Alaska town – malayalees.ch https://malayalees.ch Malayalam Online News Portal Sat, 21 Nov 2020 04:38:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Alaska town – malayalees.ch https://malayalees.ch 32 32 അടുത്ത രണ്ട് മാസത്തേക്ക് ഇവിടെ സൂര്യനുദിക്കില്ല; ഇരുട്ടിലായി അലാസ്കന്‍ ഗ്രാമം https://malayalees.ch/alaska-town-will-not-see-sunlight-for-next-2-months-as-polar-night-is-here/ Sat, 21 Nov 2020 04:38:15 +0000 https://malayalees.ch/?p=35475 ഒരു രാത്രിക്കപ്പുറത്തേക്ക് സൂര്യനെ കാണാനാകാത്ത , സൂര്യനുദിക്കാത്ത അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അടുത്ത രണ്ട് മാസത്തേക്ക് പകല്‍ വെളിച്ചത്തോട് ഗുഡ്ബൈ പറഞ്ഞിരിക്കുകയാണ് അലാസ്കന്‍ ഗ്രാമം. ഇത് അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ അലാസ്ക. ഭൂരിഭാഗം പ്രദേശങ്ങളും ആര്‍ട്ടിക് മേഖലയിലായതിനാല്‍ ജനവാസയോഗ്യമായ കേന്ദ്രങ്ങള്‍ കുറവാണിവിടെ.

അലാസ്കയിലെ ഉട്ക്വിയാഗിക് നഗരമാണിത്. വ്യാഴാഴ്ചയാണ് ഇവിടെ അവസാനമായ സൂര്യനുദിച്ചസ്തമിച്ചത്.ഇനി സൂര്യനെ കാണണമെങ്കില്‍ ഇവിടുത്തുകാര്‍ക്ക് രണ്ട് മാസം അഥവാ 60 ദിവസം കാത്തിരിക്കണമെന്ന് ചുരുക്കം. ധ്രുവപ്രദേശത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന വടക്കന്‍ അലാസ്‌കന്‍ ഗ്രാമമാണിത്. പോളാര്‍ നൈറ്റ് അഥവാ ധ്രുവരാത്രി എന്നറിയപ്പെടുന്ന പ്രതിഭാസമാണിത്. വേനല്‍ക്കാലത്താവട്ടെ രണ്ട് മാസത്തേക്ക് ഇവിടെ സൂര്യന്‍ അസ്തമിക്കുകയേ ഇല്ല. സൂര്യനുദിക്കുകയില്ല എന്നതിന് മുഴുവനും ഇരുട്ടായിരിക്കും എന്ന് അര്‍ത്ഥമില്ല. നേരിയ വെളിച്ചമുണ്ടാകും. അതായത്, സൂര്യന്‍ ഉദക്കുന്നതിന് തൊട്ടുമുമ്പും സൂര്യനസ്തമിച്ചതിന് തൊട്ടുശേഷവും എങ്ങനെയായിരിക്കുമോ അതുപോലെയാവും പകല്‍നേരങ്ങളെല്ലാം.

അടുത്ത രണ്ട് മാസത്തേക്ക് ഇവിടെ സൂര്യനുദിക്കില്ല; ഇരുട്ടിലായി അലാസ്കന്‍ ഗ്രാമം

ഇനിയിവിടെ പകല്‍വെളിച്ചം കാണണമെങ്കില്‍ ജനുവരി 22 കഴിയണം. വടക്കന്‍ അലാസ്‌കയുടെ മൂന്നിലൊരു ഭാഗവും ആര്‍ട്ടിക് സര്‍ക്കിളിലാണ്. അതിനാല്‍ത്തന്നെ ഉട്ക്വിയാ​ഗിക്കിലാണ്ലാണ് ആദ്യം സൂര്യനസ്തമിക്കുന്നതും. എന്നാല്‍, സൂര്യനുദിക്കാത്ത ഏക ഗ്രാമമല്ല ഉട്ക്വിയാഗ്വിക്. എന്നാല്‍, ഏറ്റവുമധികം നേരം ഇങ്ങനെ സൂര്യനുദിക്കാതെ നില്‍ക്കുന്ന ഗ്രാമം ഇതാണ്.

]]>