ak antony – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Sep 2023 06:24:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ak antony – malayalees.ch https://malayalees.ch 32 32 ‘ആന്റണി മകനെ സ്വീകരിച്ചു, അനിൽ ആന്റണിയുടെ രാഷ്ട്രീയം ഉൾകൊണ്ടു’ : കൃപാസനത്തിൽ അനുഭവസാക്ഷ്യമായി വിശദീകരിച്ച് എലിസബത്ത് ആന്റണി https://malayalees.ch/elizabeth-antony-speech-in-kripasanam/ Sat, 23 Sep 2023 06:24:30 +0000 https://malayalees.ch/?p=88285 അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത് ആന്റണി. അനിൽ ആന്റണിയുടെ രാഷ്ട്രീയ രാഷ്ട്രീയ കാഴ്ചപ്പാട് ഉൾകൊള്ളുന്നുവെന്നും ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്നും എലിസബത്ത് ആന്റണി പറഞ്ഞു. എ.കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തുവെന്നും കൃപാസനത്തിൽ എലിസബത്ത് ആന്റണി അനുഭവ സാക്ഷ്യമായി പറഞ്ഞു. ( Elizabeth Antony Speech in Kripasanam )

‘എന്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എന്റെ ഭർത്താവിന്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു. ഈ കഴിഞ്ഞ 15-ാം തിയതി അത്ഭുതകരമാം വിധം വീണ്ടും വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചു. തനിയെ യാത്ര ചെയ്ത് ആത്മവിശ്വാസത്തോടെ പോയി’- എലിസബത്ത് ആന്റണി പറഞ്ഞു.

തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു രാഷ്ട്രീയ പ്രവേശനമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു. മക്കൾ രാഷ്ട്രീയത്തിനെതിരെ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കിയതിനാൽ മകന് രാഷ്ട്രീയ പ്രവേശനം സാധ്യമാകില്ലായിരുന്നുവെന്നും എലിസബത്ത് ആന്റണി പറഞ്ഞു.

‘രാഷ്ട്രീയത്തിൽ ജോയിൻ ചെയ്യണമെന്ന് എന്റെ മകന്റെ വലിയ ആഗ്രഹമായിരുന്നു. പഠനമെല്ലാം കഴിഞ്ഞ് വിദേശത്ത് നല്ല ജോലി കിട്ടയതാ. പക്ഷേ രാഷ്ട്രീയത്തിൽ താത്പര്യമുള്ളതുകൊണ്ട് തിരിച്ചുവന്നു. എന്നാൽ മക്കള് രാഷ്ട്രീയത്തിനെതിരായി ചിന്തൻ ശിബിരത്തിൽ പ്രമേയത്തിൽ പാസാക്കി. അതായത് എന്റെ മക്കൾ എത്രയൊക്കെ ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പറ്റില്ലെന്ന് മനസിലായി. എന്റെ ഭർത്താവാണെങ്കിൽ മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി പരിശ്രമിക്കുകയോ ഒന്നുമില്ല’ – എലിസബത്ത് ആന്റണി പറഞ്ഞു.

താൻ കോൺഗ്രസിൽ അടിയുറച്ച് നിൽക്കുമെന്നും എന്നാൽ മകന്റെ തീരുമാനം ഉൾക്കൊള്ളുന്നുവെന്നും എലിസബത്ത് ആന്റണി വ്യക്തമാക്കി. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. എലിസബത്തിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

]]>
അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു, പുതുപ്പള്ളിയിൽ അതിശയകരമായ ചരിത്ര വിജയമുണ്ടാകും: എകെ ആന്റണി https://malayalees.ch/ak-antony-about-puthuppally-by-election-chandy-oommen-visit-trivandrum-home-fvv-rz5z5n/ Thu, 10 Aug 2023 10:57:55 +0000 https://malayalees.ch/?p=85944 തിരുവനന്തപുരം: ഉമ്മൻ ചാണ്ടി ഇല്ലാത്ത കോൺഗ്രസ് രാഷ്ട്രീയത്തോട് പൊരുത്തപ്പെടാനായിട്ടില്ലെന്ന് കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് എകെ ആന്റണി. ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ മറക്കില്ല. ഉമ്മൻ ചാണ്ടിയെ ഇല്ലാത്ത കളങ്കം ആരോപിച്ച് വേട്ടയാടിയത് പുതുപ്പള്ളി ഓർക്കും. അത് ശരിയോ തെറ്റോ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും ആന്റണി പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മൻ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ചു. ഇുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എകെ ആന്റണി.

