All party meeting – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Dec 2020 04:52:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png All party meeting – malayalees.ch https://malayalees.ch 32 32 കോവിഡ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം https://malayalees.ch/all-party-meet-on-december-4-to-discuss-covid-19/ Fri, 04 Dec 2020 04:52:22 +0000 https://malayalees.ch/?p=36270 കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. പാർലമെന്‍റിന്‍റെ ഇരുസഭകളിലുമുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറൻസ് വഴി ചർച്ച നടത്തും. രാവിലെ 10.30നാണ് യോഗം നടക്കുന്നത്,വാക്സിൻ വിതരണമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 95 ലക്ഷ്യത്തിലേക്ക് കടക്കുകയാണ്. ഇന്നലെ 35551 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 526 പേർക്ക് രോഗം കൊണ്ട് ജീവൻ നഷ്ടപ്പെട്ടു. ഇതോടെ ആകെ മരണ സഖ്യ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം കടന്നു. നിലവിൽ 89 ലക്ഷത്തിൽ അധികം ആളുകൾ ചികിത്സയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കണക്ക് റിപ്പോർട്ട്‌ ചെയ്യുന്നത് കേരളം, മഹാരാഷ്ട്ര, ഡൽഹി ഗുജറാത്ത്‌, തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.

]]>
സംസ്ഥാനത്ത് നാളെ സര്‍വകക്ഷിയോഗം; ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ചര്‍ച്ചയാകും https://malayalees.ch/all-party-meeting-in-the-state-tomorrow-news/ Mon, 28 Sep 2020 13:19:55 +0000 https://malayalees.ch/?p=32443 സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. നാളെ വൈകിട്ട് നാലുമണിക്കാണ് യോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. നാളെ വൈകിട്ട് നാലുമണിക്കാണ് യോഗം. ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായേക്കും. മുഖ്യമന്ത്രി വിളിച്ചെന്നും, ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഇത്തരം നിര്‍ദേശങ്ങളാണ് ജില്ലാ കളക്ടര്‍മാര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചത്

]]>
ഉപതെര‍ഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു https://malayalees.ch/all-party-meeting-in-kerala/ Thu, 10 Sep 2020 04:34:14 +0000 https://malayalees.ch/?p=31611 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം നടക്കുന്നത്. തെരഞ്ഞെപ്പുകള്‍ മാറ്റിവെയ്ക്കണമെന്ന ഏകാഭിപ്രായമുണ്ടായാല്‍ സര്‍വ്വകക്ഷി തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കും

ചവറ,കുട്ടനാട് ഉപതെര‍ഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം നടക്കുന്നത്. തെരഞ്ഞെപ്പുകള്‍ മാറ്റിവെയ്ക്കണമെന്ന ഏകാഭിപ്രായമുണ്ടായാല്‍ സര്‍വ്വകക്ഷി തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കും. നാലു മാസത്തേക്ക് വേണ്ടി മാത്രം രണ്ട് സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനൊപ്പം അധിക സാമ്പത്തിക ബാധ്യതയും കൂടി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

പ്രതിപക്ഷനേതാവുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചത്. കുറച്ച് നാളത്തേക്ക് മാത്രം തെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യമാണെന്ന നിലപാട് വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്താല്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും സര്‍ക്കാര്‍ അറിയിക്കും. ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പും വേണ്ടെന്ന നിലപാട് പ്രതിപക്ഷം ആവര്‍ത്തിക്കാനാണ് സാധ്യത.

എന്നാല്‍ രണ്ട് തെര‍ഞ്ഞെടുപ്പിനേയും രണ്ടായി കാണണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തേക്കും,ഉപതെരഞ്ഞെടുപ്പ് നാല് മാസത്തേക്കുമാണെന്നാണ് ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്‍റെ മറുപടി. തെരഞ്ഞെടുപ്പ് മാറ്റി വെയ്കക്കണമെന്ന കാര്യത്തില്‍ ബി.ജെ.പി പിന്തുണ സര്‍ക്കാരിന് ലഭിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേ നിലപാടിലെത്തിയാല്‍ ഉടനെ തന്നെ സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. കേന്ദ്രം അഭിപ്രായം ചോദിച്ചാല്‍ തെരഞ്ഞെടുപ്പ് ഈ ഘട്ടത്തില്‍ വേണ്ടെന്ന നിലപാടായിരിക്കും മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസറും സ്വീകരിക്കുന്നത്.

]]>
സമ്പൂര്‍ണ്ണ ലോക്ഡൌണ്‍; സര്‍വ്വകക്ഷി യോഗം ഇന്ന് https://malayalees.ch/wide-lockdown-kerala/ Fri, 24 Jul 2020 04:38:33 +0000 https://malayalees.ch/?p=29004 വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുന്നത്.പ്രതിപക്ഷത്തിന്‍റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും ലോക് ഡൌണിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്

സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ അടക്കം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുന്നത്.പ്രതിപക്ഷത്തിന്‍റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും ലോക് ഡൌണിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.

തീവ്രമാകുന്ന കോവിഡ് വ്യാപനം പിടിച്ച് നിര്‍ത്താന്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ വേണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ആരോഗ്യ വിദഗ്ദര്‍ അടക്കം ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്. എന്നാല്‍ നിലവിലെ സാമൂഹിക സാമ്പത്തികാവസ്ഥ പരിഗണിച്ച് പൂര്‍ണ്ണമായ അടച്ചിടല്‍ വേണ്ടെന്ന അഭിപ്രായം സര്‍ക്കാരിലെ തന്നെ ഒരു വിഭാഗത്തിനുണ്ട്.

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സര്‍വ്വകക്ഷി യോഗത്തിന്‍റെ കൂടി നിലപാട് അറിഞ്ഞശേഷം മാത്രമേ സര്‍ക്കാര്‍ ധാരണയിലെത്തൂ. രോഗവ്യാപനം നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ വേണ്ടി വരുമെന്ന സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കും. പ്രതിപക്ഷത്തിന്‍റെ പിന്തുണയുണ്ടെങ്കില്‍ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ നടപ്പാക്കാനുള്ള ധാരണ ഉണ്ടായേക്കും. എന്നാലും അന്തിമതീരുമാനം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും. ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സര്‍വ്വകക്ഷി യോഗം വിലയിരുത്തും.

]]>