AIIMS – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Feb 2023 04:22:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AIIMS – malayalees.ch https://malayalees.ch 32 32 ഇത്തവണയെങ്കിലും എയിംസ് വരുമോ? ഈ ബജറ്റില്‍ കേരളത്തിന് പ്രതീക്ഷ കൂടുതല്‍ https://malayalees.ch/kerala-is-waiting-for-aiims-permission-in-union-budget-2023/ Wed, 01 Feb 2023 04:22:31 +0000 https://malayalees.ch/?p=75433 രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റവതരണത്തിന് കാത്തിരിക്കുന്ന കേരളത്തിന് എയിംസ് വലിയ പ്രതീക്ഷയാണ്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസിന് ഇത്തവണയെങ്കിലും അനുമതി കിട്ടുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും സംസ്ഥാനത്തിനുണ്ടെന്നും മുഖ്യമന്ത്രി ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് പറഞ്ഞിരുന്നു.

ദീര്‍ഘകാലമായി കേരളം ഉന്നയിക്കുന്ന ആവശ്യമാണ് എയിംസ്. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചര്‍ച്ചയില്‍ എയിംസ് ലഭ്യമാക്കുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി പങ്കുവച്ചെങ്കിലും അതുണ്ടായില്ല. കാലതാമസം വരുത്താതെ സംസ്ഥാനത്തിന്റെ ആവശ്യം ഈ ബജറ്റിലെങ്കിലും പരിഗണിക്കണമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. എയിംസിന്റെ കാര്യത്തില്‍ കേന്ദ്രം പച്ചക്കൊടി കാട്ടിയാല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കേരളം തയ്യാറെടുത്തുകഴിഞ്ഞു. കോഴിക്കോട് കിനാലൂരിലെ വ്യവസായ വകുപ്പിന്റെ ഭൂമിയാണ് ഇതിനായി കരുതിവച്ചിട്ടുള്ളത്.

തിരുവനന്തപുരം നെട്ടുകാല്‍തേരി, കോട്ടയം മെഡിക്കല്‍ കോളജ്, കളമശ്ശേരി എച്ച്.എം.ടി, കോഴിക്കോട് കിനാലൂര്‍ എന്നീ സ്ഥലങ്ങളാണ് എയിംസിനായി കേരളം മുന്നോട്ട് വച്ചത്. ഇതില്‍ കിനാലൂരിലെ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ ഭൂമി പദ്ധതിക്കായി തിരഞ്ഞെടുത്ത് ആരോഗ്യവകുപ്പിന് കൈമാറാന്‍ തീരുമാനമാവുകയായിരുന്നു. എയിംസിനായി 100 ഏക്കര്‍ അധിക ഭൂമിയും ഏറ്റെടുത്ത് നല്‍കാമെന്നാണ് കേരളത്തിന്റെ ശുപാര്‍ശ. ബജറ്റില്‍ കൂടി പ്രഖ്യാപനമുണ്ടായാല്‍ സംസ്ഥാനത്തെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.

രാജ്യത്ത് 22 എയിംസ് സ്ഥാപിക്കുന്നതിനായി 2022ല്‍ അനുമതി നല്‍കിയ ഘട്ടത്തിലും കേന്ദ്രം കേരളത്തെ തഴഞ്ഞിരുന്നു. 14 സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് എയിംസ് അനുവദിച്ചിരുന്നത്. യുപിയിലും ജമ്മുകാശ്മീരിലും രണ്ട് എയിംസ് വീതം അനുവദിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി എയിംസിനായി കേരളം കാത്തിരിക്കുകയാണ്.

]]>
ഒടുവില്‍ എയിംസ് കേരളത്തിലേക്ക്; ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി https://malayalees.ch/aiims-kerala/ Sat, 23 Apr 2022 07:51:49 +0000 https://malayalees.ch/?p=60598 കേരളത്തില്‍ എയിംസിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനം ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സര്‍ക്കാര്‍ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടുന്നത്.

