളുടെ പ്രദർശനവും നടക്കുമെന്ന് എംഎച്ച്എ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അമിത് ഷാ പ്രദർശന സ്റ്റാളുകൾ സന്ദർശിക്കും. ഏപ്രിൽ 11 ന് അദ്ദേഹം നാംതി ഫീൽഡ് സന്ദർശിച്ച് വാലോംഗ് യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കും.

സംസ്ഥാന വികസനത്തിന് ആകെ മൊത്തം 4,800 കോടി രൂപയുടെ അംഗീകാരം നൽകിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിപിയുടെ ഭാഗമായി റോഡ് വികസനത്തിന് മാത്രമായി 2,500 കോടി രൂപയാണ് കേന്ദ്ര സർക്കാർ അരുണാചൽ പ്രദേശിൽ നൽകിയത്.

അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള 19 ജില്ലകളിലെ 2,967 ഗ്രാമങ്ങളും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെയും സമഗ്ര വികസനത്തിനായി തയ്യാറാക്കിയ കേന്ദ്ര പദ്ധതിയാണ് വിവിപി.

]]>
‘മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ല’; മുസ്ലിം സംവരണം നിർത്തലാക്കിയതിനെ ന്യായീകരിച്ച് അമിത് ഷാ https://malayalees.ch/minority-reservation-amit-shah/ Mon, 27 Mar 2023 04:55:04 +0000 https://malayalees.ch/?p=78640 കർണാടകയിൽ മുസ്ലിം സംവരണം നിർത്തലാക്കിയതിനെ ന്യായീകരിച്ച് അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷ സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ മുസ്ലിങ്ങൾക്കുള്ള നാല് ശതമാനം സംവരണം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അമിത് ഷായുടെ പ്രതികരണം.

“ഇന്നലെ, കർണാടക സർക്കാർ ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം നീക്കി. കോൺഗ്രസിൻ്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ന്യൂനപക്ഷങ്ങൾക്ക് 4 ശതമാനം സംവരണം അനുവദിച്ചത്. ഇപ്പോൾ അത് റദ്ദാക്കിയിരിക്കുന്നു. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് നാല് ശതമാനം സംവരണം നടപ്പാക്കിയത്. ഇതിനർത്ഥം ലിം​ഗാ​യ​ത്തി​നും വൊ​ക്ക​ലി​ഗ​ർ​ക്കും രണ്ട് ശതമാനം വീതം സംവരണം ലഭിക്കും. ഇങ്ങനെ ഒരു ശക്തമായ തീരുമാനം എടുത്തതിന് ഞാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും സംസ്ഥാന സർക്കാരിനെയും അഭിനന്ദിക്കുന്നു.”- അമിത് ഷാ പറഞ്ഞു.

]]>
നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം; അമിത് ഷാ https://malayalees.ch/amit-shah-in-haryana-says-mak-modi-as-pm-again/ Mon, 30 Jan 2023 04:49:33 +0000 https://malayalees.ch/?p=75258 70 വർഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വർഷം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയിൽ നടപ്പാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹരിയാന സോനിപത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. (amit shah in haryana says mak modi as pm again)

മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹത്തിന് എത്താൻ കഴിയാത്തതിനാൽ ഫോണിലൂടെയായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. ബിജെപി സർക്കാർ അധികാരത്തിേേലറിയതിന് പിന്നാലെ അഴിമതി കുറഞ്ഞതായും സമസ്ത മേഖലയിലും വികസന നേട്ടങ്ങൾ കാഴ്ചവയ്‌ക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ലോക്‌സഭ സീറ്റുകളിലും താമര വിരിയുമെന്നും അദ്ദേഹം വ്യകത്മാക്കി. നിരവധി മേഖലകളിലെ വികസനത്തിനാണ് എട്ട് വർഷകാലമായി ഹരിയാന സാക്ഷ്യം വഹിച്ചതെന്നും ക്രമസമാധാനം മെച്ചപ്പെട്ടതായും അമിത് ഷാ പറഞ്ഞു.അതിനാൽ തന്നെ ഹരിയാനയിലെ ജനങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു.

]]>
‘അമിത് ഷാ ഉപയോ​ഗിക്കുന്നത് 2.5 ലക്ഷത്തിന്റെ സൺ​ഗ്ലാസുകൾ,മഫ്ലറിന് 80,000 രൂപ’; അശോക് ​ഗെഹ്ലോട്ട് https://malayalees.ch/ashok-gehlot-criticizing-amit-shah/ Tue, 13 Sep 2022 04:41:57 +0000 https://malayalees.ch/?p=67983 ബിജെപി എന്തിനാണ് ഭാരത് ജോഡോ യാത്രയെപ്പറ്റി ആശങ്കപ്പെടുന്നതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ​ഗെഹ്ലോട്ട്. രാഹുൽ ​ഗാന്ധിയുടെ ടീ ഷർട്ടിന്റെ വിലയെ ചൊല്ലിയുളള തർക്കത്തിനിടെയാണ് ബിജെപിയെ വിമർശിച്ച് അശോക് ​ഗെഹ്ലോട്ട് രംഗത്തെത്തിയത്.

ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന വൻ ജനപിന്തുണയിൽ ആശങ്കയിലാണ് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോൾ ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുകയാണെന്നും ​ഗെഹ്ലോട്ട് വിമർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപയോ​ഗിക്കുന്ന മഫ്ലറിന് 80,000 രൂപയാണ് വില. 2.5 ലക്ഷം വിലയുളള സൺ​ഗ്ലാസുകളാണ് ബിജെപി നേതാക്കൾ ഉപയോ​ഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ടീ ഷർട്ടിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും അശോക് ​ഗെഹ്ലോട്ട് വിമർശിച്ചു.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധി ധരിച്ചിരിക്കുന്ന ടീ ഷർട്ടിന് 41,000 രൂപയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ രാഹുൽ ​ഗാന്ധി ടീ ഷർട്ട് ധിരിച്ചിരിക്കുന്ന ഫോട്ടോയും അതിന് സമാനമായ ടീ ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും പങ്കുവച്ചായിരുന്നു ബിജെപിയുടെ വിമർശനം. രാഹുൽ ധരിക്കുന്നത് വിദേശ നിർമ്മിത ടീ ഷർട്ട് ആണെന്ന് അമിത് ഷായും ആരോപിച്ചിരുന്നു.

]]>
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഭരണകർത്താക്കളും പങ്കെടുക്കുന്ന 30ാമത് സതേൺ സോണൽ കൗൺസിൽ യോഗം ഇന്ന് https://malayalees.ch/southern-zonal-council/ Sat, 03 Sep 2022 04:34:56 +0000 https://malayalees.ch/?p=67522 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഭരണകർത്താക്കളും പങ്കെടുക്കുന്ന 30ാമത് സതേൺ സോണൽ കൗൺസിൽ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് യോഗം. അതേസമയം ഔദ്യോഗിക പരിപാടികൾക്കൊപ്പം പാർട്ടി പരിപാടികളും അമിത്ഷായുടെ സന്ദർശന പട്ടികയിലുണ്ട്.

കോവളം ഹോട്ടൽ റാവിസിൽ വച്ചാണ് സതേൺ സോണൽ കൗൺസിൽ യോഗം നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഭരണാധികാരികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. രാവിലെ 11മണിക്ക് സതേൺ സോണൽ കൗൺസിൽ യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് നിശ്ചയിച്ചിട്ടുള്ള യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും.

അതേസമയം ഔദ്യോഗിക പരിപാടികൾക്കൊപ്പം പാർട്ടി പരിപാടികളും അമിത്ഷായുടെ സന്ദർശന പട്ടികയിലുണ്ട്. മൂന്നുമണിക്ക് കഴക്കൂട്ടം അൽസാജ് കൺവെൻഷണൽ സെന്ററിൽ നടക്കുന്ന പട്ടികജാതിസംഗമമാണ് പ്രധാനം. ബിജെപി സംസ്ഥാന നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചയുണ്ടാകും. രാത്രി എട്ടരയോടെ അമിത്ഷാ തിരിച്ചുപോകും.

]]>
ഭീകരവാദം വളർത്തുന്നവരോട് ചർച്ചയ്ക്ക് തയാറല്ല; അമിത് ഷാ https://malayalees.ch/will-speak-to-people-of-kashmir-not-pakistan-amit-shah/ Mon, 25 Oct 2021 14:02:19 +0000 https://malayalees.ch/?p=51529 ഭീകരവാദം വളർത്തുന്നവരോട് ഇനി ചർച്ചയ്ക്ക് തയാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തെറ്റായ ആവശ്യങ്ങൾ ഉന്നയിക്കുന്നവർ ജമ്മു കശ്മീരിന്റെ മിത്രങ്ങളല്ലെന്നും ജമ്മു കശ്മീരിന്റെ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അമിത്ഷാ വ്യക്തമാക്കി. ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് ജമ്മുകശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു.

സമാധാനം പുനഃസ്ഥാപിക്കുന്നതിൽ വലിയ നേട്ടം കൈവരിച്ചുവെന്ന് പറഞ്ഞ അമിത് ഷാ നിഴൽ യുദ്ധത്തോട് സന്ധിയില്ലെന്നും കേന്ദ്ര സർക്കാർ തീരുമാനങ്ങൾ ശരിയെന്ന് തെളിഞ്ഞ വർഷങ്ങളാണ് ഇപ്പോഴത്തേതെന്നും കൂട്ടിച്ചേർത്തു. ജമ്മുകശ്മീരില്‍ സന്ദര്‍ശനം തുടരുന്ന അമിത് ഷാ ഇന്ന് രാത്രി ഭീകരാക്രമണം നടന്ന പുല്‍വാമയിലെ ലേത്പുര സന്ദര്‍ശിക്കും. ജവാന്മാര്‍ക്കൊപ്പം ഇന്ന് സിആർപിഎഫ് ക്യാമ്പിൽ തങ്ങാനാണ് തീരുമാനം.

