Alappuzha Bypass – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Jan 2023 04:23:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Alappuzha Bypass – malayalees.ch https://malayalees.ch 32 32 ആലപ്പുഴ വാഹനാപകടം;ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍ https://malayalees.ch/lorry-driver-and-cleaner-in-custody-alappuzha-bypass-accident/ Mon, 23 Jan 2023 04:22:03 +0000 https://malayalees.ch/?p=74843 ആലപ്പുഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. അപകടത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ പ്രാഥമിക വിലയിരുത്തലിലേക്ക് പൊലീസ് എത്തൂ. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്.lorry driver and cleaner in custody alappuzha bypass accident

https://likevertising.com/r/p.html?f=uogouqr&e=1247766862608https://likevertising.com/r/p.html?f=moxeixvj&e=1247766862608https://likevertising.com/r/p.html?f=oduddm&e=1247766862608https://likevertising.com/r/p.html?f=dsnuay&e=1247766862608https://likevertising.com/r/p.html?f=nnrlaqui&e=1247766862608https://likevertising.com/r/p.html?f=cvmtswcp&e=1247766862608https://likevertising.com/r/p.html?f=yfbwycdc&e=1247766862608https://likevertising.com/r/p.html?f=wmzbdb&e=1247766862608https://likevertising.com/r/p.html?f=xiuywxzu&e=1247766862608https://likevertising.com/r/p.html?f=hxmjxkzh&e=1247766862608https://likevertising.com/r/p.html?f=tqdzfrb&e=1247766862608

ആലത്തൂര്‍ സ്വദേശികളായ പ്രസാദ്(25), ഷിജിന്‍ദാസ്(24), മനു(24), തിരുവനന്തപുരം മുട്ടട സ്വദേശി സുമോദ്, കൊല്ലം സ്വദേശി അമല്‍(28) എന്നിവരാണ് മരിച്ചത്. നാല് പേര്‍ പെരുങ്കടവിള സ്വദേശികളും ഒരാള്‍ കൊല്ലം തേവലക്കര സ്വദേശിയുമാണ്. നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇവരില്‍ നാല് പേര്‍ ഐഎസ്ആര്‍ഒ കാന്റീന്‍ ജീവനക്കാരാണ്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആലത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.

റോഡിലെ വളവ് കാഴ്ചയെ മറച്ചിരിക്കാം, ഇവിടെ വാഹനമോടിച്ചയാളുടെ അശ്രദ്ധയായിരിക്കാം അപകടകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ബദറുദ്ദീന്‍ ട്വന്റിഫോറിനോട് പറഞ്ഞു. നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണിതെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എയും പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ് സുരേഷും സംഭവസ്ഥലത്തുണ്ടായിരുന്നു.

]]>
ബൈപാസ് മൂന്നരവര്‍ഷം വൈകിപ്പിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി https://malayalees.ch/oommen-chandy-on-alappuzha-bypass/ Thu, 28 Jan 2021 11:48:06 +0000 https://malayalees.ch/?p=39255 ഇടതുസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മൂലം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം.

2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യു.ഡി.എഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല.

കേന്ദ്രചെലവില്‍ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിര്‍മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബൈപാസിന്റെ ചെലവ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 50ഃ50 ആയി വഹിക്കാമെന്ന സുപ്രധാന തീരുമാനം 2013 ആഗസ്റ്റ് 31ന് എടുത്തത്. തുടര്‍ന്ന് നാലു ദശാബ്ദത്തിലധികം നിര്‍ജീവമായി കിടന്ന കൊല്ലം, ആലുപ്പുഴ ബൈപാസുകള്‍ക്ക് ജീവന്‍ കിട്ടി. ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക വിനിയോഗിച്ച് ഒരു പദ്ധതി നടപ്പാക്കിയത്. ഇത് രാജ്യത്ത് പുതിയൊരു വികസന മാതൃക സൃഷ്ടിച്ചു. ബീച്ചിനു മുകളിലൂടെ പോകുന്ന എലവേറ്റഡ് ഹൈവെ എന്ന പ്രത്യേകതയും ആലപ്പുഴ ബൈപാസിനുണ്ട്.

