AK Saseedran – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Aug 2023 04:47:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AK Saseedran – malayalees.ch https://malayalees.ch 32 32 മുഹമ്മദ് റിയാസിനെതിരെ യുഡിഎഫ് നടത്തുന്നത് വിലകുറഞ്ഞ രാഷ്ട്രീയ നാടകം; എ.കെ ശശീന്ദ്രന്‍ https://malayalees.ch/ak-saseendran-defends-udf-allegations-against-pa-muhammad-riyas/ Mon, 21 Aug 2023 04:47:50 +0000 https://malayalees.ch/?p=86484 മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ പ്രതിപക്ഷത്തിന്റെ നാമനിര്‍ദേശപത്രികാ വിവാദത്തിനെതിരെ എ കെ ശശീന്ദ്രന്‍. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ ആരോപണമെന്ന് എകെ ശശീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

‘പുതുപ്പള്ളിയില്‍ യുഡിഎഫിന് ഉമ്മന്‍ചാണ്ടിയുടെ സ്മരണ കൊണ്ട് മാത്രം മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ടാര്‍ഗറ്റ് ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ് കളിക്കുന്നത്. പി എ മുഹമ്മദ് റിയാസിനെതിരായ വിവാദം പ്രതിപക്ഷനാടകത്തിന്റെ അവസാന സീന്‍. എല്ലാം കഴിഞ്ഞ് വണ്ടിയും പോയി ചുവന്ന പതാക കാണിക്കുന്ന പ്രതിപക്ഷത്തിന്റെ വിഡ്ഡിത്തമാണ് പ്രതിപക്ഷം കാണിക്കുന്നത്. രാഷ്ട്രീയമോ വികസനമോ പറഞ്ഞ് പുതുപ്പള്ളിയിലെ ജനങ്ങളുടെ അടുത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത തരത്തിലേക്ക് അവരെത്തി’. എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം കോഴിക്കോട്ടെ ആനക്കൊമ്പ് കേസിലും വനംമന്ത്രി വ്യക്തത നല്‍കി. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കും. അന്തര്‍ സംസ്ഥാന ബന്ധമുള്ള കേസാണിത്. അന്വേഷണത്തില്‍ ഗുരുതര സ്വഭാവമുള്ള വനം വന്യജീവി വേട്ടയാണ് പുറത്തുവരുന്നത്. കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ വനം വിജിലന്‍സ് കൂടുതല്‍ ശക്തമാക്കും.

]]>
വനംകൊള്ളയിൽ ഉദ്യോഗസ്ഥരെ തള്ളി മന്ത്രി എ.കെ ശശീന്ദ്രൻ; സർക്കാരിന് കൈകഴുകാനാകില്ലെന്ന് പ്രതിപക്ഷം https://malayalees.ch/robber-arrested-rs-55-lakh-seized-142537/ Tue, 08 Jun 2021 08:39:31 +0000 https://malayalees.ch/?p=45248 വയനാട് മുട്ടിൽ മരം കൊള്ളയിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തള്ളി മന്ത്രി എ.കെ ശശീന്ദ്രൻ. റവന്യൂ വകുപ്പിന്‍റെ ഉത്തരവ് വനം വകുപ്പ് ഉദ്യോഗസ്ഥർ ദുർവ്യാഖ്യാനം ചെയ്തുവെന്ന് ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് കൈയൊഴിയാൻ സർക്കാരിന് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുറന്നടിച്ചു. ചട്ടങ്ങൾ ലംഘിച്ച് ഉത്തരവിറക്കിയ സർക്കാർ വനം കൊള്ളയെ ന്യായീകരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്താണ് മരംവെട്ട് നടന്നതെന്ന വനംമന്ത്രിയുടെ വാദം സഭയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

കേസിലെ പ്രതികൾക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന്പി.ടി തോമസ് എം.എല്‍.എയും ആരോപിച്ചു. കോടതിമേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം വനം കൊള്ളയെ സർക്കാർ നിസാരവല്‍കരിക്കുന്നതായും കുറ്റപ്പെടുത്തി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

]]>