airlines – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Jul 2023 09:01:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png airlines – malayalees.ch https://malayalees.ch 32 32 ഗവർണർ വൈകി, കാത്തുനിൽക്കാതെ പറന്നുയർന്ന് എയർഏഷ്യ വിമാനം; പ്രോട്ടോക്കോൾ ലംഘനമെന്ന് പരാതി https://malayalees.ch/airasia-takes-off-without-governor-on-board/ Fri, 28 Jul 2023 09:01:03 +0000 https://malayalees.ch/?p=85196 കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിനെ കയറ്റാതെ എയർഏഷ്യ വിമാനം പറന്നുയർന്നതായി പരാതി. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഗവർണർ വൈകിയതിനാലാണ് വിമാനം പറന്നുയർന്നതെന്നാണ് അധികൃതരുടെ വാദം. സംഭവത്തിൽ ഗവർണറുടെ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ, ഹൈദരാബാദിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്ന എയർ ഏഷ്യ വിമാനത്തിൽ ഗവർണർക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയർഏഷ്യ വിമാനം വന്നയുടൻ അദ്ദേഹത്തിൻ്റെ ലഗേജ് അതിൽ കയറ്റുകയും ചെയ്തു. എന്നാൽ ഗവർണർ വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും 10 മിനിറ്റ് വൈകി. വിഐപി ലോഞ്ചിൽ നിന്ന് വിമാനം കയറാൻ എത്തുമ്പോഴേക്കും വിമാനം ഹൈദരാബാദിലേക്ക് പുറപ്പെടുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു.

സംസ്ഥാനത്തെ പ്രഥമ പൗരനായ തന്നോട് അനാദരവ് കാട്ടിയതിൽ ഗവർണർ അതൃപ്തി രേഖപ്പെടുത്തി. കൂടാതെ മര്യാദ ലംഘിച്ച എയർ ഏഷ്യയ്ക്കും എയർപോർട്ട് ഉദ്യോഗസ്ഥർക്കും എതിരെ നിയമനടപടി സ്വീകരിക്കാൻ രാജ്ഭവനിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർമാരോട് ഗവർണർ ഉത്തരവിട്ടു. ഇതിന് ശേഷം 3.30ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട മറ്റൊരു എയർ ഏഷ്യ വിമാനത്തിലാണ് ഗവർണർ യാത്ര ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സമഗ്രമായ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും എയർലൈൻസ് അറിയിച്ചു. “സംഭവത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നു. അന്വേഷണം നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. എയർലൈനിന്റെ മുതിർന്ന നേതൃത്വ സംഘം ഗവർണറുടെ ഓഫീസുമായി ബന്ധപെട്ടു”- എയർഏഷ്യ പ്രസ്താവനയിൽ പറഞ്ഞു.

]]>
വിസ്താര എയര്‍ലൈനില്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം, അര്‍ധനഗ്നയായി നടത്തം; ഇറ്റാലിയന്‍ പൗര അറസ്റ്റില്‍ https://malayalees.ch/women-who-make-clash-in-vistara-airlines-arrested-by-police/ Tue, 31 Jan 2023 08:14:36 +0000 https://malayalees.ch/?p=75390 വിസ്താര എയര്‍ലൈന്‍സില്‍ സംഘര്‍ഷമുണ്ടാക്കിയ ഇറ്റാലിയന്‍ പൗരയായ സ്ത്രീ അറസ്റ്റില്‍. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. ഇറ്റലിയില്‍ നിന്നുള്ള പാവോള പെറൂച്ചിയോ എന്ന സ്ത്രീയാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അറസ്റ്റിലായത്.

ഇക്കണോമി ടിക്കറ്റ് കൈവശമുണ്ടായിരുന്ന യുവതി തനിക്ക് ബിസിനസ് ക്ലാസ് വേണമെന്ന് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് ഇതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുകയും വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളെയും ആക്രമിക്കുകയും ചെയ്തു. തന്റെ വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റിയ യുവതി അര്‍ധനഗ്നയായി വിമാനത്തിലൂടെ നടക്കുകയും ചെയ്തു. ക്യാബിന്‍ ക്രൂ അംഗങ്ങളുമായി സംഘര്‍ഷ സാഹചര്യമുണ്ടാക്കിയതിനും മോശം പെരുമാറ്റത്തിനുമാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.

