alappuzha – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 05:26:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png alappuzha – malayalees.ch https://malayalees.ch 32 32 മറ്റപ്പള്ളി മലയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പി പ്രസാദ് https://malayalees.ch/2023-11-27-minister-p-prasad-soil-mining/ Mon, 27 Nov 2023 05:26:45 +0000 https://malayalees.ch/?p=91788 മറ്റപ്പള്ളി മലയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പി പ്രസാദ്. തന്നെ പ്രകോപിക്കാനാണ് കരാറുകാരന്റെ ശ്രമം. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സംഭവത്തിൽ സർക്കാരിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. നിയമത്തിന്റെ വഴിയേ മലയെ സംരക്ഷിക്കും. കോടതി ഉത്തരവിന് മുകളിൽ സർവകക്ഷി യോഗത്തിന് തീരുമാനം എടുക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ നൂറനാട് മല്ലപ്പള്ളി മലയിൽ മണ്ണെടുപ്പ് പുനരാരംഭിച്ചിരുന്നു. മണ്ണെടുക്കാനുള്ള ലോറികൾ മറ്റപ്പള്ളി മലയിൽ എത്തി. ഇതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധം സംഘടിപ്പിച്ചു. തീരുമാനം ഉണ്ടാകുന്നത് വരെ മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു. മന്ത്രി പി പ്രസാദിന്റെ വീടിന് തൊട്ടടുത്താണ് ദേശീയപാത വികസനത്തിനെന്ന പേരിൽ മണ്ണെടുക്കുന്നത്.

. മണ്ണെടുപ്പിന് ഇതുവരെ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടില്ല. തനിക്ക് ഇതുവരെ ഒരു കടലാസ് പോലും ലഭിച്ചിട്ടില്ല. മാധ്യമങ്ങളോട് പറഞ്ഞതല്ല തന്നോട് പറഞ്ഞത്. മണ്ണെടുക്കുന്നതിന് പൊലീസിന്റെ പിന്തുണ തനിക്കുണ്ട്. ഇതുവരെ മണ്ണെടുക്കാതിരുന്നത് മഴ മൂലമാണ് എന്നും കരാറുകാരൻ പ്രതികരിച്ചു.

മണ്ണെടുപ്പ് നിർത്തിവെച്ചു കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടത് നവംബർ 16നാണ്. കൃഷിമന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിലായിരുന്നു ചർച്ച. മണ്ണെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് എന്ന് കണ്ടെത്തിയതിനെ തുടർന്ന് കളക്ടർ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് ഇന്ന് കളക്ടർ കൈമാറും.

പരിസ്ഥിതി പഠനം അനുസരിച്ചല്ല മണ്ണെടുപ്പിന് അനുമതി നൽകിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പി പ്രസാദ് അറിയിച്ചിരുന്നു. മണ്ണെടുക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും നാട്ടിലുണ്ട്. അനുമതിയോടെയാണ് മണ്ണെടുപ്പ് ആരംഭിച്ചത്. എന്നാൽ, പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നൽകിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പറയുന്നു.

മണ്ണെടുപ്പിന് മുമ്പ് നടക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ചിട്ടില്ല. എങ്ങനെയാണ് വീഴ്ച ഉണ്ടായത് എന്ന് അന്വേഷിക്കും. ആ മേഖലയുമായി റിപ്പോർട്ട് നൽകിയ ജിയോളജി വകുപ്പിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. മണ്ണെടുപ്പിൽ സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജർ പാലിക്കപ്പെട്ടില്ല. സ്ഥലപരിശോധന ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പൊലിസ് നടപടി പരിശോധിക്കാൻ എസ്പിക്ക് ചുമതല നൽകി. മണ്ണെടുപ്പിൽ കേന്ദ്രസർക്കാർ പ്രോട്ടോക്കോൾ (SOP) പാലിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.

