Aloor Rape case – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Sep 2021 04:10:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Aloor Rape case – malayalees.ch https://malayalees.ch 32 32 ആളൂർ പീഡനം; പ്രതി ജോൺസനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ നടക്കുന്നു, സമരത്തിനൊരുങ്ങി ഒളിമ്പ്യൻ മയൂഖ ജോണി https://malayalees.ch/aloor-rape-case-olympian-mayookha-johny-prepares-for-the-strike/ Wed, 08 Sep 2021 04:10:21 +0000 https://malayalees.ch/?p=49250 ആളൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് അനശ്ചിതകാല സമരത്തിനൊരുങ്ങി ഒളിമ്പ്യൻ മയൂഖ ജോണി. സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിത കാല സമരമിരിക്കുമെന്ന് മയൂഖ ജോണി ട്വന്റി ഫോറിനോട് പറഞ്ഞു. പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് മയൂഖ ജോണി വ്യക്തമാക്കി.

പ്രതി ജോൺസനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ടെന്ന് മയൂഖ ജോണി ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിക്കുമെന്നും മയൂഖ ജോണി പറഞ്ഞു.

പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി നേരത്തെയും രംഗത്ത് വന്നിരുന്നു. 2016ലാണ് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ഒളിമ്പ്യന്‍ മയൂഖ ജോണി പരാതി നൽകിയത്.

]]>
ഒളിംപ്യൻ മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത കേസ്; ഇരയായ യുവതിയുടെ മാെഴി ഇന്ന് രേഖപ്പെടുത്തും https://malayalees.ch/aloor-rape-ase-update/ Wed, 30 Jun 2021 04:05:14 +0000 https://malayalees.ch/?p=46184 ഒളിംപ്യൻ മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്തകേസിൽ ഇരയായ യുവതിയുടെ മാെഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘമാണ് യുവതിയുടെ മാെഴി എടുക്കുക.

സുഹൃത്തിന്റെ പീഡന കേസ് വനിത കമ്മീഷൻ മുൻ അധ്യക്ഷയും പൊലീസും ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി മയൂഖ ജോണി രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസന്വേഷണം ജില്ല ക്രൈം ബ്രാഞ്ചിന് കെെമാറിയത്. തൃശൂർ റൂറൽ എസ് പി പൂങ്കുഴലി വേണ്ട പിന്തുണ നൽകുന്നില്ലെന്നും മയൂഖ ആരോപിച്ചിരുന്നു.

അതേസമയം ബലാത്സംഗക്കേസും മയൂഖ ജോണിയുടെ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്തു വന്നവർ വേട്ടയാടപെടുന്നുവെന്നും ചൂണ്ടികാണിച്ച് ആരോപണ വിധേയനായ ചുങ്കത്ത് ജോൺസന്റെ സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ മയൂഖ ജോണി തള്ളിയിരുന്നു. സഭാതർക്കത്തിൻറെ പേരിൽ ഒരു പെണ്ണും പീഡന പരാതി ഉന്നയിക്കില്ലെന്നാണ് മയൂഖയുടെ മറുപടി. പ്രതിക്ക് വലിയ സ്വാധീനമെന്നതിൻറെ തെളിവാണ് സുഹൃത്തുക്കളുടെ വാർത്താസമ്മേളനം. തനിക്കെതിരെ തെളിവായി പറയുന്ന വീഡിയോകളെപ്പറ്റി അറിയില്ലെന്നും മയൂഖ പറഞ്ഞു.

]]>
ആളൂർ പീഡനക്കേസ് ; അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് https://malayalees.ch/aloor-rape-case-crime-branch/ Tue, 29 Jun 2021 04:09:17 +0000 https://malayalees.ch/?p=46138 ആളൂർ പീഡനക്കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി ഏഴുപേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഭവം വിവാദമായ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ രുപീകരിച്ചത്.

ഇതിനിടെ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി രംഗത്ത് വന്നിരുന്നു. കൂട്ടുകാരി നൽകിയ പീഡന പരാതി അട്ടിമറിക്കാൻ പൊലീസും വനിതാ കമ്മിഷനും ശ്രമിച്ചെന്നാണ് ആരോപണം.

2016ലാണ് ചാലക്കുടി മുരിങ്ങൂർ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു.

]]>