al nassr – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Apr 2023 04:23:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png al nassr – malayalees.ch https://malayalees.ch 32 32 നിറം മങ്ങി റൊണാൾഡോ; സമനില കുരുക്കിൽ അൽ നാസർ https://malayalees.ch/cristiano-ronaldo-faded-in-al-nassr-draw/ Mon, 10 Apr 2023 04:23:38 +0000 https://malayalees.ch/?p=79364 സൗദി ലീഗിൽ അൽ നാസറിന് സമനിലക്കുരുക്ക്. പോയിന്റ് ടേബിൾ പതിനൊന്നാം സ്ഥാനത്തുള്ള അൽ ഫെയ്‌ഹയാണ് അൽ നാസറിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്. സമനില വഴങ്ങിയതോടെ പോയിന്റ് ടേബിൾ ഒന്നാമതുള്ള അൽ ഇത്തിഹാദുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി ഉയർന്നു. അൽ ഫെയ്‌ദയുടെ പകുതിയിൽ നിരന്തരമായ ആക്രമണങ്ങൾ നടത്തി അൽ നാസർ അവസരങ്ങൾ രൂപപെടുത്തിയെങ്കിലും ഷോട്ടുകൾ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. എൺപതാം മിനുട്ടിൽ ടാലിസ്കാ അതിവേഗ പ്രതിക്രമണത്തിലൂടെ കുതിച്ച് പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. Cristiano Ronaldo faded in Al Nassr draw

മത്സരങ്ങളിൽ ഏറ്റവും അധികം ഷോട്ടുകൾ എടുത്തത് അൽ നാസറായിരുന്നു. 15 ഷോട്ടുകളിൽ ഓൺ ടാർഗറ്റ് ഷോട്ടുകൾ കേവലം മൂന്നെണ്ണം മാത്രമാണ്. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്ത ഷോട്ടുകളിൽ ഒരെണ്ണം പോലും ലക്ഷ്യത്തിൽ എത്തിയില്ല. ടെലിസ്‌ക്കയുടെയും അതിഥി വ്യത്യസ്തമായിരുന്നില്ല. പ്രതിരോധത്തിൽ വേണ്ടത്ര ശ്രദ്ധയൂന്നിയാണ് അൽ ഫെയ്‌ഹ ഇന്ന് കളിച്ചത്. അതിനാൽ തന്നെ അൽ നാസറിന്റെ മധ്യ നിര രൂപപ്പെടുന്ന അവസരങ്ങൾ ബോക്സിലേക്ക് കടക്കാതിരിക്കാനുള്ള മുൻ കരുതലുകൾ അവർ എടുത്തു. ടീമിന്റെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ടാലിസ്കാക്കും പന്ത് ലഭിക്കുമ്പോൾ ഷോട്ട് ഉതിർക്കാനുള്ള മാർഗങ്ങളും അവർ അടച്ചു.

അൽ ഫെയ്‌ഹയുടെ അച്ചടക്കമുള്ള പ്രതിരോധം അൽ നാസറിനെ സമനിലയിലേക്ക് തള്ളിയിട്ടപ്പോൾ നേട്ടം അൽ ഇത്തിഹാദിനാണ്. അൽ വെഹ്‌ദക്ക് എതിരെ ഇന്ന് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച് ക്ലബ് ലീഗിലെ ഒന്നാം സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. സൗദി ലീഗ് അവസാനിക്കാൻ ഏഴ് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഇനിയുള്ള ആഴ്ചകൾ അൽ നാസറിന് നിർണായകമാണ്.

]]>
സൗദി ലീഗിൽ അൽ ഇത്തിഹാദ് – അൽ നാസർ പോരാട്ടം; ജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം https://malayalees.ch/al-nasar-fc-face-al-ittihad-fc-on-saudi-pro-league/ Fri, 10 Mar 2023 04:58:13 +0000 https://malayalees.ch/?p=77748 സൗദി പ്രോ ലീഗിൽ ഇന്ന് നിർണായക മത്സരം.സൗദി ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള അൽ നാസർ എഫ്‌സി അൽ ഇത്തിഹാദ് എഫ്‌സിയെ നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നാസർ 19 മത്സരങ്ങളിൽ നിന്ന് 13 വിജയവും 4 സമനിലയും ഒരു തോൽവിയും നേടിയാണ് 46 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തുള്ളത്. അൽ ഇത്തിഹാദ് 19 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം നേടിയെടുക്കാൻ കഴിയും. Al Nasar FC face Al Ittihad FC on Saudi Pro League

