Akshay Kumar – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Aug 2023 05:22:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Akshay Kumar – malayalees.ch https://malayalees.ch 32 32 ഒഎംജി2 100 കോടിയിലേക്ക്; അക്ഷയ് അഭിനയിച്ചത് പ്രതിഫലമില്ലാതെ, ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് വിതരണക്കാർ https://malayalees.ch/akshay-kumar-didnt-charge-a-rupee-in-fees-for-omg-2/ Mon, 21 Aug 2023 05:22:08 +0000 https://malayalees.ch/?p=86508 അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ OMG 2 പരാജയമാണെന്ന പ്രചരണത്തിനിടയിൽ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചിത്രത്തിന്റെ കളക്ഷൻ 100 കോടി രൂപയിലേക്ക് അടുക്കുകയാണ്,ചിത്രത്തിലെ തന്റെ വേഷത്തിന് അക്ഷയ് ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്റെ വിതരണക്കാരായ വയാകോം 18 സ്റ്റുഡിയോയുടെ സിഒഒ അജിത് അന്ധാരെ പറഞ്ഞു. (Akshay Kumar didn’t charge a rupee in fees for OMG 2)

“OMG, സ്പെഷ്യൽ 26, ടോയ്‌ലറ്റ്: ഏക് പ്രേം കഥ മുതല്‍ ഞങ്ങള്‍ അദ്ദേഹവുമായി നല്ല ബന്ധത്തിലാണ്. ക്രിയാത്മകമായും സാമ്പത്തികമായും താരം പൂർണമായും നിക്ഷേപം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“OMG 2ന്‍റെ ബജറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതിശയോക്തിപരമാണ്. നേരെമറിച്ച്, അക്ഷയ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവത്തിൽ, അത്തരമൊരു ധീരമായ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തികവും ക്രിയാത്മകവുമായ അപകടസാധ്യതകളിൽ ഞങ്ങൾക്കൊപ്പം നടന്നു” അജിത് പറഞ്ഞു.

ആദ്യഭാഗത്തില്‍ കൃഷ്ണനായിട്ടാണ് അക്ഷയ് അഭിനയിച്ചതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവനായിരുന്നു അക്ഷയ് കുമാറിന്‍റെ കഥാപാത്രം. സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശിവന്‍റെ ദൂതനായി അക്ഷയുടെ കഥാപാത്രത്തെ മാറ്റുകയായിരുന്നു.ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

നായകനായ അക്ഷയിനെ തല്ലുകയോ മുഖത്ത് കരി ഓയിലൊഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് രാഷ്ട്രീയ ബജ്‌റംഗ് ദൾ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ച കൊണ്ട് 84.72 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്.സെന്‍സര്‍ ബോര്‍ർഡ് നിര്‍ദേശിച്ച 27 കട്ടുകള്‍ക്ക് ശേഷമാണ് ചിത്രം തിയറ്റുകളിലെത്തിയത്.

]]>
ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു https://malayalees.ch/akshay-kumar-new-jersey-show-cancelled/ Wed, 01 Mar 2023 04:23:39 +0000 https://malayalees.ch/?p=77068 ബോളിവുഡ് നടൻ അക്ഷയ് കുമാർ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ നടത്താനിരുന്ന ‘ദി എൻ്റർടൈനേഴ്സ്’ ലൈവ് ഷോ ക്യാൻസൽ ചെയ്തു എന്ന് റിപ്പോർട്ട്. അക്ഷയ് കുമാറിൻ്റെ തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്ന് ഇത്തരത്തിൽ സൂചന ലഭിച്ചതായി ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. പരിപാടിയുടെ പ്രമോട്ടർമാരിൽ ഒരാളായ അമിത് ജെയ്റ്റ്ലി ഇക്കാര്യം സ്ഥിരീകരിച്ചു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ടിക്കറ്റ് വില്പന മന്ദഗതിയിലായതിനാലാണ് ന്യൂ ജേഴ്സിയിലെ പ്രോഗ്രാം മാറ്റിയതെന്ന് അമിത് ജെയ്റ്റ്ലി പറഞ്ഞു. “പ്രോഗ്രാം ക്യാൻസൽ ചെയ്യാനുള്ള പ്രധാനപ്പെട്ട കാരണം ടിക്കറ്റ് വില്പന മന്ദഗതിയിലായതാണ്. ഞങ്ങളുടെ കാഴ്ചക്കാർക്ക് ഏറ്റവും നല്ല അനുഭവം നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.”- അമിത് ജെയ്റ്റ്ലി പറഞ്ഞതായി ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് 3ന് അറ്റ്ലാൻ്റ, 8ന് ഡാലസ്, 11ന് ഓർലാൻഡോ, 12ന് ഓക്‌ലൻഡ് എന്നീ സ്ഥലങ്ങളിൽ പ്രോഗ്രാം നടത്തുമെന്നാണ് അക്ഷയ് കുമാറിൻ്റെ പോസ്റ്റ്. മാർച്ച് നാലിന് തീരുമാനിച്ചിരുന്ന ന്യൂ ജേഴ്സി പ്രോഗ്രാമിനെപ്പടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ സൂചനയില്ല. അക്ഷയ് കുമാറിനൊപ്പം മൗനി റോയ്, ദിഷ പട്ടാനി, നോറ ഫതേഹി തുടങ്ങിയ താരങ്ങളും പ്രോഗ്രാമിൽ പങ്കെടുക്കും.

