Alapuzha – malayalees.ch https://malayalees.ch Malayalam Online News Portal Wed, 22 Dec 2021 08:10:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Alapuzha – malayalees.ch https://malayalees.ch 32 32 ആലപ്പുഴ കൊലപാതകങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതം; അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും https://malayalees.ch/alapuzha-double-murder/ Wed, 22 Dec 2021 08:10:15 +0000 https://malayalees.ch/?p=54439 ആലപ്പുഴ ഇരട്ട കൊലപാതകങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. സംശയമുള്ള കേന്ദ്രങ്ങളില്‍ അര്‍ധരാത്രിയിലും പൊലീസ് പരിശോധന നടത്തി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. അതേസമയം ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ഷാന്‍ വധക്കേസില്‍ മുഖ്യപ്രതികളുടെ അറസ്റ്റ് ഇതുവരെയും നടന്നിട്ടില്ല. ഇന്നലെ അര്‍ധരാത്രി വൈകിയും പൊലീസ് ജില്ലയിലുടനീളം വ്യാപകമായ പരിശോധന നടത്തിയിരുന്നു. എസ്ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനും സ്വാധീനമുള്ള വിവിധ കേന്ദ്രങ്ങളിളാണ് വ്യാപക തെരച്ചില്‍ നടത്തുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

രണ്‍ജീത് വധക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെയും ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്ന് ഹാജരാക്കുക. സ്‌കൂട്ടറില്‍ പോകുന്നതിനിടെ കാറിടിച്ച് വീഴ്ത്തിയ ശേഷമാണ് ഷാനെ കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്‍ജീത് ശ്രീനിവാസനെ ആറ് ബൈക്കുകളിലായി എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത് .

രണ്‍ജിത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ അഞ്ച് എസ് ഡി പി ഐ പ്രവര്‍ത്തകരെ ഇന്നലെ രാത്രിയോടെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ആസിഫ്, സുധിര്‍, അര്‍ഷാദ്, അലി, നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരും മണ്ണഞ്ചേരി സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെ രാവിലെ 6 മണി വരെ നീട്ടാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

]]>
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം; ജില്ലയിലെ നിരോധനാജ്ഞ നീട്ടി https://malayalees.ch/alapuzha-double-murder-144-extended-till-thursday/ Wed, 22 Dec 2021 04:16:20 +0000 https://malayalees.ch/?p=54414 ആലപ്പുഴ ജില്ലയില്‍ നിരോധാജ്ഞ വ്യാഴാഴ്ച രാവിലെ ആറുവരെ നീട്ടി. ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കര്‍ശന പരിശോധനക്ക് ഡി.ജി.പിയുടെ നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

അതിനിടെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ എസ്ഡിപിഐ പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിയുടെ സജീവ പ്രവര്‍ത്തകനാണ് നവാസ് നൈന.

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളില്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഷാന്‍ വധത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി പേര്‍ കസ്റ്റഡിയിലാണെന്നും വിജയ് സാഖറെ അറിയിച്ചു.

]]>
രാഷ്ട്രീയ കൊലപാതകങ്ങൾ; ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്; കെ സുധാകരൻ https://malayalees.ch/alapuzha-political-murders-t-k-sudhakaran-against-pinarayi-vijayan/ Mon, 20 Dec 2021 13:15:10 +0000 https://malayalees.ch/?p=54334 ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ. ആദ്യ കൊലപാതകം കഴിഞ്ഞപ്പോൾ തിരിച്ചടി ഉറപ്പായിരുന്നു. എന്നാൽ ഇത് തിരിച്ചറിയാൻ പൊലീസിനായില്ല. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് ശേഷം സുരക്ഷ ശക്തമാക്കിയില്ല. ബിജെപി സർവകക്ഷിയോഗം ബഹിഷ്കരിക്കുമെന്ന് പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. മുഖ്യമന്ത്രിയുടെ താത്പര്യം കെ റെയിലിലാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടിയവരാണ് സിപിഐഎം.