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയിച്ചാണ് അൽ നാസർ മുന്നോട് കുതിക്കുന്നത്. പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ടീമിന്റെ നട്ടെല്ല്. ആറ് മത്സരങ്ങളിലായി എട്ട് ഗോളുകളാണ് താരം ക്ലബ്ബിനായി ഇതുവരെ നേടിയത്. സൗദി പ്രൊഫഷണൽ ലീഗിലെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച താരമായി റൊണാൾഡോയെ തെരഞ്ഞെടുത്തിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ക്ലബ്ബുകളായ വോൾവ്‌സിന്റെയും ടോട്ടൻഹാമിന്റെയും മുൻ പരിശീലകനിരുന്ന ന്യുനോ സാന്റോസാണ് അൽ എത്തിഹാദിന്റെ മുഖ്യ പരിശീലകൻ. അൽ നാസറിന്റെ മുൻ താരമായിരുന്ന മോറോക്കയുടെ അബ്ദ് ഹംദല്ലഹിന്റെ ഗോളടിമികവിലാണ് അൽ ഇത്തിഹാദിന്റെ മുന്നേറ്റം. മധ്യനിരയിൽ ബ്രസീലിയൻ താരങ്ങളായ ഇഗോർ കൊറോണാഡോയും ബ്രൂണോ ഹെൻറികെയുമാണ് ടീമിന്റെ കളി നിയന്ത്രിക്കുന്നത്.

]]>
സൗദി സൂപ്പർ കപ്പ്: ഗോളടിക്കാതെ ക്രിസ്റ്റ്യാനോ; അൽ നസ്ർ പുറത്ത് https://malayalees.ch/saudi-super-cup-al-nassr-lost/ Fri, 27 Jan 2023 04:32:35 +0000 https://malayalees.ch/?p=75095 സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ നസ്റിനു പരാജയം. കിങ്ങ് ഫഹദ് സ്റ്റേഡിയത്തിൽ വച്ച് അൽ ഇത്തിഹാദിനെ നേരിട്ട അൽ നസ്ർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. അൽ നസ്റിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിട്ടും കളിച്ചെങ്കിലും താരത്തിന് ഗോളൊന്നും നേടാനായില്ല.

തുടക്കം മുതൽ മുന്നിട്ടുനിന്ന ഇത്തിഹാദ് 15ആം മിനിട്ടിൽ തന്നെ മുന്നിലെത്തി. റൊമാരിഞ്ഞോ ആയിരുന്നു ഗോൾ സ്കോറർ. 43ആം മിനിട്ടിൽ അബ്ദെറസാഖ് ഹംദല്ലയിലൂടെ അൽ നസ്ർ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 4 മാറ്റങ്ങളുമായി ഇറങ്ങിയ അൽ നസ്ർ അല്പം കൂടി മെച്ചപ്പെട്ട കളിയാണ് കാഴ്ചവച്ചത്. 67ആം മിനിട്ടിൽ ടലിസ്കയിലൂടെ അൽ നസ്ർ ഒരു ഗോൾ മടക്കി. എങ്കിലും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മുഹമ്മദ് അൽ ഷങ്കീറ്റി നേടിയ ഗോളിൽ അൽ ഇത്തിഹാദ് വിജയമുറപ്പിക്കുകയായിരുന്നു.

]]>
റിയാദിൽ ഗോൾമഴ, റിയാദ് സീസൺ ടീമിനെതിരെ പിഎസ്ജിക്ക് വിജയം https://malayalees.ch/messis-psg-won-against-ronaldos-riyad-season-team/ Fri, 20 Jan 2023 04:25:40 +0000 https://malayalees.ch/?p=74744 റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം ആവേശത്താൽ അലയടിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ നേർക്കുനേർ അണിനിരന്ന പോരാട്ടത്തിൽ വിജയം ഫ്രഞ്ച് ക്ലബ് പിഎസ്ജിയോടൊപ്പം. റിയാദ് സീസൺ ടീമിന് വേണ്ടി പോർച്ചുഗൽ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ ഇറങ്ങിയപ്പോൾ പിഎസ്ജിക്ക് വേണ്ടി അർജന്റീനയുടെ മിശിഹാ മെസ്സിയും ബൂട്ട്കെട്ടി. ഒൻപത് ഗോളുകൾ പിറന്ന മത്സരം കാണികൾക്ക് ഒരുക്കിയത് വിരുന്ന്. 

മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തുടങ്ങിയ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത് ലയണൽ ആന്ദ്രെസ് മെസ്സി. ഇടതു വിങ്ങിൽ നിന്ന് നെയ്മർ നൽകിയ പന്ത് ബോക്സിനുള്ളിൽ സ്വീകരിച്ച മെസ്സി ഗോളിയെ കബളിപ്പിച്ച് വളയ്ക്കുളിൽ നിക്ഷേപിച്ചു. മുപ്പത്തിനാലാം മിനുട്ടിൽ തന്നെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ സമനില പിടിച്ചു. 39 ആം മിനുട്ടിൽ പന്തുമായി കുതിച്ച അൽ ധൗസാരിയെ പുറകിൽ നിന്ന് ഫൗൾ ചെയ്ത ജുവാൻ ബെർണാഡ് ചുവപ്പുകാർഡ് കിട്ടി പുറത്തുപോയതോടെ പിഎസ്ജി 10 പേരായി ചുരുങ്ങി.

