AICC – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 Oct 2022 04:33:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AICC – malayalees.ch https://malayalees.ch 32 32 എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ചെന്നിത്തലയെ പരിഗണിക്കുന്നതായി സൂചന https://malayalees.ch/ramesh-chennithala-aicc-general-secretary/ Tue, 25 Oct 2022 04:33:13 +0000 https://malayalees.ch/?p=70163 എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ പരിഗണിയ്ക്കുന്നതായി സൂചന. വ്യത്യസ്ത ഘട്ടങ്ങളിലായ് 20ൽ അധികം സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിട്ടുള്ള നേതാവാണ് ചെന്നിത്തല. പരിചയ സമ്പന്നരരുടെ പട്ടികയിൽ ആണ് രമേശ് ചെന്നിത്തലയെയും എ.ഐ.സി.സി ഭാരവാഹിയായി പരിഗണിയ്ക്കുന്നത്. നിലവിൽ ഗുജറാത്തിന്റെ സ്ഥാനാർത്ഥി നിർണ്ണയ സമിതി ചുമതലയാണ് രമേശ് ചെന്നിത്തല വഹിയ്ക്കുന്നത്.

ഹിന്ദി ഭാഷയിലെ പ്രാവീണ്യം ദേശീയ രാഷ്ട്രീയത്തിൽ ചെന്നിത്തലയ്ക്ക് ​ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 1980-1985 കാലഘട്ടത്തിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ്, ബാലജന സഖ്യം സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ചെന്നിത്തല 1982ൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

1985ൽ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1986ൽ മുപ്പതാം വയസിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായി സ്ഥാനമേറ്റു. 1991-ലും, 1996-ലും, വീണ്ടും കോട്ടയത്ത് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1997-ൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി നിയമിതനായി. 1999ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ നിന്ന് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

2016ൽ പതിനാലാം കേരള നിയമസഭയിൽ യു.ഡി.എഫിന്റെ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തു. എന്നാൽ 2021ലെ പതിനഞ്ചാം കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിൻ്റെ പരാജയത്തെ തുടർന്നാണ് രമേശ് ചെന്നിത്തലക്ക് പകരം വി.ഡി. സതീശൻ യു.ഡി.എഫിൻ്റെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റത്.

]]>
പുതിയ ഭാരവാഹികൾ; നെഹ്റു കുടുംബത്തിൻറെ നിർദ്ദേശം തേടി മല്ലികാർജുൻ ഖർഗെ https://malayalees.ch/mallikarjun-kharge-nehru-family/ Thu, 20 Oct 2022 05:07:17 +0000 https://malayalees.ch/?p=69906 കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ ദേശീയ ഭാരവാഹികളെ നിശ്ചയിക്കാൻ മല്ലികാർജുൻ ഖർഗെ നീക്കം തുടങ്ങി. ഇതിനായി നെഹ്റു കുടുംബത്തിൻറെ നിർദ്ദേശം തേടി. പുതിയ ഭാരവാഹികൾ ആരൊക്കെയാകണം എന്നതിൽ സോണിയ ഗാന്ധിയോടാണ് അദ്ദേഹം അഭിപ്രായം തേടിയത് പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കാനാണ് മല്ലികാർജുൻ ഖർഗെയുടെ ശ്രമം.

അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തി. പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. സോണിയ ഗാന്ധിയുടെ ത്യാഗമാണ് ഈ പദവി. ഈ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് മാതൃകയായി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നുവെന്നും വിജയത്തിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളോട് ഖര്‍ഗെ പ്രതികരിച്ചു.

ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കും. തെരഞ്ഞെടുപ്പിൽ എതിര്‍ സ്ഥാനാ‍ര്‍ത്ഥിയായി മത്സരിച്ച തരൂരിനെയും ഒപ്പം നിര്‍ത്തിയാവും ഇനി മുന്നോട്ട് പോകുക. ഒക്ടോബര്‍ 26-ന് എഐസിസി ഓഫീസിലെത്തി ഔദ്യോഗികമായി അധ്യക്ഷ പദവിയേറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. 7897 വോട്ടുകള്‍ക്കാണ് ഖര്‍ഗെയുടെ വിജയം. 10 ശതമാനത്തിലധികം വോട്ട് തരൂര്‍ (1,072) നേടി. 88 ശതമാനം വോട്ടാണ് ഖര്‍ഗെയ്ക്ക് ലഭിച്ചത്. വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങുകയും ആശംസാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

]]>
‘ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു’; അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സോണിയ ഗാന്ധി https://malayalees.ch/had-been-waiting-for-long-sonia-gandhi-casts-vote-in-congress-polls/ Mon, 17 Oct 2022 08:50:02 +0000 https://malayalees.ch/?p=69720 തന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തി. ഈ ഒരു തെരഞ്ഞെടുപ്പിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും സോണിയ ഗാന്ധിക്കൊപ്പം വോട്ട് രേഖപ്പെടുത്തി. പാർട്ടി ആസ്ഥാനത്ത് ഒരുക്കിയ പോളിംഗ് ബൂത്തിലാണ് ഇരുവരും വോട്ട് ചെയ്തത്.

രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പാർട്ടിയിലെ മുതിർന്ന നേതാക്കളായ പി ചിദംബരവും ജയറാം രമേശും ഉൾപ്പെടെ നിരവധി നേതാക്കൾ വോട്ട് രേഖപ്പെടുത്തി. ചിദംബരം പാർട്ടി ആസ്ഥാനത്ത് ആദ്യം വോട്ട് രേഖപ്പെടുത്തി. പാർട്ടി ജനറൽ സെക്രട്ടറിമാരായ രമേഷ്, അജയ് മാക്കൻ തുടങ്ങി നിരവധി പേർ വോട്ടെടുപ്പിൽ പങ്കുചേർന്നു.

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് ഏറ്റുമുട്ടുന്നത്. കോൺഗ്രസിന്റെ തൊള്ളായിരത്തിലധികം പ്രതിനിധികൾ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ഇന്ന് വോട്ട് ചെയ്യും. 22 വർഷത്തിന് ശേഷം ഒരു ഗാന്ധി ഇതര അധ്യക്ഷൻ പാർട്ടിക്ക് ലഭിക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. ഒക്ടോബർ 19 ന് വോട്ടെണ്ണൽ നടക്കും, അതേ ദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.

]]>
ഖാര്‍ഗെയുടെ സംഘടനാ രംഗത്തെ അനുഭവസമ്പത്ത് കോണ്‍ഗ്രസിന് കരുത്ത് പകരും: കെ.സുധാകരന്‍ എംപി https://malayalees.ch/%e0%b4%96%e0%b4%be%e0%b4%b0%e0%b5%8d%e0%b4%97%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d/ Mon, 03 Oct 2022 11:18:03 +0000 https://malayalees.ch/?p=68942 പരിണതപ്രജ്ഞനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയെപോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സംഘടനാരംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച മല്ലികാര്‍ജുന ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ കരുത്തും ഊര്‍ജവും പകരമെന്നും അദ്ദേഹം പറഞ്ഞു ( K Sudhakaran in support mallikarjun kharge ).

ആറുപതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തില്‍ എന്നും മതേതര ആശങ്ങള്‍ മുറുകെ പിടിച്ച നേതാവാണ് ഖര്‍ഗെ. ആര്‍എസ്എസ്, സംഘപരിവാര്‍ ശക്തികളോട് ഒരിക്കലും സന്ധിചെയ്യാത്ത നേതാവ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച ഖാര്‍ഗെ പടിപടിയായാണ് കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലേക്ക് ഉയര്‍ന്നത്. ഒരു ഘട്ടത്തിലും അധികാരസ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ലാത്ത ഖാര്‍ഗെ എല്ലാ തറമുറകളോടും ഒരുപോലെ സംവദിക്കാന്‍ ശേഷിയുള്ള നേതാവാണ്. അങ്ങനെയുള്ള ഖര്‍ഗെയ്ക്ക് കോണ്‍ഗ്രസിന്റെ ശക്തിയും ദൗര്‍ബല്യവും കൃത്യമായി തിരിച്ചറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് ഭീഷണിയായ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്നും അകറ്റുന്നതിനും മതേതര ജനാധിപത്യചേരി ശക്തിപ്പെടുത്തുന്നതിനും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഊട്ടിഉറപ്പിക്കുന്നതിനും പ്രാപ്തിയും ആര്‍ജവവും അദ്ദേഹത്തിനുണ്ട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ലോകസഭയില്‍ കക്ഷിനേതാവായി മല്ലികാര്‍ജുന ഖാര്‍ഗെയെ തെരഞ്ഞെടുത്തപ്പോള്‍ പലരും ആശങ്കകള്‍ പങ്കുവച്ചു. എന്നാല്‍ ഈ ആശങ്കകളെയെല്ലാം അസ്ഥാനത്താക്കിയുള്ളതായിരുന്നു പാര്‍ലമെന്റിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പ്രകടനം. പരിമിതമായ അംഗബലത്തിലും മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ ധീരമായ പോരാട്ടമാണ് ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയത്. നിലവില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെത് മികച്ച പ്രവര്‍ത്തനമാണ്. ഇതൊക്കെ കൊണ്ടുതന്നെയാണ് പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിനെ നയിക്കാന്‍ എത്തുന്നത് പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് എഐസിസിയിലേക്ക് നടക്കുകയെന്ന് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യമൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപിടിച്ച് പ്രവര്‍ത്തിച്ച കോണ്‍ഗ്രസില്‍ ആരോഗ്യപരമായ മത്സരം സംഘടനാ രംഗത്ത് നടക്കുന്നത് വളരെ പ്രതീക്ഷയോടെയാണ് ഓരോ പ്രവര്‍ത്തകനും നോക്കികാണുന്നത്. എന്നാല്‍ ഈ മത്സരത്തിന് വിഭാഗീയതുടെ നിറം നല്‍കി ദുഷ്ടലാക്കോടെ നോക്കി കാണുന്ന ശക്തികള്‍ കോണ്‍ഗ്രസില്‍ ചേരിതിരിവുണ്ടെന്ന് വരുത്തിത്തീര്‍ത്ത് മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.സുധാകരന്‍ പറഞ്ഞു.

]]>
കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിക്ക്; പ്രമേയം പാസാക്കി https://malayalees.ch/aicc-has-the-power-to-appoint-kpcc-chairman/ Thu, 15 Sep 2022 10:02:23 +0000 https://malayalees.ch/?p=68115 കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിയില്‍ നിക്ഷിപ്തമാക്കുന്ന പ്രമേയം പാസാക്കി. രമേശ് ചെന്നിത്തലയാണ് കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം പാസാക്കിയത്. വി ഡി സതീശന്‍, എംഎം ഹസ്സന്‍, കെ സി ജോസഫ്, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഒറ്റവരി പ്രമേയത്തെ പിന്തുണച്ചു.

അധ്യക്ഷനെ നോമിനേറ്റ് ചെയ്യാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയത് ഏകകണ്ഠമായാണെന്ന് ജി പരമേശ്വര പ്രതികരിച്ചു. 254 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകും.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളുടെ യോഗമാണ് ഇന്ന് ചേര്‍ന്നത്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പായിരുന്നു അജണ്ട. അധ്യക്ഷനായി കെ.സുധാകരന്‍ തന്നെ തുടരാന്‍ ധാരണയിലെത്തിയിരുന്നു. തുടര്‍ന്നാണ് കെപിസിസി അധ്യക്ഷനെയും കെപിസിസി ഭാരവാഹികളേയും എ.ഐ.സി.സി അംഗങ്ങളേയും സോണിയാഗാന്ധിക്ക് തീരുമാനിക്കാം എന്ന പ്രമേയം പാസാക്കിയത്.

