America – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 04:49:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png America – malayalees.ch https://malayalees.ch 32 32 അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഫ്ലോറിഡ ​ഗവർണർ റോൺ ഡിസാന്റിസ് പിന്മാറി https://malayalees.ch/ron-desantis-drops-out-of-2024-presidential-election/ Mon, 22 Jan 2024 04:47:11 +0000 https://malayalees.ch/?p=95040 അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ നിന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പിന്മാറി. ന്യൂഹാംപ്‌ഷെയർ പ്രൈമറി പോരാട്ടം നടക്കാനിരിക്കെയാണ് പിന്മാറ്റം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണയ്ക്കുമെന്ന് റോൺ ഡിസാന്റിസ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണൾഡ് ട്രംപും നിക്കി ഹേലിയും തമ്മിൽ ആയിരിക്കും ഇനി പോരാട്ടം.

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുളള മത്സരത്തിൽ നിന്ന് നേരത്തെ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും പിന്മാറിയിരുന്നു. ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പറഞ്ഞിരുന്നു. അയോവ കൊക്കസിൽ ട്രംപ് ജയിച്ചതിന് പിന്നാലെയായിരുന്നു പിന്മാറ്റം.

]]>
ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിപ്പിച്ച് അമേരിക്കയിലെ ക്രിസ്ത്യന്‍ വലതുപക്ഷം; ലൈംഗിക അതിപ്രസരം എന്ന് ആരോപണം https://malayalees.ch/florida-district-pulls-many-jewish-and-holocaust-books-from-school-libraries/ Tue, 26 Dec 2023 05:21:55 +0000 https://malayalees.ch/?p=93479 ഹോളോകോസ്റ്റ് അനുഭവങ്ങള്‍ അടക്കം പ്രമേയമാക്കിയ ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിപ്പിച്ച് അമേരിക്കയിലെ ക്രിസ്ത്യന്‍ വലതുപക്ഷം. പുസ്തകങ്ങളില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന് കാണിച്ചാണ് നടപടി. ലൈംഗികതയെ സംബന്ധിച്ച നിയമങ്ങള്‍ സംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളോറിഡയിലെ ഓറഞ്ച് കൗണ്ടി സ്‌കൂള്‍ ജില്ലയിലെ ലൈബ്രറികളില്‍ നിന്ന് 700ലധികം പുസ്തകങ്ങളാണ് നീക്കം ചെയ്യപ്പെട്ടത്. ക്ലാസിക്, ഓര്‍മക്കുറിപ്പുകള്‍, ആത്മകഥ, ചരിത്രനോവല്‍, സമകാലീനനോവല്‍ മുതലായ വിഭാഗങ്ങളില്‍ നിന്നെല്ലാമാണ് ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (Florida district pulls many Jewish and Holocaust books from school libraries)

ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ സചിത്ര പതിപ്പുള്‍പ്പെടെ യു എസിലെ ചില ജില്ലകളിലെ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത് വാര്‍ത്തയായതിന് പിന്നാലെയാണ് പുതിയ നടപടി. വലതുപക്ഷ ഗ്രൂപ്പായ മമ്മ്‌സ്‌ ഫോര്‍ ലിബര്‍ട്ടി ഉള്‍പ്പെടെയുള്ളവരാണ് പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് നീക്കം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നത്. ബെര്‍നഹാര്‍ഡ് സ്‌ക്ലിങ്കിന്റെ ദി റീഡര്‍, ജോഡി പിക്കോള്‍ട്ടിന്റെ ‘ദി സ്റ്റോറിടെല്ലര്‍, ഫിലിപ്പ് റോത്തിന്റെ പോര്‍ട്ടോണീസ് കംപ്ലയിന്റ് മുതലായവ ഉള്‍പ്പെടെ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു.

ജെന്‍ഡര്‍ ക്വയര്‍, ദി ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയില്‍, മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റ്, മായ ആഞ്ചലോയുടെ ഐ നോ വൈ ദെ കേജ്ഡ് ബേര്‍ഡ് സിംഗ്‌സ് മുതലായ ക്ലാസിക്കുകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക ഉള്ളടക്കം മൂലമാണ് പുസ്തകങ്ങള്‍ നീക്കം ചെയ്തതെന്ന് ഓറഞ്ച് കൗണ്ടി പബ്ലിക് സ്‌കൂള്‍സ് വക്താവ് ഡേവിഡ് ഒകേഷിയോ വിശദീകരിച്ചു.

