AIR POLLUTION – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Nov 2022 04:09:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AIR POLLUTION – malayalees.ch https://malayalees.ch 32 32 ഡൽഹിയിലെ വായുനിലവാര സൂചികയിൽ നേരിയ പുരോഗതി https://malayalees.ch/air-pollution-restrictions-delhi/ Mon, 07 Nov 2022 04:09:36 +0000 https://malayalees.ch/?p=70820 ഡൽഹിയിലെ വായുനിലവാര സൂചികയിൽ നേരിയ പുരോഗതി. വായുനിലവാര സൂചിക 326 രേഖപ്പെടുത്തി. ഡൽഹി പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം നടക്കും. അടച്ചിട്ട പ്രൈമറി സ്കൂളുകൾ തുറക്കുന്നത് ഉൾപ്പെടെ ചർച്ചയാകും.

അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ചേർന്ന ഉന്നതതല യോഗമാണ് സ്റ്റേജ് ഫോർ വിഭാഗത്തിൽപെട്ട നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച ഡൽഹിയിലെ അന്തരീക്ഷ വായു മലിനീകരണ തോതിൽ നേരിയ കുറവുണ്ടായിരുന്നു. നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണമാണ് ഇതെന്നാണ് വിദഗ്‍ധ സംഘത്തിന്റെ നിരീക്ഷണം.

അതുകൊണ്ട് തന്നെ ഉടൻ നിയന്ത്രണങ്ങൾ നീക്കിയാൽ വീണ്ടും സ്ഥിതി വഷളാക്കുമെന്നും സർക്കാർ കരുതുന്നു. അന്തരീക്ഷ വായു ഗുണനിലവാരം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മെച്ചപ്പെടുകയാണെങ്കിൽ നിയന്ത്രണങ്ങൾ സ്റ്റേജ് ത്രീയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

]]>
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും, കായിക മത്സരങ്ങൾ അനുവദിക്കില്ല https://malayalees.ch/delhi-pollution-primary-schools-shut-from-tomorrow/ Fri, 04 Nov 2022 07:59:49 +0000 https://malayalees.ch/?p=70743 വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ നാളെ മുതല്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും. കായിക മത്സരങ്ങൾ അനുവദിക്കില്ല. പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനായിട്ടാകും നടത്തുക.

അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും വാഹനങ്ങള്‍ക്ക് ക്രമീകരണം നടത്തുന്ന കാര്യങ്ങള്‍ ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ പലയിടങ്ങളിലും വായുഗുണനിലവാര സൂചിക 500ലധികമായ സാഹചര്യത്തിലാണ് നടപടി.

വായു മലിനീകരണം രൂക്ഷമായി തുടങ്ങിയതോടെ ആളുകള്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണമെന്നും മലിനീകരണത്തിന്റെ പകുതിയും വാഹനങ്ങളില്‍ നിന്നാണെന്നും കഴിവതും സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാതെ സഹകരിക്കണമെന്നും സര്‍ക്കാര്‍ നേരത്തെ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ തുടങ്ങി ഡല്‍ഹിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വായുമലിനീകരണം കുറയ്ക്കാന്‍ പ്രാദേശിക പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്ന് ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളോട് ഡല്‍ഹി സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞാഴ്ച തലസ്ഥാന നഗരപ്രദേശങ്ങളില്‍ നിര്‍മാണവും പൊളിക്കലും വിലക്കിയുള്ള ഉത്തരവിറക്കിയിരുന്നു.

]]>
പച്ച സിഗ്നലിനായി കാത്തിരിക്കുമ്പോൾ ഡൽഹിയിൽ യാത്രക്കാർ വാഹനങ്ങൾ ഓഫ് ചെയ്യണം; ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’ ക്യാമ്പയിൻ… https://malayalees.ch/why-delhi-commuters-should-turn-off-vehicles-while-waiting-for-green-signal/ Wed, 26 Oct 2022 12:16:55 +0000 https://malayalees.ch/?p=70248 വാഹനങ്ങളിൽ നിന്നുള്ള പുക വലിയ തോതിൽ വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഗ്രീൻ ലൈറ്റ് കാത്ത് നിൽക്കുന്ന സമയത്ത് എല്ലാ എഞ്ചിനുകളും ഓഫ് ചെയ്താൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം 15-20 ശതമാനം വരെ കുറയ്ക്കാമെന്നും പഠനങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് വായുമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഡൽഹി സർക്കാരിന്റെ കാമ്പെയ്‌ൻ ആണ് ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’.

