AMERICAN PRESIDENT ELECTION – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 04:49:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AMERICAN PRESIDENT ELECTION – malayalees.ch https://malayalees.ch 32 32 അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഫ്ലോറിഡ ​ഗവർണർ റോൺ ഡിസാന്റിസ് പിന്മാറി https://malayalees.ch/ron-desantis-drops-out-of-2024-presidential-election/ Mon, 22 Jan 2024 04:47:11 +0000 https://malayalees.ch/?p=95040 അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ നിന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പിന്മാറി. ന്യൂഹാംപ്‌ഷെയർ പ്രൈമറി പോരാട്ടം നടക്കാനിരിക്കെയാണ് പിന്മാറ്റം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണയ്ക്കുമെന്ന് റോൺ ഡിസാന്റിസ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണൾഡ് ട്രംപും നിക്കി ഹേലിയും തമ്മിൽ ആയിരിക്കും ഇനി പോരാട്ടം.

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുളള മത്സരത്തിൽ നിന്ന് നേരത്തെ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും പിന്മാറിയിരുന്നു. ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പറഞ്ഞിരുന്നു. അയോവ കൊക്കസിൽ ട്രംപ് ജയിച്ചതിന് പിന്നാലെയായിരുന്നു പിന്മാറ്റം.

]]>
പ്രസിഡന്റാകാന്‍ മൂന്നാം അങ്കത്തിനൊരുങ്ങി ട്രംപ്; അമേരിക്കയെ വീണ്ടും ഒന്നാമതെത്തിക്കുമെന്ന് പ്രഖ്യാപനം https://malayalees.ch/donald-trump-says-hell-run-for-president-again-in-2024/ Wed, 16 Nov 2022 07:32:59 +0000 https://malayalees.ch/?p=71365 2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നമ്മുടെ രാജ്യത്തെ നമ്മുക്ക് രക്ഷിക്കേണ്ടതുണ്ടെന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കയെ ഉന്നതിയിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയില്‍ തന്റെ മാര്‍ എ ലാഗോ എസ്‌റ്റേറ്റില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. 

ഇത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ മൂന്നാം അങ്കമാണ്. ഡൊണാള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024 എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ച ശേഷം ട്രംപിന്റെ അണികള്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ യു എസ് ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയെന്നാണ് വിവരം. അമേരിക്കയുടെ അടുത്ത പ്രസിഡന്റെന്ന് പറഞ്ഞാണ് അണികള്‍ പ്രസംഗത്തിനായി ട്രംപിനെ വേദിയിലേക്ക് ക്ഷണിച്ചത്.

ജോ ബൈഡന്‍ ദുര്‍ബലനായ ഭരണാധികാരിയാണെന്ന് തെളിയുന്നുവെന്ന് പറഞ്ഞാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. ഈ രാജ്യത്തിന് എന്തെല്ലാമായിത്തീരാമെന്ന് ഇതുവരെ ലോകം കണ്ടിട്ടില്ല. നമ്മള്‍ ഒരുമിച്ച് വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

]]>
വോട്ടിംഗ് ദിനത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട് ഫോൺകോളുകൾ വന്നിരുന്നുവെന്ന് റിപ്പോർട്ട് https://malayalees.ch/mysterious-robocalls-urge-voters-to-stay-home-on-us-election-day/ Wed, 04 Nov 2020 04:58:42 +0000 https://malayalees.ch/?p=34442 വോട്ടിംഗ് ദിനത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട് ഫോൺകോളുകൾ വന്നിരുന്നുവെന്ന് റിപ്പോർട്ട്. സ്‌റ്റേറ്റ്, പാർട്ട് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പകുതിയിലധികം അമേരിക്കൻ പൗരന്മാരും വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇത്തരത്തിൽ സന്ദേശങ്ങൾ എത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബാഹ്യ ഇടപെടലുകൾ നടക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി ഓഫിസർ ക്രിസ്റ്റഫർ ക്രബ്‌സ് പറഞ്ഞു.

2016 ലെ തെരഞ്ഞെടുപ്പ് സമയത്ത് റഷ്യൻ ഹാക്കർമാർ റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിന് അനുകൂലമായി ജനങ്ങളെ സ്വാധീനിക്കാൻ പതിനായിരക്കണക്കിന് ഇമെയിലുകളാണ് അയച്ചത്. അന്ന് മുതൽ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ബാഹ്യ ഇടപെടലുകളുണ്ടെന്ന് പുറംലോകം മനസിലാക്കുന്നത്.

ഇത്തവണ പതിവിലും വിപരീതമായി ഭൂരിഭാഗം അമേരിക്കൻ പൗരന്മാരും പോളിംഗ് ബൂത്തിലെത്തി. 99 മില്യൺ പേർ തപാൽ വോട്ടും, മുൻകൂർ വോട്ടും നടത്തി. ആകെ 160 മില്യൺ വോട്ടുകളാണ് തെരഞ്ഞെടുപ്പ് വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്.

]]>