Ambulance – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Sep 2023 10:43:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ambulance – malayalees.ch https://malayalees.ch 32 32 ആംബുലൻസ് കിട്ടാനില്ല, റോഡരികിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് യുവതി https://malayalees.ch/odisha-woman-forced-to-deliver-twins-on-highway-due-to-unavailability-of-ambulance/ Thu, 28 Sep 2023 10:43:38 +0000 https://malayalees.ch/?p=88574 ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് യുവതി റോഡരികിൽ പ്രസവിച്ചു. ഒഡീഷയിലെ ബൊലാൻഗിർ ജില്ലയിലാണ് സംഭവം. ആംബുലൻസ് കിട്ടാതായതോടെ യുവതി പെരുവഴിയിൽ വെച്ച് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.

ബൊലാൻഗിർ ജില്ലയിലെ കുമുദ ഗ്രാമത്തിലാണ് സംഭവം. ബിന്ദിയ സബർ എന്ന യുവതിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാൻ കുടുംബം ആംബുലൻസ് വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ആംബുലൻസ് കിട്ടാതെ വന്നതോടെ യുവതിയെ ഓട്ടോയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

വഴിമധ്യേ ബിന്ദിയയുടെ പ്രസവവേദന രൂക്ഷമായി. ഇതേത്തുടർന്നാണ് യുവതി റോഡരികിൽ പ്രസവിക്കാൻ നിർബന്ധിതയായത്. മറ്റൊരു വഴിയും ഇല്ലാതായതോടെ വീട്ടുകാർ യുവതിയെ ഹൈവേയുടെ സൈഡിൽ കിടത്തി. ബന്ധുക്കൾ തുണി കൊണ്ട് മറയുണ്ടാക്കിയ ശേഷം യുവതിയുടെ പ്രസവം നടത്തുകയായിരുന്നു. യുവതിക്ക് ഇരട്ടക്കുട്ടികളാണ്.

“ഞാൻ ആംബുലൻസിനെയും ആശാ വർക്കർമാരെയും മാറി മാറി വിളിച്ചു, പക്ഷേ അവരാരും ഞങ്ങളെ സഹായിച്ചില്ല”- സംഭവത്തെക്കുറിച്ച് ബിന്ദിയ പറഞ്ഞു. സംഭവത്തിൽ അധികൃതർ പ്രതികരിച്ചിട്ടില്ല. അതേസമയം ബിന്ദിയയുടെയും നവജാത ഇരട്ടക്കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.

]]>
നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കിലിടിച്ച് അപകടം; വാഹനം തലകീഴായി മറിഞ്ഞു https://malayalees.ch/ambulance-hit-bike-in-thiruvananthapuram/ Sat, 08 Oct 2022 04:34:15 +0000 https://malayalees.ch/?p=69249 തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം.ആംബുലന്‍സ് തലകീഴായി മറിഞ്ഞു. ആംബുലന്‍സുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാവിനും മകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. പിരപ്പന്‍കോട് സ്വദേശികളായ ഷിബു(35 )മകള്‍ അലംകൃത (4) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ 6.30 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അച്ഛനേയും മകളേയും ഗോകുലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയ ബൈക്കിലാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് വന്നിടിച്ചത്.

]]>
രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍ https://malayalees.ch/threw-stones-ambulance-man-was-arrested/ Fri, 07 Oct 2022 11:59:00 +0000 https://malayalees.ch/?p=69208 തൃശൂര്‍ ചാവക്കാട് രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ചാവക്കാട് പുന്ന സ്വദേശി ഫിറോസിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹര്‍ത്താല്‍ ദിനത്തിലായിരുന്നു ആക്രമണം. ഇയാള്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുന്നയൂര്‍കുളം ക്രിയേറ്റീവ് ആംബുലന്‍സിന് നേരെയായിരുന്നു കല്ലേറ്.

