Amit Sha – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Sep 2023 11:15:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Amit Sha – malayalees.ch https://malayalees.ch 32 32 മണിപ്പൂർ സംഘർഷം: ‘കോം’ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം, അമിത് ഷായ്ക്ക് കത്തെഴുതി മേരി കോം https://malayalees.ch/mary-kom-writes-to-amit-shah-for-protection-of-kom-villages/ Fri, 01 Sep 2023 11:15:53 +0000 https://malayalees.ch/?p=87100 മണിപ്പൂർ കലാപത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ട് ബോക്സിംഗ് താരം എം.സി മേരി കോം. ‘കോം’ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. ‘കോം’ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ച് അമിത് ഷായ്ക്ക് കത്തയച്ചു.

മണിപ്പൂരിലെ ഒരു തദ്ദേശീയ ഗോത്രമാണ് ‘കോം’ സമുദായം. ന്യൂനപക്ഷങ്ങളിൽ ഏറ്റവും ചെറുത്. ‘കോം’ സമൂഹം ‘കുക്കി’, ‘മെയ്തേയ്’ സമുദായങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്നു. സംഘർഷങ്ങൾക്ക് നടുവിൽ അകപ്പെട്ടിരിക്കുകയാണ് ‘കോം’ സമൂഹം. ദുർബലമായ ആഭ്യന്തര ഭരണവും ന്യൂനപക്ഷ ഗോത്രങ്ങൾക്കിടയിലുള്ള ഒരു സമൂഹമെന്ന നിലയിലും തങ്ങൾ സുരക്ഷിതരല്ല. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം. ശക്തരായ വിഭാഗങ്ങളോട് പോരാടാൻ ‘കോം’ സമുദായത്തിന് കഴിയില്ലെന്നും മേരി കോം.

“കോം ഗ്രാമങ്ങളിലേക്കുള്ള ‘കുക്കി’, ‘മെയ്തേയ്’ നുഴഞ്ഞുകയറ്റം തടയാൻ സുരക്ഷാ സേനയുടെ സഹായം ആവശ്യമാണ്. സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യത്തിലെയും അർദ്ധസൈനിക വിഭാഗങ്ങളിലെയും സംസ്ഥാന പൊലീസിലെ അംഗങ്ങളോടും ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിൽ നിഷ്പക്ഷത പുലർത്തണമെന്നും അഭ്യർത്ഥിക്കുന്നു”- മുൻ രാജ്യസഭാംഗം കത്തിൽ പറയുന്നു.

]]>
ത്രിപുരയിൽ സർക്കാർ രൂപീകരണ ചർച്ച; അമിത് ഷാ ഇന്ന് ഗുവഹത്തിയിൽ https://malayalees.ch/amit-shah-over-government-formation-in-tripura/ Mon, 06 Mar 2023 04:13:26 +0000 https://malayalees.ch/?p=77412 ത്രിപുരയിലെ സർക്കാർ രൂപീകരണം സംബന്ധിച്ച് അന്തിമ ചർച്ചകൾ ഇന്ന് ഗുവഹത്തിയിൽ നടക്കും. ചർച്ചകൾക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗുവഹത്തിയിൽ എത്തും. മുഖ്യമന്ത്രിയായി മണിക് സഹ തന്നെ തുടരാൻ കഴിഞ്ഞ ദിവസം വൈകീട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ ധാരണ ആയി എന്നാണ് സൂചന. എന്നാൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനുള്ള സ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ല.

ബിപ്ലബ് കുമാർ ദേബ് അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ പ്രതിമ ഭൗമിക്കിനെ പിന്തുണച്ചു രംഗത്തുണ്ട്. സംസ്ഥാന പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ ഒഴിവാക്കി കൊണ്ടുള്ള സമവായ നീക്കത്തിനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം.

അതേസമയം വോട്ടെണ്ണലിനു പിന്നാലെ സംസ്ഥാനത്തുണ്ടായ വ്യാപക അക്രമസംഭവങ്ങളിൽ സിപിഐ എം സംസ്ഥാനസെക്രട്ടറി ജിതേന്ദ്ര ചൗദരി പൊലീസിന് കത്ത് നൽകി. 600 ഓളം വീടുകൾ ആക്രമിക്കപ്പെട്ടതായും, 1000 ത്തോളം പേർക്ക് പരുക്ക് ഏറ്റ തായും സിപിഐഎം ആരോപിച്ചു. അക്രമങ്ങളുടെ മുഴുവൻ പട്ടികയും കത്തിനൊപ്പം കൈമാറിയിട്ടുണ്ട്.

