AMBULANCE RAPE – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Sep 2020 04:36:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AMBULANCE RAPE – malayalees.ch https://malayalees.ch 32 32 ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു https://malayalees.ch/the-girl-who-was-tortured-in-the-ambulance-tried-to-commit-suicide/ Fri, 18 Sep 2020 04:36:22 +0000 https://malayalees.ch/?p=31980 കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംശയം തോന്നി നെഴ്സ് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്

ആറന്‍മുളയില്‍ ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംശയം തോന്നി നെഴ്സ് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. എന്നാല്‍ ഏറെ വൈകിയാണ് ഇത് പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മ വസ്ത്രങ്ങള്‍ കഴുകി ഉണക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് രണ്ടുതേര്‍ത്ത് മുണ്ടുകള്‍ തമ്മില്‍ കൂട്ടികെട്ടി ഫാനില്‍ തൂങ്ങി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.

സെപ്റ്റംബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവര്‍ അതിക്രമം നടത്തിയത്. മൂന്ന് യുവതികള്‍ ആംബുലന്‍സിലുണ്ടായിരുന്നു. രണ്ട് പേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലിറക്കി. മൂന്നാമത്തെയാളെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഡ്രൈവര്‍ നൌഫല്‍ ഉപദ്രവിച്ചത്. യുവതി ആശുപത്രിയിലെത്തി വിവരം അറിയിച്ചതിന് പിന്നാലെ നൌഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

]]>