Alcohole – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 May 2020 08:40:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Alcohole – malayalees.ch https://malayalees.ch 32 32 ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയ ബാര്‍ ഹോട്ടലുകളിലും മദ്യ വില്‍പ്പന https://malayalees.ch/liquor-sales-in-bar-hotels/ Thu, 28 May 2020 08:40:15 +0000 https://malayalees.ch/?p=26180 കോട്ടയത്തും കോഴിക്കോടും ക്വാറന്റൈന്‍ കേന്ദ്രങ്ങളായ ഹോട്ടലുകളില്‍ മദ്യ വിതരണം നടന്നു

സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയ ബാര്‍ ഹോട്ടലുകളില്‍ മദ്യ വില്‍പ്പന. കോട്ടയത്തും കോഴിക്കോടും ക്വാറന്റൈന്‍ കേന്ദ്രങ്ങളായ ഹോട്ടലുകളില്‍ മദ്യ വിതരണം നടന്നു.

കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയ ഏഴ് ഹോട്ടലുകളിൽ നിന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ക്ക് ടോക്കണ്‍ ലഭിച്ചെങ്കിലും മദ്യവിതരണത്തിന് കലക്ടര്‍ അനുമതി നിഷേധിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആകെ 55 മദ്യശാലകളിലാണ് വെബ്ബ്കോ ആപ്പ് വഴിയുളള മദ്യ വിതരണം.ഇതില്‍ 29 ഉം ബാര്‍ ഹോട്ടലുകളാണ്. എന്നാല്‍ ഈ ഹോട്ടലുകളില്‍ ഏഴെണ്ണം നിലവില്‍ ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ കൂടിയാണ്.ഇവിടെ മദ്യ വിതരണത്തിന് അനുമതി നല്‍കാനാവില്ലന്ന് കലക്ടര്‍ നിലപാടെടുത്തതോടെ മദ്യം വാങ്ങാനെത്തിയവര്‍ നിരാശരായി.

ഈ ബാര്‍ ഹോട്ടലുകളില്‍ മദ്യത്തിന് ടോക്കണ്‍ ലഭിച്ചവര്‍ക്ക് ബദല്‍ സംവിധാനമൊരുക്കുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്. എന്നാല്‍ ഇതെങ്ങനെയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോഴിക്കോട് താമരശേരിയിലും കോട്ടയത്തും ക്വാറന്റൈന്‍ കേന്ദ്രങ്ങളായ ഓരോ ബാര്‍ ഹോട്ടലുകളിലും ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ പിന്നീട് മദ്യവിതരണം ആരംഭിച്ചു. കണ്ണൂരില്‍ എസ്.എസ്.എല്‍.സി പ്ലസ്-ടു പരീക്ഷാ കേന്ദ്രങ്ങളായ സ്കൂളുകളുടെ 500 മീറ്റര്‍ പരിധിയിലും ഈ മാസം 30 വരെ മദ്യവിതരണത്തിന് കലക്ടര്‍ അനുമതി നിഷേധിച്ചിട്ടുണ്ട്.

]]>
സംസ്ഥാനത്ത് മദ്യശാലകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും https://malayalees.ch/liquor-sales-in-kerala-likely-from-thursday/ Thu, 28 May 2020 04:09:09 +0000 https://malayalees.ch/?p=26147 മദ്യവിതരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ബെവ്ക്യു പ്ലേസ്റ്റോറില്‍ ലഭ്യമായി

ബിവറേജസ് ഔട്ട് ലെറ്റുള്‍പ്പെടെ സംസ്ഥാനത്ത് മദ്യശാലകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. മദ്യവിതരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ബെവ്ക്യു പ്ലേസ്റ്റോറില്‍ ലഭ്യമായി. ഒരേസമയം അഞ്ച് പേര്‍ മാത്രമേ വരിയിലുണ്ടാകാന്‍ പാടുള്ളൂ.