]]>
‘മുഖ്യമന്ത്രിയും അമിത്ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്’; വള്ളംകളിക്ക് ക്ഷണിച്ചതിൽ വിമർശനവുമായി വി.ഡി സതീശൻ https://malayalees.ch/v-d-satheesan-against-cm-pinarayi-vijayan/ Sat, 27 Aug 2022 12:24:17 +0000 https://malayalees.ch/?p=67200 നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനും അമിത്ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അദ്ദേഹം ആരോപിച്ചു. വള്ളംകളിക്ക് അമിത്ഷായെ വിളിച്ചത് സിപിഐ എം- ബി ജെ പി രഹസ്യബന്ധത്തിന് തെളിവാണ്. അമിത്ഷായെ വിളിക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും സർക്കാരും സിപിഐ എമ്മും മറുപടി പറയണം.

ലാവലിനോ സ്വർണക്കടത്തോ ആണോ കാരണം എന്ന് വി ഡി സതീശൻ ചോദിച്ചു. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് മോദിയെ ക്ഷണിച്ചതിന് എൻ കെ പ്രേമചന്ദ്രനെ സംഘിയെന്ന് വിളിച്ചു. ഏത് ചെകുത്താനെയും കൂടെക്കൂട്ടി കോൺഗ്രസിനെ തോൽപ്പിക്കുകയാണ് ലക്ഷ്യം. സിപിഐ സമ്മേളനങ്ങളിൽ പ്രതിഷേധങ്ങളിൽ പ്രതീക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ലോകായുക്ത നിയമഭേദഗതി ബില്ലിൽ സിപിഐ സന്ധി ചെയ്‌തെന്ന് വി ഡി സതീശൻ ആരോപിച്ചു.

സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചിരുന്നു . ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്. അമിത് ഷായെ ക്ഷണിച്ച് കഴിഞ്ഞ 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കത്തയച്ചത്.

]]>
‘വാക്സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’ അമിത് ഷാ https://malayalees.ch/caa-will-be-implemented-after-covid-vaccination-ends-amit-sha/ Fri, 12 Feb 2021 04:15:33 +0000 https://malayalees.ch/?p=40060 പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് വാക്സിൻ വിതരണം പൂർത്തിയാകുന്ന മുറക്ക് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

‘വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെന്‍റിന്‍റെ നിയമമാണ്. എങ്ങിനെയാണ് നിങ്ങൾക്ക് അതിനെ പ്രതിരോധിക്കാനാവുന്നത്..? നിങ്ങൾക്ക് അതിനെ തടയാനുള്ള അധികാരവുമില്ല…’ അമിത് ഷാ പറഞ്ഞു.

ഇതിന് മുമ്പ് ബംഗാളിലെ കൂച്ച് ബെഹറില്‍ ബി.ജെ.പിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത അമിത് ഷാ മമത ബാനര്‍ജിയെ വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മമതക്ക് ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്നായിരുന്നു അമിത് ഷായുടെ വെല്ലുവിളി.

]]>
അമിത് ഷായുടെ ഏഴ് നുണകള്‍ പൊളിച്ചടക്കി തൃണമൂല്‍ എം.പി https://malayalees.ch/derek-obrien-on-amit-shahs-speech/ Mon, 21 Dec 2020 08:15:08 +0000 https://malayalees.ch/?p=37269 പശ്ചിമ ബംഗാളിലെ മിഡ്‌നാപൂർ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ ഏഴ്​ തെറ്റായ വിവരങ്ങളുടെ വസ്​തുതാ പരിശോധനയുമായി​ തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഓബ്രിയൻ. ട്വിറ്ററിലാണ്​ അദ്ദേഹം അമിത്​ ഷാ പറഞ്ഞ ഏഴ്​ കാര്യങ്ങളുടെ സത്യാവസ്ഥ വിശദീകരിച്ച്​ രംഗത്തെത്തിയത്​.

ടൂറിസ്റ്റ്​ സംഘത്തി​ന്‍റെ മുഖ്യ പരിചാരകൻ ബംഗാളിൽ നടത്തിയ പ്രസംഗത്തി​ന്‍റെ വസ്​തുതാ പരിശോധന എന്ന തലക്കെട്ടോടെയാണ് അദ്ദേഹം അമിത് ഷായുടെ നുണകളുടെ വസ്തുതകള്‍ തുറന്നുകാണിച്ചത്.

