air india express – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Aug 2023 07:13:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png air india express – malayalees.ch https://malayalees.ch 32 32 നെടുമ്പാശ്ശേരിയിൽ നിന്ന് പോയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക, അര മണിക്കൂർ പറന്ന വിമാനം തിരിച്ചിറക്കി https://malayalees.ch/pravasam-air-india-express-flight-from-nedumbassery-to-sharjah-was-turned-back-immediately-rvn-rysp07/ Thu, 03 Aug 2023 07:13:02 +0000 https://malayalees.ch/?p=85538 കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 -ഓളം യാത്രക്കാരെ ദുബൈയിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കി.

അതേസമയം, കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കിയ അടുത്തിടെ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാലാവസ്ഥാ റെഡാറിനാണ് തകരാർ ഉണ്ടായതെന്നാണ് വിവരം. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ വിമാനത്തിന് കഴിയാതെ വന്നതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്. വിമാനത്തിന് യന്ത്രത്തകരാർ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

]]>
തൃച്ചി-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്; സുരക്ഷിതമായി താഴെയിറക്കി https://malayalees.ch/air-india-express-axb613-safely-landed/ Mon, 31 Jul 2023 08:21:25 +0000 https://malayalees.ch/?p=85351 തൃച്ചി-ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്. AXB613 എന്ന വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്.

ലാൻഡിംഗ് ഗിയറിലെ തകരാർ മൂലമാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്. വിമാനത്തിലെ ഇന്ധനം തീർക്കാനായി വട്ടമിട്ട് പറന്ന ശേഷമായിരുന്നു ലാൻഡിംഗ്. അടിയന്തര ലാൻഡിംഗിനിടെ മറ്റ് പ്രശ്‌നങ്ങൾ സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിൽ ഇന്ധനം തീർക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ചു. ആംബുലൻസുകൾ, പൊലീസ് എന്നിങ്ങനെ ഏത് സാഹചര്യവും നേരിടാൻ വിമാനത്താവളം സജ്ജമായിരുന്നു.

ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് വിമാനം സുരക്ഷിതമായി താഴെയിറക്കി.

]]>
അപായമണി മുഴങ്ങി; കരിപ്പൂരിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി https://malayalees.ch/the-plane-made-an-emergency-return-to-karipur-airport/ Fri, 09 Apr 2021 08:25:35 +0000 https://malayalees.ch/?p=42700 കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കരിപ്പൂരിൽ നിന്നും കുവൈറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് തിരിച്ചിറക്കിയത്. 17 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന ഉടനെ അപായമണി മുഴങ്ങുകയായിരുന്നു.

രാവിലെ 8.37 ഓടെയാണ് കരിപ്പൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനം പുറപ്പെട്ടത്. പുറപ്പെട്ട് അരമണിക്കൂറിന് ശേഷം, 9.10 ഓടുകൂടിയാണ് വിമാനം തിരിച്ച് കരിപ്പൂരില്‍ തന്നെ ഇറക്കിയത്. വിമാനത്തിലെ ക്രൂ അംഗങ്ങള്‍ ഉള്‍പ്പടെ 17 പേര്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.

അപായണി മുഴങ്ങിയത് കൊണ്ടാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിക്കുന്നത്. പരിശോധനയ്ക്ക് ശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ യാത്ര തുടരുമെന്നും അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിന് ശേഷമായിരിക്കും വിമാനം പുറപ്പെടുക.

]]>
മാപ്പ് എഴുതി നൽകി; എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബൈ സർവീസുകൾ നാളെ പുനരാംഭിക്കും https://malayalees.ch/air-india-express-dubai-service-may-resume/ Sat, 19 Sep 2020 04:51:30 +0000 https://malayalees.ch/?p=32035 എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ സർവീസുകൾ നാളെ പുനരാംഭിക്കും. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിന് ദുബൈ എവിയേഷൻ അതോറിറ്റി 15 ദിവസത്തേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഈ വിലക്ക് പിൻവലിച്ചതായി എയർലൈൻസ് അറിയിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് സോഷ്യൽ മീഡിയയിലൂടെയാണ് വിലക്ക് നീങ്ങിയ വിവരം അറിയിച്ചത്. നാളെ മുതൽ സർവീസുകൾ ഷെഡ്യൂൾ പ്രകാരം നടക്കും. എന്നാൽ, ഇത് സംബന്ധിച്ച ദുബൈ എവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ഇന്നലെ അർധരാത്രി മുതൽ 15 ദിവസത്തേക്കാണ് ദുബൈ എയർ ഇന്ത്യ എക്സ്പ്രസിന് വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ പല വിമാനങ്ങളും ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കോവിഡ് പോസറ്റീവായ രോഗികളെ ദുബൈയിലെത്തിച്ചതിനായിരുന്നു വിലക്ക്. രണ്ടുതവണ എയർലൈൻസ് ഈ വീഴ്ചവരുത്തി. സെപ്റ്റംബർ രണ്ടിന് മുന്നറിയിപ്പ് നൽകിയിട്ടും സെപ്റ്റംബർ നാലിന് ജയ്പൂരിൽ നിന്ന് വീണ്ടും കോവിഡ് രോഗി പോസിറ്റീവ് സർട്ടിഫിക്കറ്റുമായി എത്തി. വീഴ്ച സമ്മതിച്ച എയർ ഇന്ത്യ എക്സ്പ്രസ് അതോറിറ്റിക്ക് മാപ്പ് എഴുതി നൽകി. ജയ്പൂരിലെയും ഡൽഹിയിലെയും ഗ്രൗണ്ട് സ്റ്റാഫുകൾക്ക് എതിരെ നടപടിയെടുത്തു. ഇതിന് ശേഷമാണ് സർവീസ് പുനരാംഭിക്കുമെന്ന അറിയിപ്പുണ്ടായത്.

