aiswarya rai – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Nov 2022 07:31:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png aiswarya rai – malayalees.ch https://malayalees.ch 32 32 സൗന്ദര്യത്തികവിന് 49 വയസ്; അഴകുപോലെ തന്നെ ഉജ്ജ്വലമായ ഐശ്വര്യ റായ്‌യുടെ താരജീവിതം https://malayalees.ch/aiswarya-rai-bachchan-turns-49/ Tue, 01 Nov 2022 07:30:52 +0000 https://malayalees.ch/?p=70527 കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിന് ഇന്ത്യയില്‍ പര്യായ പദം തന്നെയാണ് ഐശ്വര്യ റായ് എന്ന പേര്. ഐശ്വര്യറായിയെപ്പോലെ എന്നത് അതീവ സുന്ദരി എന്ന് തന്നെയാണ് അര്‍ത്ഥമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. ലോകവേദികളില്‍ തന്നെ ഇന്ത്യയുടെ സൗന്ദര്യത്തികവായി അറിയപ്പെടുന്ന ഐശ്വര്യ റായ് ഇന്ന് 49 വയസിലേക്ക് കടക്കുകയാണ്. അഴക് പോലെതന്നെ ഉജ്ജ്വലമായ ആ താരജീവിതത്തെക്കുറിച്ച് അറിയാം.

സിനിമയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താന്‍ ഗോഡ്ഫാദറോ അഭിനയപാരമ്പര്യമോ ഇല്ലാത്ത ഒരു പെണ്‍കുട്ടി ലേഡി സൂപ്പര്‍സ്റ്റാറായി വളരാന്‍ എത്രമാത്രം കഠിനാധ്വാനം ആവിശ്യമാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഐശ്വര്യയുടെ ജീവിതം. പഠനകാലം മുതല്‍ തന്നെ ഐശ്വര്യ മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. ഇത് ഐശ്വര്യയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. 1994ല്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യ രണ്ടാം സ്ഥാനത്തെത്തി. ഇത് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഐശ്വര്യ മിസ് ഇന്ത്യ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ലോകസുന്ദരിയായി വളരാനും വളരെ വേഗം ഐശ്വര്യയ്ക്ക് സാധിച്ചു.

ഇന്ത്യന്‍ സിനിമയെ കപൂര്‍, ഖാന്‍മാര്‍ അടക്കി വാണിരുന്ന കാലത്ത് 1997ലായിരുന്നു സിനിമയിലേക്കുള്ള ബാംഗ്ലൂര്‍ സ്വദേശിയായ ഐശ്വര്യയുടെ പ്രവേശനം. മണിരത്‌നത്തിന്റെ ഇരുവര്‍ ആയിരുന്നു ആദ്യ ചിത്രം. അതിന് മുന്‍പ് തന്നെ 1993ല്‍ ഒരു പെപ്‌സി പരസ്യത്തില്‍ ആമിര്‍ ഖാനോടൊപ്പം ഐശ്വര്യ സ്‌ക്രീനിലെത്തിയിരുന്നു. ഇരുവര്‍ പുറത്തിറങ്ങിയതോടെ ഐശ്വര്യയുടെ ഭാഗ്യം തെളിഞ്ഞു. ഔര്‍ പ്യാര്‍ ഹോ ഗയ എന്ന ഹിന്ദി ചിത്രത്തിലൂടെ 1997ല്‍ തന്നെ ഐശ്വര്യ ബോളിവുഡിലേക്കും ചുവടുവച്ചു.

നിരവധി തവണ ലോകവേദിയില്‍ ഐശ്വര്യ ഇന്ത്യയുടെ പേര് വാനോളം ഉയര്‍ത്തിയിട്ടുണ്ട്. 1994ലാണ് ഐശ്വര്യ ലോകസുന്ദരിയാകുന്നത്. 2003ല്‍ ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി മെമ്പറായി. 2002ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ഐശ്വര്യയുടെ ദേവദാസ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ഐശ്വര്യയെ ആദരിച്ചു. വെറും 47 സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ലോകത്തിന് മുന്നില്‍ ഐശ്വര്യ ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖമായി. 2007 ഏപ്രില്‍ മാസത്തിലാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചത്.

