ALLU ARJUN – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Dec 2023 04:21:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ALLU ARJUN – malayalees.ch https://malayalees.ch 32 32 ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സും ലൈക്കും കിട്ടണം; വീട്ടുജോലിക്കാരിയെ സഹായിച്ച് അല്ലു അർജുൻ https://malayalees.ch/allu-arjun-selfie-video-for-fan-girl-ashwini-viral/ Fri, 01 Dec 2023 04:21:12 +0000 https://malayalees.ch/?p=92093 വീട്ടിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്കൊപ്പമുള്ള അല്ലു അർജുന്റെ ഹൃദയഹാരിയായ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ വിഡിയോ നിമിഷ നേരം കൊണ്ട് വൈറലായി മാറി. വീട്ടുജോലിക്കാരിയായ പെൺകുട്ടിക്കൊപ്പം വിഡിയോ പങ്കുവച്ച അല്ലു അർജുനെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്.തന്റെ ഇൻസ്റ്റഗ്രാം ചാനലിനു ഫോളോവേഴ്സും ലൈക്കും കിട്ടണമെന്ന പെൺകുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് അല്ലു അർജുൻ പെൺകുട്ടിയുമായുള്ള വിഡിയോ റെക്കോർഡ് ചെയ്തു നൽകിയത്. അല്ലുവിന്റെ മകളെ നോക്കുന്ന അശ്വിനി എന്ന പെൺകുട്ടിയാണ് വിഡിയോയിൽ താരത്തിനൊപ്പമുള്ളത്. വിഡിയോ പങ്കുവച്ചപ്പോൾ പതിമൂവായിരം പേരുണ്ടായിരുന്ന അശ്വിനിയുടെ പേജ് ഇപ്പോൾ ഫോളോ ചെയ്യുന്നത് ഇരുപതിനായിരത്തോളം ആളുകളാണ്.ഈ വിഡിയോ റെക്കോർഡ് ചെയ്തു ഇട്ടാൽ നിനക്ക് കൂടുതൽ ഫോളോവേഴ്സ് കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് അല്ലു അർജുൻ വിഡിയോയിൽ പറയുന്നു. ഇപ്പോൾ നിനക്ക് എത്ര ഫോളോവേഴ്സ് ഉണ്ടെന്ന ചോദ്യത്തിന് പതിമൂവായിരം എന്നാണു പെൺകുട്ടി ഉത്തരം നൽകുന്നത്. എത്ര ഫോളോവേഴ്സ് വേണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ മുപ്പതിനായിരം വേണം എന്ന് പെൺകുട്ടി പറയുന്നു.ഈ വിഡിയോ പങ്കുവച്ചാൽ മുപ്പതിനായിരം ഫോളോവേഴ്സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അർജുൻ പെൺകുട്ടിയോട് ചോദിക്കുന്നുണ്ട്. ഉറപ്പായും കിട്ടും എന്ന് പെൺകുട്ടി പറഞ്ഞു. ഓക്കേ നമുക്ക് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം എന്ന് അല്ലു അർജുൻ പറയുന്നു.

]]>
ദേശീയ പുരസ്‌കാരം വാങ്ങുന്ന ആദ്യ തെലുഗ് നടന്‍; ചരിത്രം കുറിച്ച് അല്ലു അര്‍ജുന്‍ https://malayalees.ch/allu-arjun-becomes-first-telegu-actor-to-win-national-award/ Fri, 25 Aug 2023 05:16:48 +0000 https://malayalees.ch/?p=86757 ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥാമാക്കിയതോടെ ചരിത്രം കുറിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. ഇതാദ്യമായാണ് ഒരു തെലുഗ് സിനിമയിലെ അഭിനയിത്തിന് ആദ്യമായാണ് ഒരു നടന്‍ ദേശീയ പുരസ്‌കാരം നേടുന്നത്. പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അല്ലു അര്‍ജുനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ശ്രീദേവി പ്രസാദ് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും നേടി. 2021 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ ഇന്ത്യയൊട്ടാതെ തരംഗം സൃഷ്ടിച്ചിരുന്നു. പുരസ്‌കാര നേട്ടത്തിന് പിന്നാലെ വികാരധീനനായ അല്ലു അര്‍ജുന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ദൃശ്യത്തില്‍ ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍ പുരസ്‌കാര നേട്ടത്തില്‍ ആഹ്ലാദപ്രകടനം നടത്തുന്നതും ആഘോഷിക്കുന്നതും കാണാം.

ചിരഞ്ജീവി, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയ സിനിമാപ്രവര്‍ത്തകര്‍ അല്ലു അര്‍ജുനെ പുരസ്‌കാര നേട്ടത്തില്‍ അഭിനന്ദിച്ച് രംഗത്തെത്തി. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

]]>
പരസ്യ ചിത്രങ്ങളിൽ തെലുങ്ക് താരങ്ങൾക്ക് വൻ ഡിമാൻഡ്; ബോളിവുഡ് താരങ്ങൾക്ക് വിലയിടിയുന്നു https://malayalees.ch/telugu-actors-conquer-ad-film-industry/ Mon, 05 Sep 2022 08:05:26 +0000 https://malayalees.ch/?p=67596 ഇന്ത്യൻ പരസ്യ ചിത്ര രംഗം അടക്കി വാണിരുന്ന ബോളിവുഡ് എന്നത് പഴങ്കഥയാകുന്നു. ഇന്ന് മുൻനിര ബ്രാൻഡുകളെല്ലാം തെലുങ്ക് താരങ്ങൾക്ക് പിന്നാലെയാണ്. അല്ലു അർജുൻ, മഹേഷ് ബാബു, രശ്മിക മന്ദാന, സാമന്ത്, പ്രഭാസ്, വിജയ് ദേവരക്കൊണ്ട എന്നിങ്ങനെ ദക്ഷിണേന്ത്യൻ താര നിരയ്ക്കാണ് പരസ്യ ലോകത്ത് ഇന്ന് ഡിമാൻഡ്.

