Al Qaeda – malayalees.ch https://malayalees.ch Malayalam Online News Portal Mon, 26 Sep 2022 04:29:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Al Qaeda – malayalees.ch https://malayalees.ch 32 32 പോപ്പുലര്‍ ഫ്രണ്ടിന് അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ https://malayalees.ch/popular-front-of-india-received-financial-aid-from-al-qaeda/ Mon, 26 Sep 2022 04:29:24 +0000 https://malayalees.ch/?p=68554 പോപ്പുലര്‍ ഫ്രണ്ടിന് ഭീകരസംഘടനയായ അല്‍ഖ്വയ്ദയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ. തുര്‍ക്കിയിലെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് വഴി അല്‍ ഖ്വയ്ദ പോപ്പുലര്‍ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എന്‍ഐഎ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആശയ വിനിമയത്തിന്റേയും സാമ്പത്തിക വിനിമയത്തിന്റേയും തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇസ്താംബൂളില്‍ വച്ച് ഭീകരസംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഐഎ പറഞ്ഞു. ഒന്നിലധികം രാജ്യങ്ങള്‍ നിരോധിച്ച സംഘടന കൂടിയാണ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ്. എന്‍ജിഒ എന്ന നിലയിലാണ് ഈ സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ എം അബ്ദുറഹ്മാന്‍, പ്രൊഫസര്‍ ടി കോയ എന്നിവര്‍ അല്‍ ഖ്വയ്ദയുടെ സഹ സംഘടനയുമായി ചര്‍ച്ച നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അല്‍ ഖ്വയ്ദ അനുവദിച്ച സാമ്പത്തിക സഹായം സ്വീകരിച്ചെന്നും എന്‍ഐഎ പറയുന്നു. വ്യത്യസ്ത ഭീകരവാദ സംഘടനകള്‍ക്ക് രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്താണ് പോപ്പുലര്‍ ഫ്രണ്ട് സാമ്പത്തിക സഹായം സ്വീകരിച്ചതെന്ന് എന്‍ഐഎ വിശദീകരിക്കുന്നു. പിഎഫ്‌ഐ തുര്‍ക്കിക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നതിന്റെ സൂചനകളും ലഭിച്ചതായി എന്‍ഐഎ പറയുന്നു.

]]>
അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് അസമിൽ മദ്രസ പൊളിച്ചുനീക്കി; വിഡിയോ https://malayalees.ch/assam-madrasa-demolished-links-terror/ Wed, 31 Aug 2022 10:06:02 +0000 https://malayalees.ch/?p=67363 തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധം ആരോപിച്ച് അസമിലെ ബോൺഗൈഗാവോനിലുള്ള മദ്രസ പൊളിച്ചുനീക്കി. ബംഗ്ലാദേശിലെ ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മദ്രസ പൊളിച്ചുനീക്കിയത്. അറസ്റ്റിലായവർക്ക് മദ്രസയുമായി ബന്ധമുള്ളതായി പൊലീസ് പറയുന്നു. ഭീകരവാദ ബന്ധം ആരോപിച്ച് അസമിൽ പൊളിക്കപ്പെടുന്ന മൂന്നാമത്തെ മദ്രസയാണ് ഇത്.

ഓഗസ്റ്റ് 26ന് അറസ്റ്റിലായ ഹഫീസുർ റഹ്മാൻ മദ്രസയിലെ അധ്യാപകനാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഓഗസ്റ്റ് 21ന് അറസ്റ്റിലായ രണ്ട് ഇമാമുമാരാണ് ഹഫീസുർ റഹ്മാനെപ്പറ്റി വിവരം നൽകിയത്. മദ്രസയിലെ 200ലധികം വിദ്യാർത്ഥികളെ ഒഴിപ്പിച്ച് വീടുകളിലേക്കോ സമീപത്തുള്ള മറ്റ് മദ്രസകളിലേക്കോ മാറ്റി.

അതേസമയം, മദ്രസാ കെട്ടിടം നിർമിച്ചിരിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും പൊലീസ് പറയുന്നു. അതിനാൽ ദുരന്തനിവാരണ സേനയാണ് കെട്ടിടം പൊളിക്കാൻ നിർദ്ദേശം നൽകിയതെന്നും പൊലീസ് അറിയിച്ചു.

ഇക്കൊല്ലം മാർച്ച് മുതൽ തീവ്രവാദ ബന്ധമെന്ന് സംശയിക്കപ്പെടുന്ന 40 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടും. മദ്രസകൾ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്ന് പൊലീസ് പറയുന്നു.