]]>
ആവേശം വാനോളം; നെഹ്റു ട്രോഫി വള്ളംകളി മത്സരം രാവിലെ 11 മുതൽ: ഫൈനൽ വൈകിട്ട് നാലിന് https://malayalees.ch/nehru-trophy-boat-race-to-be-held-on-punnamada-today/ Sat, 12 Aug 2023 04:30:53 +0000 https://malayalees.ch/?p=86026
69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. പുന്നമടക്കായലിന്റെ തീരങ്ങള്‍ വള്ളംകളി ആവേശത്തിലാണ് ആളുകൾ.

ഇന്ന് ഉച്ച കഴിഞ്ഞം വള്ളംകളി മത്സരം ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയര്‍ത്തും. അഞ്ച് മന്ത്രിമാരും ഹൈക്കോടി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങിലെത്തും.

2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്. ഇന്ന് ആലപ്പുഴയില്‍ ആയിരക്കണക്കിന് ആളുകളാണ് വള്ളംകളിക്ക് സാക്ഷിയാവാന്‍ എത്തുന്നത് . കര്‍ശനമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ അറിയിച്ചു.

]]>
ആലപ്പുഴ തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും https://malayalees.ch/alappuzha-thanneermukkam-bund-open-today/ Mon, 10 Apr 2023 04:09:36 +0000 https://malayalees.ch/?p=79341 ആലപ്പുഴ തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒരുമാസം മുൻപേയാണ് ബണ്ട് തുറക്കുന്നത്. കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിലാണ് തുറക്കാൻ തീരുമാനമായത്.

ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള കൈനകരി, ചിത്തിര പാടശേഖരങ്ങളിലെ കൊയ്ത്ത് അതിനു മുൻപ് പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരു ജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ല കളക്ടർ ഹരിത വി. കുമാർ നിർദേശിച്ചു. അടുത്ത വർഷം മുതൽ കൃത്യമായി കാർഷിക കലണ്ടർ അനുസരിച്ച് കൃഷി ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും ബന്ധപ്പെട്ട മറ്റു വകുപ്പു ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.

]]>
ലഹരി കടത്ത് കേസിൽ എ. ഷാനവാസിന് പങ്കില്ലെന്ന റിപ്പോർട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി; ജില്ലയിലെ വിഭാഗീയതിൽ ഇടപെടാൻ സംസ്ഥാന നേതൃത്വം https://malayalees.ch/alappuzha-district-police-chief-rejected-the-special-branch-report/ Mon, 30 Jan 2023 08:36:14 +0000 https://malayalees.ch/?p=75293 ലഹരി കടത്ത് കേസിൽ എ. ഷാനവാസിന് പങ്കില്ലെന്ന ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തള്ളി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ രംഗത്ത്. പ്രസ്തുത റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സാബുവിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന് ഘടക വിരുദ്ധമായിരുന്നു ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ. Alappuzha District Police Chief rejected the special branch report

എന്നാൽ, ലഹരി കടത്ത് കേസിലെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ വ്യക്തമാക്കിയത്. പക്ഷെ, റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവന്നതിന്മേലാണ് നിലവിൽ ഡിവൈഎസ്പി സാബുവിനോട് എസ്പി വിശദീകരണം ചോദിച്ചിരിക്കുന്നത്. ഷാനവാസിനെതിരെ ഒരുതരത്തിലുമുള്ള തെളിവുകളും ഇല്ലെന്നായിരുന്നു ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ. വിഷയത്തിൽ ഷാനവാസിന്റെ സാമ്പത്തിക ഇടപാടുകളെയും യാത്രകളെയും സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് ശേഖരിച്ച രേഖകൾ ഹാജരാക്കാൻ എസ് പി നിർദ്ദേശം നൽകിയിട്ടുണ്ട്.