രാജ്യത്ത് 22 എയിംസ് സ്ഥാപിക്കുന്നതിനായി ഈ വര്‍ഷം അനുമതി നല്‍കിയ ഘട്ടത്തിലും കേരളത്തെ തഴഞ്ഞിരുന്നു. 14 സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് എയിംസ് അനുവദിച്ചിരുന്നത്. യുപിയിലും ജമ്മുകാശ്മീരിലും രണ്ട് എയിംസ് വീതം അനുവദിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി എയിംസിനായി കേരളം കാത്തിരിക്കുന്നതാണ്.

]]>
കൊവിഡ് മാർഗ നിർദേശം കർശനമായി പാലിച്ചാൽ മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് എയിംസ് ഡയറക്ടർ https://malayalees.ch/third-wave-may-not-come-if-covid-norms-are-followed-aiims-director/ Fri, 02 Jul 2021 04:23:49 +0000 https://malayalees.ch/?p=46309 കൊവിഡ് മാർഗ നിർദേശം കർശനമായി പാലിക്കുകയും വാക്‌സിനേഷൻ വേഗത്തിൽ നടപ്പാക്കാനും സാധിച്ചാൽ മൂന്നാം തരംഗം ഉണ്ടാകണമെന്നില്ലെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ജനങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ചാണ് ഇത് നിശ്ചയിക്കുക. കൂടുതൽ ജാഗ്രത പാലിക്കുകയും മികച്ച രീതിയിൽ വാക്‌സിനേഷൻ നടത്തുകയും ചെയ്താൽ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകില്ലെന്നും രൺദീപ് ഗുലേറിയ പറഞ്ഞു.

രാജ്യത്ത് ചിലയിടങ്ങളിൽ ടിപിആർ വളരെ കൂടുതലാണ്. കൊവിഡ് കൂടുതൽ വ്യാപിക്കാതിരിക്കാൻ ശ്രദ്ധ ചെലുത്തണം. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നുണ്ട്. ടിപിആർ കൂടുതലുള്ള പ്രദേശങ്ങളിൽ എത്രയും വേഗം അത് കുറച്ചുകൊണ്ടുവരണമെന്നും ഗുലേറിയ വ്യക്തമാക്കി.

രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നുണ്ടെങ്കിലും രാജ്യത്തെ നൂറോളം ജില്ലകളിൽ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. വാക്‌സിനേഷൻ വേഗത്തിൽ ആക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് 12 കോടി ഡോസ് വാക്‌സിൻ ഈ മാസം നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധൻ അറിയിച്ചിരുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കനുസരിച്ച് പ്രതിദിന കൊവിഡ് രോഗികൾ അര ലക്ഷത്തിൽ താഴെയായി തുടരുകയാണ്.

]]>
എയിംസിലെ നഴ്സുമാരുടെ സമരം ഡൽഹി ഹൈക്കോടതി തടഞ്ഞു https://malayalees.ch/delhi-hc-against-aiims-nurse-strike/ Wed, 16 Dec 2020 03:56:14 +0000 https://malayalees.ch/?p=37002 എയിംസിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ഡൽഹി ഹൈക്കോടതി തടഞ്ഞു. എയിംസ് അധികൃതർ നൽകിയ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. നഴ്സസ് യൂണിയന്‍റെ പരാതികളിൽ നടപടിയെടുക്കുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നത് അടക്കം 23 ആവശ്യങ്ങളാണ് നഴ്സസ് യൂണിയൻ ഉന്നയിച്ചിരുന്നത്.

നഴ്സുമാരുടെ സമരം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എയിംസ് അധികൃത൪ നൽകിയ പരാതിയിലാണ് കോടതി നടപടി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സമരം ചെയ്യരുതെന്ന് എയിംസിലെ നഴ്സുമാരോട് ഡൽഹി ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടു. നിലപാട് ആരാഞ്ഞ് യൂണിയന് ജസ്റ്റിസ് നവീൻ ചൗലയുടെ ബഞ്ച് നോട്ടീസുമയച്ചു. അധികൃത൪ നഴ്സസ് യൂണിയന്റെ ആവശ്യങ്ങൾ അനുഭാവപൂ൪വം പരിഹരിച്ച് വരികയാണെന്നും കോടതി വ്യക്തമാക്കി. ജനുവരി എട്ടിന് ഹരജി വീണ്ടും പരിഗണിക്കും.

