Ajay Jadeja – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Jun 2022 04:40:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ajay Jadeja – malayalees.ch https://malayalees.ch 32 32 ‘അജയ് ഭായ് നമസ്‌കാരം, സുഖമാണല്ലോ അല്ലെ’?; ലൈവിൽ അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ https://malayalees.ch/sanju-samson-talking-malayalam-with-ajay-jadeja/ Wed, 29 Jun 2022 04:40:29 +0000 https://malayalees.ch/?p=64047 അയർലൻഡിൽ നടന്ന രണ്ടാം ടി20ക്ക് ശേഷം ലൈവിൽ അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ. രണ്ടാം ടി 20 വിജയത്തിന് ശേഷമുള്ള കമന്ററിക്കിടയിലാണ് ഇരുവരും മലയാളത്തിൽ സംസാരിച്ചത്. സഞ്ജു ഇത് കേരളത്തിൽ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നത്.

താങ്കളുടെ പ്രകടനത്തിൽ അതീവ സന്തോഷവാനാണ് ഞാൻ, പക്ഷെ സെഞ്ച്വറി നേടാതെ പോയതിൽ അൽപം വിഷമമുണ്ട് എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്. അജയ് ഭായ് നമസ്‌കാരം സുഖമാണല്ലോ അല്ലെ?..ഭക്ഷണം കഴിച്ചോ എന്തെല്ലാമെന്ന് സഞ്ജു മറുപടി നൽകി. ഏതായാലും ഇരുവരുടെയും മലയാള സംസാരം ആരാധകർക്കിടയിൽ വളരെ കൗതുകവും ആവേശവുമാണ് സൃഷ്‌ടിച്ചത്‌. ആലപ്പുഴയിൽ അമ്മവീടുള്ള അജയ് ജഡേജ കേരളവുമായി അടുത്ത ബന്ധമുള്ളയാളാണ്. 

ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ നാല് റൺസിനാണ് വിജയിച്ചത്. രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡക്കൊപ്പം 176 റൺസിൻറെ കൂട്ടുകെട്ടുയർത്തിയ സഞ്ജുവിന് സെഞ്ചുറിയിലെത്താൻ അവസരമുണ്ടായിരുന്നെങ്കിലും പതിനേഴാം ഓവറിൽ മാർക്ക് അഡയറിനെ സിക്സിന് പറത്തിയതിന് പിന്നാലെ യോർക്കറിൽ ക്ലീൻ ബൗൾഡായി പുറത്തായി. 42 പന്തിൽ 77 റൺസെടുത്ത സഞ്ജു നാല് സിക്സും ഒമ്പത് ഫോറും പറത്തി. സഞ്ജു മടങ്ങിയതിന് പിന്നാലെ ഇന്ത്യ 200 കടന്നു. സഞ്ജു-ഹൂഡ സഖ്യം കൂട്ടിച്ചേർത്ത 176 റൺസ് ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്.

അതേസമയം ഇന്നലത്തെ മത്സരത്തിൽ ടോസിന് ശേഷം ടീമിൽ എന്തെങ്കിലും മാറ്റം ഉണ്ടോയെന്ന് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയോട് ചോദിച്ചപ്പോൾ ഗെയ്ക്വാദിന് പകരം സഞ്ജു കളത്തിലറങ്ങുമെന്ന് പറഞ്ഞു. സഞ്ജുവിന്റെ പേര് പറഞ്ഞതും ഗ്രൗണ്ട് മുഴുവൻ ഒരുപോലെ ആർപ്പുവിളിച്ചതുമൊരുമിച്ചായിരുന്നു. ഇത് കണ്ട് അക്ഷാരാർത്തത്തിൽ ഞെട്ടുകയായിരുന്നു ഹർദിക് പാണ്ഡ്യ. ‘ഗ്രൗണ്ടിലെ ഒരുപാട് പേർക്ക് ആ ചേഞ്ച് ഇഷ്ടമായെന്ന് തോന്നുന്നു” എന്നായിരുന്നു ഹർദിക്ക് പറഞ്ഞത്.