കൊവിഡ് ബാധയെ തുടര്‍ന്ന് ലോക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര‍്ച്ച് 24 നാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ചത്. ജനങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം തയാറാക്കിയാണ് മദ്യശാലകള്‍ തുറക്കുന്നത്. ബെവ്ക്യൂ എന്ന ആപാണ് ഇതിനായി ഉപയോഗിക്കുന്നത്. ബെവ്ക്യു ആപ് പ്ലേസ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് ലോഗിന്‍ പൂര്‍ത്തിയാക്കി മദ്യഷോപ്പുകള്‍ തെരഞ്ഞെടുത്താല്‍ മുതല്‍ മദ്യം വാങ്ങാം. രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വില്‍പന. ആപ്പ് വഴിയുള്ള ബുക്കിങ് രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ മാത്രം. ഔട്‌ലറ്റുകളില്‍ സുരക്ഷ മുന്‍കരുതലുകളുണ്ടാവും. ബിവറജേസ് ഔട്ട് ലെറ്റിലെ തിരക്ക് കുറക്കാന് ബാറുകളിലും ബിയര്‍ വൈന്‍ പാര്‍ലറുകളിലും ബിവറേജസിന്‍റെ അതേ വിലക്ക് മദ്യം പാര്‍സലായി ലഭിക്കും.

265 ബെവ്കോ ഔട്‌ലറ്റുകള്‍, 36 കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പുകള്‍, 576 ബാര്‍ ഹോട്ടലുകള്‍, 291 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നി വഴി ഇന്നു മുതല്‍ മദ്യം ലഭിക്കും. ടോക്കണ്‍ പ്രകാരമുള്ള സമയത്ത് വന്നില്ലെങ്കില്‍ മദ്യം കിട്ടില്ല. അടുത്ത ബുക്കിങ് 5 ദിവസത്തിന് ശേഷം മാത്രം. എസ്.എം.എസ് വഴിയും ബുക്കിങ് നടത്താം. മദ്യവിതരണം പുനരാരംഭിക്കാന്‍ മെയ് 14ന് തന്നെ അനുമതിയായിരുന്നെങ്കിലും വെര്‍ച്വല്‍ ക്യൂവിനുള്ള ആപ് പ്രവര്‍ത്തനക്ഷമമാകാത്തത് മൂലമാണ് വൈകിയത്.

]]>
ബെവ് ക്യൂ ആപ്പ് ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്‌തേക്കും https://malayalees.ch/kerala-bevco-online-booking/ Fri, 22 May 2020 04:17:36 +0000 https://malayalees.ch/?p=25907 കേന്ദ്ര ഏജന്‍സിയുടെ സുരക്ഷാ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍

ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാനുള്ള ബെവ് ക്യൂ ആപ്പ് ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്‌തേക്കും. കേന്ദ്ര ഏജന്‍സിയുടെ സുരക്ഷാ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. ആപ്പ് സജ്ജമാക്കി ഈയാഴ്ച തന്നെ മദ്യവിതരണം ആരംഭിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

മദ്യവില്‍പ്പന ഓണ്‍ലൈന്‍ വഴി ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ തയ്യാറായിട്ടുണ്ടെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാണ് നിലനില്‍ക്കുന്നത്.ഇന്നത്തോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സുരക്ഷാ പരിശോധനയുടെ പ്രധാനപ്പെട്ട ഘട്ടത്തിലാണ് ബെവ് ക്യൂ ആപ്പെന്നാണ് ഔദ്യോഗിക വിശദീകരണം സെക്യൂരിറ്റി ടെസ്റ്റ്,ലോഡ് ടെസ്റ്റ്, വള്‍ണറബിളിറ്റി ടെസ്റ്റ് ഈ മൂന്നു ഘട്ടങ്ങളാണ് പ്രധാനമായും കടക്കേണ്ടത്. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ് പോണ്‍സ് ടീം അഥവ സെര്‍ട്ട് എന്ന കേന്ദ്ര ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ പരിശോധന . രണ്ടു സ്ഥാപനങ്ങള്‍ക്കാണ് സുരക്ഷാ പരിശോധനയ്ക്ക് സെര്‍ട്ട് അനുമതി നല്‍കിയിട്ടുള്ളത്. അതിലൊരു സ്ഥാപനമാണ് ബെവ് ക്യൂ ആപ്പിന്റെ സുരക്ഷാ പരിശോധന നടത്തുന്നത്. ഇതു വിജയിച്ചാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ് ലോഡ് ചെയ്യും.