]]>
സിറിയയില്‍ യുഎസ് ആക്രമണം; 900 അധിക സൈനികരെ പശ്ചിമേഷ്യയില്‍ വിന്യസിച്ച് അമേരിക്ക https://malayalees.ch/pentagon-says-us-strikes-two-syrian-facilities/ Fri, 27 Oct 2023 04:28:23 +0000 https://malayalees.ch/?p=90129 സിറിയയില്‍ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ ആക്രമണം. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചു. 900 അധിക സൈനികരെ പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ചു. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെയുണ്ടയ ആക്രമണത്തിന്റെ മറുപടിയായാണ് സിറിയയിലെ ആക്രമണമെന്ന് യുഎസ് അറിയിച്ചു.

കഴിഞ്ഞ ദിവസം സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ പ്രത്യാക്രമണം നടന്നിരിക്കുന്നത്. കിഴക്കന്‍ സിറിയയിലെ ദേര്‍ എല്‍-സൂര്‍ പ്രവിശ്യയിലെ അല്‍-ഒമര്‍ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അല്‍-ഷദ്ദാദിയിലുമാണ് ആക്രമണമുണ്ടായത്.

ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണ പരമ്പരയില്‍ രണ്ട് ഡസന്‍ യുഎസ് സൈനികര്‍ക്ക് പരുക്കേറ്റതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചിരുന്നെങ്കിലും പരുക്കേറ്റവരു എണ്ണം വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ 18-ന് തെക്കന്‍ സിറിയയിലെ അല്‍-താന്‍ഫ് സൈനിക താവളത്തിന് നേരെയുണ്ടായ രണ്ട് ഡ്രോണ്‍ ആക്രമണത്തില്‍ ഇരുപത് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടത്തുന്ന ഗ്രൂപ്പുകളെ ഇറാനും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സും പിന്തുണയ്ക്കുന്നതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി ജനറല്‍ പാറ്റ് റൈഡര്‍ പ്രതികരിച്ചിരുന്നു.

]]>
അമേരിക്കയിൽ ലുവിസ്റ്റണിലെ വെടിവെപ്പിൽ മരണം 22ആയി; 60 ഓളം പേർക്ക് പരിക്ക് https://malayalees.ch/at-least-22-killed-in-mass-shooting-in-united-states-lewiston/ Thu, 26 Oct 2023 04:27:24 +0000 https://malayalees.ch/?p=90071 അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ മരണം 22ആയി. വെടിവയ്പ്പിൽ അറുപതോളം പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. പ്രദേശത്തെ ബാറിലും വോൾമാർട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെപ്പുണ്ടായത്. അക്രമിയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.(At least 22 killed in mass shooting in United States Lewiston)

അക്രമിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽതന്നെ കഴിയണമെന്നും പോലീസ് പ്രദേശത്തെ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയടക്കം അധികൃതർ സംഭവത്തിന്റെ വിവരങ്ങൾ ധരിപ്പിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

അക്രമവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പ്രതികളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടരുകയാണ്.

]]>
അമേരിക്കയുടെ ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ പുറത്തുവിട്ടു; ട്രംപിനെതിരെ വീണ്ടും ആരോപണം https://malayalees.ch/donald-trump-allegedly-leaked-us-key-nuclear-secrets/ Sat, 07 Oct 2023 05:49:36 +0000 https://malayalees.ch/?p=89047 അമേരിക്കയിലെ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ആരോപണം. അമേരിക്കയിലെ ആണവായുധ ശേഖരത്തെക്കുറിച്ചുള്ള ചില സെന്‍സിറ്റീവ് വിവരങ്ങള്‍ ട്രംപ് പുറത്താക്കിയെന്നാണ് ആരോപണം. യുഎസ് നാവികസേനയുടെ എലൈറ്റ് അന്തര്‍വാഹിനി കപ്പലിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങളാണ് ട്രംപ് പുറത്തുവിട്ടത്. (Donald Trump Allegedly Leaked US Key Nuclear Secrets)