എന്താണ് ‘റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്’?

പേര് സൂചിപ്പിക്കുന്നത് പോലെ, ട്രാഫിക് ലൈറ്റ് ചുവപ്പിൽ നിന്ന് പച്ചയായി മാറുന്നത് കാത്തിരിക്കുന്ന സമയത്ത് ആളുകളെ അവരുടെ വാഹനങ്ങളുടെ എഞ്ചിനുകൾ സ്വിച്ച് ഓഫ് ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് ഈ ക്യാമ്പയിൻ. ഇതിലൂടെ വായുമലിനീകരണം കുറയ്ക്കുക എന്നാണ് ലക്ഷ്യമിടുന്നത്

ഡൽഹിയിലെ ട്രാഫിക്കിൽ പച്ച സിഗ്നലിനായി കാത്തുനിൽക്കുന്ന സമയത്ത് ആരെങ്കിലും നിങ്ങൾക്ക് നേരെ റോസാപ്പൂ നീട്ടിയാൽ ആശ്ചര്യപ്പെടേണ്ട നിങ്ങളുടെ വാഹനത്തിന്റെ എൻജിനുകൾ ഓഫ് ചെയ്യാൻ ഓർമ്മിപ്പിക്കുന്നതാണ് അത്. 2020 ഒക്ടോബർ 16 ന് ഡൽഹിയിലാണ് ആദ്യമായി ഇത് ആരംഭിക്കുന്നത്.

ദീപാവലിക്ക് ശേഷം ഡൽഹിയിൽ മലിനീകരണ തോത് വർധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അടുത്തിടെ പറഞ്ഞിരുന്നു. ദീപാവലിക്ക് ശേഷം എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) നോയിഡയിൽ 342ലും ഡൽഹിയിൽ 323ലും എത്തിയിരുന്നു.

2021-ൽ, പ്രചാരണ പരിപാടികൾക്ക് മുന്നോടിയായി, കെജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നത് ഇങ്ങനെയാണ്. “ദയവായി മലിനീകരണത്തിനെതിരായ ഈ പോരാട്ടത്തിൽ നിങ്ങളും കൈകോർക്കുക. ചുവന്ന ലൈറ്റിൽ നിർത്തുമ്പോഴെല്ലാം, ദയവായി നിങ്ങളുടെ കാറിന്റെ എഞ്ചിൻ ഓഫ് ചെയ്യുക. ഇത് ഇന്ധനം ലാഭിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യും. ഡൽഹിയിലെ മലിനീകരണം കുറയ്ക്കാൻ ഒരുമിച്ച് പ്രവർത്തിക്കുക.

ഈ വർഷം എങ്ങനെ പ്രവർത്തിക്കും

ഓപ്പറേഷൻ വിജയിപ്പിക്കുന്നതിനായി 2500 സിവിൽ ഡിഫൻസ് വോളന്റിയർമാരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കും. വാഹനങ്ങൾ സ്വിച്ച് ഓഫ് ചെയ്യുന്നത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് എങ്ങനെ സഹായിക്കുമെന്ന് അവർ ജനങ്ങളെ ബോധവാത്കരിക്കും. വോളന്റിയർമാരെ ഓരോ സ്ഥലങ്ങളിൽ ഒരു ദിവസം രണ്ട് വ്യത്യസ്ത ഷിഫ്റ്റുകളിലായി വിന്യസിക്കും. രണ്ട് ഷിഫ്റ്റുകളിലായി ദിവസവും 12 മണിക്കൂർ പ്രചാരണം നടത്തും. ആദ്യ ഷിഫ്റ്റ് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും രണ്ടാമത്തേത് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയും ആയിരിക്കും.

