AKG Center – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Sep 2023 08:52:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AKG Center – malayalees.ch https://malayalees.ch 32 32 കരുവന്നൂര്‍ ബാങ്ക് വിഷയം; എകെജി സെന്ററില്‍ സിപിഐഎം അടിയന്തര യോഗം https://malayalees.ch/karuvannur-bank-scam-cpim-meeting/ Sat, 30 Sep 2023 08:52:07 +0000 https://malayalees.ch/?p=88676 എകെജി സെന്ററില്‍ സിപിഐഎമ്മിന്റെ അടിയന്തര യോഗം. കരുവന്നൂര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേരള ബാങ്കിന്റെ ഫ്രാക്ഷന്‍ വിളിച്ച് സിപിഐഎം. ബാങ്കിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം.(Karuvannur bank scam cpim meeting)

എം കെ കണ്ണനും യോഗത്തിൽ പങ്കെടുത്തു. ബാങ്കിന് പണം നൽകുന്നതിൽ ചർച്ച. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് എങ്ങനെ പണം തിരികെ നൽകാം എന്നതാവും യോഗത്തിൽ പ്രധാന വിഷയം. അതേസമയം പ്രതിസന്ധി മറികടക്കാൻ കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും നിക്ഷേപം സ്വീകരിക്കാൻ സിപിഐഎം നീക്കം.

ബാങ്കിനെ പുനരുജീവിപ്പിക്കാനാണ് പദ്ധതി. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ-സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കി നൽകുമെന്ന് ഉറപ്പു നൽകും. വിവാദങ്ങൾക്കിടെ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ മേഖലാ റിപ്പോർട്ടിങ്ങ് നടന്നു.

സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഇന്ന് കരുവന്നൂരിൽ നിന്ന് ആരംഭിക്കുന്ന കോൺഗ്രസ് പദയാത്ര. പിന്നാലെ ബിജെപിയും പദയാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. വിവാദങ്ങൾക്ക് പിന്നാലെയുള്ള അറസ്റ്റിൽ കരുവന്നൂർ വീണ്ടും സജീവ ചർച്ചയാകുന്നതോടെയാണ് നിക്ഷേപകരുടെ പണം മടക്കി നൽകാനുള്ള സിപിഐഎം നീക്കം. പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് 50% തുക അടിയന്തരമായി വിതരണം ചെയ്യും.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

റവന്യൂ റിക്കവറി നടപടികൾ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും സ്വരൂപിക്കാണ് ലക്ഷ്യം. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതിക്ക് പിന്തുണ നൽകി കൂടുതൽ നിക്ഷേപകരെ കണ്ടെത്തും. 110 കോടിയുടെ സ്ഥിരനിക്ഷേപം പുതുക്കാൻ ആയതും ആശ്വാസകരമാണ്. വിവാദങ്ങൾക്കിടെ തൃശ്ശൂരിൽ സിപിഐഎം മേഖലാ റിപ്പോർട്ടിങ്ങ് നടന്നു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ റിപ്പോർട്ട് ചെയ്തു.

ലോക്കൽ കമ്മിറ്റി മുതൽ ജില്ലാതലം വരെയുള്ളവർ പങ്കെടുക്കുന്ന റിപ്പോർട്ടിങ്ങിൽ കരുവന്നൂരിൽ പാർട്ടി നേരിടുന്ന പ്രതിസന്ധിയും സ്വീകരിച്ച നടപടികളും വിശദീകരിച്ചു. കരുവന്നൂർ തട്ടിപ്പിൽ ഉന്നത നേതാക്കളുടെ പങ്ക് പുറത്തുവന്നതിനുശേഷം ഉള്ള ആദ്യ റിപ്പോർട്ടിംഗ് ആണിത്.

