ALAN SHUHAIB – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Dec 2022 10:36:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ALAN SHUHAIB – malayalees.ch https://malayalees.ch 32 32 അലൻ ഷുഹൈബ് റാഗ് ചെയ്തിട്ടില്ല; പരാതിക്കാരനാണ് തർക്കങ്ങൾക്ക് തുടക്കമിട്ടതെന്ന് റിപ്പോർട്ട് https://malayalees.ch/complaint-against-alan-shuhaib-is-fake/ Tue, 06 Dec 2022 10:35:53 +0000 https://malayalees.ch/?p=72412 കണ്ണൂർ പാലയാട് ക്യാമ്പസിലെ നിയമ വിദ്യാർഥി അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി തെറ്റെന്ന് അന്വേഷണ റിപ്പോർട്ട്. തർക്കങ്ങൾ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗം. പരാതിക്കാരനാണ് തർക്കങ്ങൾക്കു തുടക്കമിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമെന്നും ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോർട്ട് പറയുന്നു. ഒന്നാംവർഷ വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അദിൻ സുബിയാണ് പരാതിക്കാരൻ.

യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബിനെതിരായ റാഗിങ് പരാതിയിൽ എസ്എഫ്‌ഐക്ക് തിരിച്ചടി. പാലയാട് ക്യാംപസിലെ ഒന്നാം നിയമ വിദ്യാർഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ അദിൻ സുബിനെ, സീനിയർ വിദ്യാർഥിയായ അലൻ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം റാഗിങ്ങിന് ഇരയാക്കിയെനായിരുന്നു എസ്എഫ്‌ഐ ആരോപണം. മർദ്ദന പരാതിയിൽ അലൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് എതിരെ ധർമ്മടം പോലീസ് കേസും എടുത്തിരുന്നു. പിന്നാലെയാണ് കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി പരാതി പരിശോധിച്ചത്. പരാതിയിൽ ആരോപിക്കും പോലെ റാഗിംഗ് നടന്നിട്ടില്ലെന്ന് കണ്ടെത്തൽ.

തർക്കങ്ങൾ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗം. വാക്കേറ്റത്തിന് തുടക്കമിട്ടത് പരാതിക്കാരനായ അദിൻ സുബി. ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യമുണ്ട്. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തുടങ്ങിയ തർക്കങ്ങൾ അനാരോഗ്യകരമായി തുടരുന്നത് ആശങ്കപ്പെടുത്തുന്നതെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു. യുഎപിഎ കേസിലെ തന്റെ ജാമ്യം റദ്ദാക്കാക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെ എസ്എഫ്‌ഐ വ്യാജ പരാതി നൽകിയെന്നാണ് അലൻ ഷുഹൈബിന്റെ വാദം. എസ്എഫ്‌ഐയുടെ പരാതിക്ക് പിന്നാലെ അലന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിന് എൻഐഎ തുടക്കമിട്ടിരുന്നു.

]]>
അലനും താഹയും ഇന്ന് ജയില്‍ മോചിതരാകും https://malayalees.ch/alan-and-taha-release-on-bail-today/ Fri, 11 Sep 2020 05:21:03 +0000 https://malayalees.ch/?p=31650 പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ച അലനും താഹയും ഇന്ന് ജയില്‍ മോചിതരാകും. ഉച്ചക്ക് മുന്‍പ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വൈകിട്ടായിരിക്കും വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുക. കര്‍ശന ഉപാധികളോടെയാണ് രണ്ട് പേര്‍ക്കും ബുധനാഴ്ച ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണ് അലനും താഹയും പുറത്തിറങ്ങാന്‍ വൈകിയത്. ഇന്ന് കോടതി നടപടികള്‍ തുടങ്ങുന്ന സമയത്ത് ജാമ്യക്കാര്‍ ഹാജരാകും. മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണമെന്ന ഉത്തരവുള്ളതിനാല്‍ അലന്റെ മാതാവ് സബിതയും താഹയുടെ മാതാവ് ജമീലയുമാണ് ജാമ്യം നില്‍ക്കുക. ഉച്ചയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൊച്ചി കോടതിയില്‍ നിന്ന് ലഭിക്കുന്ന അനുമതി പേപ്പര്‍ വിയ്യൂര്‍ ജയിലില്‍ നേരിട്ട് എത്തിക്കും. അതിന് ശേഷമായിരിക്കും രണ്ട് പേരും പുറത്തിറങ്ങുക.

ജാമ്യം നല്‍കിയതിനെതിരെ എന്‍ഐഎ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടങ്കിലും എപ്പോള്‍‌ സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ജാമ്യനടപടികള്‍ കോടതിയില്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് എന്‍ഐഎ അപ്പീല്‍ നല്‍കുകയും അത് കോടതി അംഗീകരിക്കുകയും ചെയ്താല്‍ ഇരുവര്‍ക്കും പുറത്തിറങ്ങാനാവില്ല.

]]>
അലനും താഹയ്ക്കും ജാമ്യം https://malayalees.ch/alan-and-shuhaib-got-bail/ Wed, 09 Sep 2020 08:27:44 +0000 https://malayalees.ch/?p=31575 പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബ്, താഹ ഫസൽ എന്നിവർക്ക് ജാമ്യം. ഇരുവരും സമർപ്പിച്ച ജാമ്യ ഹർജി പരിഗണിച്ചാണ് കൊച്ചി എൻഐഎ കോടതിയുടെ ഉത്തരവ്. കടുത്ത ഉപാധികളോടെയാണ് ജാമ്യം.

അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം, പാസ്‌പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹർജി സമർപ്പിച്ചത്. എന്നാൽ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം.

വിദ്യാർത്ഥികളായിരുന്ന ഇരുവരേയും 2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇരുവരുടെയും വീട്ടിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യം കേരളാ പൊലീസാണ് കേസ് അന്വേഷിച്ചത്. എന്നാൽ യുഎപിഎ ചുമത്തിയതോടെ കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

]]>