അമിത്​ ഷാ പറഞ്ഞ കാര്യങ്ങളുടെ വസ്​തുതാ പരിശോധന

1) മമതാ ബാനർജി മറ്റൊരു പാർട്ടിക്ക്​ വേണ്ടി കോൺഗ്രസ്​ വിട്ട്​ പോയതാണ്​. എന്നിട്ട്​ ഇപ്പോൾ കാലുമാറിയതിന്​ മറ്റുള്ളവരെ കുറ്റം പറയുന്നു.

വാസ്​തവം: മമത ബാനർജി മറ്റൊരു പാർട്ടിയിലേക്ക്​ കൂറുമാറിയിട്ടില്ല. മറിച്ച്​ 1998ൽ ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്​ സ്ഥാപിക്കുകയാണ്​ ചെയ്​തത്​.

2) ആയുഷ്​മാൻ ഭാരതി​ന്‍റെ കീഴിലുള്ള ആനുകൂല്യങ്ങൾ ബംഗാളിലെ ജനങ്ങൾക്ക്​ മമതാ സർക്കാർ നൽകുന്നില്ല

വാസ്​തവം: ആയുഷ്​മാൻ ഭാരതിന്​ രണ്ട്​ വർഷം മുമ്പ് ബംഗാളിൽ സർക്കാർ സ്വസ്​ത്യ സതി ആരംഭിച്ചിരുന്നു. അതി​ന്‍റെ കീഴിൽ 1.4 കോടി കുടുംബങ്ങൾക്ക്​ വർഷത്തിൽ 5 ലക്ഷം വരെ വരുന്ന ആരോഗ്യ ഇൻഷുറൻസ്​ ​നൽകി.

3) പി.എം കിസാന്​ കീഴിലുള്ള 6000 രൂപ കർഷകർക്ക്​ ലഭിക്കുന്നത്​ ബംഗാൾ സർക്കാർ തടയുന്നു.

വാസ്​തവം: ബംഗാൾ ക്രിഷക്​ ബന്ധു എന്ന പദ്ധതിയിലൂടെ കർഷകർക്ക്​ ഏക്കർ അടിസ്ഥാനത്തിൽ 5000 രൂപ വാർഷിക ആനുകൂല്യം നൽകുന്നു. പി.എം കിസാൻ പദ്ധതിയിലൂടെ ഏക്കർ അടിസ്ഥാനത്തിൽ നൽകുന്നത്​ വെറും 1,214 രൂപ മാത്രം.

4) 300 ബി.ജെ.പി പ്രവർത്തകർ 1.5 വർഷം കൊണ്ട്​ ബംഗാളിൽ കൊല്ലപ്പെട്ടു.

വാസ്​തവം: കൂടുതൽ ബി.ജെ.പി പ്രവർത്തകരും സംസ്ഥാനത്ത്​ കൊല്ലപ്പെട്ടത് കലഹം കാരണമാണ്​​. ആത്​മഹത്യകളെ പോലും രാഷ്​ട്രീയ കൊലപാതകങ്ങളാക്കുകയാണ്​. അതേസമയം, 1998 മുതൽ 1027 തൃണമൂൽ പ്രവർത്തകരാണ്​ രാഷ്​ട്രീയ പകപോക്കലിന്​ ഇരയായത്​. ഇവിടെയും 116 ഓളം വരുന്ന ബി.ജെ.പി സിറ്റിങ് എൽ.എസ്​​ എം.പിമാർക്കെതിരെ ക്രിമിനൽ റെക്കോർഡുകളുണ്ട്​​.

5) പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെ ജനങ്ങൾക്കായി ഒരുപാട്​ ഭക്ഷ്യ ധാന്യങ്ങൾ അയച്ചിരുന്നു. അത്​ തൃണമൂൽ പ്രവർത്തകർ വിനിയോഗിച്ചു.

വാസ്​തവം: ബംഗാളിൽ ഖാദ്യ സതി പദ്ധതി മുഖാന്തരം 10 കോടി ജനങ്ങൾക്ക്​ സൗജന്യ റേഷൻ 2021 ജൂൺ വരെ നൽകുന്നുണ്ട്​.

6) ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്​ക്ക്​ ആവശ്യമായ സുരക്ഷ ബംഗാൾ സർക്കാർ നൽകിയില്ല.

