alcohol – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Oct 2022 04:17:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png alcohol – malayalees.ch https://malayalees.ch 32 32 ‘മദ്യവും ചിക്കനും സമ്മാനം’; ദേശീയ പാർട്ടിയാവുന്നതിന് മുമ്പ് മദ്യവും കോഴിയും നൽകി ടിആർഎസ് നേതാവ് https://malayalees.ch/trs-leader-distributes-free-alcohol-chicken-to-public/ Wed, 05 Oct 2022 04:16:57 +0000 https://malayalees.ch/?p=69049 തെലങ്കാനയിൽ ദസറയോടനുബന്ധിച്ച് മദ്യവും കോഴിയും വിതരണം ചെയ്ത് ടിആർഎസ് നേതാവ്. തെലങ്കാന രാഷ്ട്ര സമിതി നേതാവായ രജനല ശ്രീഹരി 200 കുപ്പി മദ്യവും 200 കോഴികളെയുമാണ് വിതരണത്തിനായി എത്തിച്ചത്. തെലങ്കാനയിലെ ഈസ്റ്റ് വാറങ്കൽ മണ്ഡലത്തിലുള്ള ചുമട്ടുതൊഴിലാളികൾക്ക് ഒരു കുപ്പി മദ്യവും ഒരോ കോഴികളെയും വീതമാണ് നൽകിയത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, വ്യവസായ മന്ത്രി കെ ടി രാമ റാവു എന്നിവരുടെ കട്ടൗട്ടുകൾ സ്ഥാപിച്ചായിരുന്നു ചടങ്ങ്. ദസറ ദിനത്തിൽ മുഖ്യമന്ത്രി കെസിആർ തന്റെ ദേശീയ പാർട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ദേശീയ പാർട്ടി അദ്ധ്യക്ഷനാകാൻ ദസറയിൽ പ്രാർത്ഥിക്കുമെന്ന് ശ്രീഹരി പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രിയാകാനും കെ ടി രാമ റാവു പാർട്ടി സംസ്ഥാന അദ്ധ്യക്ഷനാകാനും പ്രത്യേക പൂജകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.ദസറയോടനുബന്ധിച്ച് മുഖ്യമന്ത്രി കെസിആർ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

]]>
ബിവറേജസിൽ ക്യൂ നിൽക്കാതെ മദ്യം വാങ്ങാം; വരുന്നു വോക് ഇൻ സംവിധാനം https://malayalees.ch/%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b4%b8%e0%b4%bf%e0%b5%bd-%e0%b4%95%e0%b5%8d%e0%b4%af%e0%b5%82-%e0%b4%a8%e0%b4%bf%e0%b5%bd%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86/ Mon, 23 May 2022 12:06:37 +0000 https://malayalees.ch/?p=62276 മിക്ക ബിവറേജസ് ഔട്ട്ലെറ്റുകളിലെയും സ്ഥിരം കാഴ്ച്ചയാണ് നീണ്ട ക്യൂ. ഇനിമുതൽ ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ ഉപഭോക്താവിന് അവസരമൊരുങ്ങുന്നു. ഇടുക്കി ജില്ലയിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഓഗസ്റ്റ് ഒന്നിനു മുൻപായി ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിലെല്ലാം വോക് ഇൻ സംവിധാനം നടപ്പാക്കണമെന്നാണ് എംഡിയുടെ ഏറ്റവും പുതിയ നിർദേശം. 8 ഔട്ട്ലെറ്റുകളാണ്
ജില്ലയിൽ പുതുതായി അനുവദിക്കുന്നത്. ഇവയിലും വോക് ഇൻ സംവിധാനം ഏർപ്പെടുത്തുമെന്നാണ് വിവരം.

നിലവിൽ ഈ സംവിധാനമുള്ളത് കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലും അടിമാലിയിലുള്ള കൺസ്യൂമർ ഫെഡ് ബിവറേജസ് ഔട്ട്ലെറ്റിലും മാത്രമാണ്. പുതിയ കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിച്ച രാജകുമാരിയിലെ ബിവറേജസ് ഔട്ട്ലെറ്റിലാണ് ആദ്യമായി വോക് ഇൻ സംവിധാനം നടപ്പാക്കുക. ഇതിനുള്ള ക്വട്ടേഷൻ ഹെഡ് ഓഫീസിന് കൈമാറിയെന്നാണ് അധികൃതർ പറയുന്നത്.

ബിവറേജസ് ഔട്ട്ലെറ്റുകളിൽ നീണ്ട ക്യൂ ഉണ്ടാവുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ഹർജിയിൽ ഹൈക്കോടതിയാണ് വോക് ഇൻ സംവിധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ബിവറേജസ്ഷോപ്പുകളും വോക് ഇൻ സംവിധാനത്തിലേക്ക് മാറാനൊരുങ്ങുന്നത്. ഇടുക്കി ജില്ലയിലെ17 ബിവറേജസ് ഷോപ്പുകളിൽ ഭൂരിഭാഗത്തിലും വോക് ഇൻ സംവിധാനം തുടങ്ങാൻ അസൗകര്യമുണ്ടെന്നും അധികൃതർ പറയുന്നുണ്ട്.

പുതിയ സംവിധാനം ഏർപ്പെടുത്തുന്നത് 2,000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള ഔട്ട്ലെറ്റുകളിലാണ്. എന്നാൽ ആറിലധികം ഔട്ട്ലെറ്റുകളിൽ ആവശ്യത്തിനു സ്ഥലസൗകര്യമില്ലെന്ന് ബെവ്കോ അധികൃതർ റിപ്പോർട്ട് നൽകിയിരുന്നു. ഇവയിൽ ചിലത് മാറ്റി സ്ഥാപിക്കണമെന്ന് എംഡി നിർദേശിച്ചെങ്കിലും പകരം സ്ഥലം കണ്ടെത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

]]>
വാങ്ങിയപ്പോൾ വിദേശ മദ്യം; കുടിച്ചപ്പോൾ കട്ടൻ ചായ: പോയത് 1200 രൂപ https://malayalees.ch/alcohol-alappuzha-fraud-black-tea/ Mon, 18 Apr 2022 04:51:42 +0000 https://malayalees.ch/?p=60248 വിദേശ വദ്യ വില്പനശാലയ്ക്ക് മുന്നിൽ വരിനിന്ന വയോധികന് മദ്യത്തിനു പകരം കട്ടൻ ചായ നൽകി കബളിപ്പിച്ചു എന്ന് പരാതി. ആലപ്പുഴ കൃഷ്ണപുരത്തെ കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങൽ സ്വദേശിയാണ് കബളിപ്പിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം.

രാത്രി ഏഴ് മണിയോടെ വരി നിൽക്കുന്നയാളുടെ അടുക്കലെത്തി ഒരാൾ മദ്യം നൽകാമെന്ന് പറഞ്ഞ് 1200 രൂപ വാങ്ങി. മൂന്ന് കുപ്പിയാണ് പകരം നൽകിയത്. പണി സ്ഥലത്തോട് ചേർന്ന താമസസ്ഥലത്തെത്തി കുപ്പികൾ പൊട്ടിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ടു എന്ന് വയോധികനു മനസ്സിലായത്.

]]>