സർക്കാരാണ് ഇപ്പോഴത്തെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയെന്നും കെ സുധാകരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം വൈകിട്ട്; സുരക്ഷ ശക്തമാക്കിയെന്ന് കളക്ടർ https://malayalees.ch/all-political-partymeet-in-aalapuzha-collector/ Mon, 20 Dec 2021 04:07:12 +0000 https://malayalees.ch/?p=54282 ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം വൈകിട്ട് നടക്കും. സുരക്ഷ ശക്തമാക്കിയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ എ അലക്സാണ്ടർ 24 നോട് പറഞ്ഞു. സമാധാന അന്തരീക്ഷം നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് സർവകക്ഷിയോഗം വിളിച്ചത്. എല്ലാ പ്രതിനിധികളും എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.(collector)

എല്ലാ മേഖലകളിലും കർശന പരിശോധന നടപ്പിലാക്കും. ജനങ്ങൾക്ക് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല. ഇന്ന് വൈകിട്ട് 3 മണിക്ക് ജില്ലയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും എം പി, എംഎൽഎമാരുടെയും യോഗം ജില്ലയിലെ രണ്ട് മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടക്കും. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്ന് കളക്ടർ എ അലക്സാണ്ടർ അറിയിച്ചു.

യോഗത്തിൽ നിലവിൽ ആവശ്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. അടുത്ത കാലങ്ങളിൽ ആലപ്പുഴയിൽ ഇങ്ങനെ ഒരു സാഹചര്യം വന്നിട്ടില്ല ജനങ്ങൾക്ക് ആശങ്ക വേണ്ട അത് പരിഹരിക്കാനാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത് ആശങ്ക മറികടക്കാനുള്ള പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.

]]>
ആലപ്പുഴയിൽ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഗര്‍ഭിണിയും https://malayalees.ch/covid-for-pregnant-women-in-alappy/ Sat, 16 May 2020 04:20:30 +0000 https://malayalees.ch/?p=25659 ദമാമിൽ നിന്നും തിരിച്ചെത്തിയതാണ് ഇവർ, നവീ മുംബൈയിൽ നിന്നെത്തിയ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ ഗർഭിണിയും. ദമാമിൽ നിന്നും തിരിച്ചെത്തിയതാണ് ഇവർ. നവീ മുംബൈയിൽ നിന്നെത്തിയ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ഗ്രീൻ സോണിലായിരുന്ന ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് കലക്ടർ അറിയിച്ചു. ഒരു മാസത്തെ ആശ്വാസത്തിന് ശേഷം ആലപ്പുഴ വീണ്ടും കോവിഡ് ഭീതിയിൽ.

ജില്ലയിൽ രണ്ടു പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. പുറക്കാട് സ്വദേശിയായ യുവാവ് മെയ് 11 – ന് റോഡു മാർഗം നവീ മുംബൈയിൽ നിന്നും ആലപ്പുഴയിലെത്തിയതാണ്. തൃക്കുന്നപ്പുഴ സ്വദേശിനിയായ ഗർഭിണി 13 – ന് ദമാമിൽ നിന്നുമാണ് വന്നത്. വീടുകളിൽ ക്വാറെന്റെനിലായിരുന്ന ഇരുവർക്കും രോഗലക്ഷണമുണ്ടായിരുന്നില്ല. ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവാവിനൊപ്പം കാറിൽ സഞ്ചരിച്ചർ നിരീക്ഷണത്തിലാണ്. ഏപ്രിൽ 8 നാണ് ആലപ്പുഴയിൽ അവസാനമായി കോവിഡ് സ്ഥിരീകരിച്ചത്. ഗ്രീൻ സോണായി ജില്ല മാറിയതോടെ ജനങ്ങൾ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു. എന്നാൽ ഇനി ഇളവുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെപെടുത്തേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

]]>