വാസ്​തവം: ബംഗാൾ സർക്കാർ ജെ.പി നദ്ദക്ക്​ സെഡ്​ പ്ലസ്​ സുരക്ഷ നൽകിയിരുന്നു. എന്നാൽ, ഒരുപാട്​ വാഹനങ്ങളെ പിന്തുടരാൻ അനുവദിച്ച്​ അദ്ദേഹം നിയമങ്ങളെയെല്ലാം ലംഘിച്ചു.

7) മോദി സംസ്ഥാനത്തെ പാവങ്ങൾക്ക്​ വീടുകളും മറ്റ്​ അടിസ്ഥാന സൗകര്യങ്ങളും നൽകി.

വാസ്​തവം: കേന്ദ്രം നൽകുന്നത്​ 60 ശതമാനം സംസ്ഥാനം നൽകുന്നത്​ 40 ശതമാനം. 2011 മുതൽ 2020 വരെ സംസ്ഥാന സർക്കാർ 33,87,000 വീടുകൾ 39,999 കോടി രൂപ ചെലവിൽ നിർമിച്ചു. ഗീതാഞ്ജലി പ്രകൽപ്പ പദ്ധതിയുടെ കീഴിൽ 3,90,000 വീടുകൾ 3,550 കോടി ചെലവിൽ നിർമിച്ചു. കൂടാതെ എല്ലാവർക്കും ഭവനം എന്ന പദ്ധതിയുടെ ഭാഗമായി 4,30,000 വീടുകൾ 7000 കോടി രൂപ ചെലവിൽ നിർമിച്ചു.

]]>
പശ്ചിമ ബംഗാളിൽ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി https://malayalees.ch/amit-shah-in-bengal-live-suvendu-adhikari-brother-soumendu-more-rebel-tmc-leaders-to-join-bjp-today/ Sat, 19 Dec 2020 08:03:23 +0000 https://malayalees.ch/?p=37222 പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബി.ജെ.പി. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാനിധ്യത്തിൽ തൃണമൂൽ കോൺഗ്രസ്‌ മുതിർന്ന നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. തൃണമൂലിന് പുറമെ സി.പി.എം എം.എൽ.എ ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. മിഡ്‌നാപുരിൽ നടക്കുന്ന റാലിയിൽ അമിത് ഷ സംസാരിക്കും.

തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും കടുത്ത വെല്ലുവിളി ഉയർത്തി കൊണ്ടാണ് ബി.ജെ.പി ഇത്തവണ ബംഗാളിൽ നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുക. അതിന്‍റെ മുന്നോടിയായി തൃണമൂൽ നേതാക്കളെ തന്നെ സ്വന്തം പാളയത്തിൽ എത്തിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ.

മുതിർന്ന നേതാവ് സുവേന്ദു അധികാരിക്ക് പുറമെ രണ്ട് തൃണമൂൽ എം.എൽ.എമാർ കൂടി ഇന്ന് ബി.ജെ.പിയിൽ ചേരും. ജിതേന്ദ്ര തിവാരി, ശിൽഭദ്ര ദത്ത എന്നിവരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത് . രണ്ട് ദിവസത്തെ സന്ദർശനത്തിന് ബംഗാളിൽ എത്തിയ അമിത് ഷാ ഇന്ന് മിഡ്‌നാപുരിൽ സംസാരിക്കും. അവിടെ വെച്ച് മുതിർന്ന നേതാക്കൾക്കൊപ്പം നിരവധി തൃണമൂൽ പ്രവർത്തകരും ബി.ജെ.പി അംഗത്വം എടുക്കും. തൃണമൂൽ കോൺഗ്രസിന് പുറമെ സി.പി.എമ്മിൽ നിന്നും നേതാക്കൾ ബി.ജെ. പിയിലേക്ക് ചേക്കേറുകയാണ്. സി.പി.എം എം.എൽ.എ തപ്സി മൊണ്ഡലും ഇന്ന് ബി.ജെ.പിയിൽ ചേരും. എന്നാൽ മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ വ്യാപകമായി ബി.ജെ.പിയിൽ ചേക്കേറുന്നതിനെതിരെ നേതാക്കൾ രംഗത്തു വന്നു.

ജിതേന്ദ്ര തിവാരിക്ക് പാർട്ടി അംഗത്വം കൊടുക്കുന്നതിനെ എതിർത്ത് കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ തന്നെ രംഗത്ത് വന്നു. ഇക്കാര്യം ദേശീയ നേതൃത്വവുമായി സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ തൃണമൂൽ കോൺഗ്രസ്‌ നേതാക്കൾ പാർട്ടി വിടുന്നത് മമത ബാനർജിയേ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരിക്കുകയാണ്. .