ഗൂഗിളിന്റെ അനുമതി ലഭിക്കാന്‍ സാധാരണ നിലയില്‍ 24 മുതല്‍ 36 മണിക്കൂറ് വരെയെടുക്കും. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സിക്കു വേണ്ടിയുള്ള ആപ്പായതിനാല്‍ അനുമതി വേഗം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ആപ് ഉപയോഗിക്കുമോ, ഡേറ്റ ശേഖരിക്കുന്ന രീതി, ഇതിനു കമ്പനിക്കുള്ള ശേഷി തുടങ്ങിയ കാര്യങ്ങളാകും ഈ ഘട്ടത്തില്‍ പരിശോധിക്കപ്പെടുക. ആപ്പിന്റെ സര്‍വര്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുകയാണ്. 35 ലക്ഷം പേര്‍ ഒരേസമയം ഉപയോഗിച്ചാലും തകരാറുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ആദ്യദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ആപ്പ് ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്.സാങ്കേതിക കാര്യങ്ങള്‍ പരിഹരിച്ചാല്‍ ഈയാഴ്ച തന്നെ മദ്യവിതരണം ആരംഭിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പ്രശ്‌ന പരിഹാരം വൈകിയാല്‍ ഇത് അടുത്ത ആഴ്ചയിലേക്കു മാറാനും സാധ്യതയുണ്ട്.

]]>
മദ്യം വാങ്ങാന്‍ ബെവ് ക്യൂ ആപ്പ് തയ്യാര്‍ https://malayalees.ch/bev-q-app-ready/ Wed, 20 May 2020 08:26:36 +0000 https://malayalees.ch/?p=25824 നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (Bev Q) എന്ന പേരിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങും ഇപ്പോൾ നടന്നു വരികയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യവില്‍പ്പന പുനരാരംഭിക്കും.

വെര്‍ച്വല്‍ ക്യൂ വഴി മദ്യം ലഭ്യമാക്കാനുള്ള ആപ്പ് തയ്യാറാക്കി സുരക്ഷ പരിശോധനയ്ക്കായി ഗൂഗിളിന് കൈമാറിയിരിന്നു. ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാക്കും. ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ ഒരു സമയം 50 ലക്ഷം പേര്‍ കയറി മദ്യം ബുക്ക് ചെയ്താലും ഹാങ് ആകാത്ത തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാസങ്ങളായി മദ്യം ലഭിക്കാത്തത് കൊണ്ട് കൂടുതല്‍ പേര്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മദ്യശാലകള്‍ വഴി മദ്യം ലഭിച്ച് തുടങ്ങും. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും നല്‍കി മദ്യം ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോള്‍ ലഭ്യമാകുന്ന ടോക്കണില്‍ മദ്യം ലഭ്യമാകുന്ന ഔട്ട് ലെറ്റും സമയവും ലഭിക്കും.

അനുവദിക്കപ്പെട്ട സമയത്ത് ഔട്ട് ലെറ്റുകളില്‍ എത്തി പണം നല്‍കി മദ്യം വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. അനുവദിച്ച സമയത്ത് മദ്യം വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസം മാത്രമേ മദ്യം വാങ്ങാന്‍ കഴിയൂ. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് എസ്എംഎസ് വഴി മദ്യം ബുക്ക് ചെയ്യാനുള്ള സൌകര്യം ഒരുക്കുന്നതും ബെവ്കോ ആലോചിക്കുന്നുണ്ട്.