]]>
എകെജി സെന്റര്‍ നിര്‍മിച്ചത് ഭൂനിയമം ലംഘിച്ചെന്ന ആരോപണം: മാത്യു കുഴല്‍നാടന്റെ ആരോപണത്തിന് സിപിഐഎം ഇന്ന് മറുപടി നല്‍കും https://malayalees.ch/cpim-will-give-replay-to-mathew-kuzhalnadan-allegation-on-akg-centre/ Thu, 31 Aug 2023 04:41:06 +0000 https://malayalees.ch/?p=86996
മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ക്ക് സിപിഐഎം ഇന്ന് മറുപടി നല്‍കും. സിപിഐഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെജി സെന്റര്‍ ഭൂനിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടമാണെന്നാണ് മാത്യുവിന്റെ ആരോപണം. എറണാകുളം, ഇടുക്കി പാര്‍ട്ടി സെക്രട്ടറിമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും മാത്യു പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സിപിഐഎം നേതാക്കള്‍ ഇന്ന് മറുപടി പറയും. സിപഐഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് മാത്യു പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതേസമയം വീണ വിജയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് ഇനി മറുപടി പറയേണ്ടതില്ലെന്നാണ് സിപിഐഎം നേതൃത്വത്തിലെ ധാരണ. വീണയുടെ ഇടപാടിലെ നികുതി സംബന്ധിച്ച പരാതി നികുതി കമ്മീഷണര്‍ അന്വേഷിച്ച് വരികയാണ്. അടുത്ത തിങ്കളാഴ്ച റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറുമെന്നാണ് സൂചന. (CPIM will give replay to Mathew kuzhalnadan allegation on AKG centre)

ഭൂനിയമം ലംഘിച്ചതിന്റെ മറുപടി പറയണമെന്ന് എം വി ഗോവിന്ദന്റെ ചോദ്യത്തിന് താന്‍ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും പട്ടയ ഭൂമിയില്‍ കൊമേഴ്‌സില്‍ ബില്‍ഡിംഗ് നിര്‍മിച്ച മാത്രമേ ലംഘനമാകൂവെന്നും വാര്‍ത്താസമ്മേളനത്തില്‍ മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നു. ചിന്നക്കനാലിലുള്ളത് റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ്. അത് നിയമപ്രകാരമാണ്. അതില്‍ നിയമലംഘനം നടന്നിട്ടില്ല. നിയമം ലംഘിച്ചിട്ടുള്ള ഏറ്റവും വലിയ ബില്‍ഡിംഗ് എകെജി സെന്ററാണ്. ചിന്നകനാലില്‍ ഭൂമി വാങ്ങി വാങ്ങിയതിന് നികുതവെട്ടിപ്പുണ്ടോ എന്ന ചോദ്യത്തിന് വാങ്ങിയ ഭൂമിയിലെ തന്റെ നിര്‍മ്മാണം കൂടി കണക്കിലെടുത്താണ് ഉയര്‍ന്ന തുക രേഖപ്പെടുത്തിയതെന്നും സത്യസന്ധത ഉള്ളതുകൊണ്ടാണ് അതുകൂടി രേഖപ്പെടുത്തിയതെന്നും മാത്യു പറഞ്ഞിരുന്നു.

താന്‍ അനധികൃതമായി പണം സമ്പാദിച്ചോ എന്നത് ഏത് ഏജന്‍സിക്കും പരിശോധിക്കാമെന്നും മാത്യു കുഴല്‍നാടന്‍ വിശദീകരിച്ചിരുന്നു. അത്തരത്തില്‍ ഒരു പണവും സമ്പാദിച്ചിട്ടില്ല. ഇതിനും അപ്പുറം എന്ത് സുതാര്യതയാണ് വരേണ്ടത്. പരിശോധനയ്ക്ക് എം വി ഗോവിന്ദന്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