]]>
എയർ ഇന്ത്യ എക്സ്പ്രസിന് ദുബൈയിൽ വിലക്ക് https://malayalees.ch/dubai-suspended-air-india-express-flights-for-15-days-covid/ Fri, 18 Sep 2020 04:40:18 +0000 https://malayalees.ch/?p=31985 കോവിഡ് രോഗികൾക്ക് യാത്ര അനുവദിച്ചതാണ് കാരണം. ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈയിലേക്ക് വരാനാവില്ല

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടർന്നാണ് നടപടി. രണ്ടുതവണ ഗുരുതരമായ പിഴവ് ആവർത്തിച്ചു. രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികിൽസാ ചെലവും വിമാനകമ്പനി വഹിക്കണമെന്നും ദുബൈ അധികൃതർ നോട്ടീസ് നൽകി. നോട്ടീസിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. കോവിഡ് പോസറ്റീവ് റിസൽറ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങൾ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബൈ സിവിൽ ഏവിയേഷൻ എയർ ഇന്ത്യ എക്സ്പ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈയിലേക്ക് വരാനാവില്ല. ഈമാസം നാലിന് ജെയ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് കോവിഡ് പോസിറ്റാവാണെന്ന് റിസൽറ്റുമായി യാത്രക്കാരൻ ദുബൈയിലെത്തിയതെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. രോഗിയുടെ പേരും പാസ്പോർട്ട് നമ്പറും, യാത്ര ചെയ്ത് സീറ്റ് നമ്പറും ഉൾപ്പെടെ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. മുമ്പും സമാനമായ സംഭവമുണ്ടായതിനാൽ സെപ്റ്റംബർ രണ്ടിന് ദുബൈ അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും, പിഴവ് ആവർത്തിച്ച സാഹചര്യത്തിലാണ് 15 ദിവസത്തേക്ക് വിമാനങ്ങൾ താൽകാലികമായി റദ്ദാക്കിയത്. ഇതിന് പുറമെ രോഗിയുടെയും ഒപ്പം യാത്രചെയ്തവരുടെയും ചികിൽസാ ക്വാറന്റയിൻ ചെലവുകൾ എയർ ലൈൻ വഹിക്കണം. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് മിഡിലീസ്റ്റ് റീജണൽ മാനേജർ മോഹിത് സെയിനിന് അയച്ച നോട്ടീസിൽ അതോറിറ്റി വ്യക്തമാക്കി. ദുബൈയിലേക്കുള്ള വിമാനങ്ങൾ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തേക്കും.

]]>
ദുബൈ യാത്രക്ക് ഇനി അനുമതി വേണം https://malayalees.ch/duabi-travel-restrictions-air-india-note/ Fri, 14 Aug 2020 04:40:01 +0000 https://malayalees.ch/?p=30161 മുൻ‌കൂർ അനുമതി വേണ്ട എന്ന തീരുമാനം ദുബൈ അധികൃതർ പിൻവലിച്ചു

ദുബൈയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇനി മുതൽ ദുബൈ ജനറൽ ഡയറക്ടറൈറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് വകുപ്പിൻറെയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്‍റെയോ (ഐ.സി.എ/ ജി.ഡി.ആർ.എഫ്.എ) മുൻകൂർ അനുമതി വേണം. എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് ഇക്കാര്യം അറിയിച്ചത്. മുൻകൂർ അനുമതി വേണ്ട എന്ന തീരുമാനം ദുബൈ അധികൃതർ പിൻവലിച്ചു എന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

ദുബൈയിലേക്കുള്ള യാത്രക്കാർ ദുബൈ സ്മാർട്ട് ആപ്പും (Dubai Smart App) അബുദബിയിലേക്കുള്ള യാത്രക്കാർ അൽ ഹൊസൻ സ്മാർട്ട് ആപ്പും (Al Hosn Smart App) ഡൗൺലോഡ് ചെയ്യണം.

രാജ്യത്തേക്ക് മടങ്ങുന്ന സ്വദേശികളും മുൻകൂർ അനുമതി തേടണമെന്ന് ദുബൈ എയർപോർട്ട്‌സ് ഓപറേഷൻസ് കൺട്രോൾ സെന്റർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

]]>