]]>
മദ്യം ഓണ്‍ലൈന്‍: ആപ്പിന് ഗുഗിളിന്‍റെ അനുമതി ഇന്ന് ലഭിച്ചേക്കും https://malayalees.ch/alcohol-online-app-may-get-goggle-approval-today/ Tue, 19 May 2020 04:03:39 +0000 https://malayalees.ch/?p=25747 50 ലക്ഷം പേര്‍ വരെ ഉപയോഗിച്ചാലും ഹാങ് ആകാത്ത തരത്തിലുള്ള ആപ്പാണ് തയ്യാറാക്കുന്നത്.

മദ്യം ഓണ്‍ലൈന്‍ ആയി നല്‍കാനുള്ള ആപ്പിന് ഗുഗിളിന്‍റെ അനുമതി ഇന്ന് ലഭിച്ചേക്കും. 50 ലക്ഷം പേര്‍ വരെ ഉപയോഗിച്ചാലും ഹാങ് ആകാത്ത തരത്തിലുള്ള ആപ്പാണ് തയ്യാറാക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. മദ്യം ഓണ്‍ലൈന്‍ ആയി നല്‍കുന്നത് വഴി സര്‍ക്കാരിന് റവന്യൂനഷ്ടം ഉണ്ടാകില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു.

വെര്‍ച്യല്‍ ക്യൂ വഴി മദ്യം നല്‍കാനുള്ള ആപ്പ് തയ്യാറായതോടെ പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്താന്‍ ഗൂഗിളിന്‍റെ അനുമതി തേടിയിരിക്കുകയാണ് സര്‍ക്കാര്‍. സാധാരണ ഗതിയില്‍ ഒരു ദിവസത്തിനുള്ളില്‍ ഗൂഗിളിന്‍റെ അനുമതി ലഭിക്കേണ്ടതാണ്. ഇന്നലെ അപേക്ഷ നല്‍കിയത് കൊണ്ട് ഇന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. എറണാകുളത്തെ സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്.

അനുമതി ലഭിക്കുന്നതിന് പിന്നാലെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഒരു ദിവസം 7 ലക്ഷത്തോളം പേരാണ് മദ്യശാലകളില്‍ എത്തി മദ്യം വാങ്ങുന്നത്. 50 ലക്ഷത്തോളം പേര്‍ ഉപയോഗിച്ചാലും പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ബിവറേജിന്‍റേയും കണ്‍സ്യൂമര്‍ ഫെഡിന്‍റേയും 301 ഔട്ട് ലെറ്റുകള്‍ക്ക് പുറമെ ബാറുകളുടെ കൌണ്ടര്‍ വഴിയും മദ്യം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

അതേസമയം ബാറുകൾ വഴി പാഴ്‌സലായി മദ്യം നൽകുന്നതിലൂടെ സർക്കാരിന് റവന്യു നഷ്ടം ഉണ്ടാവുമെന്ന ആരോപണം ശരിയല്ലെന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചു. കോർപറേഷന്‍റെ വെയർഹൗസിൽ നിന്ന് കൺസ്യൂമർഫെഡ്, ബാർ, ബിയർ/ വൈൻ പാർലർ കൂടാതെ മറ്റു ലൈസൻസികൾക്കും മദ്യം നൽകുന്നത് കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള ഹോൾസെയിൽ വിലയ്ക്കാണ്. അതേ രീതിയിൽ തന്നെയായിരിക്കും ബാറുകൾക്കും മദ്യം നൽകുക. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഉയർന്ന വിൽപ്പനനികുതി നിരക്കും ഉൾപ്പെടുത്തി ആയിരിക്കും വില ഈടാക്കുക.അതിനാൽ കോർപ്പറേഷനോ സർക്കാരിനോ റവന്യു നഷ്ടം ഉണ്ടാവില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ മദ്യശാലകളിൽ തിരക്ക് ഒഴിവാക്കാനാണ് ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കുന്നത്. ആപ്ലിക്കേഷൻ വഴി മദ്യം ബുക്ക് ചെയ്ത് കൗണ്ടറിൽ നിന്ന് വാങ്ങേണ്ടി വരും. ഓരോരുത്തർക്കായി അനുവദിച്ച സമയത്ത് മാത്രം കൗണ്ടറിൽ എത്തിച്ചേർന്നാൽ മതിയാകും. തിരക്ക് നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ അധികൃതർ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. കൗണ്ടറിനുള്ളിൽ ഒരു സമയം അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളു. ഒരാൾക്ക് പരമാവധി മൂന്നു ലിറ്റർ മാത്രമേ നൽകുകയുള്ളു. ഒരു തവണ മദ്യം വാങ്ങിയാൽ അടുത്ത അവസരം 5 ദിവസത്തിന് ശേഷം മാത്രമായിരിക്കും.

