airport – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 08:31:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png airport – malayalees.ch https://malayalees.ch 32 32 വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ഹോളിവുഡ് പോപ്പ് താരം സാമന്ത ഫോക്സ് അറസ്റ്റിൽ https://malayalees.ch/samantha-fox-arrested-for-alleged-drunken-behaviour-on-plane/ Mon, 22 Jan 2024 08:30:42 +0000 https://malayalees.ch/?p=95075 ഹോളിവുഡ് പോപ്പ് ഗായിക സാമന്ത ഫോക്സ് അറസ്റ്റിൽ. ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് അറസ്റ്റ്. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ നിന്ന് മ്യൂണിക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

വിമാനം റൺവേയിലായിരിക്കെ, മദ്യ ലഹരിയിൽ ഫോക്സ് സഹയാത്രികനുമായി തർക്കത്തിലേർപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിമാനം ഗേറ്റിലേക്ക് തിരിച്ചിറക്കി. പിന്നാലെ 50 കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും, അസൗകര്യം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നതായും ഫോക്സ് പിന്നീട് പറഞ്ഞു.

]]>
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനസര്‍വീസുകളെ ബാധിച്ചു https://malayalees.ch/delhi-airport-fog-disrupts-operations/ Tue, 26 Dec 2023 05:14:51 +0000 https://malayalees.ch/?p=93468 ഡല്‍ഹിയിലുണ്ടായ കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. രാജ്യാന്തരം അടക്കം 30 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

അന്തരീക്ഷ താപനില താഴ്ന്നതിനെ തുടര്‍ന്ന് രൂപപ്പെട്ട മൂടല്‍മഞ്ഞ് വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കാഴ്ച പോലും മറച്ചതോടെ, വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുന്ന സാഹചര്യം വരെ ഉണ്ടായി.

അതേസമയം ഡൽഹിയിലെ വായു ഗുണനിലവാരസൂചിക ശരാശരി 400 ലെത്തി. വരും ദിവസങ്ങളിൽ സാഹചര്യം കൂടുതൽ മോശമാകുമെന്നാണ് മുന്നറിയിപ്പ്. ദേശീയപാതയിൽ അടക്കം ദൃശ്യപരിധി 50 മീറ്ററിൽ താഴെയാണ്.

]]>
ഗവർണർ വൈകി, കാത്തുനിൽക്കാതെ പറന്നുയർന്ന് എയർഏഷ്യ വിമാനം; പ്രോട്ടോക്കോൾ ലംഘനമെന്ന് പരാതി https://malayalees.ch/airasia-takes-off-without-governor-on-board/ Fri, 28 Jul 2023 09:01:03 +0000 https://malayalees.ch/?p=85196 കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിനെ കയറ്റാതെ എയർഏഷ്യ വിമാനം പറന്നുയർന്നതായി പരാതി. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഗവർണർ വൈകിയതിനാലാണ് വിമാനം പറന്നുയർന്നതെന്നാണ് അധികൃതരുടെ വാദം. സംഭവത്തിൽ ഗവർണറുടെ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ, ഹൈദരാബാദിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്ന എയർ ഏഷ്യ വിമാനത്തിൽ ഗവർണർക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയർഏഷ്യ വിമാനം വന്നയുടൻ അദ്ദേഹത്തിൻ്റെ ലഗേജ് അതിൽ കയറ്റുകയും ചെയ്തു. എന്നാൽ ഗവർണർ വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും 10 മിനിറ്റ് വൈകി. വിഐപി ലോഞ്ചിൽ നിന്ന് വിമാനം കയറാൻ എത്തുമ്പോഴേക്കും വിമാനം ഹൈദരാബാദിലേക്ക് പുറപ്പെടുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു.

സംസ്ഥാനത്തെ പ്രഥമ പൗരനായ തന്നോട് അനാദരവ് കാട്ടിയതിൽ ഗവർണർ അതൃപ്തി രേഖപ്പെടുത്തി. കൂടാതെ മര്യാദ ലംഘിച്ച എയർ ഏഷ്യയ്ക്കും എയർപോർട്ട് ഉദ്യോഗസ്ഥർക്കും എതിരെ നിയമനടപടി സ്വീകരിക്കാൻ രാജ്ഭവനിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർമാരോട് ഗവർണർ ഉത്തരവിട്ടു. ഇതിന് ശേഷം 3.30ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട മറ്റൊരു എയർ ഏഷ്യ വിമാനത്തിലാണ് ഗവർണർ യാത്ര ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സമഗ്രമായ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും എയർലൈൻസ് അറിയിച്ചു. “സംഭവത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നു. അന്വേഷണം നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. എയർലൈനിന്റെ മുതിർന്ന നേതൃത്വ സംഘം ഗവർണറുടെ ഓഫീസുമായി ബന്ധപെട്ടു”- എയർഏഷ്യ പ്രസ്താവനയിൽ പറഞ്ഞു.

