Amazon – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 Oct 2023 11:19:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Amazon – malayalees.ch https://malayalees.ch 32 32 ഐഫോണിന് 498 രൂപ; ഓഫര്‍ വില്‍പനയുടെ മറവില്‍ തട്ടിപ്പുകാരും വ്യാപകം https://malayalees.ch/kerala-police-warning-against-fake-shopping-site/ Fri, 06 Oct 2023 11:19:20 +0000 https://malayalees.ch/?p=89012 ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും ഓഫര്‍ മേള ആരംഭിക്കാനിരിക്കെ തട്ടിപ്പുകാരും ഈ അവസരം വ്യാപകമാക്കുകയാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേ എന്ന പേരിലും ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലുമാണ് ഓഫര്‍ മേള ഒക്ടോബര്‍ എട്ടു മുതല്‍ ആരംഭിക്കാനിരിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ വില്‍പന സമയത്ത് ഉപഭോക്താക്കള്‍ പറ്റിക്കപ്പെടാനും സാധ്യതയുണ്ട്.

തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ പേരില്‍ ചിലര്‍ തട്ടിപ്പുകള്‍ നടത്തുന്നുവെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ഉല്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നു എന്ന രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്ക് സമാനമായി സൈറ്റുകള്‍ രൂപീകരിച്ചാണ് തട്ടിപ്പ്. ഇത്തരത്തിലുള്ള സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ നല്‍കുമ്പോള്‍ പണം നഷ്ടപ്പെടുമെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു.

വ്യാജ സൈറ്റുകള്‍ തിരിച്ചറിയുന്നതിന് വെബ്‌സൈറ്റ് അഡ്രസ് പരിശോധിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന പരസ്യങ്ങളാണ് ഇത്തരം തട്ടിപ്പ് നടത്തുന്നവരിലേക്ക് എത്തിക്കുന്നത്. ഈ തട്ടിപ്പിനെ നേരിടനായി ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും ആപ്പില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക.

]]>
ഓണ്‍ലൈനില്‍ ഓഫര്‍ മേള; ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയില്‍; ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് https://malayalees.ch/amazon-great-indian-festival-event-and-flipkart-big-billion-days-sale/ Tue, 26 Sep 2023 05:05:27 +0000 https://malayalees.ch/?p=88399 വമ്പന്‍ ഓഫറുകളുമായി പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും. ഇന്റല്‍ ഇവോയുമായി സഹകരിച്ചാണ് ഇത്തവണത്തെ ഫ്‌ളിപ്കാര്‍ട്ടിന്റെ വാര്‍ഷിക വില്‍പനമേളയായ ബിഗ് ബില്യണ്‍ ഡേ സെയില്‍ നടക്കുന്നത്. ഇതിന് പിന്നാലെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈലുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ടിവികള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വന്‍ ഓഫറാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച ഡീലുകളായിരിക്കും ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഒരുങ്ങുന്നത്.

ഫ്‌ളിപ്കാര്‍ട്ട്
ഒക്ടോബര്‍ ഒന്ന് മുതല്‍ വില്‍പനമേളയിലെ പ്രധാന ഡീലുകള്‍ ഫ്ളിപ്കാര്‍ട്ട് പുറത്തുവിടും. ഐഫോണുകളുമായി ബന്ധപ്പെട്ട ഡീലുകള്‍ ഒക്ടോബര്‍ ഒന്നിന് തന്നെ പുറത്തുവിടും. ഒക്ടോബര്‍ മൂന്നിന് സാസംങ് ഡീലുകളും, ഒക്ടോബര്‍ നാലിന് പോകോ ഡീലുകളും റിയല്‍മി ഡീലുകളും ഡിസ്‌കൗണ്ടുകളും പുറത്തുവിടും. ഇന്റല്‍ പ്രൊസസറുകളോടെയെത്തുന്ന ലാപ്ടോപ്പുകള്‍ക്ക് മികച്ച ഡീലുകള്‍ ഇത്തവണ പ്രതീക്ഷിക്കാം.