]]>
മദ്യം ഇനി ഓണ്‍ലൈനില്‍ വാങ്ങാം; മദ്യവില്‍പ്പനയ്ക്കുള്ള മൊബൈല്‍ ആപ് ഒരുങ്ങുന്നു https://malayalees.ch/mobile-application-for-bying-liquor-in-kerala/ Sat, 16 May 2020 06:08:14 +0000 https://malayalees.ch/?p=25671 എറണാകുളത്തെ ഫെയർകോഡ് കമ്പനിയുമായാണ് സർക്കാരിന്‍റെ ചർച്ചകൾ പുരോഗമിക്കുന്നത്, കമ്പനിയുമായി ഇന്ന് സര്‍ക്കാര്‍ കരാർ ഒപ്പിട്ടേക്കും

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള മൊബൈല്‍ ആപ് തയ്യാറാകുന്നു. എറണാകുളത്തെ ഫെയർകോഡ് കമ്പനിയുമായാണ് സർക്കാരിന്‍റെ ചർച്ചകൾ പുരോഗമിക്കുന്നത്. കമ്പനിയുമായി ഇന്ന് സര്‍ക്കാര്‍ കരാർ ഒപ്പിട്ടേക്കും. സംസ്ഥാനത്തെ മദ്യശാലകൾ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തുറക്കാനാണ് സര്‍ക്കാര്‍ ആലോചന. 301 മദ്യക്കടകളും 598 ബാറുകളും 357 ബിയർ-വൈൻ പാർ‌ലറുകളും ഒരുമിച്ചു തുറക്കും. അപ്പോഴുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനാണ് മൊബൈൽ ആപ് തയാറാക്കുന്നത്. സംസ്ഥാന ഐ.ടി മിഷനായിരുന്നു ആപ്പ് തെരഞ്ഞെടുക്കാനുള്ള ചുമതല. അവസാന റൗണ്ടിൽ വന്ന അഞ്ചു സ്റ്റാർട് അപ്പുകളിൽ നിന്നാണ് എറണാകുളത്തെ ഫെയർകോഡിനെ തെരഞ്ഞെടുത്തത്.

ഇവരുടെ സാങ്കേതിക വിദ്യ ലളിതവും ഫലപ്രദവുമാണെന്നാണ് വിലയിരുത്തൽ. എക്സൈസ് കമ്മിഷണർ ആനന്ദകൃഷ്ണനും ബിവറേജസ് കോർപ്പറേഷൻ എം.ഡി സ്പർജൻ കുമാറുമാണ് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയത്. എന്നാൽ സാങ്കേതികമായ ചില കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് വീണ്ടും ചര്‍ച്ചയുണ്ടാകും. എത്രയും വേഗം ആപ് തയാറാക്കി കൈമാറാനാണ് നിർദേശം.

