Air Bubble agreement – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Dec 2020 04:35:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Air Bubble agreement – malayalees.ch https://malayalees.ch 32 32 എയർ ബബിൾ കരാർ; ഒമാനും ഇന്ത്യക്കുമിടയിലെ വിമാന സർവീസുകളിലെ സീറ്റുകൾ വർധിപ്പിച്ചു https://malayalees.ch/oman-india-air-bubble-seat-numbers-increased/ Thu, 10 Dec 2020 04:34:55 +0000 https://malayalees.ch/?p=36665 എയർ ബബിൾ ധാരണപ്രകാരം ഒമാനും ഇന്ത്യക്കുമിടയിലെ വിമാന സർവീസുകളിലെ സീറ്റുകൾ വർധിപ്പിച്ചു. ഓരോ സ്ഥലത്തേക്കുമുള്ള പ്രതിവാര സീറ്റുകളുടെ എണ്ണം ആയിരം വീതമാണ് വർധിപ്പിച്ചത്.

ഇരു രാഷ്ട്രങ്ങളിലെയും ദേശീയ വിമാന കമ്പനികൾ ആഴ്ചയിൽ ആറായിരം സീറ്റുകൾ എന്ന തോതിലായിരിക്കും സർവീസ് നടത്തുക. ഇതോടെ പ്രതിവാര സീറ്റുകളുടെ മൊത്തം എണ്ണം പതിനായിരത്തിൽ നിന്ന് 12000മായി ഉയരും. ഇപ്പോൾ അയ്യായിരം സീറ്റുകൾ വീതമാണ് സർവീസ്. സീറ്റുകൾ വർധിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മസ്കത്തിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു.

എയർ ഇന്ത്യ ദൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സർവീസ് പ്രഖ്യാപിച്ചത്. നവംബർ ആദ്യ വാരം പ്രതിവാര സീറ്റുകളുടെ എണ്ണം അയ്യായിരമായി കുറച്ചതിനെ തുടർന്ന് ഇന്ത്യക്കും ഒമാനുമിടയിലെ സർവീസുകൾ നിർത്താൻ ബജറ്റ് വിമാന കമ്പനികളോട് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദേശിച്ചിരുന്നു.

]]>
ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനസർവ്വീസ് പുനരാരംഭിക്കുന്നത് വൈകും https://malayalees.ch/india-saudi-arabia-hold-air-bubble-agreement/ Thu, 03 Dec 2020 04:39:45 +0000 https://malayalees.ch/?p=36197 ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ എംബസി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി വീണ്ടും ചർച്ച നടത്തി. വിമാന സർവീസ് സംബന്ധിച്ച ചർച്ചയുടെ ഫലം പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി എംബസി അധികൃതർ മീഡിയവണിനോട് പറഞ്ഞു. ഇതിനിടെ, ജനുവരിയിൽ വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഇന്ന് നടത്താനിരുന്ന പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒമ്പതു മാസം മുമ്പാണ് കോവിഡ് കാരണം സൗദി വിമാന സർവീസുകൾ റദ്ദാക്കിയത്. ഇത്, ജനുവരി മുതൽ തുടങ്ങാനാണ് പദ്ധതി. ഇതിന്റെ പ്രഖ്യാപനം ഇന്നലെയുണ്ടാകുമെന്നാണ് സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഈ പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മറ്റു പല രാജ്യങ്ങളിലേക്കും എയര്‍ ബബ്ൾ കരാർ പ്രകാരം സൗദി നിലവിൽ വിമാന സർവീസ് നടത്തുന്നുണ്ട്. എന്നാൽ കോവിഡ് കൂടുതലുള്ള ഇന്ത്യയടക്കം ചില രാജ്യങ്ങൾ സൗദിയുടെ യാത്രാവിലക്ക് പട്ടികയിലാണ്. നിലവിൽ ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യം ഇന്ത്യൻ എംബസി സൗദി മന്ത്രാലയത്തേയും സിവിൽ ഏവിയേഷൻ അതോറിറ്റിയേയും അറിയിച്ചു.

കഴിഞ്ഞ ദിവസം വീണ്ടും, ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ട് അബ്ദുൽ ഹാദി അൽ മൻസൂരിയും ചർച്ച നടത്തി. എയർ ബബ്ൾ കരാർ സംബന്ധിച്ച അന്തിമ തീരുമാനം പെട്ടെന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംബസിയും പ്രവാസികളും.

]]>