യുഎസ് നാവികസേനയുടെ എലൈറ്റ് അന്തര്‍വാഹിനി കപ്പലിന് വഹിക്കാന്‍ കഴിയുന്ന ആണവ പോര്‍മുനകളുടെ എണ്ണം, റഷ്യയുടെ കണ്ണില്‍പ്പെടാതെ ഇവയ്ക്ക് സഞ്ചരിക്കാനാകുന്ന ദൂരം മുതലായ സുപ്രധാന രാജ്യരഹസ്യങ്ങള്‍ ട്രംപ് പുറത്തുവിട്ടെന്നാണ് ആരോപണം. ട്രംപ് വഴി ഈ വിവരം ഓസ്‌ട്രേലിയന്‍ ശതകോടീശ്വരന്‍ ആന്റണി പ്രാറ്റിന് ലഭിച്ചെന്നും ഇത് ഇവരുടെ ചില സുഹൃത്തുക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടെന്നും എബിസി ന്യൂസും ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.

ആണവായുധങ്ങളുടെ കോണ്‍ഫിഗറേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അമേരിക്ക അതീവ രഹസ്യമായി സൂക്ഷിച്ചുവരുന്നവയാണ്. സര്‍ക്കാരുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ഇത്തരം രഹസ്യങ്ങള്‍ അറിയാവുന്നത്. 2021 ഏപ്രിലില്‍ പാം ബീച്ചിലെ ഗോള്‍ഫ് ക്ലബ്ബില്‍ നടന്ന സംഭാഷണത്തിനിടെയാണ് ട്രംപ് ഈ വിവരങ്ങള്‍ ആന്റണി പ്രാറ്റിനോട് പറയുന്നത്. രഹസ്യ രേഖകള്‍ തെറ്റായി കൈകാര്യം ചെയ്തതിന് ട്രംപിനെതിരെ ഈ വര്‍ഷം കുറ്റം ചുമത്തിയ പ്രത്യേക അഭിഭാഷകന്‍ ജാക്ക് സ്മിത്തിന്റെ ഓഫീസില്‍ നിന്നാണ് ഇപ്പോള്‍ ഈ വിവരം പുറത്തെത്തിയിരിക്കുന്നത്.

]]>
‘ശക്തമായ ബന്ധം’; ഇന്ത്യയുമായുള്ള ബന്ധം ഉലയുന്നെന്ന പ്രചരണം തള്ളി അമേരിക്ക https://malayalees.ch/india-us-ties-are-strong-says-america-embassy/ Fri, 06 Oct 2023 05:30:56 +0000 https://malayalees.ch/?p=88975 ഇന്ത്യയുമായുള്ള ബന്ധം ഉലയുന്നെന്ന പ്രചരണം തള്ളി അമേരിക്ക. ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാണെന്ന് അമേരിക്ക എംബസി അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം കുറച്ചു സമയത്തേക്ക് മോശമാകുമെന്ന് യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി സഹപ്രവര്‍ത്തകരോട് പറഞ്ഞതായി വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും എംബസി പ്രതികരിച്ചു. ഇന്ത്യയും യുഎസം തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതെന്നും എംബസി വ്യക്തമാക്കി

അതേസമയം ഇന്ത്യ-കാനഡ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. ആഭ്യന്തര സമ്മർദങ്ങൾ അതിജീവിക്കുക എന്നതാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ വെല്ലുവിളി. മാത്രമല്ല ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് തങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കുകയും വേണം.