ബെവ്കോ ഷോപ്പുകളിലെ തിരക്കൊഴിവാക്കാൻ വേണ്ടിയാണ് ബാറുകളിലെ കൗണ്ടറുകളിലൂടെയും പാഴ്സലായി മദ്യം നൽകാന്‍ തീരുമാനിച്ച് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തിയത്. മദ്യം വാങ്ങാനുള്ള ഇ-ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകും. അനുവദിക്കപ്പെടുന്ന സമയത്ത് ഔട്ട്ലെറ്റുകളിലോ ബാറിലോ പോയി മദ്യം വാങ്ങാം. ടോക്കണിലെ ക്യൂആർ കോഡ്‌ സ്കാൻ ചെയ്തശേഷം മദ്യം നൽകും. പണം ഒൌട്ട് ലെറ്റിലാണ് അടയ്ക്കേണ്ടത്.

]]>
ബാറുകളിൽ നിന്നുള്ള പാഴ്സലിനും ആപ്പ്; ഒരാൾക്ക് മൂന്ന് ലിറ്റർ വരെ മദ്യം വാങ്ങാം https://malayalees.ch/app-for-parcel-from-bar/ Thu, 14 May 2020 07:21:29 +0000 https://malayalees.ch/?p=25578 കേരളത്തിൽ മദ്യശാലകള്‍ ഏത് ദിവസം തുറക്കുമെന്ന് തീരുമാനിച്ചില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ഏത് ദിവസം തുറക്കുമെന്ന് പറയും. ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തുറക്കാനാവില്ലെന്നും പാഴ്സല്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു

ഓണ്‍ലൈനായി ടോക്കണ്‍ നല്‍കി മദ്യം ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. മദ്യത്തിനുള്ള വില വര്‍ധനവ് താത്കാലികമാണ്. കള്ളിന്‍റെ ക്ഷാമം വരും ദിവസങ്ങളില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു

ബെവ്കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്‍റെയും 301 ഔട്ട് ലെറ്റുകള്‍ക്ക് പുറമെ ബാറുകളിലെ കൌണ്ടര്‍ വഴിയും മദ്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മൊബൈല്‍ ആപ്പ് വഴി മദ്യം ബുക്ക് ചെയ്യുമ്പോള്‍ ടോക്കണ്‍ ലഭിക്കും. അനുവദിച്ചിട്ടുള്ള സമയത്ത് ഔട്ട് ലെറ്റില്‍ പോയി പണം നല്‍കി മദ്യം വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നത്. ഓരോ മണിക്കൂറിലും നിശ്ചിത ആളുകള്‍ക്കാണ് ടോക്കണ്‍ നല്‍കുന്നത്. ഒരു സമയം അഞ്ച് പേരെ മാത്രമേ ഔട്ട് ലെറ്റില്‍ അനുവദിക്കൂ.

ഒരു ദിവസം മദ്യം വാങ്ങുന്നയാള്‍ക്ക് അ‍ഞ്ച് ദിവസത്തിന് ശേഷം മാത്രമേ വീണ്ടും അവസരം ലഭിക്കൂ. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യമാണ് ഒരു സമയം അനുവദിക്കുന്നത്. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാകും. ബാറുകളിലെ കൌണ്ടര്‍ വഴി മദ്യം ലഭ്യമാകുന്നതിനും മൊബൈല്‍ ആപ്പ് തന്നെ ഉപയോഗിക്കണം. ബിവറേജ് ഔട്ട് ലെറ്റിലെ അതേ വിലയ്ക്കാണ് ബാറുകളില്‍ നിന്നും മദ്യം ലഭിക്കുക.

