ambani – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Oct 2022 12:49:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ambani – malayalees.ch https://malayalees.ch 32 32 അംബാനി കുടുംബത്തിന് വധഭീഷണി https://malayalees.ch/ambani-family-receives-death-threat/ Wed, 05 Oct 2022 12:48:53 +0000 https://malayalees.ch/?p=69082 അംബാനി കുടുംബത്തിന് വധഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി ബോംബ് വച്ച് തകർക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. തുടർന്ന് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

മുകേഷ് അംബാനി, ഭാര്യ നീത അംബാനി മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവർക്കെതിരെയാണ് വധഭീഷണി.

ഇതിന് മുൻപും അംബാനി കുടുംബത്തിനെതിരെ ഭീഷണി സന്ദേശം വന്നിട്ടുണ്ട്. ഓഗസ്റ്റ് 15 ന് എച്ച്എൻ റിലയൻസ് ആശുപത്രിയിലെ ഹെൽപ്ലൈൻ നമ്പറിലാണ് ഭീഷണി സന്ദേശം വന്നത്. അന്ന് എട്ട് തവണയാണ് ഭീഷണി മുഴക്കിയ വ്യക്തി വിളിച്ചത്. ഈ കോളുകൾ ഡിബി ാർഗ് പൊലീസ് ട്രേസ് ചെയ്യുകയും അന്ന് തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെ പിടികൂടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അംബാനിയുടെ വീടായ ആന്റീലിയയ്ക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച എസ്‌യുവി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

]]>
അദാനിയിലെ ജീവനക്കാരെ ഇനി റിലയൻസ് നിയമിക്കില്ല; പുതിയ കരാറിലൊപ്പുവച്ച് വ്യവസായ ഭീമന്മാർ https://malayalees.ch/adani-ambani-signs-no-poaching-agreement/ Thu, 22 Sep 2022 12:59:24 +0000 https://malayalees.ch/?p=68479 അദാനി ​ഗ്രൂപ്പിലെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരെ ഇനി റിലയൻസ് നിയമിക്കില്ല. റിലയൻസ് ജീവനക്കാരെ അദാനി ​ഗ്രൂപ്പും. ഇരു വ്യവസായ ഭീമന്മാരും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. ഈ വർഷം മേയ് മുതൽ ഈ കരാർ നിലവിൽ വന്നു കഴിഞ്ഞു.

ഇന്ത്യയിൽ വർഷങ്ങളായി നിലവിലുള്ള സമ്പ്രദായമാണ് നോ പോച്ചിം​ഗ് എ​ഗ്രിമെന്റുകൾ. ഒരു വ്യക്തിയുടെ തൊഴിൽ നേടാനുള്ള അവസരം തടസപ്പെടുത്താത്തിടത്തോളം ഇത് നിയമവിരുദ്ധമാകില്ലെന്ന് ഈ രം​ഗത്തെ വി​ദ​ഗ്ധർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം റിലയൻസ് ​ഗ്രൂപ്പിന് ആധിപത്യമുള്ള പെട്രോകെമിക്കൽ രം​ഗത്തേക്ക് അദാനി ചുവടുവയ്ക്കാനൊരുങ്ങുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. റിന്യൂവബിൾ എനർജി, പവർ ജെനറേഷൻ, തുറമുഖങ്ങൾ, വിമാനത്താവളം, സോളാർ പോലുള്ള ഊർജ രം​ഗങ്ങൾ എന്നിവയിലാണ് അദാനി ​ഗ്രൂപ്പിന് ആധഇപത്യം. ഇതിന് പുറമെ അദാനി ഡേറ്റ നെറ്റ്വർക്കുമുണ്ട്. റിലയൻസിന്റെ കുത്തകയാണ് നെറ്റ്വർക്ക് മേഖല. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈൽ നെറ്റ്വർക്ക് ഓപറേറ്ററാണ് റിലയൻസ് ജിയോ.

ഒട്ടുമിക്ക എല്ലാ മേഖലകളിലും ഇരു വ്യവസായികൾക്കും സംരംഭങ്ങളുണ്ടെന്നിരിക്കെ തൊഴിൽ നൈപുണ്യമുള്ളവരെ കമ്പനിക്ക് ലഭിക്കുക അത്യന്താപേക്ഷികമാണ്. മികച്ച തൊഴിലാളികൾക്ക് വേണ്ടി സ്ഥാപനങ്ങൾ തമ്മിൽ മത്സരമുണ്ട്. ഇത് ഇവർ മുന്നോട്ട് വയ്ക്കുന്ന ശമ്പളം വർധിപ്പിക്കുകയും ചെയ്യും.

]]>
ചൈനീസ് കോടീശ്വരനെ മറികടന്നു; ഏഷ്യയിലെ ധനികരില്‍ രണ്ടാമനായി അദാനി https://malayalees.ch/gautam-adani-become-asias-second-richest-man/ Fri, 21 May 2021 07:59:51 +0000 https://malayalees.ch/?p=44478 ഏഷ്യയിലെ കോടീശ്വരന്‍മാരില്‍ രണ്ടാമനായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി. ചൈനീസ് കോടീശ്വരനായ സോങ് ഷാന്‍ഷാനെ മറികടന്നാണ് അദാനി അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബര്‍ഗ് ബില്യനര്‍സ് ഇന്‍ഡക്‌സ് പ്രകാരം അദാനി ഗ്രൂപ്പിന്റെ ആസ്തി 66.5 ബില്യന്‍ ഡോളറാണ്. സോങ് ഷാന്റെ ആസ്തി 63.6 ബില്യന്‍ ഡോളര്‍ മാത്രമാണ്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ധനികരില്‍ ഒന്നാമന്‍. ചൈനീസ് കോടീശ്വരനായ ഷാന്‍ഷാന്‍ നോങ്ഫു സ്പ്രിങ് സ്ഥാപകനും ബീജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസസിന്റെ ഭൂരിഭാഗം ഓഹരികളുടെയും ഉടമസ്ഥനുമാണ്. ആഗോള കോടീശ്വരന്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു ഷോന്‍ഷാന്റെ സ്ഥാനം. എങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വരുമാനം വലിയ തോതില്‍ ഇടിഞ്ഞിരുന്നു.അംബാനിയും അദാനിയും ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ യഥാക്രമം 13ഉം 14ഉം സ്ഥാനങ്ങളിലാണ്. മുകേഷ് അംബാനിയുടെ ആസ്തിയില്‍ 32.7 ബില്യന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. 76.5 ബില്യന്‍ ആണ് മുകേഷ് അംബാനിയുടെ മൊത്തം ആസ്തി. 1980ല്‍ ഒരു ചരക്ക് വ്യാപാരിയായാണ് അദാനി തന്റെ ബിസിനസ് ജീവിതം ആരംഭിച്ചത്. അതിവേഗമാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്നത്. ഇന്ന് ഖനികള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഡാറ്റാ സെന്ററുകള്‍, സിറ്റി ഗ്യാസ്, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം.

]]>