]]>
ഐശ്വര്യാ റായിയുടെ ആദ്യ മോഡലിംഗ് കോൺട്രാക്ട് പുറത്ത്; ആദ്യ തുകയുടെ വിശദാംശങ്ങളും ചർച്ചയാകുന്നു https://malayalees.ch/%e0%b4%90%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be-%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ae/ Thu, 26 May 2022 12:00:57 +0000 https://malayalees.ch/?p=62469 പുതിയ വാർത്തകളും വിവരങ്ങളും നൽകുക മാത്രമല്ല, ചിലപ്പോഴൊക്കെ ആർക്കുമറിയാത്ത പഴയ ചില വിവരങ്ങൾ കൂടി കണ്ടെത്തിയെടുക്കാൻ മിടുക്കനാണ് സോഷ്യൽ മീഡിയ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബോളിവുഡും കടന്ന് അന്താരാഷ്ട്ര താരമായി വളർന്ന ഐശ്വര്യ റായിക്ക് ലഭിച്ച ആദ്യ മോഡലിംഗ് കോൺട്രാക്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ( aiswarya rai first contract details )

1992 ലാണ് ഐശ്വര്യ റായിക്ക് ആദ്യ മോഡലിംഗ് കോൺട്രാക്ട് ലഭിക്കുന്നത്. ഒരു മാസികയ്ക്ക് വേണ്ടിയുള്ള ഷൂട്ടായിരുന്നു അത്. 1994ൽ താരത്തിന് മിസ് വേൾഡ് പട്ടം ലഭിക്കുന്നതിനും മുൻപേ ആയിരുന്നു ഇത്. 1,500 രൂപയാണ് താരത്തിന് അന്ന് പ്രതിഭലമായി ലഭിച്ചത്.

ഇതോടെ സമൂഹമാധ്യമങ്ങളിൽ ശമ്പളത്തെ കുറിച്ചുള്ള ചർച്ച സജീവമായി.

‘1992ൽ എന്റെ അച്ഛന് പ്രതിമാസം 8000 രൂപയായിരുന്നു ശമ്പളം. ആ തുക കൊണ്ടാണ് അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബം മുന്നോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ 18 കാരിയായ യുവതിക്ക് ഒരു ദിവസം ലഭിക്കുന്ന ഈ തുക വളരെ വലുതാണ്’- ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചതിങ്ങനെ.

‘ഒരു മാസം എന്റെ അച്ഛന് ലഭിച്ച ശമ്പളം ഇതായിരുന്നു’- മറ്റൊരു ഉപയോക്താവ് കുറിച്ചു.

കോൺട്രാക്ട് വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിമൽ ഉപധ്യായ എന്ന ഫോട്ടോഗ്രാഫർ എടുത്ത താരത്തിന്റെ പഴയകാല ചിത്രങ്ങളും വൈറലായി.

]]>
ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും https://malayalees.ch/aiswarya-rai-ed-questioning/ Tue, 21 Dec 2021 04:17:23 +0000 https://malayalees.ch/?p=54357 നടി ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന് സൂചന. ഐശ്വര്യ കഴിഞ്ഞ 15 വർഷങ്ങളിൽ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ബ്രിട്ടീഷ് വിർജിൻ ദ്വീപ്പിലെ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാർട്‌ണേഴ്‌സ് കമ്പനിയുടെ 2005 ജൂണിൽ ദുബായ് ചേർന്ന ഡയറക്ടർ ബോർഡ് യോഗം സംബന്ധിച്ച വിവരങ്ങൾ ഇ.ഡി ആരാഞ്ഞു.

അഭിഷേകൻ ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള കാര്യങ്ങളും, ഐശ്വര്യ അഭിഷേകിന് നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇ.ഡി ഐശ്വര്യയോട് ചോദിച്ചു. സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നൽകിയത്.

കഴിഞ്ഞ നവംബറിൽ അഭിഷേകിൽ നിന്നും ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇരു മൊഴികളും ഒത്തു നോക്കിയശേഷമാകും ഐശ്വര്യയെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഇ.ഡി തീരുമാനമെടുക്കുക..

]]>