Ambulance driver – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Sep 2020 08:31:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ambulance driver – malayalees.ch https://malayalees.ch 32 32 ആംബുലന്‍സ് പീഡനം; ഡ്രൈവര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍ https://malayalees.ch/the-fir-alleges-that-the-driver-sexually-assaulted-the-girl/ Mon, 07 Sep 2020 08:31:46 +0000 https://malayalees.ch/?p=31459 യുവതിയെ ബലാത്സംഗം ചെയ്യാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി. ഇതിന്‍റെ ഭാഗമായാണ് യുവതിയെ കോഴഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയത്

ആറന്‍മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍ . യുവതിയെ ബലാത്സംഗം ചെയ്യാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി. ഇതിന്‍റെ ഭാഗമായാണ് യുവതിയെ കോഴഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, ദലിത് പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവര്‍ അതിക്രമം നടത്തിയത്. മൂന്ന് യുവതികള്‍ ആംബുലന്‍സിലുണ്ടായിരുന്നു. രണ്ട് പേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലിറക്കി. മൂന്നാമത്തെയാളെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഡ്രൈവര്‍ നൌഫല്‍ ഉപദ്രവിച്ചത്.യുവതി ആശുപത്രിയിലെത്തി വിവരം അറിയിച്ചതിന് പിന്നാലെ നൌഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നൌഫലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

]]>