ആ കുടുബത്തെ ഉൻമൂലനം ചെയ്യാൻ നോക്കി. ചാണ്ടി ഉമ്മനെ തേജോവധം ചെയ്യാൻ നടത്തിയ നീക്കവും മറക്കില്ല. അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു. പുതുപ്പള്ളിയിൽ അതിശയകരമായ ചരിത്ര വിജയമുണ്ടാകുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപള്ളിയിലേക്ക് പോകുമെന്നും എകെ ആന്റണി പറഞ്ഞു. അനുഗ്രഹം വാങ്ങിക്കാനാണ് ഇവിടെ വന്നതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മാതാപിതാക്കളെ പോലെയാണ് ആന്റണിയും ഭാര്യയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

അതേസമയം, പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടാനാണ് സിപിഎം തീരുമാനം. നിയമപരമായി നേരിടു മെന്ന് വിഎൻ വാസവൻ പറഞ്ഞു. തൃപ്പൂണിത്തുറയിൽ മതപരമായ കാര്യങ്ങളുയർത്തി പ്രചാരണം നടത്തിയ വിഷയത്തിൽ ഹൈക്കോടതി പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. മതപരമായ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ പാടില്ലെന്നും യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റചട്ടങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.മതവികാരം ഉണർത്തുന്ന ഒന്നും പ്രചാരണ പ്രവർത്തനങ്ങളിൽ പാടില്ല. അങ്ങനെയുണ്ടായാൽ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും വാസവൻ കൂട്ടിച്ചേർത്തു. 

]]>
താൻ കോൺ​ഗ്രസ് അധ്യക്ഷനാകുമെന്ന് പറയുന്നത് വിഡ്ഡിത്തം; എ.കെ. ആന്റണി https://malayalees.ch/a-k-antony-response-about-aicc-president-election/ Tue, 27 Sep 2022 13:55:08 +0000 https://malayalees.ch/?p=68678 താൻ കോൺ​ഗ്രസ് അധ്യക്ഷനാകുമെന്ന് പറയുന്നത് വിഡ്ഡിത്തമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നങ്ങൾ കോൺഗ്രസിലില്ല. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം നിർത്തിയതാണ്. ഡൽഹിയിലേക്ക് പോകുന്നത് പല ആവശ്യങ്ങൾക്കായിയാണെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തുമോ എന്നതിന് ഇപ്പോൾ മറുപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർണായക നീക്കം. ചർച്ചകൾക്കായി മുതിർന്ന നേതാവ് എകെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

രാത്രിയോടെ ആന്റണി ഡൽഹിയിലെത്തി സോണിയ ഗാന്ധിയെ കാണും എന്നാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗത്തിന്റെയും യോജിപ്പോടെ ഒരു നേതാവിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രവർത്തക സമിതിയിലെ മുതിർന്ന അംഗമായ എകെ ആന്റണിയെ ഡൽഹിയിലെത്തിച്ച്, സമവായ നീക്കമാണ് കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നത്.

]]>
വിഡി സതീശനെയും എകെ ആന്റണിയെയും വധിക്കാൻ ശ്രമം: കെ.സുധാകരന്‍ എംപി https://malayalees.ch/attempt-to-assassinate-vd-satheesan-and-ak-antony-k-sudhakaran-mp/ Tue, 14 Jun 2022 12:56:21 +0000 https://malayalees.ch/?p=63369 പ്രതിപക്ഷ നേതാവ്, എ കെ ആന്റണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ സിപിഐഎം ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെപിസിസി, കന്റോണ്‍മെന്റ് ഓഫീസുകളിൽ നടന്നത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. സിപിഐഎം-ഡിവൈഎഫ്ഐ പ്രതിഷേധം തടയുന്നതില്‍ പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച പറ്റിയെന്നും സുധാകരൻ ആരോപിച്ചു.

പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ പ്രകടനവുമായിയെത്തിയത്. അതിന് പൊലീസ് ഒത്താശ ചെയ്യുകയാണ്. പൊലീസിന്റെ നിലപാടില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണം. ഡിവൈഎഫ്ഐ-സിപിഎം ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ കന്റോണ്‍മെന്റും ഹൗസും ക്ലീഫ് ഹൗസും തമ്മില്‍ അധിക ദൂരമില്ലെന്നത് ഓര്‍ക്കുന്നത് നല്ലതാണെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

കള്ളക്കേസില്‍ കുടുക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച ഇപി ജയരാജനും സിപിഐഎമ്മും കേരളീയ സമൂഹത്തോട് മാപ്പുപറയണം. ആരോപണം പൊളിഞ്ഞപ്പോള്‍ ജാള്യത മറക്കാന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊണ്ട് വ്യാജമൊഴി നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കെതിരെ വധശ്രമ കേസെടുക്കുകയാണ്. ഇത്തരം ഉമ്മാക്കി കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താമെന്ന് കരുതിയെങ്കില്‍ അത് മൗഢ്യമാണ്.

കെപിസിസി ആസ്ഥാനത്തിന് നേരെ സിപിഎം നടത്തിയ ആക്രമണത്തില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന എകെ ആന്റണി രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ടാണ്. വ്യാപക അക്രമം അഴിച്ച് വിട്ട് അരാജകത്വം സൃഷ്ടിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിക്കെതിരായി ഉയര്‍ന്ന ഗുരുതര രാജ്യദ്രോഹ കുറ്റമടക്കമുള്ള വെളിപ്പെടുത്തലില്‍ നിന്നും ജനശ്രദ്ധതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സിപിഎം നടത്തുന്നത്. എകെജി സെന്ററില്‍ നിന്നുള്ള ആജ്ഞയനുസരിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ തേര്‍വാഴ്ച നടത്തുന്നത്. ഭരണത്തിന്റെ തണലില്‍ എന്തു നെറികേടും കാട്ടാമെന്ന ധൈര്യമാണ് സിപിഎമ്മിനെന്നും സുധാകരന്‍ പറഞ്ഞു.