അറസ്റ്റ് ചെയ്ത ഇവരെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. സ്റ്റാന്‍ഡാര്‍ഡ് ഓപറേറ്റിംഗ് നടപടിക്രമമനുസരിച്ച് സംഭവം ഉന്നതാധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് വിസ്താര എയര്‍ലൈന്‍ വക്താവ് അറിയിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയെയും അന്തസിനെയും ഇല്ലാതാക്കുന്ന സംഭവങ്ങള്‍ക്കെതിരെ എയര്‍ലൈന്‍ കടുത്ത നടപടികള്‍ സ്വീകരിക്കമെന്നും എയര്‍ലൈന്‍ വക്താവ് പ്രതികരിച്ചു.

]]>
ഇടവേളക്ക് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചു https://malayalees.ch/domestic-flight-services-to-resume-from-may-25-aarogya-setu-app-mandatory-for-air-travellers/ Mon, 25 May 2020 04:09:21 +0000 https://malayalees.ch/?p=26001 പ്രതിവാരം 100ലേറെ സർവീസുകൾ ഓരോ വിമാനത്താവളത്തില്‍ നിന്നുണ്ടാകും. ആഭ്യന്തര വിമാന സർവീസിനായി സംസ്ഥാനത്തെ വിമാനത്താവളങ്ങൾ സജ്ജമാണ്

രാജ്യത്ത് ആഭ്യന്തര വിമാന സർവീസിന് തുടക്കം. ബംഗളൂരുവിൽ നിന്നുള്ള എയർ ഏഷ്യ വിമാനം കൊച്ചിയിലെത്തി. കോഴിക്കോട്, നിന്നും കണ്ണൂരില്‍ നിന്നും ഇന്ന് വിമാന സര്‍വീസുകളുണ്ട്. 62 ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തേക്ക് മൂന്ന് വിമാന സര്‍വീസുകളാണ് ഇന്ന് എത്തുക. പ്രതിവാരം 100ലേറെ സർവീസുകൾ ഓരോ വിമാനത്താവളത്തില്‍ നിന്നുണ്ടാകും. ആഭ്യന്തര വിമാന സർവീസിനായി സംസ്ഥാനത്തെ വിമാനത്താവളങ്ങൾ സജ്ജമാണ്.

62 ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. മുപ്പത് ശതമാനം സർവീസുകൾ നടത്താനാണ് വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്. ഇതനുസരിച്ച് സംസ്ഥാനത്തെ ഓരോ വിമാനത്താവളങ്ങളിൽ നിന്നും പ്രതിവാരം 100ഓളം സർവീസുകൾ ഉണ്ടാകും. കോഴിക്കോട് നിന്നും രണ്ട് വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നും ഒരു വിമാനവുമാണ് തിരുവനന്തപുരത്ത് ഇന്ന് എത്തുക. കോഴിക്കോടേക്ക് രണ്ട് വിമാനങ്ങളും ഡല്‍ഹിയിലേക്ക് ഒരു വിമാനവും ഇന്ന് യാത്ര തിരിക്കും. രാവിലെ 8.30ന് കോഴിക്കോട്ടേക്കാണ് തിരുവനന്തപുരത്തുള്ള ആദ്യ വിമാനം.

കേരളത്തിലെത്തുന്ന യാത്രക്കാർക്കായി സംസ്ഥാന സർക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാർ കൊവിഡ് ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഒന്നിലധികം പേർ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ എല്ലാവരുടേയും വിവരങ്ങൾ രജിസ്ട്രേഷനിൽ ഉൾപ്പെടുത്തണം. മൊബൈൽ നമ്പറിലേക്ക് ക്യുആർ കോഡ് അടങ്ങുന്ന യാത്ര പെർമിറ്റ് ലഭിച്ചശേഷം യാത്ര ആരംഭിക്കുക. ബോഡിങ്ങ് പാസ് നൽകുന്നതിന് മുൻപ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെയെന്ന് എയർലൈൻ ജീവനക്കാർ പരിശോധിക്കണം. സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തെ ക്വാറൻറൈനിൽ കഴിയണം

]]>