അതിനിടെ രാജ്യത്ത് നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ചില കനേഡിയൻ നയതന്ത്ര പ്രതിനിധികൾ ഇടപെടുന്നതായി കണ്ടെത്തിയെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ കനേഡിയൻ നയതന്ത്ര സാന്നിധ്യം കാനഡയിലെ ഇന്ത്യയുടെ സാന്നിധ്യത്തേക്കാൾ വളരെ കൂടുതലായതിനാൽ അതിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങളിലും പരസ്പര നയതന്ത്ര സാന്നിധ്യം എത്രത്തോളമെന്നതിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട് -വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

]]>
മണിപ്പൂർ സംഘർഷം; സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക https://malayalees.ch/manipur-america-help-india/ Fri, 07 Jul 2023 04:28:36 +0000 https://malayalees.ch/?p=83983
മണിപ്പൂർ സംഘർഷത്തിൽ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കിൽ സഹായിക്കാൻ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. മണിപ്പൂർ സംഘർഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡർ പറഞ്ഞു. സമാധാനം നിലനിൽക്കുകയാണെങ്കിൽ കൂടുതൽ സഹകരണവും കൂടുതൽ പദ്ധതികളും കൂടുതൽ നിക്ഷേപവും കൊണ്ടുവരാൻ കഴിയുമെന്നും എറിക് ഗാർസെറ്റി പറഞ്ഞു.

കൊൽക്കത്തയിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ത്യയുടെ കിഴക്കും, വടക്കു കിഴക്കും, അവിടുത്തെ ജനങ്ങളും അവരുടെ ഭാവിയും സാധ്യതകളും യുഎസിന് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മണിപ്പൂർ വെസ്റ്റിലെ സ്‌കൂളിന് മുന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. കുകി വിഭാഗത്തിൽ പെട്ട,ഹാങ്‌സോ ഡെബോറ ഡോൺഗൈച്ചിംഗ് എന്ന 62 കാരിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

]]>
യു.എസിലുണ്ടായ വെടിവയ്‌പിൽ അഞ്ചു മരണം; എട്ട് പേർക്ക് പരുക്ക് https://malayalees.ch/at-least-five-dead-in-latest-us-mass-shooting-at-kentucky-bank-2/ Tue, 11 Apr 2023 12:00:04 +0000 https://malayalees.ch/?p=79471 യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹമാണ്.

ജനങ്ങളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് പൊലീസ് നിർദേശം നൽകി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു. പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
യു.എസിലുണ്ടായ വെടിവയ്‌പിൽ അഞ്ചു മരണം; എട്ട് പേർക്ക് പരുക്ക് https://malayalees.ch/at-least-five-dead-in-latest-us-mass-shooting-at-kentucky-bank/ Tue, 11 Apr 2023 04:47:49 +0000 https://malayalees.ch/?p=79426 യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹമാണ്.

ജനങ്ങളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് പൊലീസ് നിർദേശം നൽകി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു. പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
തുടരെ വീശിയടിച്ചത് 11 ചുഴലിക്കാറ്റ്, 26 മരണം; ഭീതിയിൽ അമേരിക്ക https://malayalees.ch/at-least-26-dead-as-destructive-tornado-storms-batter-america/ Mon, 27 Mar 2023 04:57:22 +0000 https://malayalees.ch/?p=78644 അമേരിക്കയിലെ മിസിസിപ്പിലുണ്ടായ ചുഴലിക്കാറ്റിൽ 26 മരണം. നാലുപേരെ കാണാതാവുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

മേഖലയിൽ പതിനൊന്ന് ചുഴലിക്കാറ്റുകൾ വീശിയടിച്ചെന്നാണ് റിപ്പോർട്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പലപ്രദേശങ്ങളും ഇരുട്ടിലായി. റോഡ് ഗതാഗതം താറുമാറായി. തെക്കൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയാണ് അനുഭവപ്പെടുന്നത്.

113 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. സിൽവർ സിറ്റിയിലും റോളിങ് ഫോക്കിലും കനത്ത നാശനഷ്ടം ഉണ്ടായി. വിനോന, അമോറി പട്ടണങ്ങളിലും ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു.അലബാമയിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടു.

ചുഴലിക്കാറ്റ്‌ നാശം വിതച്ച മേഖലയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടിയന്തിര സഹായം പ്രഖ്യാപിച്ചു. നാശനഷ്ടത്തിന്റെ ദൃശ്യങ്ങൾ ഹൃദയഭേദകമെന്ന് ജോ ബൈഡൻ പ്രതികരിച്ചു.

]]>