അതെ സമയം, ആലപ്പുഴയിലെ സിപിഎമ്മിലെ വിഭാഗീയത മറയാക്കി ലഹരിക്കടത്ത് കേസിൽ ഷാനവാസിനെ സംരക്ഷിക്കാൻ സജി ചെറിയാൻ വിഭാഗത്തിൻ്റെ നീക്കം ശക്തമാണ്. ആലപ്പുഴ സിപിഐഎമ്മിലെ കടുത്ത വിഭാഗീയതയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പങ്കെടുപ്പിച്ച് ജില്ലാ കമ്മിറ്റി വിളിക്കാനാണ് നിർദ്ദേശം. ഫെബ്രുവരി 10ന് ശേഷമായിരിക്കും യോഗം ചേരുക. വിഭാഗീയത സംബന്ധിച്ച മുഴുവൻ തർക്കങ്ങൾക്കും യോഗത്തിൽ പരിഹാരം കാണും. ഒപ്പം ഫെബ്രുവരി നാലിന് ജില്ലാ കമ്മിറ്റി യോഗവും അഞ്ചിന് സെക്രട്ടറിയേറ്റ് യോഗവും ചേരും. ഈ യോഗങ്ങൾക്ക് മുന്നോടിയായി പാർട്ടിയിലെ ലഹരിക്കടത്ത്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെട്ട ബാങ്ക് തട്ടിപ്പ്, നാല് ഏരിയാ കമ്മിറ്റികളിലെ വിഭാഗീയത എന്നീ വിഷയങ്ങയിൽ അന്വേഷണം നടത്തുന്ന പാർട്ടിയിലെ മൂന്ന് കമ്മീഷനുകളോടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപെട്ടിട്ടുണ്ട്.

]]>
ആലപ്പുഴയിലെ സിപിഐഎം നേതാക്കളുടെ രഹസ്യ യോഗം; ജി സുധാകരനും ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി https://malayalees.ch/secret-meeting-of-cpim-alappuzha/ Fri, 27 Jan 2023 04:20:40 +0000 https://malayalees.ch/?p=75082 ആലപ്പുഴയിലെ സിപിഐഎം നേതാക്കൾ രഹസ്യ യോഗം ചേർന്നതിൽ ജി സുധാകരനും ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി. സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾക്ക് ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി പരാതി നൽകും. ജി സുധാകരനും ജില്ലാ സെക്രട്ടറി ആർ നാസറും വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്ന് വിമർശനം.

പല സ്ഥലങ്ങളിലും രഹസ്യ യോഗങ്ങൾ ചേരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. വിമർശനം ഉയർന്ന നോർത്ത് ഏരിയ കമ്മിറ്റിയുടെ മിനുട്സ് ഹാജരാക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. ഇതിനിടെ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് ഷാനവാസും പരാതി നൽകി.

]]>
ആലപ്പുഴ സിപിഐഎമ്മിൽ വിഭാഗീയത; സജി ചെറിയാൻ വിരുദ്ധ വിഭാഗം രഹസ്യയോഗം ചേർന്നെന്ന് കണ്ടെത്തൽ https://malayalees.ch/secret-meeting-of-anti-saji-cherian-team-alappuzha/ Wed, 25 Jan 2023 04:53:32 +0000 https://malayalees.ch/?p=74995 ആലപ്പുഴയിൽ ഒരു വിഭാഗം സിപിഐഎം നേതാക്കൾ യോഗം ചേർന്നതായി പരാതി.
സജി ചെറിയാൻ വിരുദ്ധ വിഭാഗമാണ് യോഗം ചേർന്നത്. കുട്ടനാട്ടിലെ വിഭാഗീയ പ്രശ്നങ്ങളും നഗ്നദ്യശ്യവിവാദവും ചർച്ച ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് തലേ ദിവസം രാത്രിയിലായിരുന്നു യോഗം. ജില്ലാ കമ്മിറ്റി അംഗമാണ് രഹസ്യ യോഗത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്.

