akg centre – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Jul 2022 12:41:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png akg centre – malayalees.ch https://malayalees.ch 32 32 AKG Centre attack: എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം; പ്രതിയെ പിടികൂടുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി https://malayalees.ch/akg-centre-attack-pinarayi-vijayan-2/ Mon, 04 Jul 2022 12:41:47 +0000 https://malayalees.ch/?p=64286 എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പൊലീസുള്ള സ്ഥലം മനസിലാക്കാനായിരുന്നു ആദ്യ വരവ്. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിയെ പിടികൂടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രതിയെ സംഭവം ആസൂത്രണം ചെയ്തവര്‍ മറച്ചുപിടിക്കുകയാണ്. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. വിശദമായ പരിശോധനയാണ് നടക്കുന്നത്. കൃത്യമായി തന്നെ പ്രതിയിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

]]>
മുഖ്യമന്ത്രി എകെജി സെന്ററിലെത്തി https://malayalees.ch/akg-centre-attack-pinarayi-vijayan/ Fri, 01 Jul 2022 08:19:24 +0000 https://malayalees.ch/?p=64161 മുഖ്യമന്ത്രി പിണറായി വിജയൻ എകെജി സെൻ്ററിലെത്തി. ആക്രമണം ഉണ്ടായതിനു ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി എകെജി സെൻ്ററിലെത്തുന്നത്. മന്ത്രിമാരായ ജിആർ അനിൽ, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാകേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിവരൊക്കെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ​ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അം​ഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ​ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണിത്. സമാധാനം നിലനിർത്താൻ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺ​ഗ്രസും ബിജെപിയും ചേർന്ന് നടത്തിയ ആക്രമണമാവാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തെരഞ്ഞെടുപ്പു മുതൽ കോൺ​ഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. ഏത് പാർട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എകെജി സെന്ററിൽ ബോംബെറിഞ്ഞതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണെന്ന ​ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രം​ഗത്തെത്തി. രാഹുൽ ​ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് ഇപി ജയരാജൻ ഇത് ചെയ്തത്. ആക്രമണത്തിന് പിന്നിൽ കോൺ​ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്. സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാൻ പറയുന്നില്ല. ഇപി മാത്രമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.

]]>
‘മുഖ്യമന്ത്രിയും സംഘവും ചെയ്തത് 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം’: പി സി തോമസ് പരാതി നല്‍കി https://malayalees.ch/p-c-thomas-files-complaint-against-cake-cutting-at-akg-centre/ Tue, 18 May 2021 09:09:31 +0000 https://malayalees.ch/?p=44282 മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്നലെ കേക്ക് മുറിച്ച് വിജയാഹ്ളാദം പങ്കിട്ടത് നിയമലംഘനമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ്. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ചെയ്തതെന്ന് പി സി തോമസ് ആരോപിച്ചു. അദ്ദേഹം പൊലീസില്‍ പരാതി നല്‍കി. “തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ വെച്ച് ഇന്നലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗം കൂടുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും ഏതാനും മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ വിവിധ കക്ഷികളുടെ നേതാക്കളെല്ലാം കൂടി 22 പേര്‍ പങ്കെടുത്തെന്നാണ് മനസ്സിലാക്കുന്നത്. സന്തോഷം പങ്കിടാനാണെന്ന് തോന്നുന്നു കൂട്ടമായി നിന്ന് മുഖ്യമന്ത്രി എല്ലാവര്‍ക്കും കേക്ക് മുറിച്ച് കൊടുക്കുന്നതുകണ്ടു. ഒരു കാര്യം മുഖ്യമന്ത്രി ശ്രദ്ധിച്ചില്ല. ഒരിക്കലും ഒരുമിച്ച് കൂടരുത്, ആവശ്യത്തിന് അകലം പാലിക്കണം എന്നാണ് അദ്ദേഹം പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദേഹം തന്നെ കൂട്ടമായി നേതാക്കള്‍ക്കൊപ്പം നിന്നു. ഇന്നത്തെ കൊറോണ ചട്ടങ്ങള്‍ അദ്ദേഹം തെറ്റിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിനും എതിരായി ചില നടപടികളുണ്ടായി. ഒരുമിച്ച് തെറ്റായി കൂടുന്നത് ഐപിസി 141, 142, 143 വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്, ശിക്ഷാര്‍ഹമാണ്. 2020ല്‍ പാസ്സാക്കിയ കേരള എപിഡമിക് ഡിസീസ് ആക്റ്റിനും വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ നടപടി.

അഞ്ച് വര്‍ഷത്തെ കഠിന തടവിന് യോഗ്യമായ കുറ്റങ്ങളാണ് മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഒരു കോടി 30 ലക്ഷം രൂപ പിഴയൊടുക്കിയിട്ടുണ്ട് നാട്ടുകാരില്‍ നിന്നും. ആളുകള്‍ മുഴുവന്‍ ടിവിയിലൂടെ കണ്ടതാണ്. എല്ലാം. കേസെടുക്കണമെന്ന് ഞാന്‍ തിരുവനന്തപുരത്ത് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. സത്യപ്രതിജ്ഞാലംഘനത്തിനും കേസെടുക്കണം. അവര്‍ക്ക് മന്ത്രിമാരാകാനുള്ള അവകാശം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്”.

]]>