“കൂടാതെ, ഉയർന്ന ട്രാഫിക് നേരിടുന്ന ഡൽഹിയിലെ 10 പ്രധാന റോഡുകളെ കേന്ദ്രീകരിച്ചാണ് ട്രാഫിക് പോലീസ് ഈ കാമ്പെയ്‌ൻ നടത്തുന്നത്. ഓരോ ഷിഫ്റ്റിലും 20 സിവിൽ ഡിഫൻസ് വോളന്റിയർമാരെ അത്തരം സ്ഥലങ്ങളിൽ വിന്യസിക്കും. വൊളന്റിയർമാർ പ്ലക്കാർഡുകളിലൂടെയും ബാനറുകളിലൂടെയും പൊതുജനങ്ങളെ ബോധവൽക്കരിക്കും”

]]>
ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും https://malayalees.ch/%e0%b4%a1%e0%b5%bd%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a1%e0%b5%80%e0%b4%b8%e0%b5%bd-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4/ Thu, 09 Jun 2022 04:33:06 +0000 https://malayalees.ch/?p=63128 ഡൽഹിയിൽ ഡീസൽ ഉപയോഗം അടുത്തവർഷം ആദ്യം മുതൽ നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിരോധിക്കുക. ( delhi bans diesel next year )

വ്യാവസായിക ഉപയോഗം അടക്കം പൂർണമായാണ് ഡീസൽ ഉപയോഗം തടയുക. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാൻ നിയോഗിച്ച സമിതിയുടേതാണ് തീരുമാനം. ഡൽഹിയിലെ അന്തരീക്ഷ മാലിന്യ വിഷയം അതീവ രൂക്ഷം ആകാതിരിക്കാൻ ഡീസൽ നിരോധനം അനിവാര്യമെന്ന് സമിതി വിലയിരുത്തി.

ഡൽഹിയിലേതിന് സമാനമായി പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ച ഛണ്ഡീഗഡ്‌ന്റെ നീക്കം നിരോധിക്കണമെന്ന് കിരൺ ഖേർ എംപി ആവശ്യപ്പെട്ടു. ഛണ്ഡീഗഡിൽ അന്തരീക്ഷ മലിനീകരണം ഡൽഹിയേക്കാൾ ഭേദമാണെന്നും നിലവിൽ ഡൽഹി പാറ്റേൺ കൈക്കൊള്ളേണ്ട സാഹചര്യമില്ലെന്നും കിരൺ ഖേർ ചൂണ്ടിക്കാട്ടി.

നിലവിൽ 15 വർഷം പഴക്കമുള്ള പെട്രോൾ, ഡീസൽ വാഹനങ്ങൾ മാത്രമേ ഛണ്ഡീഗഡിൽ ഉപയോഗിക്കാൻ പാടുള്ളു. കാലാവധി കഴിഞ്ഞാൽ അഞ്ച് വർഷത്തേക്ക് കൂടി വാഹനം ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കി പുതുക്കാം.

]]>
ആഗോള മലിനീകരണ തലസ്ഥാനമായി ഡൽഹി https://malayalees.ch/delhi-most-polluted-capital-city-in-the-world/ Wed, 23 Mar 2022 04:22:31 +0000 https://malayalees.ch/?p=58927 ലോകത്തിലെ ഏറ്റവും മലിനമായ രാജ്യതലസ്ഥാനമായി വീണ്ടും ഡൽഹി. ഇത് നാലാം തവണയാണ് വായു മലിനീകരണത്തിൽ ഡൽഹി മറ്റ് നഗരങ്ങളെ പിന്നിലാക്കുന്നത്. ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുളള 35 നഗരങ്ങൾ ഇന്ത്യയിൽ ആണെന്നും റിപ്പോർട്ട്. സ്വിസ് സ്ഥാപനമായ IQAir പുറത്തിറക്കിയ ആഗോള വായു ഗുണനിലവാര റിപ്പോർട്ടിണ് കണ്ടെത്തൽ.

പിഎം-2.5 അളവ് ഏറ്റവും കൂടുതൽ ഡൽഹിയിലാണ്. മലിനീകരണത്തിന്റെ തോത് അളക്കുന്നതിനുള്ള യൂണിറ്റാണ് ‘പിഎം-2.5’. 32 ദശലക്ഷം ആളുകൾ വസിക്കുന്ന നഗരത്തിൽ പിഎം-2.5ൻ്റെ അളവ് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത പരിധിയുടെ 20 മടങ്ങ് അധികമാണ്. ഇത് ഗുരുതരമായ ശ്വാസകോശ, ഹൃദയ രോഗങ്ങൾക്ക് കാരണമാകും.

മുൻവർഷത്തെ അപേക്ഷിച്ച് മലിനീകരണ തോത് ഏകദേശം 15 ശതമാനം ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വായുമലിനീകരണത്തിന്റെ കാര്യത്തിൽ ഡൽഹിയെ രാജസ്ഥാനിലെ ഭിവാഡി പിന്നിലാക്കി. 2021ൽ ഭിവാഡിയിൽ PM-2.5 ന്റെ ശരാശരി അളവ് 106.2 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് ഗാസിയാബാദാണ്.