]]>
എകെജി സെന്റര്‍ ആക്രമണക്കേസ്: ജിതിന്റെ ടീഷര്‍ട്ട് കണ്ടെത്താനാകാതെ പൊലീസ്; സ്‌കൂട്ടര്‍ ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും https://malayalees.ch/akg-center-attack-case-new-evidence-about-jithins-scooter/ Mon, 26 Sep 2022 04:31:58 +0000 https://malayalees.ch/?p=68559 എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും.ആക്രമണത്തിന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഉടന്‍ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തേക്കും.എന്നാല്‍ കേസിലെ പ്രധാന തെളിവായി അന്വേഷണസംഘം ഉയര്‍ത്തുന്ന ടീഷര്‍ട്ട് കണ്ടെത്താന്‍ കഴിയാത്തത് തിരിച്ചടിയാണ്.നാളെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യമാകും പ്രതിഭാഗം ചൂണ്ടിക്കാണിക്കുക.ഡിയോ സ്‌കൂട്ടര്‍ എത്തിച്ചു നല്‍കിയ വനിതാ സുഹൃത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും. കൂടുതല്‍ അറസ്റ്റുകളും ഉടനുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം നല്‍കുന്ന വിവരം.

എകെജി സെന്റര്‍ ആക്രമണ കേസില്‍ കസ്റ്റഡിയിലായ ജിതിന്‍ മണ്‍വിള സ്വദേശിയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.

എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ രാത്രി 11 മണിയോടെ ജിതിന്‍ കാറില്‍ ഗൗരീശപട്ടത്തെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.അവിടെ ഒരു സുഹൃത്ത് എത്തിച്ച് നല്‍കിയ സ്‌കൂട്ടറാണ് പിന്നീട് എ.കെ.ജി സെന്ററിലെക്കെത്താന്‍ ഉപയോഗിച്ചത്. പടക്കം എറിഞ്ഞ് ജിതിന്‍ തിരികെ വരുന്നതുവരെ സുഹൃത്ത് കാറില്‍ കാത്തിരിക്കുകയും ചെയ്തു.ജിതിന്റെ സുഹൃത്തായ ആറ്റിപ്രയിലെ പ്രാദേശിക വനിത നേതാവാണ് ഇതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു.

]]>
‘പ്രതിയെ സംരക്ഷിച്ചു നിര്‍ത്തി സര്‍ക്കാരിനെ വെല്ലുവിളിച്ച യൂത്ത് കോണ്‍ഗ്രസ് മാപ്പുപറയണം’; ആവശ്യവുമായി ഡിവൈഎഫ്‌ഐ https://malayalees.ch/akg-center-attack-dyfi-says-youth-congress-should-apologise-to-kerala/ Thu, 22 Sep 2022 09:11:03 +0000 https://malayalees.ch/?p=68462 എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇക്കാലമത്രയും സംരക്ഷിച്ചെന്ന് ഡിവൈഎഫ്‌ഐ. കേരളത്തില്‍ സംഘടിതവും ആസൂത്രിതവുമായി ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്ന കോണ്‍ഗ്രസ് സമീപനമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ കസ്റ്റഡിയിലായ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവിച്ചു.

ഡിവൈഎഫ്‌ഐ പ്രസ്താവനയുടെ പൂര്‍ണരൂപം:

എ.കെ.ജി സെന്റര്‍ അക്രമം ; തെളിയുന്നത് കോണ്‍ഗ്രസിന്റെ ആസൂത്രിതമായ ക്രിമിനല്‍ പ്രവര്‍ത്തനം. യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വം മാപ്പ് പറയുക.

എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലീസ് അന്വേഷണത്തില്‍ കസ്റ്റഡിയിലായിരിക്കുമ്പോള്‍ തെളിയുന്നത് കേരളത്തില്‍ സംഘടിതവും ആസൂത്രിതവുമായ ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്ന കോണ്‍ഗ്രസ് സമീപനമാണ്.

എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞു കടന്ന് കളഞ്ഞ പ്രവര്‍ത്തകനെ കോണ്‍ഗ്രസ്‌യൂത്ത് കോണ്ഗ്രസ് നേതൃത്വം സംരക്ഷിച്ചു നിര്‍ത്തുകയും സംസ്ഥാന സര്‍ക്കാറിനേയും സംസ്ഥാന പോലീസിനെയും വെല്ലു വിളിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. സമയമെടുത്തും പഴുത്തടച്ചതും കൃത്യമായ തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പിടി കൂടിയിരിക്കുന്നത്. മുന്നേ സംശയത്തിന്റെ പേരില്‍ പോലീസ് ചോദ്യം ചെയ്ത ഇതേ നേതാവ് ചോദ്യം ചെയ്യലിന് ഹാജരാകും മുന്നേ തന്റെ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.

ക്രിമിനല്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രതി പിടിയിലായ ശേഷവും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നത്. കേരളത്തിന്റെ സമാധാന അന്തരീക്ഷവും ക്രമസമാധാനവും തകര്‍ക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കൊപ്പം അജണ്ടയോടെ നിലയുറപ്പിച്ച ഈ സംഘത്തെ കേരളത്തിന്റെ പൊതുസമൂഹം ഒറ്റപ്പെടുത്തണം. ആസൂത്രിത അക്രമത്തിന്റെ ഭാഗമായ യൂത്ത് കോണ്‍ഗ്രസ് കേരളത്തിന്റെ പൊതു സമൂഹത്തോട് മാപ്പ് പറയണം.

]]>
എകെജി സെന്റർ ആക്രമണം: യൂത്ത് കോൺഗ്രസിന് ബന്ധമുണ്ടെന്ന് ഡിവൈഎഫ്ഐ https://malayalees.ch/akg-center-attack-dyfi-says-youth-congress-linked/ Sat, 10 Sep 2022 08:23:25 +0000 https://malayalees.ch/?p=67874 എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസിന് ബന്ധമുണ്ടെന്ന് ഡിവൈഎഫ്ഐ. കൃത്യമായ ആസൂത്രണം ഇതിനു പിന്നിൽ നടന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. പൊലീസ് അന്വേഷണം ശക്തമായി നടക്കുന്നുണ്ട്. പൊലീസ് തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സനോജ് പറഞ്ഞു.

കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ഒരു ഭാഗത്ത് നടന്നുവരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കലാപാഹ്വാനവും ആസൂത്രണവും നടന്നു. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ ആക്രമണം. ജനാധിപത്യപരമായ പ്രതിഷേധങ്ങളോട് ഡിവൈഎഫ്ഐക്ക് എതിർപ്പില്ല. പക്ഷേ മുഖ്യമന്ത്രിയെ അപായപ്പെടുത്തിയുള്ള പ്രതിഷേധത്തിൽ ശരികേടുണ്ട്. എന്നിട്ടും വേണ്ടത്ര പ്രകോപനമുണ്ടായില്ലെന്ന് കരുതിയാണ് പാർട്ടിഓഫിസുകൾ ആക്രമിക്കുകയും എകെജി സെന്ററിലേക്ക് ബോംബ് എറിയുകയുമുണ്ടായതെന്നും സനോജ് ആരോപിച്ചു.

]]>
AKG Centre attack: എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം; പ്രതിയെ പിടികൂടുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി https://malayalees.ch/akg-centre-attack-pinarayi-vijayan-2/ Mon, 04 Jul 2022 12:41:47 +0000 https://malayalees.ch/?p=64286 എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പൊലീസുള്ള സ്ഥലം മനസിലാക്കാനായിരുന്നു ആദ്യ വരവ്. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിയെ പിടികൂടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രതിയെ സംഭവം ആസൂത്രണം ചെയ്തവര്‍ മറച്ചുപിടിക്കുകയാണ്. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. വിശദമായ പരിശോധനയാണ് നടക്കുന്നത്. കൃത്യമായി തന്നെ പ്രതിയിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