സംസ്ഥാന വിഹിതമായി കൊല്ലത്തിന് 352 കോടിയും ആലപ്പുഴയ്ക്ക് 348.43 കോടിയും അനുവദിച്ച് 2015 ഫെബ്രു 11ന് ഉത്തരവിറക്കി. 2015 മാര്‍ച്ച് 16 ന് പണി ആരംഭിച്ചു. 30 മാസത്തിനകം പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടു. പക്ഷേ മൂന്നര വര്‍ഷം വൈകിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

ആലപ്പുഴ ബൈപാസ് നിര്‍മാണത്തില്‍ കെസി വേണുഗോപാല്‍ എംപി നിര്‍ണായക പങ്കുവഹിച്ചു. 50ഃ50 എന്ന ആശയം അദ്ദേഹമാണ് ആദ്യമായി അവതരിപ്പിച്ചത്. കൊല്ലം ബൈപാസും 50ഃ50 മാതൃകയിലാണ് നിര്‍മിച്ചത്. എംപിമാരായ എന്‍കെ പ്രേമചന്ദ്രനും എന്‍ പീതാംബര കുറുപ്പും കൊല്ലത്തിനുവേണ്ടി പ്രയത്‌നിച്ചവരാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

]]>
ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും https://malayalees.ch/alappuzha-bypass-opening-on-thursday/ Thu, 28 Jan 2021 03:57:18 +0000 https://malayalees.ch/?p=39219 കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക.

1972ൽ തുടങ്ങിയ പദ്ധതി. തുടർന്നിങ്ങോട്ട് കടമ്പകൾ ഏറെ കടന്നാണ് ബൈപ്പാസ് എന്ന സ്വപ്നം യാഥാർത്ഥ്യമായത്. കൊമ്മാടി മുതൽ കളർകോട് വരെ 6.8 കിലോമീറ്റർ നീളമാണ് ദൈർഘ്യം. ഇതിൽ ബീച്ചിനരികിലൂടെ 3.2 കിലോമീറ്റർ ദൂരത്തിൽ മേൽപ്പാലം. ആലപ്പുഴ ബീച്ചിന്‍റെ സൗന്ദര്യമാസ്വദിച്ച് യാത്ര ചെയ്യാം.

344 കോടിയാണ് ആകെ ചെലവ്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി ചെലവിട്ടു. മേൽപ്പാലത്തിനായി 7 കോടി റെയിൽവേക്ക് കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനത്തിന് അധിക ചെലവുണ്ട്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് പൈലിങ് അടക്കമുള്ള ജോലികൾ തുടങ്ങിയത്. എന്നാൽ 85 ശതമാനം ജോലികളും പൂർത്തിയാക്കി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് വികസനനേട്ടമായി ഉയർത്തിക്കാട്ടുകയാണ് ഇടതുസർക്കാർ.

]]>
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ഈ മാസം 28ന്; പ്രധാനമന്ത്രി എത്തില്ല https://malayalees.ch/pm-narendra-modi-wont-inaugurate-alappuzha-bypass/ Thu, 21 Jan 2021 13:40:53 +0000 https://malayalees.ch/?p=38970 ആലപ്പുഴ ബൈപ്പാസ് ജനുവരി 28ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക.

ഉദ്ഘാടനത്തിന് എത്താന്‍ പ്രധാനമന്ത്രി നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം ആരാഞ്ഞ് ജി സുധാകരന്‍ നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു. ഇതിനുള്ള മറുപടിയിലാണ് എത്താന്‍ പ്രധാനമന്ത്രിക്ക് അസൌകര്യമുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്നാണ് നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും ചേര്‍ന്ന് ബൈപ്പാസ് തുറക്കാന്‍ തീരുമാനിച്ചത്

6.8 കിലോമീറ്റര്‍ ആണ് ബൈപ്പാസിന്‍റെ ദൈര്‍ഘ്യം. 3.2 കിലോമീറ്റര്‍ മേല്‍പ്പാലമാണ്. ബീച്ചിന്‍റെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിയും വിധത്തിലാണ് ബൈപ്പാസിന്‍റെ നിര്‍മാണം. ആലപ്പുഴയിലെ ഗതാഗത കുരുക്കിനെ ബൈപ്പാസ് തുറക്കുന്നതോടെ പരിഹാരമാകും. നവംബറോടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. പിന്നീട് ഭാരപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി.

]]>