]]>
റാഞ്ചി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി https://malayalees.ch/ranchis-birsa-munda-airport-receives-hoax-bomb-threat/ Thu, 28 Jul 2022 12:41:58 +0000 https://malayalees.ch/?p=65563 റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. അജ്ഞാത ഫോൺ കോളിന് പിന്നാലെ എയർപോർട്ട് അധികൃതർ ശക്തമായ സുരക്ഷാ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല, കോൾ വ്യാജമാണെന്ന് റാഞ്ചി എയർപോർട്ട് ഡയറക്ടർ കെ.എൽ അഗർവാൾ അറിയിച്ചു.

ബോംബ് സ്‌ക്വാഡ് അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ബിർസ മുണ്ട എയർപോർട്ട് അതോറിറ്റിക്ക് ജാർഖണ്ഡിന് പുറത്ത് നിന്ന് ഒരു കോൾ ലഭിച്ചതായാണ് വിവരം. തങ്ങളുടെ കൂടെയുള്ള നാല് പേർ എയർപോർട്ടിനുള്ളിൽ ഉണ്ടെന്ന് അജ്ഞാതൻ പറഞ്ഞു. “അവന്റെ കയ്യിൽ ഒരു ബാഗുണ്ട്. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിമാനത്താവളം തകർക്കും.” വിളിച്ചയാളോട് ഇയാളുടെ പേര് റിതേഷ് എന്നും നളന്ദ നിവാസിയാണെന്നും പറയുന്നുണ്ട്.

വിമാനത്താവളത്തിൽ ബോംബ് ഭീഷണി പരക്കുന്നത് ഇതാദ്യമല്ല. മുൻപും ഇത്തരം സംഭവങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. മൂന്ന് വർഷം മുൻപും വിമാനത്തിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി വന്നിരുന്നു. എന്നാൽ ഒരു യാത്രക്കാരനാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചതെന്ന് പിന്നീട് കണ്ടെത്തി.

]]>
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ് ധർമ്മരാജ് റസാലത്തെ ഇ.ഡി തടഞ്ഞു https://malayalees.ch/bishop-dharmaraj-rasalam-was-stopped-by-the-ed/ Tue, 26 Jul 2022 04:32:16 +0000 https://malayalees.ch/?p=65416 വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ എൻഫോഴ്മെന്റ് ഉദ്യോ​ഗസ്ഥർ തടഞ്ഞു. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലമാണ് യു.കെയിലേക്ക് കടക്കാൻ ശ്രമിച്ചത്. വിദേശത്തേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചായിരുന്നു ബിഷപ് ധർമ്മരാജ് റസാലത്തിന്റെ രഹസ്യ യാത്ര. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച ബിഷപ്പിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. നാളെ കൊച്ചി ഓഫീസിൽ ഹാജരാകാനും ബിഷപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ സിഎസ്ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഒരു രേഖകളും ഇ.‍ഡി പിടിച്ചെടുത്തിട്ടില്ലെന്നും സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലം സഭാ സമ്മേളനത്തിനായി യു.കെയിലേക്ക് പോകുമെന്നുമാണ് സഭാ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ രാത്രി യുകെയിലേക്ക് പോവാൻ ശ്രമിച്ച ബിഷപ് ധർമ്മരാജ് റസാലത്തെ ഇ.‍ഡി തടയുകയായിരുന്നു.

സഭാ സെക്രട്ടറി പ്രവീൺ, കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവരുടെ വീടുകളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. സഭാ സെക്രട്ടറി പ്രവീണിനെ വീണ്ടും ചോദ്യം ചെയ്യാനും ഇ.ഡി ശ്രമിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിഷപ് ധർമ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീൺ, കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.

]]>
സംസ്കൃതത്തിൽ കൊവിഡ് അറിയിപ്പുകൾ നൽകുന്ന ആദ്യ വിമാനത്താവളമായി വാരണാസി https://malayalees.ch/at-varanasi-airport-covid-announcements-are-being-made-in-sanskrit/ Tue, 21 Jun 2022 08:43:21 +0000 https://malayalees.ch/?p=63674 വാരണാസി ‘ലാൽ ബഹാദൂർ ശാസ്ത്രി’ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനിമുതൽ സംസ്‌കൃത ഭാഷയിലും കൊവിഡ് മുന്നറിയിപ്പുകൾ മുഴങ്ങും. എയർപോർട്ടിൽ വെള്ളിയാഴ്ച മുതൽ സംസ്‌കൃതത്തിലും കൊവിഡ് പ്രോട്ടോക്കോൾ അന്നൗൺസ് ചെയ്യാൻ ആരംഭിച്ചു. ഇതോടെ സംസ്‌കൃത ഭാഷയിൽ അറിയിപ്പുകൾ നൽകുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി വാരണാസി എയർപോർട്ട് മാറി.