]]>
എകെജി സെന്റർ ആക്രമണം; സഭാ നടപടി നിർത്തിവെച്ച് ചർച്ച ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി https://malayalees.ch/akg-center-attack-chief-minister-pinarayi-said-that-he-is-ready-to-discuss-it-in-the-assembly/ Mon, 04 Jul 2022 07:52:41 +0000 https://malayalees.ch/?p=64276 എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകി സർക്കാർ. സഭാ നടപടി നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചതോടെ പ്രതിപക്ഷം ശാന്തരായി. ഒരുമണിക്കാണ് അടിയന്തര പ്രമേയം. പി സി വിഷ്ണുനാഥ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലക്ഷക്കണക്കിന് ആളുകൾ ഭീതിയോടെയാണ് എ കെ ജി സെന്റർ ആക്രമണം നോക്കിക്കാണുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പൊലീസിന്റേയും ആഭ്യന്തര വകുപ്പിന്റേയും വീഴ്ചകളാകും പ്രതിപക്ഷം പ്രധാനമായും ചൂണ്ടിക്കാട്ടുക.

മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ പി.സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ അവഗണിക്കാനാണ് സി.പി.ഐ.എം തീരുമാനം. എന്നാല്‍ വിഷയം യു.ഡി.എഫ് ഏറ്റെടുക്കില്ലെന്ന കണക്കൂട്ടല്‍ തെറ്റിച്ച് ജോര്‍ജിനെ പിന്തുണച്ച് കെ. സുധാകരന്‍ രംഗത്ത് വന്നതോടെ രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ ഉറപ്പായി. സരിതയെ വിശ്വസിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ല എന്നാണ് കെ.പി.സി.സി പ്രസിഡന്റ് ചോദിച്ചത്.

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷമാണെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നത് സർക്കാരിന് ആശ്വാസമാവും. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങളും പൊലീസ് ഫോട്ടോ​ഗ്രാഫറെടുത്ത ചിത്രങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. ചിത്രം തകർത്തത് എസ്.എഫ്.ഐ അല്ലെന്ന തരത്തിൽ തന്നെയാണ് റിപ്പോർട്ട്. കസേരയിൽ വാഴ വെച്ച ശേഷവും ചുമരിൽ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എസ്.എഫ്.ഐക്കാർ ഇറങ്ങിപ്പോയ ശേഷം വീണ്ടും ഇവരെത്തിയിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

വയനാട് ജില്ലാ പൊലീസ് മേധാവി ഡി.ജി.പിക്കും അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിക്കും നൽകിയ റിപ്പോർട്ടുകളിലാണ് എസ്.എഫ്.ഐക്കാർക്ക് ഗാന്ധി ചിത്രം തകർത്തതിൽ പങ്കില്ലെന്ന് വ്യക്തമാക്കുന്നത്. ഈ റിപ്പോർട്ടുകൾ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുമുണ്ട്. അക്രമം കഴിഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ പോയ ശേഷം 4 മണിക്ക് പൊലീസ് ഫോട്ടോ​ഗ്രാഫർ എടുത്ത ചിത്രത്തിൽ ​ഗാന്ധിയുടെ ചിത്രം ചുമരിലും ഫയലുകൾ മേശപ്പുറത്തും ഇരിക്കുന്നത് വ്യക്തമാണ്.

]]>
‘സഞ്ചരിച്ചത് ചുവന്ന സ്‌കൂട്ടറിൽ’; ബോംബെറിഞ്ഞയാൾക്ക് സഹായം കിട്ടിയെന്ന് പൊലീസ് https://malayalees.ch/akg-center-attack-another-person-involvment-says-police/ Sat, 02 Jul 2022 09:14:38 +0000 https://malayalees.ch/?p=64226 എ കെ ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ 2 പേർ പൊലീസ് കസ്റ്റഡിയിൽ. ബോംബെറിഞ്ഞയാൾക്ക് സഹായം കിട്ടിയെന്ന് പൊലീസ് അറിയിച്ചു. വഴിമധ്യേ മറ്റൊരു സ്കൂട്ടറിൽ എത്തിയ ആൾ സ്‌ഫോടക വസ്‌തു എന്ന് സംശയിക്കുന്ന കവർ കൈമാറി. കവർ കൈമാറിയ ആൾ തിരികെ പോയി.