ഇലക്ട്രോണിക്സ്, ആക്സറീസ് എന്നിവയ്ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുണ്ടാവുമെന്നാണ് ഫ്ളിപ്കാര്‍ട്ടിന്റെ പ്രഖ്യാപനം. ടിവിയ്ക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും 80 ശതമാനം കിഴിവുണ്ടാവും. ഫാഷന്‍ ഉല്പന്നങ്ങള്‍ക്ക് 60-90 ശതമാനം വരെ വിലക്കിഴിവുണ്ടാവും. ഫര്‍ണിച്ചറുകള്‍ക്ക് 85 ശതമാനം വരെ കിഴിവും ഫ്ളിപ്കാര്‍ട്ട് ഒറിജിനല്‍സ് ഉല്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവും ഫ്ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആമസോണ്‍
ഒക്ടോബര്‍ 10 മുതല്‍ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊബൈലുകള്‍ക്കും ആക്സസറികള്‍ക്കും 40 ശതമാനം വരെ കിഴിവ് ലഭിക്കും എന്നാണ് ആമസോണ്‍ പറയുന്നത്. ലാപ്‌ടോപുകള്‍ക്കും സ്മാര്‍ട്ട് വാച്ചുകള്‍ക്കും 75 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നാണ് ആമസോണ്‍ പറയുന്നത്. ഇതേ കിഴിവ് തന്നെ സ്മാര്‍ട്ട് ടിവികള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. അലക്സയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് 55 ശതമാനം വരെ കിഴിവ് ലഭിക്കാനും സാധ്യത ഉണ്ട്.

]]>
ആമസോണിലെ അത്ഭുതക്കുട്ടികളെ കണ്ടെത്താൻ സഹായിച്ച നായയെ കാണാനില്ല; തെരച്ചിൽ തുടർന്ന് ദൗത്യസംഘം https://malayalees.ch/amazon-wilson-dog/ Mon, 12 Jun 2023 09:56:15 +0000 https://malayalees.ch/?p=82617 ലോകം മുഴുവൻ പ്രാർത്ഥനയിലായിരുന്നു… വിമാനാപകടത്തിൽ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുരുന്നുകൾക്കായി…ഒടുവിൽ 40 ദിവസത്തെ തെരച്ചിലിന് ഫലം നൽകി കുട്ടികളെ കണ്ടെത്തി. എന്നാൽ ദൗത്യസംഘത്തെ കുട്ടികളിലേക്കെത്തിച്ച വിൽസൺ എന്ന ബൽജിയൻ ഷെപ്പേർഡിനെ കാണാതായി.

കുട്ടി സംഘത്തിലുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ ബോട്ടിലും, ഉപയോഗിച്ച ഡയപ്പറും കണ്ടെത്തിയത് വിൽസണായിരുന്നു. പിന്നീട് കാണാതായ വിൽസൺ കുട്ടികളെ കണ്ടെത്തി അവർക്കൊപ്പം കൂട്ടുകൂടി. ഇതറിയാതെ കുട്ടികൾക്കൊപ്പം നായയേയും തിരയുകയായിരുന്നു സൈന്യം. മൂന്നോ നാലോ ദിവസം നായ കുട്ടികൾക്കൊപ്പം കാവലായി നിന്നിരുന്നു. നായയുടെ കാൽപാടുകളാണ് കുട്ടികളുടെ അടുത്തേക്ക് ദൗത്യസംഘത്തെ എത്തിച്ചത്. പിന്നീട് നായയെ കാണാതാവുകയായിരുന്നു.

ദിവസങ്ങൾക്ക് മുൻപ് ദൗത്യസംഘം നായയെ കണ്ടെങ്കിലും അടുത്ത് വരാൻ അത് വിസമ്മതിച്ചു. കനത്ത മഴയും കാഴ്ച കുറവും കൊണ്ടാകാം നായ ഇത്തരത്തിൽ പെരുമാറിയതെന്ന് കൊളംബിയൻ സൈന്യം വ്യക്തമാക്കി. അനക്കൊണ്ടയുമായും പുള്ളിപുലിമായുള്ള സമ്പർക്കം നായയുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തിയിട്ടുണ്ടാകാമെന്നുമാണ് സൈന്യം കരുതുന്നത്. തങ്ങളുടെ കമാൻഡോ വിൽസണ് വേണ്ടി തെരച്ചിൽ തുടരുമെന്ന് സൈന്യം ട്വീറ്റ് ചെയ്തു. ഒരു വർഷത്തോളം കമാൻഡോ പരീശീലനം ലഭിച്ച നായ ഇത്തരത്തിൽ പെരുമാറിയത് ഏവരെയും അമ്പരപ്പിച്ചു.

