amber heard – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Nov 2022 04:08:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png amber heard – malayalees.ch https://malayalees.ch 32 32 മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് അപ്രത്യക്ഷമായി https://malayalees.ch/amber-heards-twitter-account-disappears-following-ex-elon-musks-takeover/ Fri, 04 Nov 2022 04:08:12 +0000 https://malayalees.ch/?p=70712 ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. യൂട്യൂബറായ മാത്യു ലെവിസ് ആണ് ഇക്കാര്യം സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വാര്‍ത്ത മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വൈറലാകുകയായിരുന്നു.

ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് ട്വിറ്ററില്‍ തെരയുന്നവര്‍ക്ക് ഈ അക്കൗണ്ട് നിലവിലില്ലെന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നത്. ആംബര്‍ ഹേര്‍ഡ് തന്നെ സ്വന്തം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണെന്നും അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നില്‍ മസ്‌കിന്റെ ഇടപെടലാണെന്നും രണ്ട് തരം പ്രചാരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ നിരവധി സെലിബ്രിറ്റികള്‍ ട്വിറ്റര്‍ ഉപേക്ഷിച്ച് പോയിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാകാം ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ടും അപ്രത്യക്ഷമായതെന്ന സൂചനയാണ് പുറത്തുവരുന്നത്. നടന്‍ ഡോണി ഡെപ്പുമായുള്ള വിവാഹമോചനത്തിന് ശേഷം 2016ലാണ് ആംബര്‍ ഹേര്‍ഡ് മസ്‌കുമായി പ്രണയത്തിലാകുന്നത്. ഈ ബന്ധം 2018വരെ നീണ്ടുനിന്നു.

]]>
ഞാനിപ്പോഴും ഡെപ്പിനെ സ്നേഹിക്കുന്നു: ആംബർ ഹേഡ് https://malayalees.ch/i-love-johnny-depp-amber-heard/ Thu, 16 Jun 2022 09:09:49 +0000 https://malayalees.ch/?p=63459 താനിപ്പോഴും ജോണി ഡെപ്പിനെ സ്നേഹിക്കുന്നു എന്ന് മുൻ ഭാര്യ ആംബർ ഹേഡ്. ഹൃദയം കൊണ്ടാണ് താൻ അദ്ദേഹത്തെ സ്നേഹിച്ചത്. അതുകൊണ്ട് അദ്ദേഹത്തോട് തനിക്ക് മോശം വികാരങ്ങളില്ല. അത് മറ്റുള്ളവർക്ക് മനസ്സിലാവണമെന്നില്ലെന്നും ഹേഡ് പറഞ്ഞു. താൻ മറ്റുള്ളവരാൽ ഇഷ്ടപ്പെടുന്ന ഒരു മികച്ച ഇരയല്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹേഡിനെതിരായ മാനനഷ്ടക്കേസിൽ ഡെപ്പ് വിജയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹേഡിൻ്റെ പരാമർശം. ഒരു അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഹേഡ് മനസുതുറന്നത്.

കേസ് പരാജയപ്പെട്ട ആംബർ ഹേഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ആംബറിന് ജോണി ഡെപ്പ് 2 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. ഈ വ്യത്യാസവും മറ്റ് ചില കാര്യങ്ങളും ഉൾപ്പെടുത്തി ഹേഡ് നൽകേണ്ടത് 10.35 മില്ല്യൺ ഡോളറായിരുന്നു. എന്നാൽ, ഒരു കാരണവശാലും ഹേഡിന് ഈ തുക നൽകാനാവില്ലെന്ന് അവരുടെ അഭിഭാഷക അറിയിച്ചു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേഡും പ്രതികരിച്ചു.

ഡിസിയുടെ ബിഗ് ബജറ്റ് ചിത്രമായ അക്വാമാൻ ആൻഡ് ദ് ലോസ്റ്റ് കിങ്ഡത്തിൽ നിന്നും നടിയെ പൂർണമായും ഒഴിവാക്കിയെന്നതാണ് പുതിയ വാർത്ത. നേരത്തെ ഷൂട്ട് ചെയ്ത് വച്ച രംഗങ്ങൾ നീക്കം ചെയ്യുക മാത്രമല്ല ആംബറിനെ തന്നെ പൂർണമായും നീക്കം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിനിമയിൽ ആംബർ ചെയ്ത കഥാപാത്രത്തിനു വേണ്ടി മറ്റൊരു നടിയെ നിർമാതാക്കൾ സമീപിച്ചെന്നും വാർത്തയിൽ പറയുന്നു. എന്നാൽ ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകണം വന്നിട്ടില്ല.

2015ലാണ് ആംബറും ജോണിയും വിവാഹിതരായത്. രണ്ട് വർഷങ്ങൾക്കു ശേഷം ഇവർ വിവാഹമോചിതരായി. 2018ൽ താൻ ഗാർഹിക പീഡനത്തിന് ഇരയായെന്ന് ആംബർ വെളിപ്പെടുത്തി. വാഷിം​ഗ്ടൺ പോസ്റ്റിന്റെ ഓപ്-എഡ് പേജിലായിരുന്നു ആംബർ ഹേഡിന്റെ ലേഖനം. സെക്ഷ്വൽ വയലൻസ് എന്ന പേരിലെഴുതിയ ലേഖനത്തിൽ ​ഗാർഹിക പീഡനത്തിന്റെ പ്രതിനിധിയായാണ് ഹേഡ് സ്വയം ചിത്രീകരിച്ചത്. ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ കൂടി താനാണ് ലേഖനത്തിൽ പ്രതി സ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടി 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ ആംബർ ഹേഡിന്റെ വാദങ്ങൾ കളവാണെന്ന് ഡെയ്ലി മെയിൽ മാധ്യമത്തോട് പ്രതികരിച്ച ഡെപ്പിന്റെ അഭിഭാഷകന്റെ പരാമർശം വന്നതോടെ ആംബർ ഹേഡും മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 100 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസാണ് ജോണി ഡെപ്പിനെതിരെ നൽകിയത്. തുടർന്നായിരുന്നു ആഴ്ചകൾ നീണ്ട വാദം..