ബനാറസ് ഹിന്ദു സർവകലാശാലയുമായി സഹകരിച്ചാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഈ സംരംഭം ആരംഭിച്ചത്. വാരണാസി പുരാതന കാലം മുതൽ സംസ്‌കൃതത്തിന്റെ കേന്ദ്രമായിരുന്നു. ഭാഷയെ ബഹുമാനിക്കുന്നതിനാണ് ഈ സംരംഭം ആരംഭിച്ചതെന്ന് എയർപോർട്ട് ഡയറക്ടർ ആര്യാമ സന്യാൽ പറയുന്നു. നേരത്തെ എല്ലാ വിവരങ്ങളും ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായിരുന്നു യാത്രക്കാർക്ക് നൽകിയിരുന്നത്.

അതേസമയം സംസ്‌കൃതത്തിൽ നിർദ്ദേശങ്ങൾ നൽകുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഉത്തർപ്രദേശിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് ഇത്. കൊറോണ കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലമാണ് ഉത്തർപ്രദേശിലെ വാരണാസി.

]]>
രാജ്യത്തേക്കെത്തുന്ന വിമാനയാത്രക്കാര്‍ക്കുള്ള കൊവിഡ് പരിശോധന നിര്‍ത്താനൊരുങ്ങി അമേരിക്ക https://malayalees.ch/covid-test-to-return-to-the-u-s-by-air-will-be-dropped/ Sat, 11 Jun 2022 04:12:09 +0000 https://malayalees.ch/?p=63210 രാജ്യത്തേക്കെത്തുന്നവര്‍ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനൊരുങ്ങി അമേരിക്ക. അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി വിമാന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഞായറാഴ്ച മുതല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിന്‍ മുനോസിന്റെ കാര്യാലയമാണ് ഈ വിവരം പുറത്തുവിട്ടത്. 2020 ന്റെ തുടക്കത്തില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ പാലിച്ചുവരുന്ന നിയന്ത്രണങ്ങളാണ് പടിപടിയായി നീങ്ങുന്നത്. കൊവിഡ് മൂലം സമ്മര്‍ദം നേരിട്ട എയര്‍ലൈന്‍ വ്യവസായത്തെ ഉത്തേജിപ്പിക്കാന്‍ കൂടിയാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കപ്പെടുന്നുണ്ടെങ്കിലും അമേരിക്കയില്‍ കൊവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണത്തില്‍ ഈ അടുത്ത ദിവസങ്ങളില്‍ വര്‍ധനയുണ്ടായെന്നത് വസ്തുതയാണ്. ഇന്ത്യയിലും കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ 7,584 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 100 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കണക്കുകള്‍ പ്രകാരം സജീവ രോഗികളുടെ എണ്ണം രണ്ടാഴ്ചയ്ക്കിടെ എട്ട് മടങ്ങ് വര്‍ദ്ധിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 36,267 ആണ്. ഇന്നലെ 3,791 പേര്‍ രോഗമുക്തി നേടി. അതേസമയം 24 പേര്‍ വൈറസ് ബാധിച്ച് മരിച്ചു.രാജ്യത്തുടനീളം കഴിഞ്ഞ ദിവസം 3,35,050 പരിശോധനകളാണ് നടത്തിയത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനവും.

]]>
ഗതാഗതസംവിധാങ്ങളുടെ സമഗ്രവികസനം; സൗദിയിൽ രണ്ട് പുതിയ വിമാനത്താവളങ്ങൾ https://malayalees.ch/new-airports-in-saudi-arabia/ Mon, 16 May 2022 04:18:20 +0000 https://malayalees.ch/?p=61853 റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നു. രാജ്യത്തെ ഗതാഗതസംവിധാങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിക്കുന്ന വിമാനത്താവളങ്ങൾ വഴി പ്രതിവർഷം 10 കോടി യാത്രാക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ടൂറിസം മേഖലയുടെ വളർച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്.

പ്രധാനനഗരങ്ങളായ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നതിനുള്ള പ്രാരംഭനടപടികൾക്ക് തുടക്കംകുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ (ഗാക) പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയലിജ് പറഞ്ഞു.

ടൂറിസം മേഖലയുടെ വികസനവും നിരവധി തൊഴിലവസരങ്ങളും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.കൂടാതെ ജി.ഡി.പി. വളർച്ചയിൽ വ്യോമയാന മേഖലയുടെ സംഭവന നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി ഉയർത്തുന്നതിനും ലക്ഷ്യമിടുന്നുണ്ട്.

