american election – malayalees.ch https://malayalees.ch Malayalam Online News Portal Wed, 04 Nov 2020 12:05:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png american election – malayalees.ch https://malayalees.ch 32 32 അമേരിക്ക ഫോട്ടോഫിനിഷിലേക്ക്; വോട്ടെണ്ണൽ നിർത്തണമെന്നാവശ്യപ്പെട്ട് ട്രംപ് സുപ്രീംകോടതിയില്‍ https://malayalees.ch/us-election-results-2020-live-updates-3/ Wed, 04 Nov 2020 12:05:50 +0000 https://malayalees.ch/?p=34472 അമേരിക്കയിൽ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നു. നിലവിൽ ഫലം പുറത്തുവന്ന ഇടങ്ങളിൽ ബൈഡനാണ് മുന്നിൽ. പക്ഷേ ഇനി ഫലം വരാനിരിക്കുന്ന നിർണായക സംസ്ഥാനങ്ങളിൽ ട്രംപാണ് ലീഡ് ചെയ്യുന്നത് . വോട്ടുകൾ എല്ലാം എണ്ണിത്തീരും മുമ്പ് വിജയം അവകാശപ്പെട്ട് ട്രംപ് രംഗത്തുവന്നു. വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.

അവസാനത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നിലവിലെ ഫലങ്ങളിൽ ബൈഡനാണ് മുന്നിൽ. പക്ഷേ നിർണായ സ്വിങ് സ്റ്റേറ്റുകളിൽ ഭൂരിഭാഗത്തിലും ട്രംപിനാണ് ലീഡ്. വെള്ളിയാഴ്ച മാത്രമേ അന്തിമ ഫലം വ്യക്തമാകൂ.വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും രംഗത്തുവന്നിട്ടുണ്ട്.

നിലവിൽ 225 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി. ട്രംപിനൊപ്പം നിലവിൽ 213 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ട്രംപാണ് വിജയിച്ചത്. അരിസോണയിലെ 81 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനാണ് മുന്‍തൂക്കം. ജോര്‍ജ്ജിയയും ലോവയും ട്രംപിനൊപ്പമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും.

ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാൽ വോട്ടുകൾ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാൽ ഫലം വൈകുമെന്നാണ് സൂചന. എല്ലാ വോട്ടിങ്ങ് കേന്ദ്രങ്ങളിലും വോട്ട് ചെയ്യാന്‍ ആളുകളുടെ വലിയ നിരയാണ് ഉണ്ടായിരുന്നത്. കൂടുതല്‍ പേരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഇരു സ്ഥാനാര്‍ഥികളും വലിയ വിജയ പ്രതീക്ഷയിലാണ്. ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഈ യാത്ര വൈറ്റ് ഹൗസിലേക്കാകുമെന്ന് ബൈഡനും പറയുന്നു.

]]>
ട്രംപിന് മുന്‍തൂക്കം; മാറിമറിഞ്ഞ് ലീഡ് നില https://malayalees.ch/us-election-results-2020-live-updates/ Wed, 04 Nov 2020 04:53:08 +0000 https://malayalees.ch/?p=34436 അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് മത്സരം. നിലവിൽ 209 ഇലക്ടറൽ കോളജുകൾ ബൈഡൻ നേടി. ട്രംപിനൊപ്പം നിലവിൽ 118 ഇലക്ടറൽ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ നിര്‍ണായക സംസ്ഥാനങ്ങളില്‍ ബൈഡൻ ഏറെ പിന്നിലാണ്. ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്.

അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രംപിനാണ് ഇവിടെ ലീഡ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും. ഉച്ചയോടെ അന്തിമഫലം അറിയാനാകും.

ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാൽ വോട്ടുകൾ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാൽ ഫലം വൈകുമെന്നാണ് സൂചന. എല്ലാ വോട്ടിങ്ങ് കേന്ദ്രങ്ങളിലും വോട്ട് ചെയ്യാന്‍ ആളുകളുടെ വലിയ നിരയാണ് ഉണ്ടായിരുന്നത്. കൂടുതല്‍ പേരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഇരു സ്ഥാനാര്‍ഥികളും വലിയ വിജയ പ്രതീക്ഷയിലാണ്. ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഈ യാത്ര വൈറ്റ് ഹൗസിലേക്കാകുമെന്ന് ബൈഡനും പറയുന്നു. സർവേകൾ പ്രകാരം ജോ ബൈ‍ഡന് ട്രംപിനെക്കാൾ പലയിടങ്ങളിലും മേല്‍ക്കൈ ഉണ്ടെന്നാണ് സൂചന.

]]>
ആരോഗ്യനിലയില്‍ ആശങ്കയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്: തൃപ്തികരമെന്ന് ട്രംപ് https://malayalees.ch/trump-covid-medical-report-and-reaction/ Mon, 05 Oct 2020 05:58:30 +0000 https://malayalees.ch/?p=32779 കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് ട്രംപിന്റെ അവകാശ വാദം.

വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തിയ ഉടനെ തന്നെ പരീക്ഷണ മരുന്നിന്റെ ചെറിയ ഡോസ് നല്‍കിയിരുന്നു. ഓക്സിജന്‍ സഹായം നല്‍കി വരുന്നുണ്ടെന്നും ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. എന്നാല്‍ ആരോഗ്യ നില തൃപ്തികരമാണെന്നും മരുന്നുകള്‍ ഫലിക്കുന്നുണ്ടെന്നും ട്രംപ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ഇതിനിടെ ട്രംപ് രോഗ വിവരം മറച്ചുവെച്ച് ഫണ്ട് ശേഖരണ പരിപാടിയില്‍ പങ്കെടുത്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ട്രംപിനൊപ്പമുണ്ടായിരുന്ന ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കും കോവിഡുണ്ട്.