]]>
ബോക്സോഫീസ് ബോംബ് ആയി അക്ഷയ് കുമാറിന്റെ ‘സാമ്രാട്ട് പൃഥ്വിരാജ്’; നഷ്ടം 100 കോടിയിലധികമെന്ന് റിപ്പോർട്ട് https://malayalees.ch/akshay-kumar-samrat-prithviraj/ Tue, 07 Jun 2022 08:35:23 +0000 https://malayalees.ch/?p=63001 അക്ഷയ് കുമാർ നായകനായി പുറത്തിറങ്ങിയ ‘സാമ്രാട്ട് പൃഥ്വിരാജ്’ ബോക്സോഫീസിൽ തകർന്നടിയുന്നു. നാലാം ദിനത്തിൽ 4.85 കോടി രൂപയ്ക്കും 5.15 കോടി രൂപയ്ക്കും ഇടയിൽ മാത്രമാണ് ചിത്രം കളക്റ്റ് ചെയ്തത്. ഏകദേശം 300 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ചിത്രം ഇതുവരെ ആകെ നേടിയത് വെറും 45 കോടി രൂപയാണ്. ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾക്ക് ലഭിച്ച തുക ഉൾപ്പെടെ കണക്കാക്കിയാൽ പോലും ചിത്രത്തിന് 100 കോടി രൂപ നഷ്ടം നേരിടുമെന്നാണ് റിപ്പോർട്ടുകളുണ്ട്.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം 10.70 കോടി, 12.60 കോടി, 16.10 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ആയി ആദ്യ മൂന്ന് ദിവസങ്ങളിൽ ഭേദപ്പെട്ട പ്രതികരണം നേടിയെങ്കിലും പിന്നീട് ചിത്രം കൂപ്പുകുത്തുകയാണെന്നാണ് സൂചന.

അതേസമയം, സാമ്രാട്ട് പൃഥ്വിരാജിനൊപ്പം റിലീസായ ‘വിക്രം’, ‘മേജർ’ എന്നീ തെന്നിന്ത്യൻ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ബോക്സോഫീസിൽ നിന്ന് ലഭിക്കുന്നത്. കമൽ ഹാസൻ ചിത്രമായ വിക്രം 4 ദിവസം കൊണ്ട് 200 കോടിയോളം രൂപം കളക്റ്റ് ചെയ്തിട്ടുണ്ട്. മേജർ നേടിയത് 40 കോടി രൂപയോളമാണ്.

ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ‘സാമ്രാട്ട് പൃഥ്വിരാജി’ന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മാനുഷി ഛില്ലർ, സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ നിർമാണം.

]]>
അമിതാഭിന്‍റെയും അക്ഷയ് കുമാറിന്‍റെയും ഷൂട്ടിങ് തടയുമെന്ന് കോണ്‍ഗ്രസ് https://malayalees.ch/maharashtra-congress-threatens-to-stop-big-b-akshay-kumars-film-shoots/ Fri, 19 Feb 2021 04:11:43 +0000 https://malayalees.ch/?p=40397 പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നിട്ടും അതിനെതിരെ പ്രതികരിക്കാൻ തയാറാകാത്തതിൽ പ്രതിഷേധിച്ച് അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ എന്നിവരുടെ സിനിമ ഷൂട്ടിങ്ങ് തടയുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ്. സംസ്ഥാന അധ്യക്ഷൻ നാന പടോളാണ് താരങ്ങളുടെ ഷൂട്ടിങ് തടയുമെന്ന് ഭീഷണി മുഴക്കിയത്. താരങ്ങള്‍ക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി.

മൻമോഹൻസിങ്ങിന്‍റെ ഭരണകാലത്ത് ഇന്ധനവില വർധിച്ചപ്പോൾ അമിതാഭ് ബച്ചനും അക്ഷയ് കുമാറും അതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇവർക്ക് ഭയമാണ്. നാന പടോൾ ആരോപിച്ചു. മോദി സർക്കാരിന്റെ രാജ്യവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ തയാറായില്ലെങ്കിൽ സിനിമ ചിത്രീകരണത്തിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം നടൻമാർക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. വിദേശത്തിരുന്ന് ചിലർ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണെന്നും അതിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ റാം കദം ആരോപിച്ചു.

]]>
രാമക്ഷേത്രത്തിന് സംഭാവന നല്‍കൂ, ആവശ്യവുമായി അക്ഷയ്കുമാര്‍ https://malayalees.ch/akshay-kumar-urges-to-fans-for-ramakshetra/ Mon, 18 Jan 2021 04:58:18 +0000 https://malayalees.ch/?p=38747 ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് താരം ആരാധകരോട് സംഭാവനകള്‍ അഭ്യര്‍ത്ഥിച്ചത്.

‘അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. അതിലേക്ക് സംഭാവന ചെയ്ത് നിര്‍ണായകമായ പങ്കുവഹിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സാഹചര്യം അനുസരിച്ച് സഹായങ്ങള്‍ ചെയ്യണം. ഞാന്‍ ചെയ്തു. കൂടുതല്‍ പേര്‍ ചെയ്യുമെന്ന് വിചാരിക്കുന്നു’ – വീഡിയോ വഴി അദ്ദേഹം ആവശ്യപ്പെട്ടു.

അക്ഷയ് കുമാര്‍ നായകനായി, അയോധ്യ അടിസ്ഥാനമാക്കിയുള്ള രാമസേതു എന്ന സിനിമ ഈയിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. അയോധ്യയിലാണ് ഇതിന്റെ ഷൂട്ടിങ് നടക്കുക. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി താരം ചര്‍ച്ച നടത്തിയിരുന്നു. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

]]>