amala paul – malayalees.ch https://malayalees.ch Malayalam Online News Portal Thu, 26 Oct 2023 11:00:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png amala paul – malayalees.ch https://malayalees.ch 32 32 അമല പോള്‍ വിവാഹിതയാവുന്നു; പ്രപ്പോസല്‍ വിഡിയോയുമായി കാമുകന്‍ https://malayalees.ch/jagat-propose-amala-paul/ Thu, 26 Oct 2023 11:00:24 +0000 https://malayalees.ch/?p=90111 തെന്നിന്ത്യന്‍ താരം അമല പോള്‍ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്‍. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ജഗദ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ വിഡിയോ ഷെയർ ചെയ്തട്ടുണ്ട്. മൈ ജിപ്സി ക്വീന്‍ ‘യെസ്’ പറഞ്ഞു എന്നെഴുതിയായിരുന്നു ജഗദ് വിഡിയോയാണ് പങ്കുവെച്ചത്.(jagat propose amala paul)

ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വിഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസയുമായി എത്തുന്നത്. നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

അമലാ പോളിന്റെ ജന്മദിനത്തിലാണ് താരം വിവാഹിതയാവാന്‍ പോവുന്നതായുള്ള വാര്‍ത്തയും വരുന്നത്. ഹോട്ടലില്‍ ഡാന്‍സേഴ്സിനൊപ്പം നൃത്തം ചെയ്താണ് ജഗദ് അമലയെ പ്രൊപ്പോസ് ചെയ്യുന്നത്. വെഡ്ഡിങ് ബെല്‍സ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. 2014 ല്‍ തമിഴ് സംവിധായകന്‍ എ.എല്‍ വിജയിയെ അമല വിവാഹം കഴിച്ചിരുന്നു എന്നാല്‍ പിന്നീട് ഇവര്‍ വിവാഹമോചനം നേടി. തലൈവ എന്ന വിജയ് ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.

]]>
മാനസിക പീഡനവും പണം തട്ടലും; അമല പോളിന്റെ മുൻ കാമുകൻ അറസ്റ്റിൽ https://malayalees.ch/amala-paul-ex-boyfriend-bhavninder-singh-arrest/ Tue, 30 Aug 2022 12:34:59 +0000 https://malayalees.ch/?p=67325 അമല പോളിൻ്റെ മുൻ കാമുകനും ഗായകനുമായ ഭവ്നിന്ദർ സിംഗ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചു എന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഭവ്നിന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭവ്നിന്ദർ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിച്ചു എന്ന് അമല പോൾ നൽകിയ പരാതിയിൽ പറയുന്നു.

2020ൽ ഇയാൾക്കെതിരെ അമല ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. സ്വകാര്യമായി നടത്തിയ ഒരു ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾ വിവാഹിതരായെന്ന വ്യാജേന ഭവ്നിന്ദർ പ്രചരിപ്പിച്ചു എന്നും ഇതുവഴി ഇയാൾ മാനസികമായി പീഡിപ്പിച്ചു എന്നുമായിരുന്നു പരാതി. ഭവ്നിന്ദർ ഈ ചിത്രങ്ങൾ പങ്കുവച്ചതോടെ അമല വിവാഹിതയായെന്ന് വാർത്ത പരന്നു. ഇതോടെ ചിത്രങ്ങൾ ഫോട്ടോഷൂട്ട് ആയിരുന്നു എന്ന് അമല വിശദീകരിച്ചു. തൊട്ടുപിന്നാലെ ഭവ്നിന്ദര്‍ ചിത്രങ്ങൾ നീക്കം ചെയ്യുകയായിരുന്നു.

ഭവ്നിന്ദറുമായി ചേർന്ന് 2018ൽ അമല ഫോൺ ഒരു സിനിമാ നിർമാണക്കമ്പനി ആരംഭിച്ചിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഫണ്ടുകളും മറ്റും ഭവ്നിന്ദർ ദുരുപയോഗം ചെയ്തെന്നും അത് തന്നെ സാമ്പത്തിക സമ്മർദ്ദത്തിലാക്കിയെന്നും അമല പരാതിയിൽ പറയുന്നു.

2014ൽ സംവിധായകൻ എഎൽ വിജയ്‌യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചിത ആയിരുന്നു. ഇതിനു ശേഷമാണ് ഭവ്നിന്ദറുമായി പ്രണയത്തിലാവുന്നത്.

]]>