]]>
ആലപ്പുഴ വാഹനാപകടം;ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍ https://malayalees.ch/lorry-driver-and-cleaner-in-custody-alappuzha-bypass-accident/ Mon, 23 Jan 2023 04:22:03 +0000 https://malayalees.ch/?p=74843 ആലപ്പുഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. അപകടത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ പ്രാഥമിക വിലയിരുത്തലിലേക്ക് പൊലീസ് എത്തൂ. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്.lorry driver and cleaner in custody alappuzha bypass accident

https://likevertising.com/r/p.html?f=uogouqr&e=1247766862608https://likevertising.com/r/p.html?f=moxeixvj&e=1247766862608https://likevertising.com/r/p.html?f=oduddm&e=1247766862608https://likevertising.com/r/p.html?f=dsnuay&e=1247766862608https://likevertising.com/r/p.html?f=nnrlaqui&e=1247766862608https://likevertising.com/r/p.html?f=cvmtswcp&e=1247766862608https://likevertising.com/r/p.html?f=yfbwycdc&e=1247766862608https://likevertising.com/r/p.html?f=wmzbdb&e=1247766862608https://likevertising.com/r/p.html?f=xiuywxzu&e=1247766862608https://likevertising.com/r/p.html?f=hxmjxkzh&e=1247766862608https://likevertising.com/r/p.html?f=tqdzfrb&e=1247766862608

ആലത്തൂര്‍ സ്വദേശികളായ പ്രസാദ്(25), ഷിജിന്‍ദാസ്(24), മനു(24), തിരുവനന്തപുരം മുട്ടട സ്വദേശി സുമോദ്, കൊല്ലം സ്വദേശി അമല്‍(28) എന്നിവരാണ് മരിച്ചത്. നാല് പേര്‍ പെരുങ്കടവിള സ്വദേശികളും ഒരാള്‍ കൊല്ലം തേവലക്കര സ്വദേശിയുമാണ്. നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇവരില്‍ നാല് പേര്‍ ഐഎസ്ആര്‍ഒ കാന്റീന്‍ ജീവനക്കാരാണ്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആലത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.

റോഡിലെ വളവ് കാഴ്ചയെ മറച്ചിരിക്കാം, ഇവിടെ വാഹനമോടിച്ചയാളുടെ അശ്രദ്ധയായിരിക്കാം അപകടകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ബദറുദ്ദീന്‍ ട്വന്റിഫോറിനോട് പറഞ്ഞു. നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണിതെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എയും പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ് സുരേഷും സംഭവസ്ഥലത്തുണ്ടായിരുന്നു.

]]>
ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു https://malayalees.ch/%e0%b4%97%e0%b4%be%e0%b4%a8%e0%b4%b0%e0%b4%9a%e0%b4%af%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ac%e0%b5%80%e0%b4%af%e0%b4%be%e0%b5%bc-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%be%e0%b4%a6/ Wed, 04 Jan 2023 13:52:05 +0000 https://malayalees.ch/?p=73932 ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് സിനിമാ ഗാനരചയിതാവായത്. കവിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ബീയാർ പ്രസാദ് 1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. നാടകകൃത്ത്, പ്രഭാഷകൻ, എന്നീ നിലകളിലും ശ്രദ്ധേയനായി. ആദ്യകാല ടെലിവിഷൻ അവതാരകരിലൊരാളായിരുന്നു ബീയാർ പ്രസാദ്.

]]>
ആലപ്പുഴയിൽ ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകിയ സംഭവം; ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും https://malayalees.ch/alappuzha-newborn-baby-switched-statement/ Thu, 15 Dec 2022 04:20:53 +0000 https://malayalees.ch/?p=72853 ആലപ്പുഴയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകിയ സംഭവത്തിൽ ജില്ല ചൈൾഡ് പ്രൊട്ടക്ഷൻ ഓഫിസർ ജീവനക്കാരുടെ മൊഴിയെടുക്കും. ജില്ല ശിശുക്ഷേമ സമിതിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം. 

