ALIA BHATT – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 Apr 2022 04:30:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ALIA BHATT – malayalees.ch https://malayalees.ch 32 32 വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഒന്നിക്കുന്നു; ആലിയ ഭട്ട് -റൺബീർ കപൂർ വിവാഹം ഇന്ന് https://malayalees.ch/ranbir-kapoor-alia-bhatt-wedding-today/ Thu, 14 Apr 2022 04:30:00 +0000 https://malayalees.ch/?p=60085 ബോളിവുഡ് ലോകം കാത്തിരുന്ന ആ താരവിവാഹം ഇന്ന്. ബോളിവുഡ് താരം ആലിയ ഭട്ടും നടൻ റൺബീർ കപൂറും ഇന്ന് വിവാഹിതരാകും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാകും ചടങ്ങുകൾ ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്.

ഇന്നലെയായിരുന്നു മെഹന്ദി ചടങ്ങുകൾ. ഇതിനായി ബോളിവുഡ് താരങ്ങളും, റൺബീറിന്റെ ബന്ധുക്കളും കൂടിയ കരീന, കരീഷ്മ എന്നിവരും കരൺ ജോഹർ ഉൾപ്പെടെയുള്ള മറ്റ് താരങ്ങളും ആലിയയുടെ ‘വാസ്തു’ എന്ന വീട്ടിൽ എത്തിച്ചേർന്നിരുന്നു.

ആലിയ റൺബീർ താരജോഡികൾക്ക് ആശംസയുമായി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും രംഗത്തുവന്നു. ‘പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്ന ഞങ്ങളുടെ ഇഷയ്്ക്കും ശിവയ്ക്കും എല്ലാവിത സ്‌നേഹവും ഭാവുകങ്ങളും നേരുന്നു- എന്ന് ടീം ബ്രഹ്മാസ്ത്ര’- ബിഗ് ബി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2018 ലാണ് ആലിയയും റൺബീറും പ്രണയത്തിലാകുന്നത്. ആദ്യം ഇരുവരും പ്രണയം നിഷേധിച്ചിരുന്നുവെങ്കിലും സോനം കപൂറിന്റെ വിവാഹ വേദിയിൽ ഒരുമിച്ചെത്തിയ താരങ്ങൾ പ്രണയ പ്രഖ്യാപനം കൂടിയാണ് അതിലൂടെ നടത്തിയത്.

]]>
സീതയാവാന്‍ ആലിയ ഭട്ട് ; രാജമൗലി ചിത്രം ‘ആര്‍.ആര്‍.ആര്‍’ ടീമില്‍ ജോയിന്‍ ചെയ്തു https://malayalees.ch/alia-bhatt-finally-joins-team-rrr-for-shooting-in-hyderabad/ Mon, 07 Dec 2020 09:03:20 +0000 https://malayalees.ch/?p=36491 എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറില്‍ ബോളിവുഡ് താരം ആലിയ ഭട്ട് ജോയിന്‍ ചെയ്തു. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറും രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത് ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്.

കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദിൽജിത്ത്.

2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 2021ല്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഹൈദരാബാദിലാണ് ഷൂട്ടിംഗ്.

]]>
സ്വജനപക്ഷാപാതത്തിനെതിരെ സൈബർ ലോകം; സഡക് ടു ട്രെയിലർ നേടിയത് 2 മില്ല്യൺ ഡിസ്‌ലൈക്കുകൾ https://malayalees.ch/sadak-2-got-2-million-dislikes/ Wed, 12 Aug 2020 13:23:16 +0000 https://malayalees.ch/?p=30085 മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക് ടു എന്ന സിനിമക്കെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയിൻ. ഇതുവരെ ട്രെയിലർ നേടിയത് 2 മില്ല്യൺ ഡിസ്‌ലൈക്കുകളാണ്. ഈയിടെ ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന മഹേഷ് ഭട്ടിനെതിരായ ദേഷ്യമാണ് ട്രെയിലറിലും പ്രതിഫലിക്കുന്നത്. 1991ൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ഇത്. മഹേഷ് ഭട്ടിൻ്റെ മക്കളായ ആലിയ ഭട്ട്, പൂജ ഭട്ട് എന്നിവർക്കൊപ്പം സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിൽ ഈ മാസം 28 മുതലാണ് ചിത്രം റിലീസാവുക.

സുശാന്ത് സിംഗ് രാജ്പുതിന്‍റെ ദുരൂഹ മരണത്തെ തുടര്‍ന്ന് സുശാന്തിനെ തരംതാഴ്ത്തുന്ന തരത്തിൽ ആലിയ ഒരു പരിപാടിയില്‍ സംസാരിക്കുന്ന വിഡിയോ വൈറലായിരുന്നു. ആരാണ് സുശാന്ത് എന്നായിരുന്നു ആലിയയുടെ ചോദ്യം. കൂടാതെ സുശാന്തിന്റെ മുൻ കാമുകിയായ റിയാ ചക്രവർത്തിക്ക് മഹേഷ് ഭട്ടുമായുള്ള ബന്ധവും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.

മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ പൂജാ ഭട്ടും സഞ്ജയ് ദത്തും പ്രധാന വേഷത്തിലെത്തി 199ൽ ഇറങ്ങിയ സഡക് വലിയ വിജയമായിരുന്നു.

ജൂൺ 14ന് പുലർച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ വേലക്കാരനാണ് പൊലീസിൽ അറിയിച്ചത്.

]]>