കെ സി വേണുഗോപാല്‍ വിഭാഗവും എ-ഐ ഗ്രൂപ്പുകളും സുധാകരന്‍ തുടരാന്‍ ധാരണയിലെത്തുകയായിരുന്നു. കെ.പി.സി.സി ഭാരവാഹികളുടേയും എ.ഐ.സി.സി അംഗങ്ങളുടേയും കാര്യത്തിലും ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ. സീറ്റുകള്‍ വീതം വയ്ക്കുകയാണെന്ന ആരോപണം ചില നേതാക്കള്‍ക്കുണ്ടെങ്കിലും ഭാരത് ജോഡോ യാത്ര നടക്കുന്നതിനാല്‍ തര്‍ക്കം വേണ്ടെന്നാണ് തീരുമാനം.

]]>
‘തെരഞ്ഞെടുക്കപ്പെട്ടാൽ ദേശീയ നേതൃത്വത്തെ ഉടച്ച് വാർക്കും’; എഐസിസി അധ്യക്ഷൻ ആകാൻ അശോക് ചവാനും https://malayalees.ch/ashok-chavan-aicc-president/ Fri, 02 Sep 2022 04:45:27 +0000 https://malayalees.ch/?p=67456 കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുത്ത് അശോക് ചവാൻ.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയാണ് അശോക് ചാവാൻ. തന്റെ സ്ഥാനാർത്ഥത്തിന് പിന്തുണ തേടി അശോക് ചാവാൻ മുതിർന്ന നേതാക്കളോട് ആശയവിനിമയം നടത്തി. യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്ന വിധത്തിൽ താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ദേശീയ നേതൃത്വത്തെ ഉടച്ച് വാർക്കും എന്ന് അശോക് ചവാൻ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടംബത്തില്‍ നിന്നാരും മത്സരിക്കാനില്ലെന്ന് വ്യക്തമായതോടെ അതിന് പുറത്തുള്ള സാധ്യതകളെ കുറിച്ചാണ് സജീവ ചർച്ച. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് ശശി തരൂര്‍ , മനീഷ് തിവാരി എന്നിവരുടെ പേരുകള്‍ ആണ് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മത്സരിക്കാനുള്ള സാധ്യത നിലനിർത്തുന്ന ശശി തരൂര്‍ സമവായത്തിലൂടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിനോടാണ് ഗാന്ധി കുടംബം താല്‍പ്പര്യപ്പെടുന്നതെന്നാണ് വിവരം. വടക്കേ ഇന്ത്യയില്‍ നിന്നോ ദളിത് വിഭാഗത്തില്‍ നിന്നോ ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതാണ് കോണ്‍ഗ്രസിന് അനുയോജ്യമെന്ന് വാദം ഉയർത്തി തരൂരിനെ നേരിടാനാണ് ഔദ്യോഗിക പക്ഷത്തിൻറെ നീക്കം. എന്നാല്‍ ഇതിനെ ഭാരതീയനാവുകയാണ് വേണ്ടതെന്ന് ഹിന്ദിയില്‍ തരൂർ മറുവപടി നല്കിയിരുന്നു.

]]>
എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറി പൊലീസിന്റെ അപ്രതീക്ഷിത നീക്കം; നേതാക്കൾ കസ്റ്റഡിയിൽ https://malayalees.ch/unexpected-move-by-police-into-aicc-headquarters-leaders-in-custody/ Wed, 15 Jun 2022 07:58:59 +0000 https://malayalees.ch/?p=63408 എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പൊലീസ് അവിടെയുണ്ടായിരുന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസിന്റെ മറ്റ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഛത്തീസ്​ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗൽ ഉൾപ്പടെയുള്ള മുതിർന്ന കോൺ​ഗ്രസിന്റെ നേതാക്കളാണ് പ്രതിഷേധം തുടരുന്നത്. നേതാക്കളെയും ജനപ്രതിനിധികളെയും ഉൾപ്പടെ പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് കെസി വേണു​ഗോപാൽ പറയുന്നു.

സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള പ്രതിഷേധമാണ് എഐസിസി ആസ്ഥാനത്ത് നടക്കുന്നത്. അസാധാരണ സംഭവമാണ് അരങ്ങേറുന്നതെന്നും ഇതിനെ ഒരു തരത്തിലും അം​ഗീകരിക്കാനാവില്ലെന്നും ഛത്തീസ്​ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗൽ പറഞ്ഞു. രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഇതിലും വലിയ പ്രതിഷേധം കാണേണ്ടിവരുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. ഇഡി ഓഫീസിന് സമീപം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നാംദിവസമാണ് ചോദ്യം ചെയ്യൽ തുടരുന്നത്. പ്രിയങ്ക ​ഗാന്ധിയും രാഹുലിനൊപ്പം എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിട്ടുണ്ട്.
ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. എഐസിസി ആസ്ഥാനത്താണ് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. വളരെ സമാധാനപരമായി നടത്തിയ മാർച്ചിൽ പൊലീസാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് ജെബി മേത്തർ എം.പി പറഞ്ഞു.

പൊലീസ് നെഞ്ചത്ത് ചവിട്ടി, വലിച്ചിഴച്ചു, സംസാരിക്കാൻ പോലും കഴിയുന്നില്ല. വനിതാ കോൺ​ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷയെ ഉൾപ്പടെ വളരെ മോശമായാണ് പൊലീസ് കൈകാര്യം ചെയ്തത്. ശക്തമായ പ്രതിഷേധം ഇനിയും സംഘടിപ്പിക്കും. ഇവിടത്തെ ജയിലുകൾ കോൺ​ഗ്രസുകാരെക്കൊണ്ട് നിറയും. എം.പിയെന്ന പരി​ഗണന പോലും നൽകാതെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. രാഹുൽ ​ഗാന്ധിക്ക് വേണ്ടി നിലകൊള്ളുന്നവരെ വാശിയോടെയാണ് കേന്ദ്രസർക്കാർ കാണുന്നത് – ജെബി മേത്തർ എം.പി വ്യക്തമാക്കി.

]]>
പാര്‍ട്ടിയില്‍ സമൂല മാറ്റം വേണം; രാഹുല്‍ ഭാരതയാത്ര നടത്തട്ടെയെന്ന നിര്‍ദേശവുമായി ചെന്നിത്തല https://malayalees.ch/we-need-a-radical-change-in-the-party-chennithala-suggests-that-rahul-should-travel-to-india/ Sat, 07 May 2022 12:51:10 +0000 https://malayalees.ch/?p=61472 കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദേശവുമായി രമേശ് ചെന്നിത്തല. ഈ മാസം 13-ന് രാജസ്ഥാനില്‍ ആരംഭിക്കുന്ന ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് ചെന്നിത്തല നിര്‍ദേശം മുന്നോട്ട് വച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു. ഡി.സി.സി. അധ്യക്ഷന്‍മാരെ നിശ്ചയിക്കാനുള്ള അധികാരം വിവിധ സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണം. എ.ഐ.സി.സി. സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം. ഡി.സി.സി.കള്‍ പുനഃസംഘടിപ്പിക്കണം. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ എല്ലാ വര്‍ഷവും ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫണ്ട് ശേഖരണ കാമ്പയിന്‍ നടത്തണമെന്നും ചെന്നിത്തല നിര്‍ദേശങ്ങളായി മുന്നോട്ട് വെച്ചു. സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച മുകുള്‍ വാസ്‌നിക് നേതൃത്വം നല്‍കുന്ന ഉപസമിതി അംഗമാണ് രമേശ് ചെന്നിത്തല.

ജംബോ കമ്മിറ്റികളെ ഒഴിവാക്കണം. ഓരോ തലത്തിലും എത്ര ഭാരവാഹികള്‍ വേണമെന്ന് ഭരണഘടനയില്‍ നിശ്ചയിക്കണം. വന്‍ നഗരങ്ങളില്‍ പ്രത്യേക ഡി.സി.സികള്‍ വേണം. പി.സി.സി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളില്‍ 50, വലിയ സംസ്ഥാനങ്ങളില്‍ പരമാവധി 100 എന്ന് നിജപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
കെ വി തോമസിന് എഐസിസി നോട്ടിസ് https://malayalees.ch/aicc-notice-to-kv-thomas/ Mon, 11 Apr 2022 10:02:33 +0000 https://malayalees.ch/?p=59892 കെ വി തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി ഹൈക്കമാൻഡ്. പാർട്ടി വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനാണ് നടപടി. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പരാതിയിലാണ് ഹൈക്കമാൻഡിന്റെ നടപടി. കെ വി തോമസ് ഒരാഴ്‌ചയ്‌ക്കകം മറുപടി നൽകണമെന്ന് എഐസിസി അച്ചടക്ക സമിതി ആവശ്യപ്പെട്ടു. കെ വി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് താരിഖ് അൻവർ അറിയിച്ചു.