]]>
അമിത്ഷായുമായുള്ള ചർച്ച പരാജയം https://malayalees.ch/amit-shahs-talks-with-farmer-leaders-fail-no-meeting-today/ Wed, 09 Dec 2020 04:27:37 +0000 https://malayalees.ch/?p=36587 കേന്ദ്ര സർക്കാരുമായി ഇന്ന് നടക്കുന്ന ആറാം വട്ട ചർച്ചയിൽ നിന്ന് കർഷക സംഘടനകൾ പിൻമാറി. നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതികൾ എഴുതി നൽകാമെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കർഷക സംഘടന നേതാക്കളുമായുള്ള ചർച്ചയിൽ അറിയിച്ചത്. തുടർ നീക്കം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ 12 മണിക്ക് യോഗം ചേരും. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗവും വിഷയം ചർച്ച ചെയ്യും. അതേസമയം പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും.

ഭാരത് ബന്ദോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിലായതോടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ, 13 കർഷക സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയത്. 3 മണിക്കൂർ നീണ്ട ചർച്ച ഫലം കണ്ടില്ല. താങ്ങുവില നിലനിർത്താമെന്ന ഉറപ്പ് എഴുതി നല്‍കാമെന്ന് അമിത് ഷാ അറിയിച്ചു. നിയമങ്ങള്‍ കർഷകർക്കെതിരല്ലെന്ന് വിശദീകരിച്ച അമിത് ഷാ റദ്ദാക്കാനാകില്ലെന്ന് ആവർത്തിച്ചു.

നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് വ്യക്തമാക്കിയ കർഷക സംഘടന നേതാക്കള്‍ ഇന്ന് നടത്താനിരുന്ന ആറാം ഘട്ട ചർച്ച റദ്ദാക്കി. തുടർനീക്കങ്ങള്‍ നിശ്ചയിക്കാനായി കർഷക സംഘടനകള്‍ ഇന്ന് 12 മണിക്ക് സിന്‍ഗുവില്‍ യോഗം ചേരും.

അതേസമയം പ്രതിപക്ഷ നേതാക്കൾ 5 മണിക്ക് രാഷ്ട്രപതിയെ കാണും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി നേതാവ് ശരത് പവാർ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ എന്നിവരാണ് രാഷ്ട്രപതിയെ കാണുക. രാഷ്ട്രപതിയെ കാണുന്നതിന് മുമ്പായി പ്രതിപക്ഷ പാർട്ടി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.

]]>
വിവാദമായ പൗരത്വ നിയമ ഭേദഗതിക്ക് ചട്ടം തയാറാക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍ https://malayalees.ch/central-government-could-not-prepare-a-law-to-amend-the-citizenship-act/ Mon, 20 Jul 2020 04:32:42 +0000 https://malayalees.ch/?p=28739 ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്ന കീഴ്‌വഴക്കവും ആഭ്യന്തര മന്ത്രാലയത്തിന് പാലിക്കാനായില്ല. ചട്ടം പരിശോധിക്കാനുള്ള സഭാ സമിതിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതും തിരിച്ചടിയാണ്.

വിവാദമായ പൗരത്വനിയമ ഭേദഗതിക്ക് ചട്ടം തയാറാക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍. ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്ന കീഴ്‌വഴക്കവും ആഭ്യന്തര മന്ത്രാലയത്തിന് പാലിക്കാനായില്ല. ചട്ടം പരിശോധിക്കാനുള്ള സഭാ സമിതിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതും തിരിച്ചടിയാണ്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കിയത് കഴിഞ്ഞ ജനുവരി പത്തിന്. ചട്ടം പരിശോധിക്കാനുള്ള പാര്‍ലമെന്ററി ഉപസമിതിയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ല. ഉപസമിതിയില്‍ സമവായമുണ്ടാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നാണ് വിവരം. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകള്‍ അല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി.

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മത ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ നൽകാനാണ് ഭേദഗതിയെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. മതപരമായ പീഡനം എന്നതിന് ചട്ടത്തില്‍ നിര്‍വചിക്കണം. മുസ്‌ലിംകളെ മാത്രം ഒഴിവാക്കി പൗരത്വത്തെ മതപരമായി നിര്‍ണയിച്ച നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിയിരുന്നത്.

]]>