അതിജീവനത്തിന്റെ അത്ഭുതമാണ് ആമസോൺ കാടുകളിൽ കണ്ടെത്തിയ കുട്ടികളുടെ സംഭവ കഥ. കുട്ടികളെ കണ്ടത്താൻ സൈന്യം കാട്ടിലെത്തിച്ച വിൽസൺ എന്ന ബൽജിയൻ ഷെപ്പേർഡ് നായയേയും കണ്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ലോകം.

]]>
ഐപിഎൽ സംപ്രേഷണാവകാശം; ആമസോണും ഗൂഗിളും പിന്മാറി https://malayalees.ch/ipl-media-rights-amazon-google-out/ Sat, 11 Jun 2022 04:39:11 +0000 https://malayalees.ch/?p=63236 ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ, റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരം. ജിയോ, ഹോട്ട്‌സ്റ്റാർ എന്നിവർ തമ്മിലാണ് ഡിജിറ്റൽ അവകാശത്തിനായി പോരടിക്കുക.

സംപ്രേഷണാവകാശത്തിനായി കമ്പനികൾ മുടക്കേണ്ട കുറഞ്ഞ തുക 32,890 കോടി രൂപയാണ്. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പെട്ട മത്സരങ്ങൾ നാല് ബണ്ടിലുകളാക്കി തിരിച്ചിരിക്കുകയാണ്. ഓരോ ബണ്ടിലും ഓരോ കമ്പനികളാവും സ്വന്തമാക്കുക. ഈ നാല് ബണ്ടിലുകൾക്കും കൂടിയാണ് തുക.

ഇന്ത്യാ വൻകരയിലെ സംപ്രേഷണാവകാശമാണ് ബണ്ടിൽ എയിൽ ഉള്ളത്. ഓരോ മത്സരത്തിനും 49 കോടി രൂപ വച്ച് ആകെ 18,130 കോടി രൂപയാണ് ഈ ബണ്ടിലിനായി മുടക്കേണ്ടത്. ഡിജിറ്റൽ സംപ്രേഷണാവകാശത്തിനായി ഒരു മത്സരത്തിന് 33 കോടി രൂപ വച്ച് ആകെ 12,210 കോടി രൂപ നൽകണം. ബണ്ടിൽ സിയിൽ 18 മത്സരങ്ങളുണ്ട്. ഓപ്പണിംഗ് മത്സരങ്ങൾ, നാല് പ്ലേ ഓഫ് മത്സരങ്ങൾ, ഡബിൾ ഹെഡറുകളിലെ രാത്രി മത്സരങ്ങൾ എന്നിവയ്ക്കായി ആകെ 1440 കോടി രൂപയാണ് തുക. ഇത് ഒടിടിയ്ക്ക് മാത്രമേ ലഭിക്കൂ. ബണ്ടിൽ ഡിയിലുള്ളത് ലോകത്തിൻ്റെ മറ്റിടങ്ങളിലെ സംപ്രേഷണാവകാശമാണ്. ഇതിനായി ഒരു മത്സരത്തിന് 3 കോടി രൂപ വച്ച് 1110 കോടി രൂപ മുടക്കണം. ഇന്ത്യക്ക് പുറത്ത് ടെലിവിഷൻ, ഡിജിറ്റൽ അവകാശങ്ങൾ ഉള്ളവർക്കേ ഇത് നൽകൂ.

വരും സീസണുകളിൽ ഐപിഎൽ മത്സരങ്ങളുടെ എണ്ണം വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 2023 മുതൽ 2027 വരെയുള്ള സീസണുകളിൽ മത്സരങ്ങളുടെ എണ്ണം ക്രമാനുഗതമായി വർധിപ്പിക്കാനാണ് ബിസിസിഐയുടെ ആലോചന. 2023, 2024 സീസണുകളിൽ 74 മത്സരങ്ങൾ വീതമാണ് ഉണ്ടാവുക. 2025, 2026 സീസണുകളിൽ ഇത് 84 മത്സരങ്ങളായി വർധിക്കും. 2027 സീസണിൽ 10 മത്സരങ്ങൾ കൂടി വർധിച്ച് 94 മത്സരങ്ങളാവും. എന്നാൽ, 84 മത്സരങ്ങളിൽ നിർത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

