AICC< Congress – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 Oct 2022 08:34:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AICC< Congress – malayalees.ch https://malayalees.ch 32 32 പരാതി ചോര്‍ന്നത് ദൗര്‍ഭാഗ്യകരം; മുന്നോട്ടെന്ന് തരൂരിന്റെ ട്വീറ്റ് https://malayalees.ch/shashi-tharoor-tweet-about-internal-letter-leaked-to-media/ Wed, 19 Oct 2022 08:34:18 +0000 https://malayalees.ch/?p=69877 കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയ പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത് ദൗര്‍ഭാഗ്യകരമെന്നും ശശി തരൂര്‍ എംപി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് നടന്നതെന്നും ഭിന്നിപ്പിക്കാനല്ലെന്നും തരൂര്‍ ട്വീറ്റില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ലീഡ് വളരെ പിന്നിലായിട്ടും മുന്നോട്ട് നീങ്ങാം എന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു.

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിച്ച ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂര്‍ ഉന്നയിക്കുന്ന ആരോപണം. തെര.സമിതിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ രേഖാമൂലം ഉന്നയിച്ചത്.

]]>
ജയമുറപ്പിച്ച് ഖര്‍ഗെ; വസതിക്ക് മുന്നില്‍ ആശംസാ ബോര്‍ഡുകളുമായി പ്രവര്‍ത്തകര്‍ https://malayalees.ch/mallikarjun-kharge-gets-more-lead-aicc-election/ Wed, 19 Oct 2022 08:32:26 +0000 https://malayalees.ch/?p=69874 കോണ്‍ഗ്രസ് അധ്യക്ഷനെ അല്‍പസമയത്തിനകം അറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ തുടങ്ങി. വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശംസാ ബോര്‍ഡുകള്‍ സ്ഥാപിച്ചു.

വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.
കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂര്‍ ഉന്നയിക്കുന്ന ആരോപണം. തെര.സമിതിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ രേഖാമൂലം ഉന്നയിച്ചിരിക്കുന്നത്.

]]>
‘രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് വേണം’; സോണിയ ഗാന്ധിയെ ആവശ്യമറിയിച്ച് നേതാക്കള്‍ https://malayalees.ch/rahul-should-be-the-congress-president-leaders-met-sonia-gandhi/ Tue, 27 Sep 2022 04:54:34 +0000 https://malayalees.ch/?p=68635 രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം മുറുകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കളുടെ പേരുകളും സോണിയ ഗാന്ധിയുടെ പരിഗണനയിലുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്.

അതേസമയം എഐസിസി നിരീക്ഷകന്‍ അജയ് മാക്കന് നേരെ വിമര്‍ശനവുമായി അശോക് ഗെഹ്‌ലോട്ട് അനുകൂലികള്‍ രംഗത്തെത്തി. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നാണ് ഗെഹ്‌ലോട്ട് പക്ഷത്തിന്റെ ആരോപണം. നിരീക്ഷകരെ എംഎല്‍എമാര്‍ കാണാത്തതിന് കാരണം അജയ് മാക്കന്റെ മുന്‍വിധിയോടെയുള്ള നിലപാടാണ്. തന്റെ നിലപാട് എംഎല്‍എമാര്‍ അംഗീകരിക്കണമെന്ന് അജയ് മാക്കന്‍ വാശിപിടിച്ചു. ഹൈക്കമാന്‍ഡിനെ അജയ് മാക്കന്‍ തെറ്റിധരിപ്പിച്ചെന്നും ഗെഹ്ലോട്ട് പക്ഷം ആരോപിച്ചു.