]]>
ആംബറിനെതിരായ കേസ് വിജയം; ഡെപ്പ് ആഘോഷിച്ചത് ഇന്ത്യൻ റെസ്റ്റോറന്റിൽ: വിഡിയോ https://malayalees.ch/%e0%b4%86%e0%b4%82%e0%b4%ac%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82/ Thu, 09 Jun 2022 05:12:04 +0000 https://malayalees.ch/?p=63157 മുൻ ഭാര്യ ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസ് വിജയിച്ച ഹോളിവുഡ് സൂപ്പർ താരം ജോണി ഡെപ്പ് വിജയം ആഘോഷിച്ചത് ഇന്ത്യൻ റെസ്റ്റോറൻ്റിൽ. ഇംഗ്ലണ്ടിലെ ബിർമിങമിലുള്ള വാരണാസി എന്ന ഇന്ത്യൻ റെസ്റ്റോറൻ്റിൽ വച്ചാണ് താരം തൻ്റെ സുഹൃത്തുക്കൾക്കൊപ്പം വിജയം ആഘോഷിച്ചത്. 62,000 ഡോളറിൻ്റെ (ഏകദേശം 48.1 ലക്ഷം രൂപ) ബില്ലാണ് ഡെപ്പ് റെസ്റ്റോറൻ്റിൽ അടച്ചത്. 22 പേരാണ് ആകെ ഡെപ്പിൻ്റെ സംഘത്തിൽ ഉണ്ടായിരുന്നത്. (Johnny Depp Restaurant Amber)

ബിർമിങമിലെ ഏറ്റവും വലിയ ഇന്ത്യൻ റെസ്റ്റോറൻ്റാണ് വാരണാസി. ഒരുസമയം 400 പേർക്ക് ഇരിക്കാവുന്ന റെസ്റ്റോറൻ്റ് നേരത്തെ ഡെപ്പിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. തൻ്റെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് നടനും സംഘവും ഭക്ഷണം കഴിക്കാനെത്തിയത്. താരം റെസ്റ്റോറൻ്റിലെ ജീവനക്കാരോട് സംസാരിച്ചു. മൂന്ന് മണിക്കൂറോളം റെസ്റ്റോറൻ്റിൽ തുടർന്ന ഡെപ്പ് മാനേജരുടെ സുഹൃത്തുക്കളുമായും കുടുംബവുമായും സംസാരിച്ചു.https://metro.co.uk/video/embed/2702277

“ഒരു സംഘത്തോടൊപ്പം ജോണി ഡെപ്പിന് ഞങ്ങളുടെ റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടെന്നറിയിക്കുന്ന ഒരു കോൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലഭിച്ചു. ആദ്യം ഞാൻ ഞെട്ടി. തമാശയാവുമെന്നാണ് കരുതിയത്. എന്നാൽ, അല്പസമയം കഴിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെത്തി റെസ്റ്റോറൻ്റ് പരിശോധിച്ചു. റെസ്റ്റോറൻ്റ് മുഴുവൻ ഞങ്ങൾ ഒഴിപ്പിച്ചു. കാരണം, മറ്റുള്ളവർ അവിടെ ഭക്ഷണം കഴിച്ചാൽ അവർ ഡെപ്പിൻ്റെ സ്വകാര്യതയെ ഹനിക്കുമോ എന്ന് ഞങ്ങൾ സംശയിച്ചു.”- വാരണാസി റെസ്റ്റോറൻ്റ് ഡയറക്ടർ മുഹമ്മദ് ഹുസൈൻ പറഞ്ഞു.

ആംബർ ഹേർഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേർഡ് പ്രതികരിച്ചു.

വാഷിം​ഗ്ടൺ പോസ്റ്റിന്റെ ഓപ്-എഡ് പേജിലായിരുന്നു ആംബർ ഹേർഡിന്റെ ലേഖനം. സെക്ഷ്വൽ വയലൻസ് എന്ന പേരിലെഴുതിയ ലേഖനത്തിൽ ​ഗാർഹിക പീഡനത്തിന്റെ പ്രതിനിധിയായാണ് ഹേർഡ് സ്വയം ചിത്രീകരിച്ചത്. ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ കൂടി താനാണ് ലേഖനത്തിൽ പ്രതി സ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടി 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ ആംബർ ഹേർഡിന്റെ വാദങ്ങൾ കളവാണെന്ന് ഡെയ്ലി മെയിൽ മാധ്യമത്തോട് പ്രതികരിച്ച ഡെപ്പിന്റെ അഭിഭാഷകന്റെ പരാമർശം വന്നതോടെ ആംബർ ഹേർഡും മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 100 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസാണ് ജോണി ഡെപ്പിനെതിരെ നൽകിയത്. ഈ കേസിൽ കോടതി ജോണി ഡെപ്പിന് 2 മില്യൺ ഡോളറാണ് പിഴ ചുമത്തിയത്.

]]>