ആമി കോണി ബാരറ്റിന്റെ നാമ നിര്‍ദേശം ആഘോഷിക്കാനായി റോസ് ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പരിപാടിയില്‍ ട്രംപും ഭാര്യ മെലാനിയ ട്രംപും പങ്കെടുത്തിരുന്നു.

ട്രംപിന് കോവിഡ് ബാധിച്ചത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി.

]]>
‘ട്രംപിനെ തോല്‍പ്പിക്കാന്‍, നിങ്ങളുടെ ശബ്‍ദം കേള്‍പ്പിക്കാന്‍ അണിനിരക്കൂ’: അമേരിക്കയിലെ മുസ്‍ലിംകളോട് ജോ ബൈഡന്‍ https://malayalees.ch/democrat-joe-biden-to-muslim-americans/ Wed, 22 Jul 2020 08:35:16 +0000 https://malayalees.ch/?p=28911 ‘പലപ്പോഴും നിങ്ങളുടെ ശബ്ദം അംഗീകരിക്കപ്പെടുകയോ പ്രതിനിധീകരിക്കപ്പെടുകയോ ചെയ്യുന്നില്ല’

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണൾഡ്​ ട്രംപിനെ പരാജയപ്പെടുത്താന്‍ മുസ്​ലിംകളോട്​ ഡെമോക്രാറ്റിക്​ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡ​​ന്‍റെ ആഹ്വാനം. ട്രംപി​​ന്‍റെ ഭരണത്തിൽ അമേരിക്കയിൽ ഇസ്​ലാ​മോഫോബിയ വളർന്നു. അമേരിക്കയുടെ സുരക്ഷയ്ക്കെന്ന കാരണം പറഞ്ഞ് മുസ്​ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ ട്രംപ്​ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ​ താന്‍ അധികാരത്തിലെത്തിയാല്‍ പിൻവലിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. എംഗേജ് ആക്ഷന്‍ എന്ന സംഘടന സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ജോ ബൈഡന്‍.

‘അയാള്‍ പ്രസിഡന്‍റാവാന്‍ യോഗ്യനല്ല എന്നത് കൊണ്ട് മാത്രമല്ല നിങ്ങളുടെ വോട്ട് ഞാന്‍ അഭ്യര്‍ഥിക്കുന്നത്. നിങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ശബ്ദം രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ ഉറപ്പുവരുത്താന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു. മുസ്‍ലിം ശബ്ദം ഈ സമൂഹത്തിനും രാജ്യത്തിനും ആവശ്യമുണ്ട്. പക്ഷേ പലപ്പോഴും നിങ്ങളുടെ ശബ്ദം അംഗീകരിക്കപ്പെടുകയോ പ്രതിനിധീകരിക്കപ്പെടുകയോ ചെയ്യുന്നില്ല’- എന്നാണ് ജോ ബൈഡന്‍ പറഞ്ഞത്.

ഇസ്​ലാമിക വിശ്വാസത്തെ പരിചയപ്പെടുത്താൻ സ്​കൂളുകളിൽ കൂടുതൽ സൗകര്യമേർപ്പെടുത്തുമെന്നും ബൈഡൻ അറിയിച്ചു. സിറിയ, യെമൻ, ഗസ്സ എന്നിവിടങ്ങളിലെ മനുഷ്യക്കുരുതികൾക്കെതിരെ നിലപാടെടുക്കും. ഫലസ്​തീനികള്‍ക്കും ഇസ്രായേലി​കള്‍ക്കും സ്വന്തം രാജ്യമെന്ന നിലപാടിനൊപ്പം നില്‍ക്കും. തുല്യനീതി, കുറഞ്ഞ ചിലവിൽ ആരോഗ്യ സംവിധാനങ്ങൾ, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം എന്നിവ ഉറപ്പുവരുത്തുമെന്നും ബൈഡന്‍ വ്യക്തമാക്കി.

മുസ്‍ലിം വോട്ടുകള്‍ ആര്‍ക്ക് അനുകൂലമാകണം എന്ന കാര്യത്തില്‍ നിരന്തര ഇടപെടലുകള്‍ നടത്തുന്ന സംഘടനയാണ് എംഗേഗ് ആക്ഷന്‍. 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഈ സംഘടനക്ക് സ്വാധീനമുള്ള മിഷിഗണില്‍ ട്രംപിന് വോട്ട് കുറവായിരുന്നു. മിനിസോട്ട പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍, മിനസോട്ട അറ്റോര്‍ണി ജനറല്‍ കെയ്ത്ത് എല്ലിസണ്‍, ഇന്ത്യാന പ്രതിനിധി ആന്‍ഡ്രേ കാര്‍സണ്‍ തുടങ്ങിയ ജനപ്രതിനിധികളില്‍ പലരും ബൈഡന് അനുകൂലമായി നിലപാടെടുത്തിട്ടുണ്ട്. ഇതില്‍ ഇല്‍ഹാന്‍ ഒമര്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‍ലിം വനിതയാണ്. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനെതിരെ അമേരിക്കയിലെ മുസ്‍ലിം വോട്ടുകള്‍ ഏകീകരിക്കാനുള്ള നീക്കങ്ങളാണ് എംഗേജ് നാഷന്‍ നടത്തുന്നത്.

]]>