]]>
ഇന്ത്യൻ പതാക പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വില്പനയ്ക്ക്; ആമസോണിനെതിരെ പ്രതിഷേധം https://malayalees.ch/amazon-backlash-products-indian-flag/ Tue, 25 Jan 2022 04:28:31 +0000 https://malayalees.ch/?p=55986 ഇന്ത്യൻ പതാക ഉത്പന്നങ്ങൾ വില്പനയ്ക്ക് വെച്ചതിൽ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണിനെതിരെ പ്രതിഷേധം ശക്തം. ചെരുപ്പുകളും വസ്ത്രങ്ങളും അടക്കമുള്ള ഉത്പന്നങ്ങളാണ് ആമസോണിൽ വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത് രാജ്യത്തെ അപമാനിക്കുന്ന പ്രവൃത്തിയാണെന്ന് ആളുകൾ കുറ്റപ്പെടുത്തുന്നു. ആമസോണിനെതിരായ ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്.

2017ലും ആമസോൺ സമാന വിവാദത്തിൽ പെട്ടിരുന്നു. അന്ന്, ഇന്ത്യൻ പതാക പ്രിൻ്റ് ചെയ്ത ചവിട്ടികളാണ് ആമസോണിൽ വില്പനയ്ക്ക് വച്ചിരുന്നത്.

]]>
ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് https://malayalees.ch/amazon-online-shopping-dupping/ Fri, 03 Sep 2021 04:04:46 +0000 https://malayalees.ch/?p=48999 ഈ കൊമേഴ്സ് ഭീമന്മാരായ ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് ഹരിയാന സ്വദേശികളായ രാജ്കുമാര്‍ സിംഗ്, അരവിന്ദ് കുമാര്‍, സീതാറാം എന്നിവരെ യുപി സൈബര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ആമസോണില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ആവശ്യമുള്ള സാധനങ്ങള്‍ പണം നല്‍കി പര്‍ച്ചേസ് ചെയ്യുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം ലഭിക്കുമ്പോള്‍ ഉല്‍പ്പന്നതിന്റെ ഗുണമേന്മ മോശമാണെന്ന് കാണിച്ച് ആമസോണില്‍ റിപ്പോര്‍ട്ട്‌ചെയ്യും. ആമസോണിന്റെ പോളിസി അനുസരിച്ചു ഉപഭോക്താവിന് ഉല്‍പ്പന്നം ഇഷ്ട്ടമായില്ലെങ്കില്‍ നല്‍കിയ പണം അക്കൗണ്ടില്‍ തിരിച്ചയക്കും. തുടര്‍ന്ന ഉല്‍പ്പന്നം തിരിച്ചെടുക്കാന്‍ അവരുടെ ഡെലിവറി ഏജന്റിനെ വിടുകയും ചെയ്യും. തട്ടിപ്പുകാര്‍ ഡെലിവറി ഏജന്റുമാരുമായി ചേര്‍ന്ന് യഥാര്‍ത്ഥ ഉല്‍പ്പന്നം മാറ്റി തിരിച്ചയക്കും. അക്കൗണ്ടില്‍ പണം റീഫണ്ട് ആകുകയും ചെയ്യും. ഇങ്ങനെ തട്ടിയെടുക്കുന്ന സാധനങ്ങള്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയാണ് തട്ടിപ്പുകാരുടെ രീതി.

തട്ടിപ്പ്, ഗൂഡാലോചന എന്നീ വകുപ്പുകള്‍ കൂടാതെ ഐടി ആക്ടിലെ വകുപ്പുകള്‍ കൂടി ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

]]>
മിന്ത്രക്ക് പിന്നാലെ ആമസോണ്‍ എന്തുകൊണ്ട് ലോഗോ മാറ്റി? https://malayalees.ch/why-amazon-was-forced-to-change-its-new-app-icon/ Wed, 03 Mar 2021 12:12:27 +0000 https://malayalees.ch/?p=40986 അമേരിക്കൻ ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണ്‍ മൊബൈൽ ആപ്പ് ലോഗോ മാറ്റി. ലോഗോയിലെ നീല സ്റ്റിക്കർ ടെയ്പ്പിന്റെ ഭാഗം ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറിന്റെ മീശയുമായി സാമ്യമുള്ളതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഉയര്‍ന്നിരുന്നു. പോസ്റ്റ് കവറിനോട് സാമ്യം തോന്നുന്ന തവിട്ട് നിറത്തിന്റെ പശ്ചാത്തലത്തിൽ ആമസോണിന്റെ പ്രശസ്തമായ ആരോ ലോഗോയും മുകൾ ഭാഗത്ത് നീല നിറത്തിൽ സ്റ്റിക്കർ ടേപ്പ് ഒട്ടിച്ചതുപോലെ തോന്നിപ്പിക്കുന്നതുമായിരുന്നു പഴയ ലോഗോ.