ആക്രമിച്ചയാൾ ആദ്യം സ്ഥലത്ത് നിരീക്ഷണം നടത്തി. പിന്നീട് തിരികെയെത്തി സ്‌ഫോടക വസ്‌തു എറിഞ്ഞു. പ്രതി സഞ്ചരിച്ചത് ചുവന്ന സ്‌കൂട്ടറിലെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

നേരത്തെ എ.കെ.ജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്തിയൂർക്കോണം സ്വദേശിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കാട്ടായിക്കോണത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പങ്കില്ലെന്ന് മനസിലായതിനെ തുടർന്ന് ഇവരെ വിട്ടയക്കുകയായിരുന്നു. അതേസമയം ഇന്ന് കസ്റ്റഡിയിലെടുത്തയാളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിടാൻ തയ്യാറായിട്ടില്ല.

]]>
എകെജി സെന്റര്‍ ആക്രമണം: കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ പൊലീസ് ചോദ്യം ചെയ്യുന്നു https://malayalees.ch/a-man-in-custody-on-akg-center-attack-over-facebook-post/ Sat, 02 Jul 2022 04:24:04 +0000 https://malayalees.ch/?p=64202 എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ. അന്തിയൂര്‍കോണം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുന്നു. കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം എകെജി സെന്റർ ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനിരിക്കുകയാണ് യുഡിഎഫ്. ഇന്ന് യുഡിഎഫ് സെക്രട്ടറിയേറ്റിലേക്കും കളക്ട്രേറ്റിലേക്കും മാര്‍ച്ച് നടത്തും.

സ്ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ലോ കോളേജ് ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. ബിജെപി സംസ്ഥാന കമ്മിറ്റി കുന്നുകുഴിയിൽ പ്രവർത്തിക്കുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ നാടൻ പടക്കെറിഞ്ഞിരുന്നു.സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്തിയില്ല. ഈ കേസിലെ നടത്തിയിട്ടുള്ള അന്വേഷണവും തെളിവുകളും പരിശോധിക്കുന്നുണ്ട്.

]]>
വിമോചന സമരത്തിന് സമാനമായി കലാപമുണ്ടാക്കാൻ ശ്രമം; മന്ത്രി പി.എ. മുഹമ്മദ് റിയാസ് https://malayalees.ch/akg-center-attack-attempt-to-provoke-a-riot-similar-to-liberation-struggle-muhammad-riyaz/ Fri, 01 Jul 2022 04:25:38 +0000 https://malayalees.ch/?p=64150 ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വിമോചന സമരത്തിന് സമാനമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞ് കേരളത്തിന്റെ ക്രമസമാധാന നില തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ഈ ബോംബെറിഞ്ഞയാളെ നാളെ കെപിസിസി സെക്രട്ടറിയായി നിയമിക്കാൻ പോലും ലജ്ജയില്ലാത്ത നേതൃത്വമാണ് ഇപ്പോൾ കോൺ​ഗ്രസിനുള്ളത്.

ഇടതുപക്ഷ തുടർഭരണം വന്നതിന് ശേഷം കേളത്തെ കലാപഭൂമിയാക്കി മാറ്റാൻ കോൺ​ഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. കേസ് അന്വേഷണം നടക്കുന്നതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ല. അധികാരത്തിലെത്തി കട്ട് മുടിക്കാൻ ഇനി കഴിയില്ല എന്ന ചിന്തയാണ് ഇപ്പോൾ കോൺ​ഗ്രസിനുള്ളത്. ആക്രമണത്തിനെതിരെ ജനാധിപത്യപരമായി ഇടത് സംഘടനകൾ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ​ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അം​ഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ​ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണിത്. സമാധാനം നിലനിർത്താൻ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺ​ഗ്രസും ബിജെപിയും ചേർന്ന് നടത്തിയ ആക്രമണമാവാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തെരഞ്ഞെടുപ്പു മുതൽ കോൺ​ഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. ഏത് പാർട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

]]>