alcohol tragedy – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 Apr 2023 04:35:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png alcohol tragedy – malayalees.ch https://malayalees.ch 32 32 90 മിനിറ്റിനിടെ കുടിച്ചത് 22 ഷോട്ട്‌സ്; ബ്രിട്ടിഷ് സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു https://malayalees.ch/british-tourist-dies-after-being-given-22-shots-in-90-minutes-html/ Wed, 19 Apr 2023 04:34:47 +0000 https://malayalees.ch/?p=79864 ഒന്നര മണിക്കൂറിനിടെ 22 ഷോട്ട്‌സ് കുടിച്ച ബ്രിട്ടിഷ് സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു. മാർക്ക് സി എന്ന 36 കാരനാണ് പോളണ്ടിലെ ക്രാകോയിലെ നൈറ്റ് ക്ലബിൽ വച്ച് മരണപ്പെട്ടത്. 

പോളണ്ടിൽ സുഹൃത്തിനൊപ്പം അവധിയാഘോഷിക്കാൻ എത്തിയതാണ് മാർക്ക്. മദ്യലഹരിയിലായിരുന്ന മാർക്കും പോളിഷ് സ്വദേശിയായ സുഹൃത്തും വൈൽഡ് നൈറ്റ് ക്ലബിലെ സൗജന്യ പ്രവേശനം കണ്ട് ആകൃഷ്ടനായാണഅ ക്ലബിലെത്തിയത്. മാർക് ക്ലബിൽ മദ്യം നിരസിച്ചതാണെങ്കിലും ക്ലബിലെ ജീവനക്കാർ നിർബന്ധിച്ച് മദ്യം വിളമ്പുകയായിരുന്നു.

തുടർന്ന് കുഴഞ്ഞുവീണ മാർകിന്റെ കൈയിലുള്ള 2,200 പോളിഷ് സ്ലോട്ടി ( 42,816 രൂപ) ക്ലബ് ജീവനക്കാർ തട്ടിയെടുത്തു. മരണസമയത്ത് മാർക്കിന്റെ രക്തത്തിൽ 0.4% മദ്യമായിരുന്നു ഉണ്ടായിരുന്നത്.

]]>