Ahmed Patel – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 Nov 2020 06:38:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ahmed Patel – malayalees.ch https://malayalees.ch 32 32 പാര്‍ട്ടിയുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തിയ സാന്നിധ്യം: കോണ്‍ഗ്രസിന് നഷ്ടമായത് കരുത്തുറ്റ നേതാവിനെ… https://malayalees.ch/ahmed-patel-a-quintessential-backroom-strategist/ Wed, 25 Nov 2020 06:38:26 +0000 https://malayalees.ch/?p=35704 കോണ്‍സിന്‍റെ ട്രബിള്‍ ഷൂട്ടറും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസ് പാർട്ടി പരാജയങ്ങളില്‍ ഉലയുമ്പോഴും സംഘടനയുടെ സാമ്പത്തിക ഭദ്രത അഹമ്മദ് പട്ടേല്‍ ഉറപ്പ് വരുത്തിയിരുന്നു.

മൃദുഭാഷി, പക്ഷേ വാചാലന്‍. ഉറച്ച തീരുമാനവും തീരുമാനത്തിലുറച്ചു നില്ക്കുക എന്ന നിലപാടും. നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്തന്‍. സോണിയ ഗാന്ധിക്ക് പിന്നിലെ ഉറച്ച സാന്നിധ്യം. രാത്രികാല ചര്‍ച്ചകളിലെ അനിവാര്യത. ഏത് പ്രശ്നത്തിനും പരിഹാരം കാണുന്ന നേതാവ്. തലമുറകളെ ഒന്നിപ്പിക്കുന്ന കണ്ണി. പാര്‍ട്ടിയും വ്യാപാരികളും തമ്മിലുള്ള പാലം. ഇവയെല്ലാം ആയിരുന്നു കോണ്‍ഗ്രസിന് അഹമ്മദ് പട്ടേല്‍. മാധ്യമങ്ങളില്‍ നിന്ന് എപ്പോഴും അകന്നു നിന്നു.

10 ജന്‍പഥിലും അക്‍ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തും കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനഞ്ഞു. സോണിയാ ഗാന്ധി പ്രസിഡന്‍റായിരിക്കെ പാർട്ടിയിലെ രണ്ടാമന്‍. കോണ്‍ഗ്രസിലെ സ്വാധീനത്തിന് അനുസരിച്ച് അഹമ്മദ് പട്ടേലിനെ ബി.ജെ.പി വേട്ടയാടി. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പട്ടേലിന്‍റെ പേരില്‍ വര്‍ഗീയ കാര്‍ഡുകളിറങ്ങി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്‍ലിം മുഖ്യമന്ത്രി എന്ന് പ്രചരിപ്പിച്ചു. ഐ.എസ് ബന്ധം ആരോപിച്ച് പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചു. അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലുകള്‍ തുടർന്നു. ഇതിനെയെല്ലാം അതീജീവിച്ചു അഹമ്മദ് പട്ടേല്‍.

സോണിയ അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിഞ്ഞ് രാഹുല്‍ വന്നതോടെ ഒതുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അഹമ്മദ് പട്ടേലും ഉണ്ടായിരുന്നു. എന്നാല്‍ അഹമ്മദ് പട്ടേല്‍ ഇല്ലെങ്കില്‍ പാർട്ടിക്ക് സാമ്പത്തിക സ്ഥിരതയില്ലെന്ന് ബോധ്യമായതോടെ ട്രഷററായി വന്നു. സോണിയ തിരിച്ചു വന്നതോടെ വീണ്ടും പ്രബലനായി.

ബിഹാർ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലെ പരാജയം ഉയർത്തി ആരോപണ പ്രത്യാരോപണം ശക്തമായിരിക്കെ അഹമ്മദ് പട്ടേലിന്‍റെ വിയോഗം കോണ്‍ഗ്രസിന് മറികടക്കാനാകാത്ത നഷ്ടമാണ്.