മദ്യത്തിന്‍റെ വിലയില്‍ 60 രൂപ മുതല്‍ 200 രൂപ വര്‍ധനവ് ഉണ്ടാകും. ബിയറിനും വൈനിനും 10 ശതമാനവും വില വര്‍ധിക്കും. നിലവിലെ പ്രതിസന്ധി പരിഗണിച്ച് താല്‍ക്കാലികമാണ് വിലവര്‍ധനയെന്ന് മന്ത്രി പറഞ്ഞു. ഷാപ്പുകളില്‍ അനുഭവപ്പെടുന്ന കള്ള്ക്ഷാമം വരും ദിവസങ്ങളില്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

]]>
മദ്യഷാപ്പുകള്‍ അടുത്താഴ്ച തുറക്കും; മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങിയേക്കും https://malayalees.ch/breweries-will-open-next-week/ Thu, 14 May 2020 04:23:30 +0000 https://malayalees.ch/?p=25566 സംസ്ഥാനത്തെ മദ്യശാലകളും ബാറുകളും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തുറക്കും. മദ്യം ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്പ് ഉടന്‍ പുറത്തിറക്കും. മദ്യത്തിന് വില കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കും.

ബെവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ക്ക് പുറമെ ബാറുകളിലെ കൌണ്ടര്‍ വഴിയും മദ്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കാനുള്ള പ്രത്യേക മൊബൈല്‍ ആപ്പ് ഇന്ന് പുറത്തിറങ്ങിയേക്കും ഓണ്‍ലൈന്‍ വഴി മദ്യം ബുക്ക് ചെയ്യുമ്പോള്‍ ടോക്കണ്‍ ലഭിക്കും. അനുവദിച്ചിട്ടുള്ള സമയത്ത് ഔട്ട്‍ലെറ്റില്‍ പോയി മദ്യം വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നത്.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മദ്യശാലകള്‍ തുറക്കാനാണ് ആലോചന. ഇതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി വരുകയാണ്. ബാറുകളിലെ കൌണ്ടര്‍ വഴി മദ്യം ലഭ്യമാകുന്നതിനും മൊബൈല്‍ ആപ്പ് തന്നെയായിക്കും ഉപയോഗിക്കേണ്ടി വരിക. മദ്യവില കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വേഗത്തില്‍ ഒപ്പിടുമെന്നാണ് വിവരം. അതിന് പിന്നാലെ തന്നെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 35 ശതമാനം വര്‍ധവാണ് ഉണ്ടാകുന്നത്. ബിയറിനും വൈനിനും 10 ശതമാനവും വില വര്‍ധിക്കും.

]]>
ഓണ്‍ലൈനില്‍ മദ്യം ലഭ്യമാക്കാനൊരുങ്ങി കേരള സര്‍ക്കാര്‍ https://malayalees.ch/government-decided-give-liquor-in-online/ Mon, 11 May 2020 07:47:07 +0000 https://malayalees.ch/?p=25419 ഇതിനായി സോഫ്റ്റെവെയര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു, വെര്‍ച്ചുല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താനും ആലോചയുണ്ട്

മദ്യം ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചു. ഇതിനായി സോഫ്റ്റെവെയര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. വെര്‍ച്ചുല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താനും ആലോചയുണ്ട്. കേരള സ്റ്റാര്‍ട്അപ് മിഷന് ബെവ്കോ എം.ഡി ഇത് സംബന്ധിച്ച് ഒരു കത്ത് ഇതിനകം നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍‌ സോഫ്റ്റ്‍വെയറും ആപ്പും ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്കായി മൊബൈല്‍ എസ്.എം.എസ് വഴി മദ്യം ലഭ്യമാക്കാനും ആലോചനയുണ്ട്. എന്നാല്‍ നിലവിലുള്ള ചട്ടം ഭേദഗതി ചെയ്യാതെ ഇക്കാര്യങ്ങളൊന്നും സാധ്യമല്ല. മറ്റന്നാള്‍ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം പരിഗണനയില്‍ വരും എന്നാണ് വിലയിരുത്തല്‍. ബെവ്കോ പൂര്‍ണ്ണമായും തുറന്നാല്‍ നിയന്ത്രിക്കാനാവാത്ത ആള്‍ക്കൂട്ടമുണ്ടാകും ഇത് പരിഹരിക്കാനാണ് മാദ്യം വില്‍ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

]]>