ajith kumar – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 Apr 2023 04:37:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ajith kumar – malayalees.ch https://malayalees.ch 32 32 കൈക്കുഞ്ഞുമായി തനിച്ച് യാത്ര നടത്തി യുവതി; ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്; വൈറൽ കുറിപ്പുമായി ഭർത്താവ് https://malayalees.ch/actor-ajith-kumar-passenger-london-airport-young-mom-picture-html/ Wed, 19 Apr 2023 04:28:05 +0000 https://malayalees.ch/?p=79855 10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയ്‌ക്ക് ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്. ലണ്ടനിൽ നിന്നുള്ള നടന്റെ ചിത്രം വൈറലാകുകയാണ്, അതിൽ അദ്ദേഹത്തിനൊപ്പം ഒരു സ്ത്രീയും, കുഞ്ഞുമുണ്ട്.

കുട്ടികളുമായി യാത്ര ചെയ്യുന്നത് എളുപ്പമല്ലെന്ന് എല്ലാവർക്കും അറിയാം . അത്തരമൊരു സാഹചര്യത്തിൽ ലഗേജും കുട്ടിയെയും പിടിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു. യുവതിയുടെ പ്രശ്‌നം നേരിൽ കണ്ടതോടെയാണ് അജിത് കുമാർ യുവതിയെ സഹായിച്ചത് . യുവതിയുടെ ഭർത്താവ് തന്നെയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

‘എന്റെ ഭാര്യ ഗ്ലാസ്‌ഗോയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവൾ തനിച്ചായിരുന്നു. ഇതിനിടയിൽ നടൻ അജിത് കുമാറിനെ കാണാൻ അവസരം ലഭിച്ചു. സ്യൂട്ട്‌കേസും കുട്ടിയുമായി അവൾ താരത്തെ കാണാനെത്തി. എന്നാൽ അദ്ദേഹം ഒപ്പം ചിത്രം എടുക്കുക മാത്രമല്ല എന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളുടെ സ്യൂട്ട്കേസ് പിടിച്ചു. ഭാര്യ നിരവധി തവണ വിലക്കിയെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്. എനിക്ക് മനസ്സിലാക്കാൻ കഴിയും ഈ ബുദ്ധിമുട്ടുകളെന്നും അദ്ദേഹം പറഞ്ഞു ‘ യുവതിയുടെ ഭർത്താവ് കുറിപ്പിൽ പറയുന്നു . അജിതിനോടൊപ്പമുള്ള യുവതിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

]]>
അജിത് കുമാറിന്റെ പിതാവ് പി.എസ് മണി അന്തരിച്ചു https://malayalees.ch/ajith-kumars-father-p-subramaniam-dies-at/ Fri, 24 Mar 2023 14:12:00 +0000 https://malayalees.ch/?p=78537 നടൻ അജിത് കുമാറിന്റെ പിതാവ് പി.എസ് മണി അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. പാലക്കാട് സ്വദേശിയായാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച് കാലങ്ങളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്കാര ചടങ്ങുകൾ രാവിലെ ബസന്റ് നെഗർ ശ്മശാനത്തിൽ നടന്നു. സിനിമാപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെപേര്‍ പി സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.

]]>
ബൈക്കിൽ യൂറോപ്പ് ചുറ്റികറങ്ങി അജിത്; ചിത്രങ്ങൾ വൈറൽ https://malayalees.ch/ajith-kumars-motorcycle-tour-in-europe/ Mon, 20 Jun 2022 08:29:30 +0000 https://malayalees.ch/?p=63623 തെന്നിന്ത്യൻ താരം അജിത് താനൊരു യാത്രാ പ്രേമിയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ബൈക്കിൽ യൂറോപ്പിൽ ചുറ്റിക്കറങ്ങുകയാണ് താരം.

അജിത്തിന്റെ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. “പാഷന്‍ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം,” എന്നാണ് അജിത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് ആരാധകർ കുറിക്കുന്നത്.

ഇതിനുമുമ്പ് ഹൈദരാബാദ്-സിക്കിം-ചെന്നൈ എന്നിവിടങ്ങളിൽ 4500 കിലോമീറ്റര്‍ ബൈക്ക് ട്രിപ്പ് നടത്തിയ താരത്തിന്റെ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. സൂപ്പര്‍ബൈക്കുകളോട് ഏറെ ഇഷ്ടമുള്ള അജിത് കുമാര്‍ പലപ്പോഴും റേസിംഗ് ട്രാക്കുകളിലേക്കും എത്താറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘വലിമൈ’യുടെ ചിത്രീകരണത്തിന്‍റെ ഭാഗമായ ബൈക്ക് സ്റ്റണ്ടിനിടെ രണ്ട് തവണ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

]]>