]]>
കശ്മീർ മുതൽ ഹിജാബ് വിവാദം വരെ; അമേരിക്ക വധിച്ച അൽ ഖ്വയിദ തലവന്റെ ഇന്ത്യൻ താൽപര്യങ്ങൾ https://malayalees.ch/ayman-al-zawahiri-india-project/ Tue, 02 Aug 2022 08:38:09 +0000 https://malayalees.ch/?p=65772 ഇന്ത്യയിൽ ചൂടേറിയ ചർച്ചയായ നിരവധി വഷിയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു അമേരിക്ക വധിച്ച അൽ ഖ്വയിദ തലവൻ അയ്മൻ അല് സവാഹിരി. കശ്മീർ മുതൽ ഹിജാബ് വിവാദത്തിൽ വരെ അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

2011 ൽ ഒസാമ ബിൻലാദൻ കൊല്ലപ്പെട്ടതിന് ശേഷം അൽ ഖ്വയിദയുടെ തലവനായി സ്ഥാനമേറ്റ സവാഹിരി അഫ്ഗാൻ എമിറേറ്റ് വ്യാപിപ്പിക്കുന്നതിനുള്ള വഴിയായാണ് ജിഹാദിനെ കണ്ടിരുന്നത്. അതുകൊണഅട് തന്നെ അഫ്ഗാനിസ്താൻ, കശ്മീർ, ബോസ്‌നിയ, ചെച്‌നിയ എന്നിവിടങ്ങളിലെ ഇസ്ലാം മത വിശ്വാസികളോട് പോരാടുക എന്നത് മതപരമായ കർത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

2014 ലും 2022 ലും ഇന്ത്യയെ അഭിസംബോധന ചെയ്ത് സവാഹിരി സംസാരിച്ചിട്ടുണ്ട്.

2014 ൽ പുറത്തിറക്കിയ വിഡിയോയിൽ ഇന്ത്യയിൽ ജമാഅത്ത് ഖൈദാത് അൽ ജിഹാദ് ഫിഷിബി അൽ ഖറാത് അൽ ഹിന്ദിയ എന്ന സംഘടന ആരംഭിക്കണമെന്ന് സവാഹിരി ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികളായ സഹോദരന്മാരെ അൽ ഖ്വയിദ മറന്നിട്ടില്ലെന്നായിരുന്നു വിഡിയോയുടെ രത്‌നചുരുക്കം. ബർമ, കശ്മീർ, ഇസ്ലാമാബാദ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം സഹോദരങ്ങളെ അനീതിയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും മോചിപ്പിക്കുമെന്ന് സവാഹിരി പറഞ്ഞു.

2022 ലെ ഹിജാബ് വിവാദത്തിലാണ് സവാഹിരി അവസാനമായി പ്രതികരിച്ചത്. ഇസ്ലാം മതത്തിനെതിരായ ഇത്തരം അധിക്ഷേപത്തെ ബുദ്ധിപൂർവം മാധ്യമങ്ങളെ ഉപയോഗിച്ചും, പോർമുഖത്ത് ആയുധങ്ങളെടുത്തും പ്രതിരോധിക്കണമെന്നാണ് സവാഹിരി പറഞ്ഞത്.

ആരായിരുന്നു അയ്മൻ അൽ സവാഹിരി ?

കൈറോയിലെ സമ്പന്ന കുടുംബത്തിൽ പിറന്ന സവാഹിരി ബുദ്ധിമാനായ വ്യക്തിയായിരുന്നു. ചെറുപ്പം മുതൽ തന്നെ പഠനത്തിൽ മുന്നിലായിരുന്നു സവാഹിരി കവിതകളുടെ ആരാധകനായിരുന്നു.

കൗമാരകാലത്ത് തന്നെ സയ്യിദ് ഖുതുബ് എന്ന ഇസ്ലാമിക പണ്ഡിതന്റെ പഠനങ്ങളിൽ ആകൃഷ്ടനായ സവാഹിരി 14 വയസിൽ മുസ്ലിം ബ്രദർഹുഡിൽ ചേർന്നു.

പിന്നീട് കയ്‌റോയിൽ ഡോക്ടറായ സവാഹിരി 1978 ൽ ഫിലോസഫി വിദ്യാർത്ഥിനിയായ അസ നൊവാരിയെ വിവാഹം കഴിച്ചു. പുരോഗമന ചിന്താഗതിയുള്ള കൈറോയിൽ ഇന്ന് സവാഹിരിയുടെ വിവാഹം ഏറെ ചർച്ചയായി. കാരണം പുരുഷന്മാരേയും സ്ത്രീകളേയും വേർ തിരിച്ച് ഫോട്ടോഗ്രാഫർമാരേയും, സംഗീതജ്ഞരേയും മാറ്റിനിർത്തിയിരുന്നു.

1981 ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തിന്റെ കൊലപാതകത്തെ തുടർന്ന് സവാഹിരി ഉൾപ്പെടെയുള്ള നിരവധി പേരെ മൂന്ന് വർഷത്തോളം ക്രൂരമായി പീഡിപ്പിച്ചു. ജയിൽ മോചിതനായ സവാഹിരി സൗദി അറേബ്യയിലേക്ക് പോയി ഡോക്ടർ ജോലി തുടർന്നു. ഇവിടെ വച്ചാണ് ഒസാമ ബിൻലാദനുമായി പരിചയത്തിലാകുന്നത്. പിന്നീട് നിരവധി ഭീകരപ്രവർത്തനങ്ങൾ ഇരുവരും ചേർന്ന് നടത്തി ലോകത്തെ വിറപ്പിച്ചു. വർഷങ്ങൾക്ക് ശേഷം ബിൻലാദനും ഇപ്പോൾ സവാഹിരിയും ഒടുവിൽ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

]]>
അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക https://malayalees.ch/al-qaeda-chief-al-zawahiri-killed-by-us-says-joe-biden/ Tue, 02 Aug 2022 04:31:52 +0000 https://malayalees.ch/?p=65745 അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക. കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാളെ വധിച്ചെന്നാണ് അമേരിക്ക അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നീതി നടപ്പിലായെന്ന് പറഞ്ഞുകൊണ്ടാണ് ബൈഡന്‍ കാബൂളിലെ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് അറിയിച്ചത്.