അന്തരീക്ഷ ഗുണനിലവാരം പാലിക്കുന്ന ഒരു നഗരവും ഇന്ത്യയിൽ ഇല്ല. ഇന്ത്യക്കൊപ്പം കാനഡയും ന്യൂസിലാൻഡും നേരിടുന്നത് കടുത്ത വായുമലിനീകരണ ഭീഷണിയാണെന്നും ലോകാരോഗ്യ സംഘടന.

]]>
ഡൽഹിയിലെ വായു മലിനീകരണം; സുപ്രിംകോടതി ഇന്ന് പരിഗണിക്കും https://malayalees.ch/delhi-air-pollution-supreme-court-2/ Fri, 10 Dec 2021 04:13:39 +0000 https://malayalees.ch/?p=53770 ഡൽഹിയിലെ വായു മലിനീകരണ പ്രശ്‌നം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹർജി, ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

വായു മലിനീകരണം കുറയ്ക്കാൻ കേന്ദ്രസർക്കാരും, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും.

വായു ഗുണനിലവാര കമ്മീഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അടിയന്തര ദൗത്യ സേനയുടെ പ്രവർത്തനവും കോടതി വിലയിരുത്തും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും കോടതിയുടെ പരിഗണനയ്ക്ക് വരും.

]]>
ഡൽഹിയിലെ വായു മലിനീകരണം സുപ്രിംകോടതി ഇന്ന് പരിഗണിക്കും https://malayalees.ch/new-delhi-air-pollution-supreme-court/ Wed, 24 Nov 2021 04:17:26 +0000 https://malayalees.ch/?p=52960 ഡൽഹിയിലെ വായു മലിനീകരണം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യഹർജിയാണ് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വായു മലിനീകരണം കുറച്ചുകൊണ്ടു വരാൻ കേന്ദ്രസർക്കാരും, ഡൽഹി അടക്കം നാല് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികളുടെ പുരോഗതി കോടതി വിലയിരുത്തും. കേന്ദ്രത്തിന് പുറമേ ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളുടെ വാദം കേട്ട ശേഷം കോടതിയെടുക്കുന്ന നിലപാട് നിർണായകമാകും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ കഴിഞ്ഞതവണ നിർദേശം നൽകിയിരുന്നു. ഡൽഹിയിൽ പഞ്ച നക്ഷത്ര സൗകര്യങ്ങളിൽ ഇരിക്കുന്നവർ വായു മലിനീകരണത്തിന് കർഷകരെ കുറ്റപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.

]]>
വായു മലിനീകരണം; നവംബർ 21 വരെ വർക്ക് ഫ്രം ഹോം; അടിയന്തര നടപടികൾ പ്രഖ്യാപിച്ച് പരിസ്ഥിതി മന്ത്രി https://malayalees.ch/delhi-govt-employees-to-work-from-home-till-nov-21/ Wed, 17 Nov 2021 10:54:34 +0000 https://malayalees.ch/?p=52651 രാജ്യതലസ്ഥാനത്തെ വായു മലിനീകരണ പ്രശ്നത്തിൽ അടിയന്തര നടപടികൾ പ്രഖ്യാപിച്ച് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. മുഴുവൻ സർക്കാർ ജീവനക്കാർക്കും നവംബർ 21 വരെ വർക്ക് ഫ്രം ഹോം (WFH) മാത്രമായിരിക്കുമെന്ന് ഗോപാൽ റായ് പറഞ്ഞു.

