alfahamA+ winners – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Jul 2020 04:06:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png alfahamA+ winners – malayalees.ch https://malayalees.ch 32 32 ഫുള്‍ എ പ്ലസ് ആണോ എന്നാ ഫ്രീ അല്‍ഫഹം തരാം https://malayalees.ch/free-alfaham-chicken-for-sslc-full-a-winners/ Fri, 03 Jul 2020 04:06:10 +0000 https://malayalees.ch/?p=27937 മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയവർക്ക് ഫ്രീ അൽഫഹം നൽകുന്നതായിരുന്നു ഓഫർ. തോറ്റവർക്കുമുണ്ടായിരുന്നു ഇവിടെ നിന്നും സമ്മാനം.

എസ്എസ്എല്‍സി ഫലം പുറത്തു വന്നതിനു പിറകെ വ്യത്യസ്തമായ ഓഫർ നൽകിയ ഒരു കാറ്ററിംഗ് കിച്ചണുണ്ട് മലപ്പുറത്ത്. മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയവർക്ക് ഫ്രീ അൽഫഹം നൽകുന്നതായിരുന്നു ഓഫർ. തോറ്റവർക്കുമുണ്ടായിരുന്നു ഇവിടെ നിന്നും സമ്മാനം.

മലപ്പുറം മൈലപ്പുറം ഫ്രൈപാൻ കിച്ചൺ ആണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിനു പിറകെ വമ്പൻ ഓഫറുമായി രംഗത്ത് വന്നത്. മുഴുവൻ വിഷയത്തിലും A+ നേടിയവർക്ക് കിച്ചണിൽ നിന്നും സൗജന്യമായി അൽഫഹം നൽകുന്നതായിരുന്നു ഓഫർ , ഒപ്പം ജയിച്ചവർക്ക് വിലക്കിഴിവിൽ ഭക്ഷണ വിഭവങ്ങളും, പരീക്ഷയിൽ തോറ്റുപോയവരെയും ഇവർ മുറുകെ പിടിച്ചു. കൊറോണ കാലത്ത് എല്ലാവരും ബുദ്ധിമുട്ടുകൾ പങ്കു വെക്കുമ്പോൾ നഷ്ടക്കണക്കല്ല ഇവർ പങ്കു വെക്കുന്നത്.

നേരത്തെയും ഓരോ സീസണുകളിലും വ്യത്യസ്തമായ ഓഫറുകൾ ശ്രദ്ധ നേടിയിരുന്നു ഈ സ്ഥാപനം. വരും ദിവസങ്ങളിലും ഓഫറുകൾ നൽകി മുന്നോട്ട് പോകുമെന്നാണ് സ്ഥാപനത്തിന്റെ അണിയക്കാർ പറയുന്നത്.

]]>