]]>
‘പെണ്ണല്ലേ, അവൾക്ക് അഹങ്കാരമുണ്ട്’; വനിതാ ആംബുലൻസ് ഡ്രൈവറെ തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതി https://malayalees.ch/lady-ambulance-driver-beaten-up-kozhikode/ Mon, 29 Aug 2022 07:50:37 +0000 https://malayalees.ch/?p=67238 കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് വനിതാ ആംബുലൻസ് ഡ്രൈവറെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പരാതി. രോഗിയുമായി എത്തിയപ്പോൾ ആശുപത്രിയിലെ വളണ്ടിയർ അതിക്രമം നടത്തിയെന്നും ആംബുലൻസ് ഡ്രൈവർ ദീപാ ജോസഫ് പറഞ്ഞു. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

ദീപാ ജോസഫ് ആംബുലൻസിൽ രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. വളണ്ടിയർ ആംബുലൻസിലെ സിലിണ്ടറിൽ നിന്ന് ഓക്സിജൻ തുറന്നുവിട്ടെന്നും ഇവർ പരാതിയിൽ പറയുന്നു. ആംബുലൻസിലെ രോഗിയ്ക്ക് നൽകുന്ന ഓക്സിജൻ അളവ് മാറ്റി. ഇത് തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ചു. ‘ഓടിക്കുന്നത് ഒരു പെണ്ണല്ലേ, അവൾക്ക് കുറച്ച് അഹങ്കാരമുണ്ട്. അതുകൊണ്ടാണ് ഓക്സിജൻ തുറന്നുവിട്ടതെ’ന്ന് വളണ്ടിയർ പറഞ്ഞതായി ദീപാ ജോസഫ് പറയുന്നു. പരാതിനൽകിയപ്പോൾ ഓക്സിജൻ സിലിണ്ടർ തുറന്നുവിട്ടതിൻ്റെ പേരിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ് പറഞ്ഞു എന്നും ദീപ പ്രതികരിച്ചു.

രണ്ടര വർഷമായി ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ദീപ.

]]>
‘ആംബുലന്‍സില്‍ ഫുള്‍ സിലിണ്ടര്‍ ഓക്‌സിജനുണ്ടായിരുന്നു’; മരിച്ച രോഗിയുടെ ബന്ധുക്കളുടെ ആരോപണം തള്ളി ആശുപത്രി https://malayalees.ch/there-were-no-oxygen-shortage-thiruvalla-hospital-denies-allegation/ Mon, 15 Aug 2022 08:13:47 +0000 https://malayalees.ch/?p=66434 ഓക്‌സിജന്‍ ലഭിക്കാതെയാണ് തിരുവല്ലയില്‍ രോഗി മരിച്ചത് എന്ന ബന്ധുക്കളുടെ പരാതി നിഷേധിച്ച് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ബിജു ബി നെല്‍സണ്‍. ഓക്‌സിജന്‍ ലെവല്‍ 38 ശതമാനം എന്ന ഗുരുതര നിലയിലാണ് രോഗി ആശുപത്രിയിലെത്തിയത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ബി ടൈപ്പ് ഫുള്‍ സിലിണ്ടര്‍ ഓക്‌സിജന്‍ സൗകര്യം നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കല്‍ കോളജില്‍ എത്തി 20 മിനിറ്റിന് ശേഷമാണ് മരണപ്പെട്ടതെന്നും സൂപ്രണ്ട് വിശദീകരിച്ചു.

എന്നാല്‍ ആംബുലന്‍സില്‍ രോഗി മരിച്ചെന്നായിരുന്നു ബന്ധുക്കളുടെ പരാതി. തിരുവല്ല ആശുപത്രിയില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതെയാണ് രോഗി മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ സിലിണ്ടര്‍ തീര്‍ന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. തിരുവല്ല പടിഞ്ഞാറെ വെണ്‍പാല ഇരുപത്തിരണ്ടില്‍ രാജനാണ് മരിച്ചത്.

