AmericaJoe Biden – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Jan 2021 11:11:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AmericaJoe Biden – malayalees.ch https://malayalees.ch 32 32 അമേരിക്കയിൽ വംശീയത ഉന്മൂലനം ചെയ്യും; ഉത്തരവിൽ ബൈഡൻ ഒപ്പുവെച്ചു https://malayalees.ch/biden-signs-orders-on-racial-equity-takes-steps-to-address-systemic-racism-in-us/ Wed, 27 Jan 2021 11:11:17 +0000 https://malayalees.ch/?p=39205 അമേരിക്കയുടെ നാൽപ്പത്തിയാറാം പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡൻ തന്റെ മുഖ്യ അധ്യക്ഷ പരിപാടികൾ പ്രഖ്യാപിക്കുമ്പോൾ, കഴിഞ്ഞ മെയിൽ മിനിയാപൊളിസിൽ വർഗ്ഗവെറിക്ക് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിനെ പരാമർശിച്ചിരുന്നു. ഈ കൊലപാതകം, നീതിയുടെ കഴുത്തിൽ കാൽമുട്ട് വെച്ചതിന് തുല്യമാണെന്നാണ് ബൈഡൻ പറഞ്ഞത്. “രാജ്യം നേരിടുന്ന വംശീയ വെറി വളരെ ആഴത്തിലുള്ളതാണ്. വ്യവസ്ഥാപിതമായി മാറിക്കഴിഞ്ഞിരിക്കുന്നു അത്. ഇതിനെതിരെ പൊരുതേണ്ടതിന്റെ ആവശ്യകതയെ എന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയ്‌നിൽ വെച്ച് ഞാൻ വ്യക്തമാക്കിയിരുന്നു.” ബൈഡൻ പറഞ്ഞു.

വംശീയവെറി മാത്രമല്ല, അമേരിക്ക നേരിടുന്ന സമസ്ത മേഖലകളിലെയും വിവേചനങ്ങൾക്ക് അവസാനം കുറിക്കുക കൂടിയാണ് ബൈഡന്റെ ലക്ഷ്യം. അമേരിക്കയുടെ രൂപീകരണത്തിന്റെ അടിസ്ഥാന തത്വം തന്നെ എല്ലാവരും തുല്യരാണ് എന്നതാണെന്നും, എന്നാൽ അതിലേക്ക് എത്താൻ അമേരിക്കൻ ജനതക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസിൽ പുതിയ നിയമനിർമാണങ്ങൾ പരിഗണിക്കവെ ബൈഡൻ പറഞ്ഞു.

രാജ്യം മുന്നോട്ടുവെക്കുന്ന ഈ മൂല്യത്തെ വളരെ ഇടുങ്ങിയതും ചുരുങ്ങിയതുമായാണ് അമേരിക്കൻ ജനത ഇത്രയും നാൾ കൊണ്ടുനടന്നത്. കറുത്തവർഗക്കാർ മാത്രമല്ല, ഏഷ്യൻ അമേരിക്കക്കാരും പസിഫിക്കുകാരും ഒക്കെ അനർഹരെ പോലെയാണ് അമേരിക്കയിൽ ജീവിക്കുന്നത്. ഇത് അംഗീകരിക്കാൻ സാധിക്കില്ലായെന്നും, ഇതിനെതിരെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു

]]>
കോവിഡ് വ്യാപനത്തെ തടയാന്‍ 10 ഉത്തരവുകളുമായി ബൈഡന്‍ https://malayalees.ch/joe-biden-launches-100-days-mask-challenge-makes-quarantine-mandatory-for-people-entering-us/ Fri, 22 Jan 2021 08:10:23 +0000 https://malayalees.ch/?p=38997 കോവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ സമഗ്ര പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. കോവിഡ് പ്രതിരോധത്തിനായി പത്ത് ഉത്തരവുകള്‍ ബൈഡന്‍ പുറപ്പെടുവിച്ചു. പൊതുഗതാഗതത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി.

കോവിഡ് വെല്ലുവിളി നേരിടാനായി യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് കടക്കുകയാണ് ജോ ബൈഡന്‍. കോവിഡ് പ്രതിസന്ധി മറികടക്കാനായി 198 പേജുള്ള കോവിഡ് പ്രതിരോധ പദ്ധതി ബൈഡന്‍ രാജ്യത്തിന് സമര്‍പ്പിച്ചു.

100 ദിവസത്തിനുള്ളില്‍ 100 മില്യണ്‍ വാക്സിന്‍ കുത്തിവെപ്പ് നടത്തും. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍‌ക്ക് ധനസഹായം നല്‍കും. പൊതു നിരത്തുകളിലും വിമാനം, ട്രെയിന്‍ , ബസ് യാത്രകളിലും മാസ്ക് നിര്‍ബന്ധമാക്കി.

വാക്സിന്‍ നിര്‍മണം ഊര്‍ജിതമാക്കാനുള്ള നടപടി സ്വീകരിക്കും. 100 ദിവസത്തിനുള്ളില്‍ സ്കൂളുകള്‍ തുറക്കും തുടങ്ങിയ നിര്‍ണായക ഉത്തരവുകളാണ് ബൈഡന്‍ പുറപ്പെടുവിച്ചത്. ട്രംപ് ഭരണകൂടം സമാഹരിച്ച കോവിഡ് വിവരങ്ങള്‍ അപര്യാപ്തമാണെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയമായല്ല ശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകാനുദ്ദേശിതക്കുന്നതെന്നും ബൈഡന്‍‌ പറഞ്ഞു.കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി ബൈഡന്‍ ഇന്ന് ടെലഫോണില്‍ സംസാരിക്കും.

അധികാരമേറ്റ ഉടന്‍ ബൈഡന്‍ ചര്‍ച്ച നടത്തുന്ന വിദേശ നേതാവാണ് ജസ്റ്റിന്‍ ട്രൂഡോ. കാനഡയുമായുള്ള കീ സ്റ്റോണ്‍ എക്സ്എല്‍ പൈപ്പ് ലൈന്‍ ബൈഡന്‍ നിര്‍ത്തലാക്കാന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംഭാഷണം.

]]>