43 ആം മിനുട്ടിൽ മാർക്വിനോസിലൂടെ പാരീസ് ലീഡ് എടുത്തു. 45 ആം മിനുട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ നെയ്മർ മത്സരത്തിൽ പിഎസ്ജിയുടെ ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരമായിരുന്നു ഇല്ലാതാക്കിയത്. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ക്രിസ്ത്യാനോ റൊണാൾഡോയിലൂടെ റിയാദ് ടീം സമനില പിടിച്ചു. പിഎസ്ജി പ്രധിരോധതാരം സെർജിയോ റാമോസ് വരുത്തിയ പിഴവ് മുതെലെടുത്ത റൊണാൾഡോ തന്റെ രണ്ടാമത്തെ ഗോൾ നേടുകയായിരുന്നു.

രണ്ടാം പകുതിയിൽ പാരീസ് ക്ലബിന് വേണ്ടി സെർജിയോ റാമോസും കിലിയൻ എംബപ്പേയും ഹ്യൂഗോ എക്കിറ്റികെയും ഗോൾ നേടി. റിയാദ് സീസൺ ടീമിനായി കൊറിയൻ താരം ഹ്യുൻ സൂ ജങും ആൻഡേഴ്സൺ ടാലിസ്കയും ആശ്വാസ ഗോളുകൾ നേടി.

]]>
ന്യൂകാസിൽ ടോപ്പ് ഫോറിൽ ഫിനിഷ് ചെയ്താൽ ക്രിസ്റ്റ്യാനോ വായ്പയിലെത്തും; കരാർ വിശദാംശങ്ങൾ പുറത്ത് https://malayalees.ch/cristiano-ronaldo-newcastle-united/ Wed, 04 Jan 2023 04:57:44 +0000 https://malayalees.ch/?p=73889
Twitter
WhatsAppMore

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി കരാറൊപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. കരാറിൽ വളരെ പ്രത്യേകതയുള്ള ഒരു ധാരണ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുത്ത പണക്കാരായ ന്യൂകാസിൽ യുണൈറ്റഡ് ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ സീസൺ അവസാനിപ്പിച്ചാൽ ക്ലബിൽ വായ്പാടിസ്ഥാനത്തിൽ കളിക്കാൻ അനുവദിക്കണമെന്നതാണ് ധാരണ. സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ആണ് ന്യൂകാസിലിൻ്റെ ഉടമകൾ.

പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനത്തെത്തുന്ന ടീമിന് വരുന്ന സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയും. വീണ്ടും ചാമ്പ്യൻസ് ലീഗിൽ കളിക്കുക എന്നതാണ് ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം. നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിൽ ആദ്യ നാല് സ്ഥാനങ്ങൾക്കുള്ളിൽ ഫിനിഷ് ചെയ്യാൻ സാധ്യത ഏറെയാണ്. 2025 വരെയാണ് അൽ നസ്റുമായി ക്രിസ്റ്റ്യാനോയ്ക്ക് കരാറുള്ളത്.

റൊണാൾഡോയും കുടുംബവും സൗദിയിലെത്തി. രാത്രി 11 മണിയോടെ റിയാദ് എയർ പോർട്ടിലെത്തിയ റൊണാൾഡോയ്ക്ക് മർസൂൽ പാർക്കിൽ വൻ സ്വീകരണമാണ് സൗദി സ്‌പോർട്‌സ്, അൽ നസർ ക്ലബ് അധികൃതർ ഒരുക്കിയത്.

ഭാര്യ, മക്കൾ, നിയമോപദേശകർ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പ്രത്യേക വിമാനത്തിലാണ് ക്രിസ്റ്റ്യാനോ റിയാദിലെത്തിൽ ഇറങ്ങിയത്. സ്ഥിരതാമസത്തിന് കൊട്ടാരം സജ്ജമാകും വരെ റിയാദിലെ പ്രശസ്തമായ ഹോട്ടലിലായിരിക്കും ക്രിസ്റ്റ്യാനോ താമസിക്കുക. അവസാന മെഡിക്കൽ ടെസ്റ്റിന് ഇന്ന് ക്രിസ്റ്റ്യാനോ വിധേയനാകും. ശേഷം വൈകീട്ട് ഏഴിന് അൽ-നസർ ക്ലബിന്റെ ഹോംഗ്രൗണ്ടിൽ സ്വീകരണമാണ്. താരത്തിന്റെ ഏഴാം നമ്പർ അൽ-നസർ ജഴ്‌സി ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ഒരു ജഴ്‌സിക്ക് വില 414 റിയാലാണ്.

48 മണിക്കൂറിനിടെ 20 ലക്ഷത്തിലേറെ ജഴ്‌സികളാണ് സൗദിയിൽ വിറ്റുപോയത്. ഇതുവഴി മാത്രം അൽ-നസ്ർ ക്ലബിന് രണ്ടു ദിവസത്തിനിടെ 82 കോടി റിയാലാണ് കിട്ടിയത്.പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് ക്രിസ്ത്യാനോയുടെ കരാർ. ജനുവരി 21ന് മർസൂൽ പാർക്കിൽ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ ക്ലബിനുവേണ്ടി റൊണാൾഡോ കളത്തിലിറങ്ങും.

]]>