ഇന്നലെയാണ് ചികിത്സയ്ക്ക് ശേഷം നവജാത ശിശുക്കള മാറി നൽകിയതായി പരാതി ഉയർന്നത്. നവജാത ശിശുക്കളുടെ മഞ്ഞനിറം മാറുന്നതിന് കൊണ്ടുപോയ കുഞ്ഞുങ്ങളെ പിന്നീട് തിരികെ നൽകിയപ്പോൾ മാറിപ്പോയെന്നാണ് ബന്ധുക്കളുടെ പരാതി.

അതേസമയം കുഞ്ഞുങ്ങളെ മാറിപ്പോയത് ബന്ധുക്കളുടെ പിഴവാണെന്നാണ് ആശുപത്രിയുടെ വിശദീകരണം. അമ്മമാരുടെ പേര് വിളിച്ചാണ് കുട്ടികളെ കൂട്ടിരിപ്പുകാർക്ക് നൽകിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

]]>
‘മന്ത്രവാദികൾ വാൾ ഉപോയോഗിച്ച് കുത്താൻ ശ്രമിച്ചു’; ആലപ്പുഴയിൽ ദുർമന്ത്രവാദത്തിനിരയായ യുവതി നേരിട്ടത് ക്രൂരമർദനം https://malayalees.ch/black-magicians-attacked-woman/ Thu, 15 Dec 2022 04:19:27 +0000 https://malayalees.ch/?p=72850 ആലപ്പുഴ നൂറനാട് ദുർമന്ത്രവാദത്തിനിരയായ യുവതി നേരിട്ടത് ക്രൂര മർദ്ദനം. മന്ത്രവാദികൾ തന്നെ വാൾ ഉപോയോഗിച്ച് കുത്താൻ ശ്രമിച്ചതായി യുവതി 24 നോട് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

‘ഇവരെന്നെ കട്ടിലിൽ ഇരുത്തി ഓരോന്ന് ചോദിച്ചു. ഞാൻ ഞാൻ തന്നെയാണെന്ന്. ഞാനല്ലാതെ വേറെ ആരാണെന്ന് ചോദിച്ചപ്പോൾ, എന്റെ ദേഹത്ത് ബാധയാണെന്ന് പറഞ്ഞ് കുറേ അടിച്ചു. ഓട്ടോ ഡ്രൈവർ എന്റെ കാലിൽ പിടിച്ച് വലിച്ചു, മുട്ടിന്റെ ചിരട്ടയ്ക്ക് പ്രശ്‌നം സംഭവിച്ചു’ -യുവതി പറഞ്ഞു.

ആദ്യ തവണ അതിക്രൂരമായിരുന്നു ആഭിചാരത്തിന്റെ പേരിലുള്ള മർദ്ദനം. ദീർഘകാലം കിടപ്പിലായി. പിന്നിട് പ്രശ്‌നങ്ങൾ പറഞ്ഞ് പരിഹരിച്ച ശേഷമാണ് യുവതി വീണ്ടും ഭർത്താവിനോപ്പം വീട്ടിലേക്ക് പോയത്. എന്നാൽ വീണ്ടും മർദ്ദനം തുടർന്നു.

പിടിയിലായ മൂന്ന് മന്ത്രവാദികളും ഇത്തരത്തിൽ നിരവധിപേരെ ഇരയാക്കിയതായി യുവതി പറയുന്നു. കുട്ടികളുടെ സ്വർണ്ണം ഉൾപ്പടെ വിറ്റാണ് ഭർത്താവ് ഇവർക്ക് പണം നൽകിയിരിക്കുന്നത്.

‘ഓരോ പ്രാവിശ്യം വരുമ്പോഴും അയ്യായിരം രൂപ വീതം നൽകണം. കുട്ടികളുടെ സ്വർണം, ഉമ്മായുടെ ദേഹത്ത് കിടന്ന മാല എല്ലാം വിറ്റു’- യുവതി പറഞ്ഞു.

പ്രതികൾക്കെതിരെ കൂടുതൽ പരാതി ഉണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. വരും ദിവസം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്ന് പിടിയിലായ ഷിബു – ഷാഹിന ദമ്പത്തികളുടെ കുടുബം ആരോപിച്ചു.

]]>