അമേരിക്കന്‍ പൗരന്മാര്‍, അമേരിക്കന്‍ സൈനികര്‍, അമേരിക്കന്‍ നയതന്ത്രജ്ഞര്‍, അമേരിക്കയുടെ താത്പര്യങ്ങള്‍ എന്നിവയ്‌ക്കെതിരായ അക്രമത്തിനുള്ള മറുപടിയായിരുന്നു ഡ്രോണ്‍ ആക്രമണമെന്ന് ബൈഡന്‍ പറഞ്ഞു. തങ്ങളുടെ പൗരന്മാര്‍ക്ക് ഭീഷണിയാകുന്നവര്‍ക്ക് എവിടെ ഒളിച്ചാലും മറുപടി നല്‍കുമെന്ന് തങ്ങള്‍ താക്കീത് നല്‍കിയിരുന്നെന്നും ജോ ബൈഡന്‍ അറിയിച്ചു.

11 വര്‍ഷം മുന്‍പ് ഒസാമ ബിന്‍ലാദനെ അമേരിക്ക വധിച്ച ശേഷം അയ്മന്‍ അല്‍ സവാഹിരിയായിരുന്നു അല്‍ഖ്വയ്ദ തലവന്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നും കണ്ടെത്തലുകളുണ്ട്. ബിന്‍ലാദന്റെ സ്വകാര്യ വൈദ്യനായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു രഹസ്യ താവളത്തില്‍ ഒളിച്ചുകഴിയുകയായിരുന്ന അയ്മന്‍ അല്‍ സവാഹിരിക്കുമേല്‍ ഡ്രോണില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ പതിച്ചെന്നാണ് അമേരിക്ക അറിയിച്ചത്.

]]>
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതി https://malayalees.ch/alqaeda-plans-for-terror-attack-in-election-states/ Sat, 14 Nov 2020 05:16:01 +0000 https://malayalees.ch/?p=35057 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതി. രഹസ്യാന്വേഷണ ഏജൻസി ഇത് സമ്പന്ധിച്ച മുന്നറിയിപ്പ് ഈ മാസം 5ന് കേന്ദ്രസർക്കാരിന് കൈമാറി. അൽഖ്വയ്ദയ്ക്ക് വേണ്ടി വിദേശ സഹായത്തോടെ, പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നതായാണ് റിപ്പോർട്ട്. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നും പതിനെന്നോളം ഭീകരവാദികളെ കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്യ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അൽഖ്വയ്ദയുടെ ലക്ഷ്യം വ്യക്തമായത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമങ്ങൾ സംഘടിപ്പിക്കാനാണ് അൽഖ്വയ്ദ പദ്ധതി. പ്രാദേശികമായി സംഘടിപ്പിച്ചിരിക്കുന്ന സ്ലീപ്പർ സെല്ലുകളെ ഉപയോഗിക്കാനാണ് ശ്രമം.

ഇത് വിശദീകരിക്കുന്ന ഐബിയുടെ റിപ്പോർട്ട് അഞ്ചാം തിയതിയാണ് കേന്ദ്രസർക്കാരിന് കൈമാറിയത്. ഏറ്റവും കൂടുതൽ ഭീകരാക്രമണ സാധ്യത ബംഗാളിലാണെന്നാണ് റിപ്പോർട്ട്. ബംഗാളിലെ എതാണ്ട് എല്ലാ പ്രധാന നേതാക്കളും അൽഖ്വയ്ദയുടെ ലക്ഷ്യത്തിലുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് കേരളത്തിലടക്കം അൽ ഖ്വയ്ദയ്ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ഐ.ബി റിപ്പോർട്ട് വ്യക്തമാക്കുന്നു.

]]>
9 അല്‍ഖാഇദ ഭീകരര്‍ അറസ്റ്റില്‍; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്നും https://malayalees.ch/al-qaeda-operatives-arrested-by-nia/ Sat, 19 Sep 2020 05:03:44 +0000 https://malayalees.ch/?p=32047 എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായത്. ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി സൂചനയുണ്ട്.

പശ്ചിമ ബംഗാളിലും കേരളത്തിലുമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരര്‍ പിടിയില്‍. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായത്. ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി സൂചനയുണ്ട്.

കേരളത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് മൂന്ന് പേര്‍ പിടിയിലായത്. ഇവരില്‍ മലയാളികളില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

അതിഥി തൊഴിലാളികള്‍ എന്ന വ്യാജേന ഇവര്‍ പെരുമ്പാവൂരില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഇന്നലെ 12 ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 9 പേര്‍ പിടിയിലായത്.

]]>