ഹിറ്റ്ലറിന്റെ മീശയുമായുള്ള സാമ്യമാണഓ പുത്തൻ ലോഗോയിൽ മാറ്റങ്ങൾ വരുത്തിയതിന് പിന്നിൽ എന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല എങ്കിലും ഈ നീല നിറത്തിലുള്ള ഭാഗത്തിനാണ് മാറ്റം വരുത്തിയത്. സ്റ്റിക്കർ ടേപ്പ് ഒരു കട്ടർ ഉപയോഗിച്ച് മുറിച്ചാൽ ലഭിക്കുന്ന ഏറിയും ഇറങ്ങിയുമുള്ള കട്ടിന് പകരം പരിഷ്ക്കരിച്ച ലോഗോയിൽ ഒരു ഭാഗത്തെ പേപ്പർ മടക്കി വച്ചതുപോലെയാണ് ക്രമീകരണം.

പരിഷ്കരിച്ച ലോഗോയും വെറുതെ വിടാന്‍ സാമൂഹിക മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. അനിമേഷൻ ടിവി സീരീസ് ആയ അവതാർ: ദി ലാസ്റ്റ് എയർബെൻഡറിലെ ആങ് എന്ന കഥാപാത്രത്തിന്റെ തലയിലെ വര പോലെയുണ്ട് പുതിയ ലോഗോ എന്നാണ് സാമൂഹിക മാധ്യമങ്ങളുടെ പുതിയ കണ്ടുപിടുത്തം. ഇല്ലാത്തതുകൊണ്ട് ഇതുവരെ ആമസോണിന് തലവേദനയുണ്ടായിട്ടില്ല.

ജനുവരിയിൽ ഇന്ത്യൻ ഓൺലൈൻ വസ്ത്രവ്യാപാര വെബ്‌സൈറ്റ് ആയ മിന്ത്രയും തങ്ങളുടെ ലോഗോ മാറ്റിയിരുന്നു. മുംബൈ പോലീസിന്റെ സൈബർ ക്രൈം ഡിപ്പാർട്മെൻറിൽ രജിസ്റ്റർ ചെയ്ത കേസ് അനുസരിച്ച് മിന്ത്രയുടെ പ്രശസ്തമായ M ലോഗോയുടെ നിറഭേദങ്ങൾ നഗ്നയായ സ്ത്രീയെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നായിരുന്നു വാദം. സ്ത്രീകളെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് മിൻത്രയുടെ ലോഗോ എന്ന കേസിനെ തുടർന്ന് മിന്ത്ര ലോഗോയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു.

]]>
ബൈജൂസിന് വെല്ലുവിളിയുമായി ആമസോണ്‍; ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗം പിടിച്ചടക്കാന്‍ ‘ആമസോണ്‍ അക്കാദമി’ https://malayalees.ch/amazon-india-launches-online-academy-to-prep-students-for-jee/ Wed, 13 Jan 2021 12:49:16 +0000 https://malayalees.ch/?p=38531 ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോളേജ് എന്‍ട്രന്‍സ് പരീക്ഷയായ ജെ.ഇ.ഇക്ക് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനായി പുതിയ വെര്‍ച്വല്‍ ലേണിങ് ആപ്പുമായി ആമസോണ്‍. ആമസോണ്‍ അക്കാദമി എന്നായിരിക്കും ആപ്പ് രൂപത്തിലും വെബ്സൈറ്റ് രൂപത്തിലും പുറത്തിറങ്ങുന്ന ലേണിങ് സ്പേസിന്‍റെ പേര്.

ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷന് (ജെഇഇ) തയ്യാറെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിന് പഠന സാമഗ്രികൾ, തത്സമയ പ്രഭാഷണങ്ങൾ, വിലയിരുത്തലുകൾ എന്നിവ ആമസോണ്‍ അക്കാദമി നല്‍കും. നിലവില്‍ ആമസോണ്‍ അക്കാദമിയിലെ കണ്ടന്‍റുകള്‍ സൌജന്യമാണെന്നും കുറച്ച് മാസത്തേക്ക് സൌജന്യമായിരിക്കുമെന്നും ആമസോണ്‍ അറിയിച്ചു.