സഞ്ജു-ഹൂഡ വെടിക്കെട്ട് കണ്ട മത്സരത്തിൽ 20 ഓവറിൽ 225/7 എന്ന സ്കോർ കെട്ടിപ്പടുത്തപ്പോൾ മത്സരം നാല് റൺസിന് ഇന്ത്യ വിജയിക്കുകയും പരമ്പര 2-0ന് തൂത്തുവാരുകയും ചെയ്തു. അയർലൻഡിന് 20 ഓവറിൽ 221-5 എന്ന സ്കോറിലെത്താനെ കഴിഞ്ഞുള്ളൂ. 57 പന്തിൽ ഒൻപത് ഫോറും ആറ് സിക്സും സഹിതം 104 റൺസുമായി ഹൂഡ കളിയിലെ താരമായി.

]]>
ലോകകപ്പ് ടീം ഉപദേശകനായി ധോണി; വിമർശിച്ച് അജയ് ജഡേജ https://malayalees.ch/ms-dhoni-mentor-ajay-jadeja-bcci/ Mon, 13 Sep 2021 04:21:21 +0000 https://malayalees.ch/?p=49476 ടി-20 ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിയമിച്ചതിൽ വിമർശനവുമായി മുൻ താരം അജയ് ജഡേജ. ഒരു ഉപദേശകൻ വേണമെന്ന തോന്നൽ ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഉണ്ടായി എന്ന് താരം ചോദിച്ചു. ധോണി എന്ന വ്യക്തിയല്ല ഉപദേശകൻ എന്ന ചിന്തയാണ് പ്രശ്നമെന്നും താരം കൂട്ടിച്ചേർത്തു. (dhoni mentor Ajay Jadeja)

“ഇതെനിക്ക് തീരെ മനസ്സിലാക്കാനാവുന്നില്ല. അവരെന്താണ് ചിന്തിച്ചതെന്ന് ഞാൻ രണ്ട് ദിവസമായി ആലോചിക്കുകയാണ്. ഞാൻ ധോണിയെപ്പറ്റിയല്ല സംസാരിക്കുന്നത്. അദ്ദേഹം ഇന്ത്യൻ ടീമിന് എത്ര മാത്രം പ്രയോജനപ്പെടുമെന്ന് എനിക്കറിയാം. ഞാൻ അതിലേക്കല്ല പോകുന്നത്. പക്ഷേ, ഈ നീക്കം രഹാനെയ്ക്ക് മുൻപ് ജഡേജയെ അയച്ചതുപോലുള്ളതാണ്. ഞാൻ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. എന്നെക്കാൾ വലിയ ഒരു ധോണി ആരാധകനില്ല. കോലിക്കും ശാസ്ത്രിക്കും കീഴിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇവർ ഇന്ത്യൻ ടീമിനെ ഒന്നാം റാങ്കിലെത്തിച്ചു. ഒരു ഉപദേശകൻ ആവശ്യമാവുന്ന നിലയിൽ ഒറ്റ രാത്രി കൊണ്ട് എന്താണ് സംഭവിച്ചത്?”- ജഡേജ പറഞ്ഞു.

ധോണിയെ ഉപദേശകനാക്കി നിയമിച്ചതിൽ ബിസിസിഐക്ക് പരാതി ലഭിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായ ധോണിയെ ഇന്ത്യൻ ടീം ഉപദേശകനായി നിയമിച്ചത് ഇരട്ട പദവിയാണെന്നാണ് പരാതി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ്റെ മുൻ അംഗം സഞ്ജീവ് ഗുപ്തയാണ് കോൺഫ്ലിക്റ്റ് ഓഫ് ഇൻ്ററസ്റ്റ് ചൂണ്ടിക്കാട്ടി അപക്സ് കൗൺസിലിന് പരാതി നൽകിയത്.

ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും ജനറൽ സെക്രട്ടറി ജയ് ഷായും ഉൾപ്പെടുന്ന സംഘമാണ് അപക്സ് കൗൺസിൽ. ധോണിയെ ഇന്ത്യൻ ടീം ഉപദേശകനായി നിയമിച്ചത് ബിസിസിഐ ഭരണഘടനയിലെ 38(4) നിബന്ധന പ്രകാരം നിയമവിരുദ്ധമാണെന്ന പരാതി പിന്നീട് കൗൺസിൽ ചർച്ച ചെയ്യും. നീക്കത്തിൻ്റെ നിയമസാധുത പരിശോധിച്ച് പിന്നീട് ഇക്കാര്യത്തിൽ അപക്സ് കൗൺസിൽ തീരുമാനം എടുക്കും.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.

]]>