ഇന്നലെയാണ് സമരം ആരംഭിച്ചത്. ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളാണ് നഴ്സുമാ൪ ഉന്നയിക്കുന്നത്. ആകെ 23 ആവശ്യങ്ങളാണ് എയിംസിലെ നഴ്സുമാർ മുന്നോട്ട് വക്കുന്നത്. സമരം തുടരുന്ന നഴ്സുമാരെ പൊലീസ് മർദിച്ചതായും പരാതി ഉയ൪ന്നിരുന്നു. ബാരിക്കേഡ് മറിഞ്ഞു വീണ് മലയാളി നഴ്സ് വിനീത മോൾക്കാണ് പരിക്കേറ്റത്. കോവിഡ് സാഹചര്യത്തിൽ നഴ്സുമാർ അനിശ്ചിതകാല സമരം തുടരരുതെന്നും ആവശ്യങ്ങൾ സർക്കാർ പരിഗണിച്ച് വരികയാണെന്നുമാണ് എയിംസ് അധികൃതരുടെ വാദം.

]]>
ഡല്‍ഹി എയിംസിൽ പൊലീസും നഴ്സുമാരും തമ്മിൽ വാക്കേറ്റം https://malayalees.ch/conflicts-between-police-and-nurses-at-delhi-aiims/ Tue, 15 Dec 2020 08:22:35 +0000 https://malayalees.ch/?p=36968 ഡല്‍ഹി എയിംസിൽ സമരം നടത്തുന്ന നഴ്‍സുമാരും പൊലീസും തമ്മിൽ വാക്കേറ്റം. നഴ്‍സുമാരുടെ സമര സ്ഥലത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. നഴ്‍സുമാരെ തള്ളിയാണ് ബാരിക്കേഡ് സ്ഥാപിച്ചത്. ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്‍സിന്റെ കാലിന് പരിക്കേറ്റു.

ശമ്പള പരിഷ്കരണത്തിലെ അപാകത നീക്കാത്തതിനെ തുടർന്ന് ഇന്നലെ മുതലാണ് നഴ്‍സുമാർ സമരം ആരംഭിച്ചത്. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നഴ്‌സുമാര്‍. തീരുമാനം വരും വരെ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറല്ലെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി. ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്എസ് തുടങ്ങിയ എന്നിവ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 23 ആവശ്യങ്ങളാണ് നഴ്‌സസ് യൂണിയന്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

]]>
സുശാന്ത് സിങ്ങിന്റേത് കൊലപാതകമല്ലെന്ന് ‍ഡൽഹി എയിംസ് https://malayalees.ch/aiims-report-rules-out-sushant-singh-murder/ Sat, 03 Oct 2020 12:52:35 +0000 https://malayalees.ch/?p=32748 ബോളിവുഡ് താരം സുശാന്ത് സിങ് കൊല്ലപ്പെട്ടതാകാമെന്ന വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ‍ഡൽഹി എയിംസിലെ വിദ​ഗ്ധ സംഘം. സുശാന്ത് സിങ് ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നന്നാണ് ‍എയിംസ് ഡോക്ടർമാർ സി.ബി.ഐയോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതാകാമെന്ന വാദവും സംഘം തള്ളി.

കഴിഞ്ഞ ജൂൺ പതിനാലിനാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബെെയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം തെളിവുകളുടെ അടിസ്ഥാനത്തിൽ താരം ആത്മഹത്യ ചെയ്തതാണെന്ന് മുംബെെ പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും, പ്രശ്നം പിന്നീട് രാഷ്ട്രീയ പോരിന് കാരണമായി.

സുശാന്തിന്റെ മരണത്തിന് പിന്നിൽ ​ഗൂഡാലോചനയുണ്ടെന്ന ആരോപണവുമായി കുടുംബം രം​ഗത്തെത്തി. പ്രശ്നം പിന്നീട് ബി.ജെ.പി – ശിവസേന ചേരികളുടെ രാഷ്ട്രീയ അങ്കത്തിന് കാരണമാവുകയും ബോളിവുഡിലെ മയക്കുമരുന്ന് വേട്ടയിലേക്കുള്ള അന്വേഷണത്തിൽ വരെ എത്തി നിൽക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ ഇതിനിടെയിലാണ് താരം ആത്മഹത്യ ചെയ്തതാണെന്ന കാര്യം എയിംസ് സംഘം സി.ബി.ഐയെ അറിയിച്ചത്. സംഭവം കൊലപാതമാണെന്നതിന് തെളിവുകളില്ലെന്നാണ് സംഘം സി.ബി.ഐക്ക് നൽകിയ റിപ്പോർട്ടിൽ അറിയിച്ചിരികുന്നത്.