]]>
വിമാനത്താവളത്തിലെ കോവിഡ് പരിശോധന; പോസിറ്റീവ് ആയി യാത്ര മുടങ്ങുന്നവരുടെ എണ്ണം കൂടുന്നു https://malayalees.ch/covid-inspection-at-the-airport-the-number-of-people-who-stop-traveling-positively-is-increasing/ Tue, 08 Feb 2022 04:18:55 +0000 https://malayalees.ch/?p=56627 വിമാനത്താവളങ്ങളിലെ റാപ്പിഡ് പി.സി.ആര്‍ പരിശോധനയില്‍ പോസിറ്റീവ് ആയി യാത്ര മുടങ്ങുന്നവരുടെ എണ്ണം കൂടുന്നു. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവായി വരുന്നവരും വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റീവാകുന്നതായാണ് ആക്ഷേപം. കരിപ്പൂര്‍ വിമാനത്താവത്തിലെ പരിശോധന സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്.

കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശിയായ ഹഫ്സത്ത് രണ്ടു മക്കളുമായി ഷാര്‍ജയിലേക്ക് പോകാനിരുന്നതാണ്. ഈ മാസം അഞ്ചിനുള്ള എയര്‍ അറേബ്യയുടെ വിമാനത്തില്‍ ടിക്കറ്റുമെടുത്തു. തലേ ദിവസം കോഴിക്കോട്ടെ സ്വകാര്യ ലാബില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവ്. പക്ഷേ കരിപ്പൂര്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റീവായി. യാത്രയും മുടങ്ങി. തിരിച്ച് വീട്ടിലെത്തിയ ഹഫ്സത്ത് മറ്റൊരു ലാബില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവ്.

ഓരോ വിമാനത്തിലും യാത്ര ചെയ്യേണ്ട പത്തിലധികം പേര്‍ക്ക് ഇങ്ങനെ യാത്ര മുടങ്ങുന്നതായാണ് പരാതി. യു.എ.ഇയിലേക്ക് പുറപ്പെടുന്നവര്‍ക്കാണ് വിമാനത്താവളത്തില്‍ റാപിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആര്‍.ടി.പി.സി.ആര്‍ ,റാപിഡ് പി.സി.ആര്‍ പരിശോധനകളിലെ വ്യത്യാസമാണ് വ്യത്യസ്ത റിസല്‍ട്ടുകള്‍ക്ക് കാരണമെന്ന് വിമാനത്താവളത്തിലെ ലാബ് അധികൃതര്‍ പറയുന്നു. നിശ്ചിത പരിധിയില്‍ താഴെയുള്ള വൈറസ് സാന്നിധ്യം ആര്‍.ടി.പി.സി. ആറില്‍ കാണിക്കില്ല.ഇത് റാപിഡ് പി.സി.ആര്‍ പരിശോധനയില്‍ കാണിക്കുമെന്നും ലാബ് അധികൃതര്‍ പറയുന്നു.

]]>
പ്രവാസികൾക്ക് ആശ്വാസം; വി​മാ​ന​ത്താ​വ​ള​ങ്ങ​ളിൽ കൊ​വി​ഡ് പ​രി​ശോ​ധ​ന സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്നു https://malayalees.ch/covid-inspection-system-at-airports/ Wed, 23 Jun 2021 04:10:43 +0000 https://malayalees.ch/?p=45916 സം​സ്ഥാ​ന​ത്തെ നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും എ​ച്ച്എ​ൽ​എ​ൽ ലൈ​ഫ് കെ​യ​ർ ലി​മി​റ്റ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള സം​സ്ഥാ​ന പ്ര​വാ​സി ക്ഷേ​മ വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘം കൊ​വി​ഡ് മോ​ളി​ക്യുല​ർ ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി ആ​രം​ഭി​ക്കും. അ​തി​നു​ള്ള അ​നു​മ​തി ല​ഭ്യ​മാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ർ​ദേ​ശം നൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ;

ഇന്ത്യയിൽ നിന്നും യു.എ.ഇ-യിലേക്ക് പോകുന്ന യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പെടുത്ത  റാപ്പിഡ് ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയ മാർഗരേഖയിൽ നിഷ്കർഷിച്ചിട്ടുണ്ട്. പ്രവാസികളുടെ യാത്രയ്ക്ക് സഹായകരമാകുംവിധം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിന്റെ സഹകരണത്തോടെ  കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം കൊവിഡ് 19 മോളിക്യുലർ ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കുന്നതിന് സന്നദ്ധമായിട്ടുണ്ട്. അതിനുള്ള അനുമതി ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. ഇതിൽ സത്വര നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

]]>