Alphonse Putharen – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Sep 2020 15:15:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Alphonse Putharen – malayalees.ch https://malayalees.ch 32 32 ഫഹദിനെ നായകനാക്കി ‘പാട്ട്’; അല്‍ഫോന്‍സ് പുത്രന്‍റെ മൂന്നാം ചിത്രം വരുന്നു https://malayalees.ch/alphonse/ Sat, 05 Sep 2020 15:14:50 +0000 https://malayalees.ch/?p=31421 സിനിമയുടെ സംഗീതസംവിധാനവും താന്‍ തന്നെയായിരിക്കുമെന്നാണ് ഫേസ്ബുക്കില്‍ അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചിരിക്കുന്നത്

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പുതിയ ചിത്രം വരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പ്രോജക്ടിന്‍റെ വിവരം അല്‍ഫോന്‍സ് പുത്രന്‍ അറിയിച്ചത്. മൂന്നാമത്തെ ചിത്രത്തിന് ‘പാട്ട്’ എന്നാണ് അല്‍ഫോന്‍സ് പേരിട്ടിരിക്കുന്നത്. ഫഹദ് ഫാസിൽ നായകൻ ആയി എത്തുന്ന ചിത്രത്തിന്‍റെ നിര്‍മാണം യു.ജി.എം എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍വഹിക്കുന്നത്. സിനിമയുടെ സംഗീതസംവിധാനവും താന്‍ തന്നെയായിരിക്കുമെന്നാണ് ഫേസ്ബുക്കില്‍ അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചിരിക്കുന്നത്. ബാക്കി അഭിനേതാക്കളുടേയും പിന്നണി പ്രവര്‍ത്തകരുടേയും വിവരങ്ങള്‍ പിന്നാലെ പറയുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഫഹദിനെ നായകനാക്കി 'പാട്ട്'; അല്‍ഫോന്‍സ് പുത്രന്‍റെ മൂന്നാം ചിത്രം വരുന്നു

എന്റെ അടുത്ത സിനിമയുടെ പേര്‌ “പാട്ട്” എന്നാണ് । ഫഹദ് ഫാസിൽ ആണ് നായകൻ । സിനിമ നിർമ്മിക്കുന്നത് UGM Entertainments ( സക്കറിയ തോമസ് & ആൽവിൻ ആന്റണി ) । മലയാള സിനിമയാണ്। ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും। അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെ കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ് ।

]]>