]]>
മകന്റെ മൃതദേഹവുമായി ബൈക്കിൽ പിതാവ് സഞ്ചരിച്ചത് 90 കിലോമീറ്റർ; ഇത് ആംബുലൻസ് ഡ്രൈവർമാരുടെ കൊടുംക്രൂരത https://malayalees.ch/father-traveled-90-km-on-a-bike-with-his-sons-body/ Tue, 26 Apr 2022 11:22:30 +0000 https://malayalees.ch/?p=60748 ആന്ധ്രാപ്രദേശിൽ ആംബുലൻസ് ഡ്രൈവർമാരുടെ കൊടുംക്രൂരത. പത്തുവയസുകാരന്റെ മൃതദേഹം സൗജന്യ ആംബുലൻസിൽ കയറ്റാൻ
സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ അനുവദിക്കാത്തതിനെ തുടർന്ന് പിതാവ് മകന്റെ മൃതദേഹം വീട്ടിലെത്തിച്ചത് ഇരുചക്ര വാഹനത്തിൽ. സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ മൃതദേഹം കൊണ്ടുപോകാൻ 20000 രൂപ ആവശ്യപ്പെട്ടതോടെയാണ് വേറെ വഴിയില്ലാതെ പിതാവ് ഇരുചക്രവാഹനത്തെ ആശ്രയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ആറ് ആംബുലൻസ് ഓപ്പറേറ്റർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ പുലർച്ചയോടെയാണ് പത്ത് വയസുകാരനായ ജസേവ എന്ന കുട്ടി മരിക്കുന്നത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടി മരിച്ചത്. ഇവർ താമസിക്കുന്ന അണ്ണാമയ ജില്ലയിലെത്താൻ 90 കിലോമീറ്റർ സഞ്ചരിക്കണം.

ശ്രീകാന്ത് യാദവ് എന്ന വ്യക്തി ഏർപ്പാടാക്കിയ ആംബുലൻസിൽ മൃതദേഹം കയറ്റാൻ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ അനുവദിച്ചില്ല. മരിച്ച മകനെ നെഞ്ചോട് ചേർത്താണ് നരസിംഹയെന്ന പിതാവ് ബൈക്കിന് പിന്നിലിരുന്ന് വീട്ടിലെക്ക് പോയത്. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് ആരുടെയും കണ്ണ് നനയിക്കുന്ന സംഭവം നടന്നത്. പ്രതിപക്ഷം ഇതിനെതിരെ പ്രതിഷേധവുമായെത്തിയിട്ടുണ്ട്.

]]>
ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവം; വാഹനം പിടിച്ചെടുത്തു https://malayalees.ch/mvd-ambulance-custody/ Wed, 12 Jan 2022 04:14:03 +0000 https://malayalees.ch/?p=55382 കായംകുളത്ത് ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവത്തിൽ വാഹനം പിടിച്ചെടുത്തു. നൂറനാട് പൊലീസാണ് ആംബുലൻസ് കസ്റ്റഡിയിലെടുത്തത്. ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് നോട്ടിസ് നൽകി.

സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നാണ് ജില്ലാ ആർടിഒ സജി പ്രസാദ് പറയുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും സസ്‌പെൻഡ് ചെയ്യുമെന്നും എംവിഡി വ്യക്തമാക്കി.

കായംകുളം കറ്റാനത്താണ് ആംബുലൻസിൽ വധു വരന്മാർ യാത്ര ചെയ്തത്. കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്നതിന് സമാന രീതിയിലാണ് സൈറൻ മുഴക്കി വധു വരന്മാർ യാത്ര ചെയ്തത്. സംഭവത്തിൽ പരാതിയുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അത്യാഹിത സർവീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർടിഒയും അറിയിച്ചിരുന്നു.

]]>
ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നിറവും; ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍; മന്ത്രി ആന്റണി രാജു https://malayalees.ch/special-number-and-color-for-ambulances-police-verification-for-drivers-minister-antony-raju/ Wed, 03 Nov 2021 12:21:00 +0000 https://malayalees.ch/?p=51969 സംസ്ഥാനത്തെ അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാൻ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി ആന്റണി രാജു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഐ.എം.എയുമായി സഹകരിച്ച് പ്രത്യേക പരിശീലനം നൽകും. ആംബുലന്‍സുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയര്‍ത്താനും മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കാനും മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനിച്ചു.

ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ലൈസന്‍സ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമേ ആംബുലന്‍സ് ഓടിക്കാന്‍ അനുവദിക്കൂ. ആംബുലന്‍സുകളെ മൂന്നായി തരം തിരിച്ച് സംസ്ഥാനത്തുടനീളം പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി. പ്രഥമ ശുശ്രൂഷ, പെരുമാറ്റ മര്യാദകള്‍, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗ നിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. ആംബുലന്‍സുകളെക്കുറിച്ച് വരുന്ന വിവിധ പരാതികള്‍ കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു.

]]>
കോവിഡ് രോഗിയെ കൊണ്ടുപോകാന്‍ ആംബുലന്‍സിന് 1.20 ലക്ഷം രൂപ: ഡോക്ടര്‍ അറസ്റ്റില്‍ https://malayalees.ch/up-12-year-old-girl-critical-after-being-brutally-assaulted-by-minor-boy-for-resisting-rape-bid/ Sat, 08 May 2021 05:49:12 +0000 https://malayalees.ch/?p=43867 കോവിഡ് രോഗിയെ ആംബുലന്‍സില്‍ ഗുഡ്‍ഗാവില്‍ നിന്ന് ലുധിയാനയിലെത്തിക്കാന്‍ ചെലവ് ഒരുലക്ഷത്തിഇരുപതിനായിരം രൂപ. ദുരന്തകാലത്ത് മനഃസാക്ഷിയില്ലാതെ പെരുമാറിയ ആംബുലന്‍സ് ഉടമ കൂടിയായ ഡോക്ടറെ ഡല്‍ഹിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് അറസ്റ്റ് നടന്നത്. മിമോഹ് കുമാര്‍ ബുണ്ഡല്‍ എന്ന എംബിബിഎസ് ഡോക്ടറാണ് അറസ്റ്റിലായത്. ഇന്ദ്രപുരിയിലെ ദഷ്‍ഗര്‍ സ്വദേശിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

തങ്ങളുടെ നാട്ടില്‍ നിന്ന് ഒരു ആംബുലന്‍സിനായി ഒരുപാട് ശ്രമിച്ചെന്നും പിന്നീടാണ് ഡല്‍ഹിയില്‍ നിന്ന് ഒരു ആംബുലന്‍സിനായി ശ്രമിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. 1.40ലക്ഷം രൂപയാണ് അപ്പോള്‍ തന്നെ ആംബുലന്‍സ് ഓപ്പറേറ്റര്‍ വാടകയായി ആവശ്യപ്പെട്ടത്. ഓക്സിജന്‍ സിലിണ്ടര്‍ കയ്യിലുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ 20000 രൂപ കുറയ്ക്കാന്‍ തയ്യാറായി. മുന്‍കൂറായി 95000 രൂപയും ലുധിയാനയിലെത്തിയപ്പോള്‍ ബാക്കി 25000 രൂപയും നല്‍കുകയായിരുന്നുവെന്ന് രോഗിയുടെ മകള്‍ പറയുന്നു.

ഇന്ദ്രപുരിയിലെ ദഷ്‍ഗര ഗ്രാമത്തിലുള്ള കാര്‍ഡ്‍കെയര്‍ ആംബുലന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വീസ് മൂന്നിരട്ടിയിലധികം വാടക ഈടാക്കുന്നുവെന്ന പരാതി തങ്ങള്‍ക്ക് വ്യാഴാഴ്ചയാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ബുണ്ഡലിനെ അറസ്റ്റ് ചെയ്തത്. എംബിബിഎസ് ഡോക്ടറായ ബുണ്ഡല്‍ രണ്ട് വര്‍ഷമായി ആംബുലന്‍സ് ബിസിനസ് രംഗത്തുണ്ടെന്ന് പൊലീസ് പറഞ്ഞു

]]>