കൊക്കോ കോള, ഫ്രൂട്ടി, കിംഗ്ഫിഷർ, റെഡ്ബസ്, മക്ക്‌ഡോണൾഡ്‌സ്, ബോട്ട് എന്നീ മുൻനിര ബ്രാൻഡുകളിലെല്ലാം തെലുങ്ക് താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ബ്രാൻഡ് അംബാസിഡർമാരെ തെരഞ്ഞെടുക്കുമ്പോൾ കമ്പനികൾ ഒരിക്കലും ഇവരുടെ ജന്മദേശം നോക്കില്ലെന്നും താരമൂല്യമാണ് പരിഗണിക്കുകയെന്നും ടിഎഎം ആഡെക്‌സ് മീഡിയ റിസർച്ച് ചീഫ് എക്‌സിക്യൂട്ടിവ് എൽവി കൃഷ്ണൻ എക്കണോമിക് ടൈംസിനേട് പറഞ്ഞു.

കൊക്കോ കോളയുടെ അടുത്ത പരസ്യ ചിത്രത്തിൽ അല്ലു അർജുനാകും എത്തുക. അല്ലുവിന്റെ മുഖം തന്നെയാകും ഹിന്ദിയിലെ പരസ്യത്തിലും നൽകുകയെന്ന് കൊക്കൊ കോളയുടെ മാർക്കറ്റിംഗ് മേധാവി അർണബ് റോയ് പ്രതികരിച്ചു.

365 കോടി രൂപയാണ് അല്ലു അർജുന്റെ പുഷ്പ ബോക്‌സ് ഓഫിസിൽ നിന്ന് നേടിയത്. ഇതിന് പിന്നാലെ കോക്കോ കോള താരത്തെ വച്ച് ഒരു പരസ്യചിത്രം പുറത്തിറക്കിയിരുന്നു. ഈ ഗാനത്തിന് മാത്രം 30 മില്യൺ കാഴ്ച്ചക്കാരേയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

]]>
‘ഫഹദ് ഫാസിൽ സഹോദരനെ പോലെ’ : അല്ലു അർജുൻ https://malayalees.ch/alu-arjun-about-fahadh-faasil/ Mon, 13 Dec 2021 08:16:58 +0000 https://malayalees.ch/?p=53897 ഫഹദ് ഫാസിൽ തനിക്ക് സഹോദരനെ പോലെയാണെന്ന് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഫഹദ് ഫാസിലെ അഭിനേതാവിനോട് വലിയ ബഹുമാനമാണെന്നും ഇനിയും നേരിൽ കാണണമെന്നും അല്ലു അർജുൻ പറഞ്ഞു. ( alu arjun about fahadh faasil )

അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ പ്രീ റിലീസ് ഇവന്റിലായിരുന്നു അല്ലു അർജുന്റെ പരാമർശം. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. സുകുമാർ എന്നാൽ പ്രീ റിലീസ് ഇവന്റിൽ എത്തിയിരുന്നിലല. പുഷ്പയുടെ അവസാനവട്ട മിനുക്കുപണികളുമായി തിരക്കിലാണ് സുകുമാർ എന്ന് അല്ലു അർജുൻ അറിയിച്ചു.

ചടങ്ങിൽ 20 മിനിറ്റോളം അല്ലു അർജുൻ സംസാരിച്ചു. അതിനിടെയാണ് ഫഹദ് ഫാസിനിെ കുറിച്ചും പറഞ്ഞത്. ‘മറ്റൊരു നാട്ടിൽ നിന്നുമുള്ള എന്റെ സഹോദരനാണ് ഫഹദ് ഫാസിൽ. ചിത്രത്തിൽ ഭൻവർ സിംഗ് ശിഖാവത്തായി ഫഹദ് വെഷമിട്ടതിൽ വളരെ സന്തോഷമുണ്ട്. ഇനിയും നേരിൽ കാണണമെന്നാണ് ആഗ്രഹം. ഒരു അഭിനേതാവെന്ന നിലയിൽ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലൈവ് പർഫോമൻസ് കാണുന്നത് രസമാണ്. പ്രേക്ഷകർക്ക് ഞങ്ങൾ രണ്ടുപേരുടേയും പ്രകടനം ഇഷ്ടപ്പെടുമെന്ന് കരുതുന്നു.’

രണ്ട് വർഷമായി പുഷ്പ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന അണിയറപ്രവർത്തകരോട് അല്ലു അർജുൻ ചടങ്ങിനിടെ നന്ദി അറിയിച്ചു.

]]>