ഇന്നലെ അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ ഷോപ്പിയാനിലെ ബബാപൊരയില്‍ തീവ്രവാദി ആക്രമണം നടന്നിരുന്നു. ഒരു ജവാന് പരിക്കേല്‍ക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്‍തിരുന്നു. സന്ദര്‍ശന വേളയിലുണ്ടായ തീവ്രവാദി ആക്രമണത്തെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. പിന്നാലെ തീവ്രവാദി ആക്രമണങ്ങളില്‍ മുന്നറിയിപ്പുമായി സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്ത് വന്നിരുന്നു.

]]>
ഫോൺ ചോർത്തൽ വിവാദം; ഗൂഢാലോചനയിലൂടെ ഇന്ത്യയുടെ വികസന പാതയുടെ പാളം തെറ്റിക്കാൻ കഴിയില്ല:അമിത് ഷാ https://malayalees.ch/amit-shah-on-pegasus-row/ Tue, 20 Jul 2021 04:09:14 +0000 https://malayalees.ch/?p=46989 ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ.

ഗൂഢാലോചനയിലൂടെ ഇന്ത്യയുടെ വികസന പാതയുടെ പാളം തെറ്റിക്കാൻ കഴിയില്ല. വർഷകാല സമ്മേളനം പുരോഗതിയുടെ പുതിയ ഫലങ്ങൾ നൽകും. തടസക്കാർക്ക് വേണ്ടി കുഴപ്പക്കാരുടെ റിപ്പോർട്ടാണിതെന്നും അമിത് ഷാ പ്രതികരിച്ചു.

ഇന്നലെയാണ് ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നത്. ഫോൺചോർത്തൽ കേന്ദ്രസർക്കാർ അറിവോടെ ആണെന്ന വാർത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്ത തള്ളി കേന്ദ്രം രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.

]]>
ആ ഗുണ്ടകള്‍ ബിജെപിക്കാര്‍, എന്നിട്ട് അമിത് ഷാ പൊള്ളയായ വാഗ്ദാനം നല്‍കുന്നു: പ്രിയങ്ക ഗാന്ധി https://malayalees.ch/priyanka-gandhi-blames-bjp-for-harassment-of-nuns-on-train/ Fri, 26 Mar 2021 04:08:46 +0000 https://malayalees.ch/?p=42068 കന്യാസ്​ത്രീകൾക്കെതിരായ സംഘ്​പരിവാർ ആക്രമണത്തിൽ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി​ നേതാവ്​ പ്രിയങ്ക ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്-

”ട്രെയിനിൽ യാത്ര ചെയ്യുന്ന യുവതികളെ ആക്രമിക്കാനും വിവരങ്ങൾ ആവശ്യപ്പെടാനും ഈ ഗുണ്ടകളെ പ്രാപ്തരാക്കുന്ന സർക്കാരിനെ ഏത് രാഷ്ട്രീയ പാർട്ടിയാണ് നയിക്കുന്നത്?

ബിജെപി

ഈ ഗുണ്ടകൾ ഏത് രാഷ്ട്രീയ പാർട്ടിയെയാണ്​ പ്രതിനിധീകരിക്കുന്നത്​?

ബിജെപി

അവരിൽ ചിലർ ഏത് പാർട്ടിയുടെ വിദ്യാർഥി സംഘടനയുടെ ഭാഗമാണ്?

ബിജെപി

എന്നിട്ട് കേരളത്തിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നതിനാല്‍ അമിത്​ ഷാ കന്യാസ്​ത്രീകളെ സംരക്ഷിക്കു​മെന്ന്​ പൊള്ളയായ വാഗ്​ദാനം നൽകുന്നു”

ഒ​രു മ​ല​യാ​ളി​യ​ട​ക്കം നാ​ല് ക​ന്യാ​സ്​​ത്രീ​ക​ളെ ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ ​റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഒരു സംഘം ആക്രമിച്ചത്. യുവതികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന് ആരോപിച്ചാണ് കന്യാസ്ത്രീകളെ ഒരു സംഘം ഹിന്ദുത്വ തീവ്രവാദികള്‍ ട്രെയിനില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും യാത്രക്കിടെ പുറത്താക്കുകയും ചെയ്തത്. ബജ്‍രംഗദള്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ കന്യാസ്ത്രീകളെ അക്രമിച്ചതിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ സൂപ്രണ്ട് വ്യക്തമാക്കി. ഋഷികേശിലെ സ്റ്റഡി ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

അക്രമത്തിന് പിന്നിലുള്ളവരെ വൈകാതെ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വാക്ക് തരുന്നതായി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറയുകയുണ്ടായി. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആഭ്യന്തര മന്ത്രിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.

]]>