Allahabad High Court – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Oct 2023 04:50:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Allahabad High Court – malayalees.ch https://malayalees.ch 32 32 അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വച്ചില്ലെങ്കിൽ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ല: അലഹബാദ് ഹൈക്കോടതി https://malayalees.ch/hindu-marriage-not-valid-without-saat-pheras-says-allahabad-hc/ Thu, 05 Oct 2023 04:50:44 +0000 https://malayalees.ch/?p=88920 ഹിന്ദു വിവാഹങ്ങളിലെ അനിഷ്ഠാനമായ സാത്ത് ഫേര അനുഷ്ഠിച്ചില്ലെങ്കിൽ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ലെന്ന് അലഹബാദ് ഹൈക്കോടതി. അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വയ്ക്കുന്നതാണ് സാത്ത് ഫരേ. ജസ്റ്റിസ് സഞ്ജയ് കുമാർ സിം​ഗിന്റേതാണ് ഉത്തരവ്. ( Hindu marriage not valid without saat pheras says Allahabad HC )

തന്നിൽ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം തവണ മറ്റൊരാളുമായി വിവാഹിതയായ ഭാര്യയ്ക്കെതിരെ ആദ്യ ഭർത്താവ് നൽകിയ പരാതിയിലാണ് നടപടി. താൻ വിവാഹ സമയത്ത് എഴുതവണ അഗ്നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആദ്യ വിവാഹം സാധു അല്ലെന്നും ഉള്ള യുവതിയുടെ വാദം കോടതി അംഗികരിച്ചു. ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് വിവാഹം ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ആകുന്നത് സാത്ത് ഫരേ അടക്കം എല്ലാ ആചാരങ്ങളും പൂർത്തിയായാൽ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. യുവതിയ്ക്ക് എതിരായി ആദ്യ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് നടപടികൾ കോടതി റദ്ദാക്കി.

2017 ലാണ് സ്മൃതി സിം​ഗ് എന്ന യുവതി സത്യം സിം​ഗിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങൾ തുടർന്ന് യുവതി ബന്ധം ഉപേക്ഷിക്കുകയും സ്ത്രീധന പീഡനം ആരോപിച്ച് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. തുടർന്ന് 2021 ജനുലരി 11ന് കേസ് കോടതിയിലെത്തുകയും പുനർവിവാഹം വരെ യുവതിക്ക് 4,000 രൂപ ജീവനാംശം നൽകണമെന്ന് മിർസാപൂർ കുടുംബ കോടതി ഉത്തരവിടുകയും ചെയ്തു. പിന്നാലെ 2021 സെപ്റ്റംബർ 20നാണ് യുവതി അനധികൃതമായി രണ്ടാമത് വിവാഹിതയായെന്ന് കാണിച്ച് സത്യം സിം​ഗ് യുവതിക്കെതിരെ പരാതിയുമായി കോടതിയിലെത്തുന്നത്. ഈ കേസിലാണ് നിലവിൽ വിധി വന്നിരിക്കുന്നത്.

]]>
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പരസ്യ നോട്ടീസ് വേണ്ടെന്ന് അലഹബാദ് കോടതി https://malayalees.ch/allahabad-hc-says-notice-under-special-marriage-act-violates-privacy-makes-it-optional/ Thu, 14 Jan 2021 03:54:45 +0000 https://malayalees.ch/?p=38543 വിവാഹത്തിന് മുപ്പത് ദിവസം മുമ്പ് പരസ്യ നോട്ടീസ് പ്രസിദ്ധീകരിക്കുവാൻ നിർബന്ധിക്കുന്നത് ഭരണ ഘടന വിരുദ്ധമെന്ന് അലഹബാദ് ഹൈ കോടതി. ഇതര മതക്കാരനെ വിവാഹം ചെയ്യാൻ തയ്യാറായ പെൺകുട്ടിയെ വീട്ടുകാർ തടങ്കലിലാക്കിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവെയാണ് അലഹബാദ് ഹൈകോടതിയുടെ പുതിയ വിധി. മുപ്പത് ദിവസം മുമ്പ് നോട്ടീസ് പ്രസിദ്ധീകരിക്കാൻ നിർബന്ധിക്കുന്നത്, വ്യക്തിയുടെ സ്വകാര്യതക്ക് മുകളിലുള്ള കടന്നുകയറ്റമാണെന്ന് കോടതി ആരോപിച്ചു.

പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹം കഴിക്കുന്നതിന് 30 ദിവസം മുൻപ് രജിസ്റ്റർ ഓഫീസിൽ പരസ്യമായി വധുവിന്‍റെയും വരന്റെയും ഫോട്ടോയും മേൽവിലാസവും ചേർത്ത നോട്ടീസ് പതിക്കും. ഇത് വ്യക്തികളുടെ സ്വാകര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്നാണ് അലാഹബാദ് ഹൈക്കോടതി വിധിച്ചത്. ”ഇത്തരം കാര്യങ്ങൾ നിർബന്ധമായി അടിച്ചേൽപ്പിക്കുന്നത്, ഓരോ വ്യക്തിയുടെയും സ്വതന്ത്ര സ്വകാര്യ വ്യവഹാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ്. രാഷ്ട്ര- രാഷ്ട്രേതര സ്ഥാപനങ്ങളുടെ ഇടപെടലുകൾ കൂടാതെ വൈവാഹിക ജീവിതം തെരഞ്ഞെടുക്കാനുള്ള വ്യക്തികളുടെ അവകാശത്തെ അത് ഹനിക്കുന്നു” ജസ്റ്റിസ് വിവേക് ചൗധരി പറഞ്ഞു.

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ മുപ്പത് ദിവസം മുന്നേ ഇത്തരമൊരു നോട്ടീസ് പ്രസിദ്ധീകരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കി ഒരു നോട്ടീസ് മാര്യേജ് ഓഫീസർക്ക് മുൻകൂറായി അയക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്ങനെ ഒരു നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് കാണിച്ച് കക്ഷി നോട്ടീസയച്ചാൽ, വിവാഹ രജിസ്‌ട്രാർ മറ്റ് തടസ്സങ്ങൾ സൃഷ്ടിക്കാതെ വിവാഹം നടത്താനുള്ള നീക്കങ്ങളിലേക്ക് കടക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി ഹരജി പരിഗണിക്കവെ പറഞ്ഞു.

ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ മത പരിവർത്തന നിരോധന നിയമം പാസ്സാക്കിയ സാഹചര്യത്തിലാണ് അലഹബാദ് ഹൈ കോടതിയുടെ പുതിയ വിധി വരുന്നത്. നവംബർ പതിനെട്ടിന് മത പരിവർത്തന വിരുദ്ധ നിയമം നടപ്പിലായതിന് ശേഷം പതിനാറ് കേസുകളാണ് ഉത്തർ പ്രദേശിൽ മാത്രം ഫയൽ ചെയ്തിരിക്കുന്നത്.

]]>
വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി https://malayalees.ch/conversion-just-for-marriage-not-acceptable-allahabad-high-court/ Sat, 31 Oct 2020 04:16:07 +0000 https://malayalees.ch/?p=34200 വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നവദമ്പതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദു യുവാവിനെ വിവാഹം ചെയ്യാന്‍ മുസ്​ലിം യുവതി മതംമാറി. ഈ മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഈ വര്‍ഷം ജൂണ്‍ 29നായിരുന്നു മതംമാറ്റം. ജൂലൈ 31ന് ഇരുവരും തമ്മിലുള്ള വിവാഹം ഹിന്ദു ആചാര പ്രകാരം നടന്നു. ഇത് വ്യക്തമാക്കുന്നത് മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമായിരുന്നുവെന്നാണെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി നിരീക്ഷിച്ചു.

മതത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനായി മാത്രം മതംമാറുന്നത് സാധുവല്ലെന്ന് 2014ലും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹിന്ദു യുവതി വിവാഹം കഴിക്കുന്നതിനായി മുസ്​ലിമായി മാറി സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഈ വിധി.

]]>