AGRICULTURE BILL 2020 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 02 Jan 2021 04:43:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png AGRICULTURE BILL 2020 – malayalees.ch https://malayalees.ch 32 32 ചര്‍ച്ച പരാജയപ്പെട്ടാല്‍ ട്രാക്ടര്‍ റാലി; മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍ https://malayalees.ch/farmers-threatens-tractor-rally-jan-6-if-farm-laws-talks-fail/ Sat, 02 Jan 2021 04:43:02 +0000 https://malayalees.ch/?p=37895 തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി ആറിന് ഡല്‍ഹി അതിര്‍ത്തിയിലെ കുണ്ഡലി-മനേസര്‍-പല്‍വാല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തും. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍ നടക്കുന്ന പ്രക്ഷോഭം ഡല്‍ഹിയിലേക്ക് മാറ്റേണ്ടി വരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഏഴംഗ സമിതി, ഇന്ന് ഡല്‍ഹി പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തും.

കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി തിങ്കളാഴ്ച്ച നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ച നിര്‍ണായകമാണ്. ഏഴാംവട്ട ചര്‍ച്ചയിലും പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം തീവ്രമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. ഷഹീന്‍ബാഗ് സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞത് പോലെ കര്‍ഷക പ്രക്ഷോഭം പിരിച്ചുവിടാമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതരുത്. തിങ്കളാഴ്ച്ച കേന്ദ്രം തീരുമാനമെടുത്തില്ലെങ്കില്‍, അടുത്ത നടപടി കര്‍ഷകര്‍ തീരുമാനിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച മുന്നറിയിപ്പ് നല്‍കി.

ചര്‍ച്ചയില്‍ പുരോഗതിയിലെങ്കില്‍ ജനുവരി ആറിന് ട്രാക്ടര്‍ റാലിയും, ഏഴ് മുതല്‍ ഇരുപതാം തീയതി വരെ രാജ്യവ്യാപക പ്രതിഷേധവും സംഘടിപ്പിക്കും. ജനുവരി 18ന് മഹിളാ കിസാന്‍ ദിനമായും, സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ 23ന് കിസാന്‍ ചേതന ദിവസമായും ആചരിക്കും. നാലാം തീയതിയിലെ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും, ഫലമെന്താകുമെന്ന് പ്രവചിക്കാന്‍ ജോത്സ്യനല്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു.

]]>
പുതുവത്സര ദിനത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍ https://malayalees.ch/farmers-protest-on-new-year-day-1000-women-will-protest/ Fri, 01 Jan 2021 04:35:33 +0000 https://malayalees.ch/?p=37823 പുതുവത്സര ദിനത്തിലും പ്രതിഷേധ വേലിയേറ്റത്തിന് കര്‍ഷക പ്രക്ഷോഭ വേദികള്‍. അംഗന്‍വാടി ജീവനക്കാരികള്‍ അടക്കം ആയിരം വനിതകള്‍ സിംഗുവില്‍ പ്രതിഷേധ പ്രകടനം നടത്തും. കിസാന്‍ സംഘര്‍ഷ് സമിതിയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കും.

ഡല്‍ഹി ചലോ പ്രക്ഷോഭം മുപ്പത്തിയേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പുതുവത്സര ദിനത്തില്‍ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗു കേന്ദ്രീകരിച്ച് പ്രതിഷേധ മാര്‍ച്ചുകളാണ് തീരുമാനിച്ചിരിക്കുന്നത്. അംഗന്‍വാടി ജീവനക്കാരികളും, ആശ വര്‍ക്കര്‍മാരും അടക്കം ആയിരം വനിതകള്‍ ചുവന്ന യൂണിഫോം ധരിച്ച് പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

അതേസമയം, രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍ ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ടുനീങ്ങിയ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും അടക്കം പൊലീസ് പ്രയോഗിച്ചതിനെ കിസാന്‍ സംഘര്‍ഷ് സമിതി അപലപിച്ചു.

]]>
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും https://malayalees.ch/prime-minister-will-address-the-nation-tomorrow/ Thu, 24 Dec 2020 04:23:24 +0000 https://malayalees.ch/?p=37444 കര്‍ഷക സമരം രാജ്യത്ത് കൊടുമ്പിരി കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹായം പ്രധാന്‍മന്ത്രി സമ്മന്‍ നിധി പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുക.

അടല്‍ ബിഹരി വാജ്‌പേയ്‌യുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ചടങ്ങിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. നേരിട്ട് തുക കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന വിധമാണ് തുകയുടെ വിതരണം. അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനം സുശാസന്‍ ദിവസം ആയാണ് കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്. ചടങ്ങില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിക്കുകയും ചെയ്യും.

]]>
കാർഷിക ബില്ലുകൾ വിപ്ലവകരമെന്ന് കേന്ദ്ര കൃഷി മന്ത്രി; പ്രതിപക്ഷ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു https://malayalees.ch/union-agriculture-minister-agriculture-bills-revolutionary-opposition-parties-are-misleading-the-farmers/ Thu, 24 Sep 2020 08:20:14 +0000 https://malayalees.ch/?p=32273 കാർഷിക ബില്ലുകളിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തൊമാർ. കോൺഗ്രസും ചില പ്രതിപക്ഷ പാർട്ടികളും വ്യക്തിപരമായ നേട്ടത്തിന് വേണ്ടി കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രകൃഷിമന്ത്രി പറഞ്ഞു. മൻമോഹൻ സിംഗിനും അന്നത്തെ കൃഷി മന്ത്രി ശരത് പവാറിനും മാറ്റങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. ചില വ്യക്തികളുടെ സമ്മർദം കാരണം യുപിഎ സർക്കാർ മാറ്റത്തിനുള്ള ധൈര്യം കാണിച്ചില്ലെന്നും നരേന്ദ്രസിംഗ് തൊമാർ.

കാർഷിക ബില്ലുകൾ കർഷകരുടെ ജീവിതം മാറ്റിമറിക്കും. ബില്ലുകൾ നടപ്പാക്കാൻ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വിത്ത് വിതയ്ക്കുമ്പോൾ തന്നെ കർഷകർക്ക് വില ഉറപ്പാക്കുന്നുവെന്നും ബില്ലുകൾ ഇടനിലക്കാരുടെ കൈകളിൽ നിന്ന് കർഷകരെ സ്വതന്ത്രരാക്കുമെന്നും കേന്ദ്ര കൃഷി മന്ത്രി. ഒരു അടിസ്ഥാനവുമില്ലാത്ത വാദങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രീയ പരാമർശങ്ങളാണ് നടത്തുന്നതെന്നും കൃഷി മന്ത്രി. അന്തർ സംസ്ഥാന വ്യാപാരം പ്രോത്സാഹിപ്പിക്കും എന്നതടക്കം കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. അവർക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും തൊമാർ.

]]>