]]>
‘എല്ലാം ആസൂത്രിതം’; ഗെഹ്‌ലോട്ടിനെ അധ്യക്ഷനായി പരിഗണിക്കരുതെന്ന് നേതാക്കള്‍; സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും https://malayalees.ch/should-not-consider-gehlot-as-congress-president-leaders-meet-sonia-gandhi/ Mon, 26 Sep 2022 12:45:17 +0000 https://malayalees.ch/?p=68593 രാജസ്ഥാനിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം അശോക് ഗെഹ്‌ലോട്ടിന്റെ നീക്കങ്ങളെന്ന് എഐസിസി നിരീക്ഷകര്‍. ഇക്കാര്യം അറിയിച്ചുകൊണ്ട് സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും. എംഎല്‍എമാരുടെ പ്രതിഷേധം ആസൂത്രണം ചെയ്തത് ഗെഹ്‌ലോട്ടാണ്. ഗെഹ്‌ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് ഉചിതമല്ലെന്നും നിരീക്ഷകര്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവര്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ സോണിയ കമല്‍നാഥിനെ വിളിപ്പിച്ചിട്ടുണ്ട്.

പ്രതിസന്ധി നിലനില്‍ക്കെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറാന്‍ അശോക് ഗെഹ്ലോട്ട് സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി താന്‍ തുടരുമെന്ന് ഗെഹ്ലോട്ട് നിലപാടറിയിക്കുകയായിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ് ഗെഹ്ലോട്ട് തന്റെ തീരുമാനം അറിയിച്ചത്. രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തിയ എംഎല്‍എമാരുടെ തീരുമാനം തന്റെ താത്പര്യപ്രകാരമല്ലെന്നും ഗെഹ്ലോട്ട് അറിയിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗെഹ്ലോട്ടിന്റെ തീരുമാനം. പ്രതിസന്ധിക്ക് പിന്നില്‍ അശോക് ഗഹ്ലോട്ടിന്റെ പദ്ധതിയെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിരീക്ഷണം. പ്രതിസന്ധിയുണ്ടാക്കുന്നില്ലെന്നും പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിയായി തുടരാമെന്നും ഗെഹ്ലോട്ട് നേതൃത്വത്തെ അറിയിച്ചു.

]]>
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി; രാഹുല്‍ ഗാന്ധിയുമായി ഗെഹ്‌ലോട്ട് കൂടിക്കാഴ്ച നടത്തും https://malayalees.ch/ashok-gehlot-will-meet-rahul-gandhi/ Thu, 22 Sep 2022 09:08:20 +0000 https://malayalees.ch/?p=68456 കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറങ്ങി. ഇരട്ടപദവിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തും. ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്ത് നിന്ന് കോണ്‍ഗ്രസിന് ഒരു അധ്യക്ഷന്‍ ഉണ്ടാകുന്നതില്‍ ഒരു കുഴപ്പവുമില്ലായെന്ന് ജി 23 നേതാവ് പിജെ കുര്യന്‍ വ്യക്തമാക്കി

ഈ മാസം 24 മുതല്‍ 30 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.ഒക്ടോബര്‍ ഒന്നിന് സൂക്ഷ്മ പരിശോധനയും,ഒക്ടോബര്‍ എട്ടുവരെയാണ് പിന്‍വലിക്കാനുള്ള സമയം. പിസിസി ആസ്ഥാനങ്ങളില്‍ വച്ചാണ് ഒക്ടോബര്‍ 17ന് വോട്ടെടുപ്പ് .19ന് പ്രഖ്യാപനവും. നീതിയുക്തവും സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മധുസൂദന്‍ മിസ്ത്രി പറഞ്ഞു.

സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെ കേരളത്തില്‍ എത്തിയ അശോക് ഗലോട്ട് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇരട്ടപദവി തര്‍ക്കം പാര്‍ട്ടിയില്‍ രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ച .തെരഞ്ഞെടുപ്പിലൂടെ എത്തുന്നതിനാല്‍ ഇരട്ട പദവി തനിക്ക് ബാധകമല്ലായെന്നാണ് ഗെലോട്ടിന്റെ നിലപാട്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചന നല്‍കിയ ദിഗ്വിജയ് സിങ്, സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തും.

]]>