]]>
അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു https://malayalees.ch/amit-shah-admitted-to-aiims-for-post-covid-care/ Tue, 18 Aug 2020 11:20:06 +0000 https://malayalees.ch/?p=30394 ശരീര വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീര വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായ അമിത് ഷാ ആശുപത്രി വിട്ടിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് നാല് ദിവസമായി ശരീരവേദനയും ക്ഷീണവും അനുഭവപ്പെടുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പത്. ആരോഗ്യനില തൃപ്തികരമാണെന്നും എയിംസ് മീഡിയ & പ്രോട്ടോകോള്‍ ഡിവിഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ആരതി വിജ് അറിയിച്ചു.

55 കാരനായ അമിത് ഷാ കഴിഞ്ഞ ആഴ്ചയാണ് കോവിഡ് ഭേദമായി ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായത്. താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

]]>
കോവാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി; വൊളന്റിയര്‍മാരെ തിരഞ്ഞ് എയിംസ് https://malayalees.ch/volunteers-needed-for-clinical-trial-of-covid-19-vaccine/ Mon, 20 Jul 2020 04:28:39 +0000 https://malayalees.ch/?p=28736 കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം നടത്താനായുള്ള നടപടികള്‍ ആരംഭിച്ച് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. ഇതിന്റെ ഭാഗമായി വാക്‌സിന്‍ പരീക്ഷിക്കാന്‍ വോളന്റിയര്‍മാരെ കണ്ടെത്താനുള്ള പ്രക്രിയ എയിംസ് ആരംഭിച്ചു.

മരുന്ന് പരീക്ഷണം നടത്താനായി എയിംസ് എത്തിക്‌സ് കമ്മിറ്റി അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി. മനുഷ്യരില്‍ മരുന്ന് പരീക്ഷണത്തിന്റെ മൂന്നു ഘട്ടങ്ങള്‍ നടത്താനായി ഐസിഎംആര്‍ തെരഞ്ഞെടുത്ത പന്ത്രണ്ട് ആശുപത്രികളില്‍ ഒന്നാണ് എയിംസ്.

കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തിരഞ്ഞെടുത്തത്. ഫേസ് 1, ഫേസ് 2 പരീക്ഷണങ്ങളാണ് നടത്തുക. ഫേസ് 1ൽ 375 പേരിലാണ് പരീക്ഷിക്കുക. ഇതിൽ പരമാവധി 100 പേർ എയിംസിൽ നിന്നുള്ളവരായിരിക്കും.

ആദ്യ ഘട്ടത്തില്‍ 375പേരിലാണ് മരുന്ന് പരീക്ഷിക്കുന്നത്. ‘തിങ്കളാഴ്ച മുതല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കും. കോവിഡ് ബാധയില്ലാത്ത തികഞ്ഞ ആരോഗ്യമുള്ളവരെയാണ് ആദ്യഘട്ടത്തില്‍ മരുന്നു പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്നത്.’-എയിംസിലെ പ്രൊഫസര്‍ ഡോ. സഞ്ജയ് റായ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

പതിനെട്ടിനും 55നും ഇടയിലുള്ളവരിലാണ് പരീക്ഷണം നടത്തുന്നത്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മരുന്നു പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അപേക്ഷിക്കാവുന്നതാണ്. Ctaiims.covid19@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് സന്ദേശമയക്കുകയോ 7428847499 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ആണ് ഐസിഎംആറും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും (എൻഐവി) സഹകരിച്ച് കോവാക്സിൻ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാൻ ‍ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടുത്തിടെ അനുമതി നൽകിയിരുന്നു.

]]>