]]>
മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു https://malayalees.ch/senior-congress-leader-ahmed-patel-passes-away-after-battling-with-covid-19/ Wed, 25 Nov 2020 05:35:39 +0000 https://malayalees.ch/?p=35694 മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു. പുലർച്ചെ 3.30നായിരുന്നു അന്ത്യം. 71 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണവിവരം മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി ദീർഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാർട്ടി ട്രഷറർ. 8 തവണ എം.പി. പാര്‍ട്ടിയുടെ റ്റ് സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. സ്വന്തം പ്രയത്നത്താല്‍ കോണ്ഗ്രസിന്‍റെ ഉന്നത ശ്രേണിയിലെത്തിയ രാഷ്ട്രീയക്കാരനായിരുന്നു അഹമ്മദ് പട്ടേല്‍.

ഗുജറാത്തുകാർക്ക് ബാബു ഭായ് ആണ്, അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിനോടും നെഹ്റു കുടുംബത്തോടുമുള്ള കൂറിന്‍റെ പര്യായം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രസക്തി രണ്ട് പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുജറാത്തില്‍ നിന്ന് ഉയർന്നുവന്ന നേതാവ്.

സാമൂഹ്യ പ്രവർത്തകനായ പിതാവ് മുഹമ്മദ് ഇഷക്ജി പട്ടേലിന്‍റെ സ്വാധീനമാണ് അഹമ്മദ് പട്ടേലിനെ രാഷ്ട്രീയത്തിലെത്തിച്ചത്. 1976ല്‍ ഗുജറാത്തിലെ ബറൂച്ചില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചായിരുന്നു തുടക്കം. ഇന്ദിര ഗാന്ധിയുടെ നിർദേശ പ്രകാരം 1977ലെ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബറൂച്ചില്‍ മത്സരിച്ച് ജയിക്കുമ്പോള്‍ അഹമ്മദ് പട്ടേലിന് പ്രായം 28. 1980 ലും 84ലും വിജയം ആവർത്തിച്ചു. ഗുജറാത്തില്‍ ബി.ജെ.പി പിടിമുറുക്കിയതോടെ കോണ്‍ഗ്രസ് തളർന്നു.

1990 ലെ തെരഞ്ഞെടുപ്പില്‍ പട്ടേലിന് ആദ്യ പരാജയം. 1993, 1999, 2005, 2011, 2017 എന്നിങ്ങനെ 5 തവണ രാജ്യസഭയിലെത്തി. 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ തോല്പിക്കാന്‍ അന്ന് ബി.ജെപി അധ്യക്ഷനായിരുന്ന അമിത് ഷാ പത്മവ്യൂഹം തീർത്തു. എം.പിമാരെ റാഞ്ചിയെടുക്കാനുള്ള ബി.ജെ.പി നീക്കങ്ങളെ ചെറുത്ത് പട്ടേലിനെ കോണ്‍ഗ്രസ് ജയിപ്പിച്ചു.

തോല്‍പ്പിക്കാന്‍ ബി.ജെ.പിയും ജയിപ്പിക്കാന്‍ കോണ്‍ഗ്രസും ആവത് ശ്രമിച്ചത് ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്‍റെ ധാന്യത്തിന് തെളിവാണ്. ഒപ്പം ഗുജറാത്തില്‍ നിന്നുള്ള ഏക മുസ്‍ലിം എംപിയുമായി. 4 പ്രധാനമന്ത്രിമാർ, മന്ത്രിപദം വാഗ്ദാനം ചെയ്തെങ്കിലും അഹമ്മദ് പട്ടേല്‍ സൌമ്യമായി നിരസിച്ചു.

2001 മുതല്‍ 2017വരെ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി. 2004ല്‍ യു.പി.എ സർക്കാറിന്‍റെ രൂപീകരണത്തില്‍ നിർണായക ശക്തിയായി. 2018 ആഗസ്റ്റില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനായി എത്തിയതോടെ കോണ്‍ഗ്രസിന്‍റെ ട്രഷററായി. പാർട്ടി ഏല്‍പ്പിച്ച ചുമതലകളെല്ലാം നിറവേറ്റിയാണ് അഹമ്മദ് പട്ടേലിന്‍റെ മടക്കം.

]]>