]]>
ഡൽഹി വിടുന്നു; എകെ ആൻ്റണി ഇനി കേരളത്തിൽ പ്രവർത്തിക്കും https://malayalees.ch/ak-antony-new-delhi-kerala/ Wed, 27 Apr 2022 12:17:31 +0000 https://malayalees.ch/?p=60829 മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി ഡൽഹി വിടുന്നു. ഇനി അദ്ദേഹം കേരളത്തിൽ പ്രവർത്തിക്കും. നാളെ കേരളത്തിലേക്ക് മടങ്ങുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോൺഗ്രസ് ഇല്ല. നെഹ്റു കുടുംബം ഇല്ലാതെ രാജ്യത്ത് പ്രതിപക്ഷം ഇല്ല. നെഹ്റു കുടുംബം അനിവാര്യമാണ്. കോൺഗ്രസിൻ്റെ തിരിച്ചുവരവിൽ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

]]>
പവിത്രമായ സന്നിധാനം അശുദ്ധമാക്കിയതിന് പിണറായി അയ്യപ്പനോട് മാപ്പ് പറയണമെന്ന് ആന്‍റണി https://malayalees.ch/antony-wants-to-apologize-to-pinarayi-ayyappan-for-desecrating-the-sacred-sannidhanam/ Tue, 06 Apr 2021 08:47:17 +0000 https://malayalees.ch/?p=42535 പവിത്രമായ സന്നിധാനം അശുദ്ധമാക്കിയതിന് പിണറായി വിജയൻ അയ്യപ്പനോട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി.

ശബരിമലയിൽ നാശനഷ്ടങ്ങളുണ്ടാക്കിയതിന് ഗവൺമെന്‍റിനോട് ക്ഷമിക്കണമെന്ന് പിണറായി അപേക്ഷിക്കണം. വിധി വന്ന സമയത്ത് വിവേകം കാണിച്ചിരുന്നെങ്കിൽ ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. മാപ്പ് പറഞ്ഞില്ലെങ്കിൽ ഇന്നത്തെ പ്രസ്താവന കാപട്യമാണെന്ന് ജനം തിരിച്ചറിയുമെന്നും ആന്‍റണി പറഞ്ഞു.

]]>
അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; ഇടത് ഭരണം തുടർന്നാൽ കേരളത്തിന് ആപത്തെന്ന് എ.കെ ആന്‍റണി https://malayalees.ch/ak-antony-says-kerala-will-be-ruined-if-left-rule-continues/ Wed, 24 Mar 2021 13:18:25 +0000 https://malayalees.ch/?p=41997 ഇടതുപക്ഷ ഭരണം തുടര്‍ന്നാല്‍ അത് കേരളത്തില്‍ നാശം വിതയ്ക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സർക്കാറിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്നും എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. “ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ എത്ര മാറ്റിപറയാൻ ശ്രമിച്ചാലും ശബരിമലയിൽ നടന്ന സംഭവങ്ങൾ വിശ്വാസികൾ മറക്കില്ല,” അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പകർപ്പ് കിട്ടുന്നതിനുമുമ്പ് തന്നെ യുവതികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇക്കാര്യത്തില്‍ പിടിവാശി കാണിക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്നും ആന്‍റണി ചോദിച്ചു.

അതേസമയം, വിധി നടപ്പാക്കരുതെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. വിശ്വാസികളുടെ സംഘടനകളുമായി ചർച്ച നടത്താനും സർവകക്ഷി യോഗം വിളിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നവോത്ഥാനമാണെന്നും കോടതി വിധി നടപ്പാക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ആന്‍റണി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

]]>
സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി https://malayalees.ch/joint-chiefs-bibin-rawat-with-a-proposal-to-cut-the-pensions-of-soldiers/ Sat, 07 Nov 2020 07:57:39 +0000 https://malayalees.ch/?p=34669 സൈനികരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്. കൂടാതെ സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെന്‍ഷന്‍ പ്രായം 57 ആക്കണമെന്നാണ് ബിബിന്‍ റാവത്ത് പറയുന്നത്. ചെലവ് കുറക്കുന്നതിനായാണ് പദ്ധതി.

കഴിവുകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ട സമയത്താണ് സൈനികരുടെ വിരമിക്കല്‍ എന്നാണ് സൈനിക മേധാവിയുടെ അഭിപ്രായം. സാങ്കേതിക വിദഗ്ധരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി രംഗത്തെത്തി. സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന മറുപടിയാണിതെന്നും രാജ്യതാത്പര്യത്തിന് വിരുദ്ധമെന്നും ആന്റണി പറഞ്ഞു.

]]>