ഇതിനിടെ കെ വി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. കെ വി തോമസിന് അജണ്ടയുണ്ടെന്നും ഇടതുപക്ഷവുമായി വർഷങ്ങളായി കെ വി തോമസിന് ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അച്ചടക്ക സമിതി കെ വി തോമസിനെതിരെ സ്വീകരിക്കുന്ന നടപടി അംഗീകരിക്കും. കെ വി തോമസിന്റെ സാമ്പത്തിക സ്രോതസിൽ സംശയമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

തന്നെ കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ലെന്ന് കെവി തോമസ് വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. ഓട് പൊളിച്ചുവന്ന ആളല്ല താന്‍. അവസാന ശ്വാസംവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയതിനാലാണ് സെമിനാറിൽ പങ്കെടുക്കരുതെന്ന നിർദേശം ലംഘിക്കേണ്ടി വന്നതെന്ന് കെ.വിതോമസ് പറഞ്ഞിരുന്നു. താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. സിപിഎം പാർട്ടി കോൺ​ഗ്രസിൽ അല്ല അവർ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് താൻ പങ്കെടുത്തത്. ഈ വിഷയത്തിൽ തന്നെ ഒരു കമ്മ്യൂണിറ്റിയുടെ ഭാ​ഗമായി കണ്ട് വിമർശിക്കുന്ന അവസ്ഥയുണ്ടായിഎന്നും അദ്ദേഹം പറഞ്ഞു.

]]>
ചവിട്ടിപ്പുറത്താക്കാന്‍ പറ്റില്ല, കോണ്‍ഗ്രസുകാരനായി തുടരും: കെ വി തോമസ് https://malayalees.ch/kv-thomas-on-expell/ Mon, 11 Apr 2022 04:53:42 +0000 https://malayalees.ch/?p=59836 തന്നെ കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ലെന്ന് കെവി തോമസ്. ഓട് പൊളിച്ചുവന്ന ആളല്ല താന്‍. അവസാന ശ്വാസംവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ നടപടി സ്വീകരിക്കാൻ അച്ചടക്ക സമിതി യോഗം ചേരുന്നതിന് മുന്നോടിയാണ് പ്രതികരണം.

കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയതിനാലാണ് സെമിനാറിൽ പങ്കെടുക്കരുതെന്ന നിർദേശം ലംഘിക്കേണ്ടി വന്നതെന്ന് കെ.വിതോമസ് പറഞ്ഞിരുന്നു. താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. സിപിഎം പാർട്ടി കോൺ​ഗ്രസിൽ അല്ല അവർ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് താൻ പങ്കെടുത്തത്. ഈ വിഷയത്തിൽ തന്നെ ഒരു കമ്മ്യൂണിറ്റിയുടെ ഭാ​ഗമായി കണ്ട് വിമർശിക്കുന്ന അവസ്ഥയുണ്ടായിഎന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന് ഒപ്പം നിൽക്കണം എന്നതാണ് തൻ്റെ നിലപാട്. കെ.സുധാകരൻ കോൺ​ഗ്രസ് ആയത് ഇപ്പോഴാണെന്നും തന്നെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ലംഘിക്കേണ്ടി വന്നതെന്നും കെ.വി.തോമസ് വ്യക്തമാക്കി. അതേസമയം കെവി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. എകെ ആന്‍റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാകും നടപടി തീരുമാനിക്കുക. തോമസിനോട് വിശദീകരണം തേടിയ ശേഷമാകും തുടര്‍ നടപടി.

]]>