AK Balan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Apr 2022 09:01:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AK Balan – malayalees.ch https://malayalees.ch 32 32 കെഎസ്ഇബിയിലെ തര്‍ക്കപരിഹാരത്തിന് സിപിഐഎം ഇടപെടുന്നു; വൈദ്യുതി മന്ത്രിയുമായി എ കെ ബാലന്‍ ചര്‍ച്ച നടത്തും https://malayalees.ch/cpim-intervenes-in-kseb-dispute-ak-balan-meet-k-krishnankutty/ Mon, 11 Apr 2022 09:00:59 +0000 https://malayalees.ch/?p=59889 കെഎസ്ഇബി ചെയര്‍മാനും ഇടത് അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഐഎം ഇടപെടുന്നു. എ കെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് പാലക്കാട് വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ചെയര്‍മാന്‍ ബി അശോക് പറഞ്ഞിരുന്നു. എന്നാല്‍ മുന്‍പ് ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാല്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്കില്ലെന്നാണ് സംഘടന അറിയിച്ചത്. ചീഫ് ഓഫിസിന് മുന്‍പില്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. സംഘടനാ ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സത്യാഗ്രഹം.

അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരമടക്കമുള്ള ദീര്‍ഘകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എംജി സുരേഷ് കുമാറിന്റേയും, ബി ഹരികുമാറിന്റേയും സസ്‌പെന്‍ഷന്‍ പിന്‍വിലക്കുക, ചെയര്‍മാന്റെ ഏകാധിപത്യ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. അനുകൂല തീരുമാനമായില്ലെങ്കില്‍ ചൊവ്വാഴ്ച മറ്റു സംഘടനകളുടെ യോഗം ചേര്‍ന്ന് സംയുക്ത സമര സഹായ സമിതി രൂപീകരിക്കും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്നാണ് സംഘടനയുടെ തീരുമാനം.

സത്യാഗ്രഹ സമരത്തിന് നേതൃത്വം കൊടുത്തിന്റെ പേരില്‍ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയേയും പ്രസിഡന്റിനേയും പുറത്താക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.

]]>
വിഡി സതീശന്റെ പ്രസ്താവന കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കും; എകെ ബാലൻ https://malayalees.ch/ak-balan-on-vd-satheesan/ Sat, 02 Apr 2022 08:36:09 +0000 https://malayalees.ch/?p=59478 വിവാദ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവിനെതിരെ മുൻമന്ത്രി എകെ ബാലൻ. നാളിതുവരെ ഐ.എൻ.ടി.യു.സി കോൺഗ്രസ് പോഷക സംഘടനയാണ്. കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഐ.എൻ.ടി.യു.സിയെ പോഷക സംഘടനയായി പ്രഖ്യാപിച്ചതെന്നും എ കെ ബാലൻ പറഞ്ഞു.

വിഡി സതീശന്റെ വാക്കുകൾ കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടാക്കും. കോൺഗ്രസ് നിലപാട് മാറ്റിയോ എന്ന് വ്യക്തമാക്കണമെന്നും ബാലൻ ആവശ്യപ്പെട്ടു. അതേസമയം ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതാണെന്ന് വിഡി സതീശനും വ്യക്തമാക്കി. വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പണിമുടക്കിലെ അക്രമം സംബന്ധിച്ച് നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ചങ്ങനാശേരിയിലെ ഐ.എന്‍.ടി.യുസി പ്രകടനം സംബന്ധിച്ച് പാര്‍ട്ടിയാണ് പ്രതികരിക്കേണ്ടത്. അതിനുള്ള സംവിധാനം കോണ്‍ഗ്രസിലുണ്ട്. രണ്ട് ദിവസത്തെ പണിമുടക്കിനോട് അനുബന്ധിച്ചുള്ള അക്രമസംഭവങ്ങളെയാണ് അപലപിച്ചത്. അക്രമസമരത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും കഴിഞ്ഞ ദിവസം സതീശൻ പറഞ്ഞിരുന്നു.

]]>
ഭാര്യയുടെ സ്ഥാനാർഥിത്വത്തിന്‍റെ പേരിൽ തന്നെ വേട്ടയാടിയെന്ന് എ.കെ ബാലന്‍ https://malayalees.ch/ak-balan-said-that-he-was-hunting-for-his-wifes-candidature/ Wed, 10 Mar 2021 11:36:22 +0000 https://malayalees.ch/?p=41349 ഭാര്യയുടെ സ്ഥാനാർഥിത്വത്തിന്‍റെ പേരിൽ തന്നെ വേട്ടയാടിയെന്ന് മന്ത്രി എ.കെ ബാലന്‍. പാലക്കാട് ജില്ലയിലെ തന്‍റെ സ്വാധീനം ഇല്ലാതാക്കാൻ ഒരു കേന്ദ്രത്തിൽ നിന്നാണ് വാർത്തകൾ പടച്ചുവിട്ടത്. പ്രതിഷേധക്കാർ പാഠം പഠിക്കുമെന്നും ബാലൻ കൂട്ടിച്ചേർത്തു.

ഭാര്യ ഡോ.പി.കെ ജമീലയെ മത്സരിപ്പിക്കണമെന്ന് എന്‍റെ മനസിലുണ്ടായിരുന്നില്ല. തന്‍റെ സ്വാധീനം ഇല്ലാതാക്കാൻ ആര് വിചാരിച്ചാലും നടക്കില്ല. പത്രക്കാരെ ഭയന്ന് പിൻമാറുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ. പാലക്കാട് ജില്ലയിലെ എല്ലാ എല്‍.ഡി.എഫ് സ്ഥാനാർഥികളും വിജയിക്കും. പാലക്കാട് സ്ഥാനാര്‍ഥി നിർണ്ണയവുമായി ബന്ധപ്പെട്ട അസംബന്ധമാണ് വാർത്തകളായി വന്നതെന്നും മന്ത്രി പറഞ്ഞു.

]]>