ഡൽഹിയിൽ നവംബർ 21 വരെ നിർമ്മാണ, പൊളിക്കൽ ജോലികൾ നിരോധിച്ചിട്ടുണ്ട്. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമെന്നും റായ് അറിയിച്ചു. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിനുള്ള ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിൽ അവശ്യ സേവനങ്ങൾ ഒഴികെ മാറ്റ് വാഹനങ്ങളുടെ പ്രവേശനം നിരോധിക്കും. പൊലീസും ഗതാഗത വകുപ്പും ഒരുമിച്ച് ഇത് ഉറപ്പ് വരുത്തും. പത്ത് വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെയും 15 വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും ലിസ്റ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് പൊലീസിന് കൈമാറിയിട്ടുണ്ട്. അവയുടെ സഞ്ചാരം തടയും. പെട്രോൾ പമ്പുകളിൽ പിയുസി സർട്ടിഫിക്കറ്റ് പരിശോധന കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതം സുഗമമാക്കുന്നതിനും വാഹനങ്ങളുടെ തിരക്ക് മൂലമുള്ള മലിനീകരണം തടയുന്നതിനും ട്രാഫിക് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ഡൽഹിയിൽ പൊതുഗതാഗതം വർധിപ്പിക്കുന്നതിനായി 1000 സിഎൻജി ബസുകൾ വാടകയ്‌ക്കെടുക്കുന്നതിനുള്ള നടപടികൾ നാളെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതൽ വെള്ളം ചീറ്റുന്നത് ഉറപ്പാക്കാൻ അഗ്നിശമനസേനയുടെ വാട്ടർ മെഷീനുകൾ 13 ഹോട്ട്‌സ്‌പോട്ടുകളിൽ സ്ഥാപിക്കും. വ്യവസായശാലകളിൽ ഗ്യാസ് മാത്രം ഉപയോഗിക്കാൻ അനുവദിക്കും, മലിനമായ ഇന്ധനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും പരിസ്ഥിതി മന്ത്രി പറഞ്ഞു

]]>
ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; ഗുണനിലവാര സൂചിക 533ല്‍ എത്തി https://malayalees.ch/delhi-air-pollution-2-2/ Sat, 06 Nov 2021 04:05:30 +0000 https://malayalees.ch/?p=52086 രൂക്ഷമായ വായു മലിനീകരണത്തില്‍ ഡല്‍ഹി നഗരം. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 533ല്‍ എത്തി. ദീപാവലി ആഘോഷങ്ങള്‍ക്കുശേഷമാണ് സ്ഥിതി കൂടുതല്‍ മോശമായത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം നേരിട്ടു. മൂടല്‍ മഞ്ഞിന് സമാനമായ പുകമഞ്ഞാണ് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നത്.

നിലവിലെ സാഹചര്യം അടുത്ത രണ്ടുമാസം കൂടി സമാനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കുന്നു. എത്രയും വേഗം വായു മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഗുരുതരമായി ജനജീവിതത്തെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.

ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ഡല്‍ഹിയില്‍ പലയിടത്തും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മറികടന്നാണ് പടക്കങ്ങള്‍ പൊട്ടിച്ചത്. കഴിഞ്ഞ നാല് ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാര സൂചിക ഉയര്‍ന്നുതന്നെയാണ്. ഡല്‍ഹിക്ക് അടുത്തുള്ള നഗരങ്ങളിലും സ്ഥിതി മോശമാണ്.

]]>
തണുപ്പുകാലവും ദീപാവലിയും; ആശങ്ക ഉയർത്തി ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു https://malayalees.ch/winter-and-diwali-air-pollution-in-delhi-is-on-the-rise-raising-concerns/ Sat, 17 Oct 2020 04:53:07 +0000 https://malayalees.ch/?p=33440 കൊവിഡിന് പിന്നാലെ അന്തരീക്ഷ മലിനീകരണവും രൂക്ഷമായതോടെ ഡൽഹിയിൽ രൂക്ഷമായതോടെ രോഗികളുടെ എണ്ണവും മരണ സംഖ്യയും ഉയർന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധർ. തണുപ്പുകാലവും ദീപാവലിയും വലിയ ആശങ്കയാകുമെന്ന് എയിംസിലെ ഡോക്ടർ പ്രവീൺ പ്രദീപ് പറഞ്ഞു.

പ്രതിദിന കൊവിഡ് കേസുകൾ 3000ത്തിലധികം റിപ്പോർട്ട് ചെയ്യുന്ന രാജ്യ തലസ്ഥാനത്ത് തണുപ്പുകാലം കൂടി എത്തുന്നതോടെ ആരോഗ്യ പ്രശ്‌നങ്ങൾ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടിയെടുക്കാൻ സുപ്രിംകോടതി ജസ്റ്റിസ് മദൻ വി ലോകൂർ അധ്യക്ഷനായ ഏകാംഗ സമിതിയെ നിയമിചച്തിലും ആരോഗ്യ പ്രവർത്തകർക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്.

അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിന് പുറമേ ദീപാവലിയ്ക്ക് പിന്നാലെയുള്ള വിഷപുകയും ഡൽഹിയുടെ അന്തരീക്ഷത്തെ ശ്വാസം മുട്ടിക്കും. ഇത് ഡൽഹി നിവാസികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

]]>