ഓരോ വര്‍ഷവും 20 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ജെഇഇ പരീക്ഷ എഴുതുന്നത്. ഇതിനായി പലരും സ്വകാര്യ വ്യക്തികളുടെയും ഇന്‍സ്റ്റിട്യൂട്ടുകളുടെയും കീഴില്‍ പരിശീലിച്ചുവന്നിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള ട്യൂഷന്‍ സെന്‍ററുകള്‍ ഓണ്‍ലൈനാവുകയോ അടച്ചുപോവുകയോ ചെയ്യുകയായിരുന്നു.

കോവിഡ് കാലത്ത് സ്കൂളുകളും കോളേജുകളും പൂട്ടിയതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഓണ്‍ലൈന്‍ വെര്‍ച്വല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച ബൈജൂസ് ആപ്പിന് വെല്ലുവിളിയായാണ് ആമസോണ്‍ മാര്‍ക്കറ്റില്‍ രംഗപ്രവേശനം നടത്തുന്നത്.

]]>
ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന ഉത്പന്നങ്ങള്‍ സൈറ്റില്‍:ആമസോണിനെതിരെ ബഹിഷ്‌കരണ ആഹ്വാനം https://malayalees.ch/boycot-amazon-campaign-social-media-uk/ Wed, 11 Nov 2020 05:03:17 +0000 https://malayalees.ch/?p=34879 ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിനെതിരെ ബഹിഷ്‌കരണ കാമ്പയിനുമായി ഒരു കൂട്ടം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. സൈറ്റില്‍ വില്‍പ്പനക്ക് വെച്ച ഉത്പന്നങ്ങള്‍ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നവയാണെന്ന വാദം ചൂണ്ടിക്കാണിച്ചാണ് കാമ്പയിന്‍. ‘ബൊയ്‌കോട്ട് ആമസോണ്‍’ ഹാഷ് ടാഗോടെ നിരവധി പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Image

ഹിന്ദു ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോര്‍മാറ്റുകള്‍ ഉള്‍പ്പടെയുള്ളവ സൈറ്റില്‍ വില്‍പ്പനക്ക് വെച്ചു എന്നാണ് ആമസോണിനെതിരായുള്ള ആരോപണം. വിവാദ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച ആമസോണ്‍ യു.കെ സൈറ്റിന്റേതെന്ന തരത്തിലുള്ള സ്‌ക്രീന്‍ഷോട്ടുകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

Image

ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ അടിവസ്ത്രങ്ങളും സൈറ്റിലുണ്ടെന്ന് ഇവര്‍ പറയുന്നു. ദീപാവലി ആഘോഷം അടുത്തിരിക്കെ ആപ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത്, പകരം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നവരുമുണ്ട് കൂട്ടത്തില്‍.

]]>
കോവിഡ് വ്യാപനം രൂക്ഷം; ആമസോണ്‍ വര്‍ക്ക് ഫ്രം ഹോം 2021 ജൂണ്‍ വരെ നീട്ടി https://malayalees.ch/amazon-to-let-employees-work-from-home-through-june-2021/ Wed, 21 Oct 2020 13:27:10 +0000 https://malayalees.ch/?p=33670 കോവിഡ് വ്യാപനത്തിന് കുറവില്ലാത്ത സാഹചര്യത്തിൽ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി 2021 ജൂണ്‍ 30 വരെ ആമസോൺ നീട്ടി. നേരത്തെ ജനുവരി 8 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ആമസോണ്‍ അനുവദിച്ചിരുന്നത്.

യുഎസിലെ 19,000ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ആമസോൺ കോർപ്പറേറ്റ് ഓഫീസ് തുറന്ന് പ്രവർത്തിക്കും. വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യാൻ സാധിക്കുന്നവർക്ക് അത് തുടരാമെന്നും ആമസോൺ വക്താവ് വ്യക്തമാക്കി. ഓഫീസിൽ ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആമസോൺ അറിയിച്ചു. വെയർഹൗസ് ജീവനക്കാർക്കും ദിവസ വേതന, കരാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം സേവനം ലഭ്യമല്ലെന്നും കമ്പനി വ്യക്തമാക്കി.

]]>